Sunday, 6 September 2026

തഫ്സീർ അസ്സഅദീ تفسير السعدي - سورة الفاتحة - സൂറത്തുൽ ഫാത്തിഹ:

ഖുർആൻ തഫ്സീർ ക്ലാസ്സ്

തഫ്സീർ അസ്സഅദീ 
تفسير السعدي 
1957 ൽ വഫാതായ സഊദി പണ്ഡിതൻ
അബ്‌ദുർറഹ്മാൻ ബ്നു നാസ്വിർ അസ്സഅദീ 
عبد الرحمن بن ناصر السعدي رحمه الله
എഴുതിയ തഫ്സീർ ആണിത്:
 🌳🌳🌳
- كتاب تفسير السعدي تيسير الكريم الرحمن - الفاتحة -   
സൂറത്തുൽ ഫാതിഹ : ആയത്തുകൾ : ഏഴ്
{١ - ٧} *{بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ*
{പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ
 *الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ* 
സർവ്വലോക രക്ഷിതാവായ അല്ലാഹുവിന്നാണ് സർവ്വസ്തുതിയും.
*الرَّحْمَنِ الرَّحِيمِ*
പരമകാരുണികനും കരുണാനിധിയുമായവൻ
*مَالِكِ يَوْمِ الدِّينِ*
പ്രതിഫല നാളിന്റെ ഉടമസ്ഥൻ
   *إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ*
നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു 
 *اهْدِنَا الصِّرَاطَ الْمُسْتَقِيمَ*
ഞങ്ങളെ നീ നേർമാർഗ്ഗത്തിൽ നയിക്കേണമേ
 صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ}.
നീ അനുഗ്രഹിച്ചവരുടെ മാർഗ്ഗത്തിൽ; കോപത്തിന് ഇരയായവരുടെയോ വഴിപിഴച്ചവരുടെയോ മാർഗ്ഗത്തിലല്ല.

വിശദീകരണം (തഫ്സീർ അസ്സഅ്ദീ )
​{بِسْمِ اللَّهِ} أَيْ: أَبْتَدِئُ بِكُلِّ اسْمٍ لِلَّهِ تَعَالَى، لِأَنَّ لَفْظَ {اسْمٍ} مُفْرَدٌ مُضَافٌ، فَيَعُمُّ جَمِيعَ الْأَسْمَاءِ [الْحُسْنَى].

بِسْمِ اللَّهِ
അതായത്, അല്ലാഹുവിന്റെ എല്ലാ നാമങ്ങളെയും മുൻനിർത്തി ഞാൻ ആരംഭിക്കുന്നു. കാരണം 'ഇസ്മ്' (നാമം) എന്നത് ഏ കവചനവും  മുദ്വാഫുമാണ്
(مضاف)
അതിനാൽ അത് അല്ലാഹുവിന്റെ എല്ലാ ഉത്തമ നാമങ്ങളെയും ഉൾക്കൊള്ളുന്നു.
 {اللَّهِ} هُوَ الْمَأْلُوهُ الْمَعْبُودُ، الْمُسْتَحِقُّ لِإِفْرَادِهِ بِالْعِبَادَةِ، لِمَا اتَّصَفَ بِهِ مِنْ صِفَاتِ الْأُلُوهِيَّةِ وَهِيَ صِفَاتُ الْكَمَالِ.

 {اللَّهِ}
അവൻ ആരാധ്യനും, ആരാധനകളിൽ ഏകനാക്കപ്പെടാൻ അർഹനുമാണ്. കാരണം  സമ്പൂർണ്ണതയുടെ വിശേഷണങ്ങളായ ഉലൂഹിയ്യത്തിന്റെ വിശേഷണങ്ങൾ  അവനുണ്ട്.
 {الرَّحْمَنِ الرَّحِيمِ} اسْمَانِ دَالَّانِ عَلَى أَنَّهُ تَعَالَى ذُو الرَّحْمَةِ الْوَاسِعَةِ الْعَظِيمَةِ الَّتِي وَسِعَتْ كُلَّ شَيْءٍ، وَعَمَّتْ كُلَّ حَيٍّ.

الرَّحْمَنِ الرَّحِيمِ
സർവ്വവസ്തുക്കളെയും ഉൾക്കൊള്ളുന്നതും എല്ലാ ജീവികളിലും എത്തുന്നതുമായ വിശാലവും മഹത്തായതുമായ കാരുണ്യത്തിന്റെ ഉടമയാണ് അല്ലാഹു എന്ന് സൂചിപ്പിക്കുന്ന രണ്ട് നാമങ്ങളാണിവ
 وَكَتَبَهَا لِلْمُتَّقِينَ الْمُتَّبِعِينَ لِأَنْبِيَائِهِ وَرُسُلِهِ.
​തന്റെ നബിമാരെയും റസൂലുകളെയും പിന്തുടരുന്ന തഖ്‌വയുള്ളവർക്കായി അവൻ അത് രേഖപ്പെടുത്തിയിരിക്കുന്നു.
فَهَؤُلَاءِ لَهُمُ الرَّحْمَةُ الْمُطْلَقَةُ.
അത്തരക്കാർക്ക് തനിച്ച /  പൂർണ്ണമായ കാരുണ്യമുണ്ട്
وَمَنْ عَدَاهُمْ فَلَهُمْ نَصِيبٌ مِنْهَا.
  മറ്റുള്ളവർക്ക് അതിൽ നിന്നുള്ള ഒരു പങ്കുമുണ്ട്.
​وَاعْلَمْ أَنَّ مِنَ الْقَوَاعِدِ الْمُتَّفَقِ عَلَيْهَا بَيْنَ سَلَفِ الْأُمَّةِ وَأَئِمَّتِهَا، الْإِيمَان بِأَسْمَاءِ اللَّهِ وَصِفَاتِهِ، وَأَحْكَامِ الصِّفَاتِ.
​ഉമ്മത്തിന്റെ സലഫുകൾക്കും (മുൻഗാമികൾക്കും) ഇമാമുകൾക്കും ഇടയിൽ ഏകകണ്ഠമായി അംഗീകരിക്കപ്പെട്ട തത്ത്വങ്ങളിൽ ഒന്നാണ് അല്ലാഹുവിന്റെ നാമങ്ങളിലും അവന്റെ വിശേഷണങ്ങളിലും ആ വിശേഷണങ്ങളുടെ വിധി വിലക്കുകളിലും വിശ്വസിക്കുക എന്നത്.
​فَيُؤْمِنُونَ مَثَلًا بِأَنَّهُ رَحْمَنٌ رَحِيمٌ، ذُو الرَّحْمَةِ الَّتِي اتَّصَفَ بِهَا، الْمُتَعَلِّقَةِ بِالْمَرْحُومِ. 
ഉദാഹരണത്തിന്, അവൻ 'റഹ്മാനും' 'റഹീമും' ആണെന്നും, കാരുണ്യം ലഭിക്കുന്നവരുമായി ബന്ധപ്പെട്ടിരിക്കുന്ന അവൻ്റെ വിശേഷണമായി പറഞ്ഞ ആ കാരുണ്യത്തിന്റെ ഉടമയാണെന്നും അവർ വിശ്വസിക്കുന്നു.
فَالنِّعَمُ كُلُّهَا، أَثَرٌ مِنْ آثَارِ رَحْمَتِهِ.
അതിനാൽ എല്ലാ അനുഗ്രഹങ്ങളും അവന്റെ കാരുണ്യത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ്.
 وَهَكَذَا فِي سَائِرِ الْأَسْمَاءِ.
മറ്റു നാമങ്ങളുടെ കാര്യത്തിലും ഇതുപോലെ തന്നെയാണ്.
 يُقَالُ فِي الْعَلِيمِ: إِنَّهُ عَلِيمٌ ذُو عِلْمٍ، يَعْلَمُ [بِهِ] كُلَّ شَيْءٍ، قَدِيرٌ، ذُو قُدْرَةٍ يَقْدِرُ عَلَى كُلِّ شَيْءٍ.
​  'അൽ-അലീം' എന്നതിൻ്റെ ആശയം: അവൻ എല്ലാ കാര്യങ്ങളും അറിയുന്ന അറിവുള്ളവനാണ് എന്നും, 'അൽ-ഖദീർ' എന്നതിൻ്റെ ആശയം: അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ള കഴിവുള്ളവനാണ് എന്നുമാണ്.
​{الْحَمْدُ لِلَّهِ} [هُوَ] الثَّنَاءُ عَلَى اللَّهِ بِصِفَاتِ الْكَمَالِ، وَبِأَفْعَالِهِ الدَّائِرَةِ بَيْنَ الْفَضْلِ وَالْعَدْلِ.

الْحَمْدُ لِلَّهِ
സമ്പൂർണ്ണ വിശേഷണങ്ങൾ കൊണ്ടും, ഔദാര്യത്തിനും നീതിക്കും ഇടയിൽ കറങ്ങുന്ന അവന്റെ പ്രവർത്തികൾ കൊണ്ടും അല്ലാഹുവിനെ പുകഴ്ത്തലാണ് അത്.
 فَلَهُ الْحَمْدُ الْكَامِلُ، بِجَمِيعِ الْوُجُوهِ. 
അതിനാൽ എല്ലാ അർത്ഥത്തിലും പൂർണ്ണമായ സ്തുതി അവന്നുള്ളതാണ്.
{رَبِّ الْعَالَمِينَ} الرَّبُّ، هُوَ الْمُرَبِّي جَمِيعَ الْعَالَمِينَ -وَهُمْ مَنْ سِوَى اللَّهِ- بِخَلْقِهِ إِيَّاهُمْ، وَإِعْدَادِهِ لَهُمُ الْآلَاتِ، وَإِنْعَامِهِ عَلَيْهِمْ بِالنِّعَمِ الْعَظِيمَةِ، الَّتِي لَوْ فَقَدُوهَا، لَمْ يُمْكِنْ لَهُمُ الْبَقَاءُ.

رَبِّ الْعَالَمِينَ
 'റബ്ബ്' എന്നാൽ ലോകരെ മുഴുവൻ - അല്ലാഹു അല്ലാത്ത എല്ലാവരെയും - സൃഷ്ടിച്ചുകൊണ്ടും, അവർക്ക് ആവശ്യമായ മാർഗ്ഗങ്ങൾ ഒരുക്കിക്കൊടുത്തുകൊണ്ടും, അവർക്ക് വലിയ അനുഗ്രഹങ്ങൾ നൽകിക്കൊണ്ടും പരിപാലിക്കുന്നവനാണ്. ആ അനുഗ്രഹങ്ങൾ നഷ്ടപ്പെട്ടാൽ അവർക്ക് നിലനിൽപ്പ് സാധ്യമല്ല.
 فَمَا بِهِمْ مِنْ نِعْمَةٍ، فَمِنْهُ تَعَالَى.
​ അതിനാൽ അവരിലുള്ള ഏത് അനുഗ്രഹവും അല്ലാഹുവിൽ നിന്നുള്ളതാണ്.
​وَتَرَبِيَتُهُ تَعَالَى لِخَلْقِهِ نَوْعَانِ: عَامَّةٌ وَخَاصَّةٌ.
​തന്റെ സൃഷ്ടികളെ അല്ലാഹു പരിപാലിക്കുന്നത് രണ്ട് വിധത്തിലാണ്: പൊതുവായതും പ്രത്യേകമായതും.
​فَالْعَامَّةُ: هِيَ خَلْقُهُ لِلْمَخْلُوقِينِ، وَرِزْقُهُمْ، وَهِدَايَتُهُمْ لِمَا فِيهِ مَصَالِحُهُمْ، الَّتِي فِيهَا بَقَاؤُهُمْ فِي الدُّنْيَا.
​പൊതുവായ തർബിയത് ( പരിപാലനം ): സൃഷ്ടികളെ സൃഷ്ടിക്കുകയും, അവർക്ക് ഉപജീവനം നൽകുകയും, ഈ ദുനിയാവിൽ അവരുടെ നിലനിൽപ്പിന് ആവശ്യമായ നന്മകളിലേക്ക് അവരെ വഴിനടത്തുകയും ചെയ്യലാണ്.
​وَالْخَاصَّةُ: تَرْبِيَتُهُ لِأَوْلِيَائِهِ، فَيُرَبِّيهِمْ بِالْإِيمَانِ، وَيُوَفِّقُهُمْ لَهُ، وَيُكْمِلُهُ لَهُمْ، وَيَدْفَعُ عَنْهُمُ الصَّوَارِفَ، وَالْعَوَائِقَ الْحَائِلَةَ بَيْنَهُمْ وَبَيْنَهُ.
പ്രത്യേകമായ തർബിയത്: അല്ലാഹു അവന്റെ  ഇഷ്ടദാസന്മാരെ പരിപാലിക്കുന്നതാണ്. അവൻ അവരെ ഈമാൻ നൽകി വളർത്തുന്നു, അതിന് തൗഫീഖ് നൽകുന്നു, അത് അവർക്ക് പൂർത്തിയാക്കിക്കൊടുക്കുന്നു. അവർക്കും ഈമാനിനുമിടയിൽ തടസ്സമായി നിൽക്കുന്ന വ്യതിചലനങ്ങളെയും പ്രതിബന്ധങ്ങളെയും അവരിൽ നിന്ന് തടയുന്നു.
 وَحَقِيقَتُهَا: تَرْبِيَةُ التَّوْفِيقِ لِكُلِّ خَيْرٍ، وَالْعِصْمَةُ عَنْ كُلِّ شَرٍّ. 
എല്ലാ നന്മകൾക്കും തൗഫീഖ് നൽകലും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കലുമാണ് ഇതിൻ്റെ യാഥാർത്ഥ്യം.
وَلَعَلَّ هَذَا [الْمَعْنَى] هُوَ السِّرُّ فِي كَوْنِ أَكْثَرِ أَدْعِيَةِ الْأَنْبِيَاءِ بِلَفْظِ الرَّبِّ. 
നബിമാരുടെ മിക്ക പ്രാർത്ഥനകളും 'റബ്ബ്' എന്ന പദം കൊണ്ടായതിന്റെ രഹസ്യം ഒരുപക്ഷേ ഈ ഒരാശയമായിരിക്കാം.
فَإِنَّ مَطَالِبَهُمْ كُلَّهَا دَاخِلَةٌ تَحْتَ رُبُوبِيَّتِهِ الْخَاصَّةِ.
​കാരണം അവരുടെ എല്ലാ ആവശ്യങ്ങളും അവന്റെ പ്രത്യേകമായ പരിപാലനത്തിന് കീഴിലാണ് വരുന്നത്.
​فَدَلَّ قَوْلُهُ {رَبِّ الْعَالَمِينَ} عَلَى انْفِرَادِهِ بِالْخَلْقِ وَالتَّدْبِيرِ، وَالنِّعَمِ، وَكَمَالِ غِنَاهُ، وَتَمَامِ فَقْرِ الْعَالَمِينَ إِلَيْهِ، بِكُلِّ وَجْهٍ وَاعْتِبَارٍ.
​അതിനാൽ
رَبِّ الْعَالَمِينَ
എന്ന അവന്റെ വചനം  സൃഷ്ടിപ്പിലും കാര്യനിയന്ത്രണത്തിലും അനുഗ്രഹങ്ങളിലും അവൻ ഏകനാണെന്നതിനെയും, അവന്റെ സമ്പൂർണ്ണ ഐശ്വര്യത്തെയും, എല്ലാ അർത്ഥത്തിലും ലോകർക്ക് അവനിലേക്കുള്ള പൂർണ്ണമായ ആശ്രയത്വത്തെയും ചൂണ്ടിക്കാണിക്കുന്നു.

​{مَالِكِ يَوْمِ الدِّينِ} الْمَالِكُ: هُوَ مَنِ اتَّصَفَ بِصِفَةِ الْمُلْكِ الَّتِي مِنْ آثَارِهَا أَنَّهُ يَأْمُرُ وَيَنْهَى، وَيُثِيبُ وَيُعَاقِبُ، وَيَتَصَرَّفُ بِمَمَالِيكِهِ بِجَمِيعِ أَنِوَاعِ التَّصَرُّفَاتِ.

مَالِكِ يَوْمِ الدِّينِ

الْمَالِكُ
"ഉടമസ്ഥൻ" എന്നാൽ ആധിപത്യത്തിന്റെ വിശേഷണം ഉള്ളവനാണ്; കൽപ്പിക്കുക, വിലക്കുക, പ്രതിഫലം നൽകുക, ശിക്ഷിക്കുക, തന്റെ കീഴിലുള്ളവരിൽ എല്ലാവിധ അധികാരങ്ങളും പ്രയോഗിക്കുക എന്നിവ ആ ആധിപത്യത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ്.
وَأَضَافَ الْمُلْكَ لِيَوْمِ الدِّينِ، وَهُوَ يَوْمُ الْقِيَامَةِ، يَوْمُ يُدَانُ النَّاسُ فِيهِ بِأَعْمَالِهِمْ، خَيْرِهَا وَشَرِّهَا،
പ്രതിഫല നാളിലേക്കാണ് (യൗമുദ്ദീൻ) അവൻ ആധിപത്യത്തെ ചേർത്തു പറഞ്ഞത്; അത് അന്ത്യദിനമാണ്, മനുഷ്യർക്ക് അവരുടെ നല്ലതും ചീത്തയുമായ കർമ്മങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്ന ദിവസമാണത്
 لِأَنَّ فِي ذَلِكَ الْيَوْمِ، يَظْهَرُ لِلْخَلْقِ تَمَامُ الظُّهُورِ، كَمَالُ مُلْكِهِ وَعَدْلِهِ وَحِكْمَتِهِ، وَانْقِطَاعُ أَمْلَاكِ الْخَلَائِقِ. 
കാരണം ആ ദിവസത്തിലാണ് അവന്റെ ആധിപത്യത്തിന്റെയും നീതിയുടെയും യുക്തിയുടെയും പൂർണ്ണത സൃഷ്ടികൾക്ക് പൂർണ്ണമായി വെളിപ്പെടുന്നത്; ആ ദിവസം സൃഷ്ടികളുടെ അധികാരങ്ങൾ അവസാനിക്കുകയും ചെയ്യുന്നു.
حَتَّى [إِنَّهُ] يَسْتَوِي فِي ذَلِكَ الْيَوْمِ، الْمُلُوكُ وَالرَّعَايَا وَالْعَبِيدُ وَالْأَحْرَارُ.
ആ ദിവസത്തിൽ രാജാക്കന്മാരും പ്രജകളും അടിമകളും സ്വതന്ത്രരും സമന്മാരാകുന്നു.
​كُلُّهُمْ مذْعِنُونَ لِعَظَمَتِهِ، خَاضِعُونَ لِعِزَّتِهِ، مُنْتَظِرُونَ لِمَجَازَاتِهِ، رَاجُونَ ثَوَابَهُ، خَائِفُونَ مِنْ عِقَابِهِ.
അന്നേ ദിവസം​എല്ലാവരും അവന്റെ മഹത്വത്തിന് കീഴടങ്ങുന്നവരും, അവന്റെ പ്രതാപത്തിന് വിധേയപ്പെടുന്നവരും, അവന്റെ പ്രതിഫലം പ്രതീക്ഷിക്കുന്നവരും, അവന്റെ ശിക്ഷയെ ഭയപ്പെടുന്നവരുമാണ്.
فَلِذَلِكَ خَصَّهُ بِالذِّكْرِ، وَإِلَّا فَهُوَ الْمَالِكُ لِيَوْمِ الدِّينِ وَلِغَيْرِهِ مِنَ الْأَيَّامِ.
 അതുകൊണ്ടാണ് ആ ദിവസത്തെ പ്രത്യേകം എടുത്തുപറഞ്ഞത്. അല്ലെങ്കിൽ അവൻ പ്രതിഫല നാളിന്റെയും മറ്റ് ദിവസങ്ങളുടെയും ഉടമസ്ഥനാണ്

وَقَوْلُهُ {إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ} أَيْ: نَخُصُّكَ وَحْدَكَ بِالْعِبَادَةِ وَالاسْتِعَانَةِ، لِأَنَّ تَقْدِيمَ الْمَعْمُولِ يُفِيدُ الْحَصْرَ. 

إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
അതായത്, ആരാധനയിലും സഹായം തേടലിലും ഞങ്ങൾ നിന്നെ മാത്രം പ്രത്യേകമാക്കുന്നു എന്നാണ് ഇതിൻ്റെ ആശയം; കാരണം (അറബി വ്യാകരണത്തിൽ) മഅ്മൂലിനെ (മഫ്ഊൽ ) മുൻഗണന നൽകുന്നത് പരിമിതിപ്പെടുത്തലിനെ (ഹസ്ർ) കുറിക്കുന്നു;
وَهُوَ إِثْبَاتُ الْحُكْمِ لِلْمَذْكُورِ، وَنَفْيُهُ عَمَّا عَدَاهُ. 
അതായത് പറഞ്ഞ കാര്യത്തിന് വിധി സ്ഥിരപ്പെടുത്തുകയും മറ്റുള്ളവരിൽ നിന്ന് അത് നിഷേധിക്കുകയും ചെയ്യുക എന്നതാണത്.
فَكَأَنَّهُ يَقُولُ: نَعْبُدُكَ، وَلَا نَعْبُدُ غَيْرَكَ، وَنَسْتَعِينُ بِكَ، وَلَا نَسْتَعِينُ بِغَيْرِكَ.
 'ഞങ്ങൾ നിന്നെ ആരാധിക്കുന്നു, നീയല്ലാത്തവരെ ഞങ്ങൾ ആരാധിക്കുന്നില്ല; നിന്നോട് ഞങ്ങൾ സഹായം തേടുന്നു, നീയല്ലാത്തവരോട് ഞങ്ങൾ സഹായം തേടുന്നില്ല' എന്ന് പറയുന്നതുപോലെയാണിത്
​وَقَدَّمَ الْعِبَادَةَ عَلَى الاسْتِعَانَةِ، مِنْ بَابِ تَقْدِيمِ الْعَامِّ عَلَى الْخَاصِّ، وَاهْتِمَامًا بِتَقْدِيمِ حَقِّهِ تَعَالَى عَلَى حَقِّ عَبْدِهِ.
​സഹായം തേടലിനേക്കാൾ മുമ്പ് ആരാധനയെ മുന്തിച്ചു പറഞ്ഞത്, പൊതുവായതിനെ പ്രത്യേകമായതിന് മുമ്പ് നൽകുക എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലും, അല്ലാഹുവിന്റെ അവകാശത്തിന് ദാസന്റെ അവകാശത്തേക്കാൾ മുൻഗണന നൽകാനുള്ള പ്രാധാന്യം കൊണ്ടുമാണ്
​وَاَلْعِبَادَةُ اسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللَّهُ وَيَرْضَاهُ مِنَ الْأَعْمَالِ، وَالْأَقْوَالِ الظَّاهِرَةِ وَالْبَاطِنَةِ.

اَلْعِبَادَةُ
"ആരാധന" എന്നത് അല്ലാഹു തൃപ്തിപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രത്യക്ഷവും പരോക്ഷവുമായ എല്ലാ വാക്കുകളെയും പ്രവൃത്തികളെയും ഉൾക്കൊള്ളുന്ന പദമാണ്.
 وَاالاسْتِعَانَةُ هِيَ الاعْتِمَادُ عَلَى اللَّهِ تَعَالَى فِي جَلْبِ الْمَنَافِعِ، وَدَفْعِ الْمَضَارِّ، مَعَ الثِّقَةِ بِهِ فِي تَحْصِيلِ ذَلِكَ.

الاسْتِعَانَةُ
​ '' സഹായം തേടൽ" എന്നത് ഉപകാരങ്ങൾ നേടുന്നതിലും ഉപദ്രവങ്ങൾ തടയുന്നതിലും അല്ലാഹുവിൽ പൂർണ്ണമായി അവലംബിച്ചുകൊണ്ട് അവനിൽ ഭരമേൽപ്പിക്കലാണ്.
​وَالْقِيَامُ بِعِبَادَةِ اللَّهِ وَالاسْتِعَانَةِ بِهِ هُوَ الْوَسِيلَةُ لِلسَّعَادَةِ الْأَبَدِيَّةِ، وَالنَّجَاةِ مِنْ جَمِيعِ الشُّرُورِ.
അല്ലാഹുവിനെ ആരാധിക്കലും അവനോട് സഹായം തേടലും നിലനിർത്തുന്നത് ശാശ്വതമായ സൗഭാഗ്യത്തിനും എല്ലാ തിന്മകളിൽ നിന്നുമുള്ള മോചനത്തിനുമുള്ള മാർഗ്ഗമാണ്.
فَلَا سَبِيلَ إِلَى النَّجَاةِ إِلَّا بِالْقِيَامِ بِهِمَا.
ഇവ രണ്ടും നിർവ്വഹിക്കാതെ മോചനത്തിന് മറ്റ് വഴിയില്ല.
 وَإِنَّمَا تَكُونُ الْعِبَادَةُ عِبَادَةً، إِذَا كَانَتْ مَأْخُوذَةً عَنْ رَسُولِ اللَّهِ ﷺ مَقْصُودًا بِهَا وَجْهُ اللَّهِ.
എന്നാൽ ഒരു ആരാധന (അല്ലാഹുവിന്നുള്ള) ആരാധനയാകുന്നത് അത് അല്ലാഹുവിന്റെ റസൂൽ ﷺ യിൽ നിന്ന് സ്വീകരിച്ചതും അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുള്ളതുമാകുമ്പോൾ മാത്രമാണ്.
فَبِهَذَيْنِ الْأَمْرَيْنِ تَكُونُ عِبَادَةً.
ഈ രണ്ട് കാര്യങ്ങൾ കൊണ്ടാണ് അത് (അല്ലാഹുവിനുള്ള ) ആരാധനയായി മാറുന്നത്.
 وَذَكَرَ {الاسْتِعَانَةَ} بَعْدَ {الْعِبَادَةِ} مَعَ دُخُولِهَا فِيهَا، لِاحْتِيَاجِ الْعَبْدِ فِي جَمِيعِ عِبَادَاتِهِ إِلَى الاسْتِعَانَةِ بِاللَّهِ تَعَالَى.
'ഇബാദത്തി'ൽ ഉൾപ്പെടുന്നതാണെങ്കിലും അതിനുശേഷം 'ഇസ്തിആനത്ത് (സഹായ തേട്ടം)' എടുത്തുപറഞ്ഞത്, ദാസന് അവന്റെ എല്ലാ ആരാധനകളിലും അല്ലാഹുവിന്റെ സഹായം ആവശ്യമായതുകൊണ്ടാണ്
 فَإِنَّهُ إِنْ لَمْ يُعِنْهُ اللَّهُ، لَمْ يَحْصُلْ لَهُ مَا يُرِيدُهُ مِنْ فِعْلِ الْأَوَامِرِ، وَاجْتِنَابِ النَّوَاهِي.
​അല്ലാഹു അവനെ സഹായിച്ചില്ലെങ്കിൽ കൽപ്പനകൾ പ്രവർത്തിക്കാനും വിലക്കുകൾ ഉപേക്ഷിക്കാനും അവൻ (ദാസൻ) ഉദ്ദേശിക്കുന്നത് അവന് സാധ്യമാവുകയില്ല.
اهْدِنَا الصِّرَاطَ الْمُسْتَقِيمَ} أَيْ: دُلَّنَا وَأَرْشِدْنَا، وَوَفِّقْنَا لِلصِّرَاطِ الْمُسْتَقِيمِ، 
​പിന്നീട് അല്ലാഹു തആലാ പറഞ്ഞു:
اهْدِنَا الصِّرَاطَ الْمُسْتَقِيمَ
 {നേരായ പാതയിലേക്ക് ഞങ്ങളെ നീ നയിക്കേണമേ}. അതായത്:
നേരായ പാത
ഞങ്ങൾക്ക് കാട്ടിത്തരുകയും അതിലേക്ക് വഴികാണിക്കുകയും അതിലേക്ക്
തൗഫീഖ് നൽകുകയും ചെയ്യേണമേ;
وَهُوَ الطَّرِيقُ الْوَاضِحُ الْمُوصِلُ إِلَى اللهِ، وَإِلَى جَنَّتِهِ،
അത് അല്ലാഹുവിലേക്കും അവന്റെ സ്വർഗ്ഗത്തിലേക്കും എത്തിക്കുന്ന വ്യക്തമായ മാർഗ്ഗമാണ്,
 وَهُوَ مَعْرِفَةُ الْحَقِّ وَالْعَمَلُ بِهِ،
സത്യം മനസ്സിലാക്കലും അതിനനുസരിച്ച് പ്രവർത്തിക്കലുമാണത്.
فَاهْدِنَا إِلَى الصِّرَاطِ وَاهْدِنَا فِي الصِّرَاطِ.
അതിനാൽ ആ പാതയിലേക്കും, ആ പാതയിലൂടെയും ഞങ്ങളെ നീ നയിക്കേണമേ.
​فَالْهِدَايَةُ إِلَى الصِّرَاطِ: لُزُومُ دِينِ الْإِسْلَامِ، وَتَرْكُ مَا سِوَاهُ مِنَ الْأَدْيَانِ،
ആ പാതയിലേക്കുള്ള (സ്വിറാത്തിലേക്കുള്ള) ഹിദായത്ത് എന്നാൽ: ഇസ്‌ലാം മതത്തെ മുറുകെപ്പിടിക്കലും അതല്ലാത്ത മറ്റു എല്ലാ മതങ്ങളെയും ഉപേക്ഷിക്കലുമാണ്.
 وَالْهِدَايَةُ فِي الصِّرَاطِ، تَشْمَلُ الْهِدَايَةَ لِجَمِيعِ التَّفَاصِيلِ الدِّينِيَّةِ عِلْمًا وَعَمَلًا.
​ആ പാതയിലൂടെയുള്ള ഹിദായത്ത് എന്നാൽ: അറിവിലും പ്രവൃത്തിയിലും ദീനീപരമായ എല്ലാ വിശദാംശങ്ങളിലേക്കുമുള്ള ഹിദായത്തിനെയും ഉൾക്കൊള്ളുന്നു.
​فَهَذَا الدُّعَاءُ مِنْ أَجْمَعِ الْأَدْعِيَةِ وَأَنْفَعِهَا لِلْعَبْدِ 
ഈ ദുആഉ അടിയാന് ഏറ്റവും വിശാലവും ഉപകാരപ്രദവുമായ പ്രാർത്ഥനകളിൽ പെട്ടതാണ്.
وَلِهَذَا وَجَبَ عَلَى الْإِنْسَانِ أَنْ يَدْعُوَ اللهَ بِهِ فِي كُلِّ رَكْعَةٍ مِنْ صَلَاتِهِ، لِضَرُورَتِهِ إِلَى ذَلِكَ.
​അതുകൊണ്ട് തന്നെയാണ് മനുഷ്യന് ഇതിനോടുള്ള അത്യന്താപേക്ഷിതമായ ആവശ്യകത കാരണം തന്റെ നമസ്കാരത്തിലെ ഓരോ റക്അത്തിലും അല്ലാഹുവോട് ഇത് പ്രാർത്ഥിക്കൽ നിർബന്ധമായത്.
​وَهَذَا الصِّرَاطُ الْمُسْتَقِيمُ هُوَ: {صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ} مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ.
​ഈ നേരായ പാത എന്നാൽ: നബിമാർ, സിദ്ദീഖീങ്ങൾ, ശുഹദാക്കൾ, സ്വാലിഹീങ്ങൾ എന്നിവരിൽ നിന്ന് 
{നീ- അല്ലാഹു _ അനുഗ്രഹിച്ചവരുടെ പാതയാകുന്നു}.
​{غَيْرِ} صِرَاطِ {الْمَغْضُوبِ عَلَيْهِمْ} الَّذِينَ عَرَفُوا الْحَقَّ وَتَرَكُوهُ كَالْيَهُودِ وَنَحْوِهِمْ.
​സത്യം മനസ്സിലാക്കുകയും എന്നാൽ അത് ഉപേക്ഷിക്കുകയും ചെയ്ത ജൂതന്മാരെയും അവരെപ്പോലുള്ളവരെയും പോലെയുള്ള {കോപത്തിന് ഇരയായവരുടെ പാതയല്ല} (ഞങ്ങൾക്ക് നൽകേണ്ടത്).
​وَغَيْرِ صِرَاطِ {الضَّالِّينَ} الَّذِينَ تَرَكُوا الْحَقَّ عَلَى جَهْلٍ وَضَلَالٍ، كَالنَّصَارَى وَنَحْوِهِمْ.
​അജ്ഞതയും വഴികേടും കാരണം സത്യം ഉപേക്ഷിച്ച നസ്റാനികളെയും  അവരെപ്പോലുള്ളവരെയും പോലെയുള്ള {വഴിപിഴച്ചവരുടെ} പാതയുമല്ല.
​فَهَذِهِ السُّورَةُ عَلَى إِيجَازِهَا، قَدِ احْتَوَتْ عَلَى مَا لَمْ تَحْتَوِ عَلَيْهِ سُورَةٌ مِنْ سُوَرِ الْقُرْآنِ،
ഈ സൂറത്ത് ചുരുങ്ങിയ വാചകങ്ങളിലുള്ളതാണെങ്കിലും, ഖുർആനിലെ മറ്റൊരു സൂറത്തിലും ഉൾക്കൊള്ളാത്തത്ര കാര്യങ്ങൾ ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്.
 فَتَضَمَّنَتْ أَنْوَاعَ التَّوْحِيدِ الثَّلَاثَةَ: تَوْحِيدَ الرُّبُوبِيَّةِ يُؤْخَذُ مِنْ قَوْلِهِ: {رَبِّ الْعَالَمِينَ}.
​അത് തൗഹീദിന്റെ മൂന്ന് ഇനങ്ങളെയും ഉൾക്കൊള്ളുന്നു: റുബൂബിയ്യത്തിന്റെ തൗഹീദ് {ലോകരക്ഷിതാവായ} എന്ന വാചകത്തിൽ നിന്ന് മനസ്സിലാക്കാം.
​وَتَوْحِيدَ الْإِلَهِيَّةِ وَهُوَ إِفْرَادُ اللهِ بِالْعِبَادَةِ، يُؤْخَذُ مِنْ لَفْظِ: {اللَّهِ} وَمِنْ قَوْلِهِ: {إِيَّاكَ نَعْبُدُ} 
ഉലൂഹിയ്യത്തിന്റെ തൗഹീദ് (ആരാധന അല്ലാഹുവിന് മാത്രം പ്രത്യേകമാക്കൽ) എന്നത്: {അല്ലാഹു} എന്ന പദത്തിൽ നിന്നും {നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു} എന്ന വാചകത്തിൽ നിന്നും മനസ്സിലാക്കാം.
وَتَوْحِيدَ الْأَسْمَاءِ وَالصِّفَاتِ، وَهُوَ إِثْبَاتُ صِفَاتِ الْكَمَالِ لِلَّهِ تَعَالَى، الَّتِي أَثْبَتَهَا لِنَفْسِهِ، وَأَثْبَتَهَا لَهُ رَسُولُهُ مِنْ غَيْرِ تَعْطِيلٍ وَلَا تَمْثِيلٍ وَلَا تَشْبِيهٍ،
അസ്മാഉ വസ്സ്വിഫാത്തിന്റെ തൗഹീദ് എന്നത്: അല്ലാഹു തആലാ തനിക്ക് തന്നെ സ്ഥിരപ്പെടുത്തിയതും, അവഗണിക്കുകയോ സാദൃശ്യപ്പെടുത്തുകയോ ഉപമിക്കുകയോ ചെയ്യാതെ അവന്റെ റസൂൽ ﷺ അവന് സ്ഥിരപ്പെടുത്തി നൽകിയതുമായ പൂർണ്ണതയുടെ വിശേഷണങ്ങളെ അല്ലാഹുവിന് സ്ഥിരപ്പെടുത്തലാണത്.
 وَقَدْ دَلَّ عَلَى ذَلِكَ لَفْظُ {الْحَمْدُ} كَمَا تَقَدَّمَ.
​മുൻപ് വിവരിച്ചതുപോലെ {സർവ്വസ്തുതിയും} എന്ന പദം അതിനെയാണ് സൂചിപ്പിക്കുന്നത്.
​وَتَضَمَّنَتْ إِثْبَاتَ النُّبُوَّةِ فِي قَوْلِهِ: {اهْدِنَا الصِّرَاطَ الْمُسْتَقِيمَ} لِأَنَّ ذَلِكَ مُمْتَنِعٌ بِدُونِ الرِّسَالَةِ.
​{ഞങ്ങളെ നേരായ പാതയിൽ നയിക്കേണമേ} എന്ന വാചകത്തിൽ നുബുവ്വത്തിൻ്റെ സ്ഥിരീകരണവും ഉൾക്കൊള്ളുന്നു, കാരണം നബി സന്ദേശമില്ലാതെ അത് സാധ്യമല്ല.
​وَإِثْبَاتَ الْجَزَاءِ عَلَى الْأَعْمَالِ فِي قَوْلِهِ: {مَالِكِ يَوْمِ الدِّينِ} 
​{പ്രതിഫല നാളിന്റെ ഉടമസ്ഥൻ} എന്നതിൽ കർമ്മങ്ങൾക്കുള്ള പ്രതിഫലത്തിന്റെ സ്ഥിരീകരണമുണ്ട്. 
وَأَنَّ الْجَزَاءَ يَكُونُ بِالْعَدْلِ، 
ആ പ്രതിഫലം അനീതിയില്ലാതെ നീതിപൂർവ്വമായിരിക്കും.
لِأَنَّ الدِّينَ مَعْنَاهُ الْجَزَاءُ بِالْعَدْلِ.
 കാരണം 'ദീൻ' എന്നതിന്റെ അർത്ഥം നീതിപൂർവ്വമായ പ്രതിഫലം എന്നാണ്.
​وَتَضَمَّنَتْ إِثْبَاتَ الْقَدَرِ، وَأَنَّ الْعَبْدَ فَاعِلٌ حَقِيقَةً، خِلَافًا لِلْقَدَرِيَّةِ وَالْجَبْرِيَّةِ.
​ഖദ്‌രിയ്യഃ, ജബ്‌രിയ്യഃ എന്നീ വിഭാഗങ്ങളുടെ വിശ്വാസങ്ങൾക്ക് വിപരീതമായി, ഖദ്‌റിനെ (വിധിയെ) സ്ഥിരീകരിക്കലും അടിയാൻ യഥാർത്ഥത്തിൽ തന്നെ പ്രവർത്തിക്കുന്നവനാണ് എന്നതും ഇതിൽ ഉൾക്കൊള്ളുന്നുണ്ട്.
​بَلْ تَضَمَّنَتِ الرَّدَّ عَلَى جَمِيعِ أَهْلِ الْبِدَعِ وَالضَّلَالِ فِي قَوْلِهِ: {اهْدِنَا الصِّرَاطَ الْمُسْتَقِيمَ}
തന്നെയുമല്ല, {ഞങ്ങളെ നേരായ പാതയിൽ നയിക്കേണമേ} എന്ന വാചകത്തിൽ പുത്തനാശയക്കാരായ എല്ലാ ബിദ്അത്തിന്റെ ആളുകൾക്കും വഴിപിഴച്ചവർക്കുമുള്ള മറുപടിയുമുണ്ട്;
 لِأَنَّهُ مَعْرِفَةُ الْحَقِّ وَالْعَمَلُ بِهِ. 
കാരണം അത് സത്യം മനസ്സിലാക്കലും അതിനനുസരിച്ച് പ്രവർത്തിക്കലുമാണ്.
وَكُلُّ مُبْتَدِعٍ وَضَالٍّ فَهُوَ مُخَالِفٌ لِذَلِكَ.
 ബിദ്അത്തുകാരനും വഴിപിഴച്ചവനുമായ ഏതൊരാളും ഇതിന് എതിരു പ്രവർത്തിക്കുന്നവനാണ്.
​وَتَضَمَّنَتْ إِخْلَاصَ الدِّينِ لِلَّهِ تَعَالَى، عِبَادَةً وَاسْتِعَانَةً فِي قَوْلِهِ: {إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ} 
​{നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു} എന്ന വാചകത്തിൽ ആരാധനയിലും സഹായം തേടലിലും അല്ലാഹുവിന് മാത്രം കാര്യങ്ങൾ നിഷ്കളങ്കമാക്കൽ (ഇഖ്‌ലാസ്) ഉൾക്കൊള്ളുന്നു.
فَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.
അതിനാൽ സർവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.

No comments:

Post a Comment