Sunday, 18 October 2026

അൽ ബഖറ 30 - 39- തഫ്സീർ അസ്സഅദീ تفسير السعدي

അൽ കിതാബ് തഫ്സീർ പഠനം
തഫ്സീർ അസ്സഅ'ദീ
تفسير السعدي 
ദർസ് 18 മുതൽ 20 വരെ
അൽ ബഖറ ആയത്തുകൾ 30 - 39
🌳🌳🌳🌳🌳
ദർസ് 18:
ആയത്തുകൾ 
30-34:
*وَإِذۡ قَالَ رَبُّكَ لِلۡمَلَٰٓئِكَةِ إِنِّى جَاعِلٌ فِى ٱلۡأَرۡضِ خَلِيفَةًۖ قَالُوٓاْ أَتَجۡعَلُ فِيهَا مَن يُفۡسِدُ فِيهَا وَيَسۡفِكُ ٱلدِّمَآءَ وَنَحۡنُ نُسَبِّحُ بِحَمۡدِكَ وَنُقَدِّسُ لَكَۖ قَالَ إِنِّىٓ أَعۡلَمُ مَا لَا تَعۡلَمُونَ*
നിന്‍റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക: "ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫ:യെ ഏര്‍പ്പെടുത്തു വാന്‍ പോകുന്നുവെന്ന്. അവര്‍ പറഞ്ഞു: 'അതില്‍ നാശമുണ്ടാക്കുകയും, രക്തം ചിന്തുകയും ചെയ്യുന്നവരെ നീ അതില്‍ ഏര്‍പ്പെടുത്തുകയോ⁉️ ഞങ്ങള്‍ നിന്നെ സ്തുതിച്ചു കൊണ്ടു 'തസ്ബീഹ്' ചെയ്യുകയും,  നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ.' അവന്‍ (അല്ലാഹു) പറഞ്ഞു: 'നിശ്ചയമായും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം
*وَعَلَّمَ ءَادَمَ ٱلۡأَسۡمَآءَ كُلَّهَا ثُمَّ عَرَضَهُمۡ عَلَى ٱلۡمَلَٰٓئِكَةِ فَقَالَ أَنۢبِئُونِى بِأَسۡمَآءِ هَٰٓؤُلَآءِ إِن كُنتُمۡ صَٰدِقِينَ*
 അവന്‍ (അല്ലാഹു) ആദമിനു പേരുകളെല്ലാം പഠിപ്പിച്ചു. പിന്നെ,ആ പേരുകളുള്ള വസ്തുക്കളെ മലക്കുകള്‍ക്ക് കാണിച്ചിട്ട് അവന്‍ പറഞ്ഞു: "ഇവയുടെ പേരുകളെപ്പറ്റി നിങ്ങള്‍ എനിക്കു വിവരം പറഞ്ഞു തരുവിന്‍-നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!"
*قَالُواْ سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إِنَّكَ أَنتَ ٱلۡعَلِيمُ ٱلۡحَكِيمُ*
അവര്‍ പറഞ്ഞു: "നീ മഹാ പരിശുദ്ധന്‍! നീ ഞങ്ങള്‍ക്കു പഠിപ്പിച്ചതല്ലാതെ ഞങ്ങള്‍ക്കു യാതൊരു അറിവുമില്ല നിശ്ചയമായും, നീ തന്നെ സര്‍വ്വജ്ഞനും അഗാധജ്ഞനുമായുള്ളവന്‍".
*قَالَ يَٰٓئَادَمُ أَنۢبِئۡهُم بِأَسۡمَآئِهِمۡۖ فَلَمَّآ أَنۢبَأَهُم بِأَسۡمَآئِهِمۡ قَالَ أَلَمۡ أَقُل لَّكُمۡ إِنِّىٓ أَعۡلَمُ غَيۡبَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَأَعۡلَمُ مَا تُبۡدُونَ وَمَا كُنتُمۡ تَكۡتُمُونَ*
അവന്‍ (അല്ലാഹു) പറഞ്ഞു: "ആദമേ, അവര്‍ക്ക് ഈ വസ്തുക്കളുടെ പേരുകളെപ്പറ്റി പറഞ്ഞു കൊടുക്കുക." അങ്ങനെ, അദ്ദേഹം അവര്‍ക്ക് അവയുടെ പേരുകളെപ്പററി പറഞ്ഞുകൊടുത്തപ്പോള്‍, അവന്‍ (അല്ലാഹു) പറഞ്ഞു: "നിങ്ങളോട് ഞാന്‍ പറഞ്ഞില്ലേ,നിശ്ചയമായും ഞാന്‍ ആകാശഭൂമികളിലെ അദൃശ്യം അറിയുമെന്ന്⁉️നിങ്ങള്‍ വെളിവാക്കുന്നതും, നിങ്ങള്‍ ഒളിച്ചുവെച്ചുകൊണ്ടിരിക്കുന്നതും ഞാന്‍ അറിയുന്നതാണ്."
*وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ وَٱسۡتَكۡبَرَ وَكَانَ مِنَ ٱلۡكَٰفِرِينَ*
"നിങ്ങള്‍ ആദമിന്  സുജൂദ് ചെയ്യുക" എന്നു നാം(അല്ലാഹു) മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. അപ്പോൾ അവര്‍ സുജൂദ് ചെയ്തു- ഇബ്‌ലീസ് ഒഴികെ; അവന്‍ വിസമ്മതിച്ചു; അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ അവിശ്വാസികളില്‍പെട്ടവനാകുന്നു.
هَذَا شُرُوعٌ فِي ذِكْرِ فَضْلِ آدَمَ عَلَيْهِ السَّلَامُ أَبِي الْبَشَرِ 
മനുഷ്യപിതാവായ ആദം അലൈഹിസ്സലാമിന്റെ ശ്രേഷ്ഠതയെക്കുറിച്ച് പരാമർശിച്ചു തുടങ്ങുകയാണിത്;
أَنَّ اللَّهَ حِينَ أَرَادَ خَلْقَهُ 
അല്ലാഹു അദ്ദേഹത്തെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചപ്പോൾ,
أَخْبَرَ الْمَلَائِكَةَ بِذَلِكَ،
മലക്കുകളെ അതിനെക്കുറിച്ചു വിവരം അറിയിച്ചു,
 وَأَنَّ اللَّهَ مُسْتَخْلِفُهُ فِي الْأَرْضِ.
​അല്ലാഹു ഭൂമിയിൽ അദ്ദേഹത്തെ പ്രതിനിധിയാക്കാൻ പോകുന്നുവെന്നും ( അറിയിച്ചു ).
​فَقَالَتِ الْمَلَائِكَةُ عَلَيْهِمُ السَّلَامُ:
അപ്പോൾ മലക്കുകൾ (അ)പറഞ്ഞു:
 {أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا}
​ {അതിൽ കുഴപ്പമുണ്ടാക്കുന്നവരെയാണോ നീ ആക്കുന്നത്⁉️}
 بِالْمَعَاصِي
അതായത് പാപങ്ങളിലൂടെ.
 {وَيَسْفِكُ الدِّمَاءَ}
 {രക്തം ചിന്തിക്കൊണ്ടിരിക്കുന്നവരെയും⁉️}
 وَ هَذَا تَخْصِيصٌ بَعْدَ تَعْمِيمٍ،
പൊതുവായ പരാമർശത്തിന് ശേഷമുള്ള പ്രത്യേക പരാമർശമാണിത് (General then Particular);
 لِبَيَانِ شِدَّةِ مَفْسَدَةِ الْقَتْلِ، 
കൊലപാതകത്തിന്റെ കുഴപ്പത്തിന്റെ തീവ്രത വ്യക്തമാക്കാൻ വേണ്ടി 
وَهَذَا بِحَسَبِ ظَنِّهِمْ
അവരുടെ (മലക്കുകളുടെ) ധാരണയനുസരിച്ചാണ് ഇത് ( മലക്കുകൾ പറഞ്ഞത് ) ,
 أَنَّ الْخَلِيفَةَ الْمَجْعُولَ فِي الْأَرْضِ
ഭൂമിയിൽ നിയോഗിക്കപ്പെടുന്ന പ്രതിനിധി
 سَيَحْدُثُ مِنْهُ ذَلِكَ،
അവനിൽ നിന്ന് അത്തരം കാര്യങ്ങൾ ഉണ്ടാകുമെന്ന്
 فَنَزَّهُوا الْبَارِيَ عَنْ ذَلِكَ، 
അങ്ങനെ അവർ (മലക്കുകൾ ) സൃഷ്ടാവിനെ അതിൽ നിന്നും പരിശുദ്ധനാക്കുകയും,
وَعَظَّمُوهُ، 
അവനെ മഹത്വപ്പെടുത്തുകയും ചെയ്തു.
وَأَخْبَرُوا أَنَّهُمْ قَائِمُونَ بِعِبَادَةِ اللَّهِ عَلَى وَجْهٍ خَالٍ مِنَ الْمَفْسَدَةِ 
യാതൊരു കുഴപ്പവുമില്ലാത്ത വിധം അവർ (മലക്കുകൾ) അല്ലാഹുവിന്റെ ആരാധന നിലനിർത്തുന്നവരാണല്ലോ എന്നവർ  അറിയിച്ചു
فَقَالُوا: 
എന്നിട്ട് അവർ പറഞ്ഞു :
{وَنَحْنُ نُسَبِّحُ بِحَمْدِكَ} 
{ഞങ്ങൾ നിന്റെ സ്തുതിയോടെ പ്രകീർത്തിക്കുന്നു}
أَيْ: نُنَزِّهُكَ التَّنْزِيهَ اللَّائِقَ بِحَمْدِكَ وَجَلَالِكَ، 
അതായത്: നിന്റെ സ്തുതിക്കും മഹത്വത്തിനും ഇണങ്ങിയ പരിശുദ്ധി ഞങ്ങൾ നിനക്ക് നൽകുന്നു.
{وَنُقَدِّسُ لَكَ}
{ഞങ്ങൾ നിനക്കായി പവിത്രമാക്കുന്നു} 
 يَحْتَمِلُ أَنَّ مَعْنَاهَا:
ഇതിന്റെ അർത്ഥം ഇങ്ങനെയാകാം:
 وَنُقَدِّسُكَ،
ഞങ്ങൾ നിന്നെ പരിശുദ്ധമാക്കുന്നു
 فَتَكُونُ اللَّامُ مُفِيدَةً لِلتَّخْصِيصِ وَالْإِخْلَاصِ،
അപ്പോൾ (ലാം) പ്രത്യേകതയെയും ആത്മാർത്ഥതയെയും കുറിക്കുന്നതാകുന്നു.
 وَيَحْتَمِلُ أَنْ يَكُونَ: وَنُقَدِّسُ لَكَ أَنْفُسَنَا،
അതല്ലെങ്കിൽ: "ഞങ്ങൾ ഞങ്ങളുടെ ആത്മാക്കളെ നിനക്കുവേണ്ടി പവിത്രമാക്കുന്നു" എന്നാകാം,
 أَيْ: نُطَهِّرُهَا بِالْأَخْلَاقِ الْجَمِيلَةِ،
അതായത്:
നല്ല സ്വഭാവങ്ങളാൽ അതിനെ ഞങ്ങൾ ശുദ്ധീകരിക്കുന്നു,
 كَمَحَبَّةِ اللَّهِ وَخَشْيَتِهِ وَتَعْظِيمِهِ،
അല്ലാഹുവോടുള്ള സ്നേഹം, ഭയം, മഹത്വപ്പെടുത്തൽ തുടങ്ങിയവ പോലെ;
 وَنُطَهِّرُهَا مِنَ الْأَخْلَاقِ الرَّذِيلَةِ.
നീചമായ സ്വഭാവങ്ങളിൽ നിന്ന് ഞങ്ങൾ അതിനെ ശുദ്ധിയാക്കുകയും ചെയ്യുന്നു.
​قَالَ اللَّهُ تَعَالَى لِلْمَلَائِكَةِ:
അല്ലാഹു തആലാ മലക്കുകളോട് പറഞ്ഞു:
 {إِنِّي أَعْلَمُ}.
​ {തീർച്ചയായും ഞാൻ- അല്ലാഹു- അറിയുന്നു}
 مِنْ هَذَا الْخَلِيفَةِ
ഈ ഖലീഫയെക്കുറിച്ച് - ആദമിനെ / മനുഷ്യനെ കുറിച്ച്,
 {مَا لَا تَعْلَمُونَ} ؛
 {നിങ്ങൾ- മലക്കുകൾ- അറിയാത്തത്} 
 لِأَنَّ كَلَامَكُمْ بِحَسَبِ مَا ظَنَنْتُمْ، 
കാരണം നിങ്ങളുടെ സംസാരം നിങ്ങൾ ധരിച്ചിരിക്കുന്നതനുസരിച്ചാണ്,
وَأَنَا عَالِمٌ بِالظَّوَاهِرِ وَالسَّرَائِرِ، 
ഞാനാകട്ടെ ബാഹ്യമായവയും രഹസ്യമായവയും അറിയുന്നവനാണ്.
وَأَعْلَمُ أَنَّ الْخَيْرَ الْحَاصِلَ بِخَلْقِ هَذَا الْخَلِيفَةِ،
ഈ ഖലീഫയുടെ (ആദമിൻ്റെ / മനുഷ്യൻ്റെ) സൃഷ്ടിപ്പിലൂടെ ഉണ്ടാകുന്ന നന്മ,
 أَضْعَافُ أَضْعَافِ مَا فِي ضِمْنِ ذَلِكَ مِنَ الشَّرِّ 
അതിൽ അടങ്ങിയിരിക്കുന്ന തിന്മയേക്കാൾ പല ഇരട്ടി അധികമാണെന്ന് (ഞാൻ അറിയുന്നു).
فَلَوْ لَمْ يَكُنْ فِي ذَلِكَ، 
ഈ സൃഷ്ടിപ്പിൽ വേറെയൊരു കാര്യവുമില്ലെങ്കിലും ശരി,
إِلَّا أَنَّ اللَّهَ تَعَالَى أَرَادَ أَنْ يَجْتَبِيَ مِنْهُمُ الْأَنْبِيَاءَ وَالصِّدِّيقِينَ، وَالشُّهَدَاءَ وَالصَّالِحِينَ،
അല്ലാഹു അവരിൽ നിന്ന് നബി മാരെയും സിദ്ദീഖുകളെയും ശഹീദുകളെയും സ്വാലിഹുകളെയും തിരഞ്ഞെടുക്കാനും,
 وَلِتَظْهَرَ آيَاتُهُ لِلْخَلْقِ، 
സൃഷ്ടികൾക്ക് മുന്നിൽ അവന്റെ ദൃഷ്ടാന്തങ്ങൾ വെളിപ്പെടാനും, 
وَيَحْصُلَ مِنَ الْعُبُودِيَّاتِ الَّتِي لَمْ تَكُنْ تَحْصُلُ بِدُونِ خَلْقِ هَذَا الْخَلِيفَةِ،
ഈ ഖലീഫയുടെ സൃഷ്ടിപ്പില്ലാതെ ഉണ്ടാകാത്ത ആരാധനകൾ ഉണ്ടാകാനും,
 كَالْجِهَادِ وَغَيْرِهِ،
-ജിഹാദും മറ്റും പോലുള്ള
 وَلِيَظْهَرَ مَا كَمَنَ فِي غَرَائِزِ بَنِي آدَمَ  مِنَ الْخَيْرِ وَالشَّرِّ بِالِامْتِحَانِ، 
പരീക്ഷണത്തിലൂടെ മനുഷ്യന്റെ സഹജസ്വഭാവങ്ങളിൽ അടങ്ങിയിരിക്കുന്ന നന്മയും തിന്മയും വെളിപ്പെടാനും,
وَلِيَتَبَيَّنَ عَدُوُّهُ مِنْ وَلِيِّهِ، 
അവന്റെ ശത്രുവിനെ അവന്റെ മിത്രത്തിൽ നിന്നും പേർ തിരിഞ്ഞു കാണാനും,
وَحِزْبُهُ مِنْ حَرْبِهِ،
അവന്റെ കക്ഷിയെ അവന്റെ ശത്രു കക്ഷിയിൽ നിന്നും (വേർതിരിഞ്ഞു കാണാനും),
 وَلِيَظْهَرَ مَا كَمَنَ فِي نَفْسِ إِبْلِيسَ مِنَ الشَّرِّ الَّذِي انْطَوَى عَلَيْهِ، وَاتَّصَفَ بِهِ،
ഇബ്ലീസിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്നതും അവൻ ഉൾക്കൊണ്ടതും വിശേഷണമാക്കിയതുമായ തിന്മ വെളിപ്പെടാനും
 فَهَذِهِ حِكَمٌ عَظِيمَةٌ، يَكْفِي بَعْضُهَا فِي ذَلِكَ.
ഇവയൊക്കെയും വലിയ യുക്തികളാകുന്നു, അതിൽ ചിലത് മാത്രം പോലും അതിന് ധാരാളമായി മതിയാകും.
 🌳
​ثُمَّ لَمَّا كَانَ قَوْلُ الْمَلَائِكَةِ عَلَيْهِمُ السَّلَامُ، فِيهِ إِشَارَةٌ إِلَى فَضْلِهِمْ عَلَى الْخَلِيفَةِ الَّذِي يَجْعَلُهُ اللَّهُ فِي الْأَرْضِ،
തുടർന്ന്, മലക്കുകളുടെ വാക്കുകളിൽ അല്ലാഹു ഭൂമിയിൽ ആക്കുന്ന ഖലീഫയേക്കാൾ തങ്ങൾക്കാണ് ശ്രേഷ്ഠത എന്ന സൂചനയുണ്ടായിരുന്നതിനാൽ,
 أَرَادَ اللَّهُ تَعَالَى، أَنْ يُبَيِّنَ لَهُمْ مِنْ فَضْلِ آدَمَ، مَا يَعْرِفُونَ بِهِ فَضْلَهُ،
ആദമിന്റെ ശ്രേഷ്ഠത അവർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന തരത്തിൽ ആദമിന്റെ ശ്രേഷ്ഠത മലക്കുകൾക്ക് വ്യക്തമാക്കിക്കൊടുക്കാൻ അല്ലാഹു ഉദ്ദേശിച്ചു.
 وَكَمَالَ حِكْمَةِ اللَّهِ وَعِلْمِهِ 
അല്ലാഹുവിന്റെ യുക്തിയുടെയും അറിവിന്റെയും പൂർണ്ണതയും (മലക്കുകൾക്ക് വ്യക്തമാക്കാൻ)
فَـ {عَلَّمَ آدَمَ الْأَسْمَاءَ كُلَّهَا}
അങ്ങനെ {അവൻ ആദമിന് എല്ലാ നാമങ്ങളും പഠിപ്പിച്ചു കൊടുത്തു}
 أَيْ: أَسْمَاءَ الْأَشْيَاءِ، وَمَا هُوَ مُسَمًى بِهَا،
അതായത്: വസ്തുക്കളുടെ നാമങ്ങളും ആ പേര് വയ്ക്കപ്പെട്ടവയും,
 فَعَلَّمَهُ الِاسْمَ وَالْمُسَمَّى،
അങ്ങനെ അവൻ ആദമിന് നാമവും നാമകരണ ചെയ്യപ്പെട്ട വസ്തുവും പഠിപ്പിച്ചു കൊടുത്തു,
 أَيْ: الْأَلْفَاظَ وَالْمَعَانِيَ، 
അതായത് വാക്കുകളും ആശയങ്ങളും
حَتَّى الْمُكَبَّرَ مِنَ الْأَسْمَاءِ كَالْقَصْعَةِ، وَالْمُصَغَّرَ كَالْقُصَيْعَةِ.
​വലിയ പാത്രം (ഖസ്അ) പോലുള്ള വലിയ നാമങ്ങളും ചെറിയ പാത്രം (ഖുസൈഅ) പോലുള്ള ചെറിയ നാമങ്ങളും വരെ ( മുഴുവൻ വസ്തുക്കളുടെയും നാമങ്ങൾ എന്നർഥം)
🌳
​{ثُمَّ عَرَضَهُمْ} 
​{പിന്നെ അവയെ - വസ്തുക്കള - പ്രദർശിപ്പിച്ചു 
}
أَيْ: عَرَضَ الْمُسَمَّيَاتِ
അതായത് നാമകരണ ചെയ്യപ്പെട്ട വസ്തുക്കളെ,
 {عَلَى الْمَلَائِكَةِ}
{മലക്കുകൾക്ക് മുമ്പിൽ}
 امْتِحَانًا لَهُمْ، هَلْ يَعْرِفُونَهَا أَمْ لَا؟.
 അവർക്കത് അറിയാമോ ഇല്ലയോ എന്ന് പരീക്ഷിച്ചുകൊണ്ട്.
🌳
​{فَقَالَ أَنْبِئُونِي بِأَسْمَاءِ هَؤُلَاءِ إِنْ كُنْتُمْ صَادِقِينَ}
​{എന്നിട്ട് അവൻ- അല്ലാഹു_ പറഞ്ഞു: ഇവരുടെ നാമങ്ങൾ എനിക്ക് പറഞ്ഞുതരൂ, നിങ്ങൾ സത്യവാദികളാണെങ്കിൽ}
 فِي قَوْلِكُمْ وَظَنِّكُمْ، أَنَّكُمْ أَفْضَلُ مِنْ هَذَا الْخَلِيفَةِ.
 ഈ ഖലീഫയേക്കാൾ ശ്രേഷ്ഠർ നിങ്ങളാണെന്ന നിങ്ങളുടെ വാദത്തിലും ധാരണയിലും
(നിങ്ങൾ സത്യവാൻമാർ ആണെങ്കിൽ)
​{قَالُوا سُبْحَانَكَ}
​{അവർ- മലക്കുകൾ- പറഞ്ഞു: നീ എത്ര പരിശുദ്ധൻ}
 أَيْ: نُنَزِّهُكَ مِنَ الِاعْتِرَاضِ مِنَّا عَلَيْكَ، وَمُخَالَفَةِ أَمْرِكَ.
അതായത്: നിന്നെ എതിർക്കുന്നതിൽ നിന്നും നിന്റെ കൽപന ധിക്കരിക്കുന്നതിൽ നിന്നും ഞങ്ങൾ നിന്നെ പരിശുദ്ധനാക്കുന്നു,
 {لَا عِلْمَ لَنَا} 
{ഞങ്ങൾക്ക് യാതൊരു അറിവുമില്ല}
بِوَجْهٍ مِنَ الْوُجُوهِ
യാതൊരു വിധേനയും
 {إِلَّا مَا عَلَّمْتَنَا}
 {നീ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നതല്ലാതെ}
 إِيَّاهُ، فَضْلًا مِنْكَ وَجُودًا، 
നിന്റെ ഔദാര്യവും ദാനവുമായിട്ട്
{إِنَّكَ أَنْتَ الْعَلِيمُ الْحَكِيمُ} 
{തീർച്ചയായും നീ തന്നെയാണ് സർവ്വജ്ഞനും യുക്തിമാനും}
الْعَلِيمُ الَّذِي أَحَاطَ عِلْمًا بِكُلِّ شَيْءٍ، 
സർവ്വജ്ഞൻ എന്നാൽ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവ് ചുറ്റിവലയം ചെയ്തവൻ,
فَلَا يَغِيبُ عَنْهُ وَلَا يَعْزُبُ مِثْقَالُ ذَرَّةٍ فِي السَّمَاوَاتِ وَالْأَرْضِ، وَلَا أَصْغَرُ مِنْ ذَلِكَ وَلَا أَكْبَرُ.
    ആകാശഭൂമിയിലോ അതിനേക്കാൾ ചെറിയതോ വലിയതോ ആയ അണുവളവ് പോലും അവനിൽ നിന്ന് മറഞ്ഞുപോവുകയോ അല്ലാതിരിക്കുകയോ ഇല്ല.
​الْحَكِيمُ: مَنْ لَهُ الْحِكْمَةُ التَّامَّةُ الَّتِي لَا يَخْرُجُ عَنْهَا مَخْلُوقٌ، وَلَا يَشِذُّ عَنْهَا مَأْمُورٌ،
യുക്തിമാൻ (അൽ-ഹകീം): യാതൊരു സൃഷ്ടിയും പുറത്തുപോകാത്തതും യാതൊരു കൽപിതനും_ കൽപിക്കപ്പെട്ടവൻ- വിട്ടുപോകാത്തതുമായ പരിപൂർണ്ണമായ യുക്തി ആർക്കുണ്ടോ അവനാണ് (അൽ ഹകീം)
 فَمَا خَلَقَ شَيْئًا إِلَّا لِحِكْمَةٍ:
അതിനാൽ അവൻ ഒരു കാര്യവും ഒരു യുക്തി കൂടാതെ സൃഷ്ടിച്ചിട്ടില്ല;
 وَلَا أَمَرَ بِشَيْءٍ إِلَّا لِحِكْمَةٍ، 

ഒരു കാര്യവും ഒരു യുക്തി കൂടാതെ കൽപിച്ചിട്ടുമില്ല.
وَالْحِكْمَةُ: وَضْعُ الشَّيْءِ فِي مَوْضِعِهِ اللَّائِقِ بِهِ،
യുക്തി എന്നാൽ: ഒരു കാര്യം അതിന് അനുയോജ്യമായ സ്ഥാനത്ത് വെക്കുക എന്നതാണ്.
 فَأَقَرُّوا، وَاعْتَرَفُوا بِعِلْمِ اللَّهِ وَحِكْمَتِهِ،
അങ്ങനെ അവർ- മലക്കുകൾ- അല്ലാഹുവിന്റെ അറിവും യുക്തിയും സമ്മതിക്കുകയും,
 وَقُصُورِهِمْ عَنْ مَعْرِفَةِ أَدْنَى شَيْءٍ،
ഏറ്റവും നിസ്സാരമായ കാര്യം അറിയുന്നതിലുള്ള തങ്ങളുടെ കുറവു (മനസ്സിലാക്കുകയും)
 وَاعْتِرَافِهِمْ بِفَضْلِ اللَّهِ عَلَيْهِمْ; وَتَعْلِيمِهِمْ إِيَّاهُمْ مَا لَا يَعْلَمُونَ.
​ തങ്ങളുടെ മേലുള്ള അല്ലാഹുവിന്റെ ഔദാര്യവും അവർ അറിയാത്ത കാര്യങ്ങൾ അവൻ പഠിപ്പിച്ചു തന്നതും അവർ സമ്മതിച്ചു.
فَحِينَئِذٍ قَالَ اللَّهُ:
അപ്പോൾ അല്ലാഹു പറഞ്ഞു:
 {يَا آدَمُ أَنْبِئْهُمْ بِأَسْمَائِهِمْ} 
​{ആദമേ, അവയുടെ നാമങ്ങൾ നീ അവർക്ക്- മലക്കുകൾക്ക് - പറഞ്ഞു കൊടുക്കൂ}
أَيْ: أَسْمَاءِ الْمُسَمَّيَاتِ الَّتِي عَرَضَهَا اللَّهُ عَلَى الْمَلَائِكَةِ;فَعَجَزُوا عَنْهَا،
അതായത് അല്ലാഹു മലക്കുകളുടെ മുമ്പിൽ പ്രദർശിപ്പിച്ചതും അവർക്ക് അറിയാൻ കഴിയാതെ വന്നതുമായ നാമകരണ ചെയ്യപ്പെട്ട വസ്തുക്കളുടെ പേരുകൾ.
 {فَلَمَّا أَنْبَأَهُمْ بِأَسْمَائِهِمْ}
{അങ്ങനെ അവരുടെ നാമങ്ങൾ അദ്ദേഹം- ആദം നബി- അവർക്ക് പറഞ്ഞു കൊടുത്തപ്പോൾ}
 تَبَيَّنَ لِلْمَلَائِكَةِ فَضْلُ آدَمَ عَلَيْهِمْ; وَحِكْمَةُ الْبَارِي وَعِلْمُهُ فِي اسْتِخْلَافِ هَذَا الْخَلِيفَةِ،
അവരേക്കാൾ- മലക്കുകളേക്കാൾ- ആദമിനുള്ള ശ്രേഷ്ഠതയും ഈ ഖലീഫയെ പ്രതിനിധിയാക്കിയതിലെ സൃഷ്ടാവിന്റെ യുക്തിയും അറിവും മലക്കുകൾക്ക് വ്യക്തമായി.
 {قَالَ أَلَمْ أَقُلْ لَكُمْ إِنِّي أَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ}
{അല്ലാഹു പറഞ്ഞു: ആകാശഭൂമികളിലെ അദൃശ്യകാര്യങ്ങൾ ഞാൻ അറിയുന്നുവെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ❓
............... فَإِذَا كَانَ عَالِمًا بِالْغَيْبِ;
അങ്ങനെ അല്ലാഹു അദൃശ്യമായത് അറിയുന്നവനാണെന്ന് വരുമ്പോൾ,
 فَالشَّهَادَةُ مِنْ بَابِ أَوْلَى
പ്രത്യക്ഷമായകാര്യങ്ങൾ പറയേണ്ടതില്ലല്ലോ,
{وَأَعْلَمُ مَا تُبْدُونَ}
 {നിങ്ങൾ വെളിപ്പെടുത്തുന്നതും ഞാൻ അറിയും}
 أَيْ: تُظْهِرُونَ 
അതായത് നിങ്ങൾ പുറത്തു കാണിക്കുന്നത്
{وَمَا كُنْتُمْ تَكْتُمُونَ}.
{നിങ്ങൾ മറച്ച് വെച്ചിരുന്നതും (ഞാൻ അറിയുന്നു)}.
🌳🌳🌳
​ثُمَّ أَمَرَهُمْ تَعَالَى بِالسُّجُودِ لِآدَمَ;
തുടർന്ന് അല്ലാഹു അവരോട്- മലക്കുകളോട്- ആദമിന് സുജൂദ് ചെയ്യാൻ കൽപിച്ചു;
 إِكْرَامًا لَهُ وَتَعْظِيمًا; وَعُبُودِيَّةً لِلَّهِ تَعَالَى،
അദ്ദേഹത്തെ ആദരിക്കാനും മഹത്വപ്പെടുത്താനുമായിട്ടും അല്ലാഹുവിനുള്ള ആരാധനയായിട്ടും.
 فَامْتَثَلُوا أَمْرَ اللَّهِ;
അങ്ങനെ അവർ അല്ലാഹുവിന്റെ കൽപന അനുസരിക്കുകയും,
 وَبَادَرُوا كُلُّهُمْ بِالسُّجُودِ، 
എല്ലാവരും സുജൂദ് ചെയ്യുന്നതിന് വേഗത്തിൽ മുന്നോട്ടുവരികയും ചെയ്തു,
{إِلَّا إِبْلِيسَ أَبَى}
​{ഇബ്ലീസ് ഒഴികെ- അവൻ വിസമ്മതിച്ചു}
 امْتَنَعَ عَنِ السُّجُودِ; وَاسْتَكْبَرَ عَنْ أَمْرِ اللَّهِ وَعَلَى آدَمَ،
സുജൂദ് ചെയ്യാൻ അവൻ വിസമ്മതിക്കുകയും അല്ലാഹുവിന്റെ കൽപനയോടും ആദമിനോടും അവൻ അഹങ്കരിക്കുകയും ചെയ്തു.
 قَالَ: {أَأَسْجُدُ لِمَنْ خَلَقْتَ طِينًا}
അവൻ പറഞ്ഞു: {കളിമണ്ണുകൊണ്ട് നീ സൃഷ്ടിച്ചവന് ഞാൻ സുജൂദ് ചെയ്യുകയോ⁉️}
 وَهَذَا الْإِبَاءُ مِنْهُ وَالِاسْتِكْبَارُ
അവന്റെ ഈ വിസമ്മതവും അഹങ്കാരവും
نَتِيجَةُ الْكُفْرِ الَّذِي هُوَ مُنْطَوٍ عَلَيْهِ;
അവൻ ഉള്ളിലൊതുക്കിക്കൂട്ടിയിരുന്ന കുഫ്റിൻ്റെ ഫലമായിരുന്നു.
 فَتَبَيَّنَتْ حِينَئِذٍ عَدَاوَتُهُ لِلَّهِ وَلِآدَمَ وَكُفْرُهُ وَاسْتِكْبَارُهُ.
അങ്ങനെ അല്ലാഹുവിനോടും ആദമിനോടുമുള്ള അവന്റെ ശത്രുതയും അവന്റെ കുഫ്റും അഹങ്കാരവും  വ്യക്തമായി.
​وَفِي هَذِهِ الْآيَاتِ مِنَ الْعِبَرِ وَالْآيَاتِ;
ഈ ആയത്തുകളിൽ ധാരാളം ദൃഷ്ടാന്തങ്ങളും പാഠങ്ങളുമുണ്ട്;
 إِثْبَاتُ الْكَلَامِ لِلَّهِ تَعَالَى;
അല്ലാഹുവിന് സംസാരമുണ്ടെന്ന് സ്ഥിരീകരിക്കൽ അതിൽപെടുന്നു;
 وَأَنَّهُ لَمْ يَزَلْ مُتَكَلِّمًا; 
അവൻ  സംസാരിച്ചു കൊണ്ടിരിക്കുന്നവനാണ്;
يَقُولُ مَا شَاءَ;
അവൻ ഉദ്ദേശിക്കുന്നത് അവൻ പറയുന്നു,
 وَيَتَكَلَّمُ بِمَا شَاءَ;
അവൻ ഉദ്ദേശിക്കുന്ന വിഷയം അവൻ സംസാരിക്കുന്നു,
 وَأَنَّهُ عَلِيمٌ حَكِيمٌ،
അവൻ സർവ്വജ്ഞനും യുക്തിമാനുമാണ്.
🌳
 وَفِيهِ
ഈ ആയത്തിലുണ്ട്:
 أَنَّ الْعَبْدَ إِذَا خَفِيَتْ عَلَيْهِ حِكْمَةُ اللَّهِ فِي بَعْضِ الْمَخْلُوقَاتِ وَالْمَأْمُورَاتِ
ചില സൃഷ്ടികളിലും കൽപനകളിലും അല്ലാഹുവിന്റെ യുക്തി അടിമയ്ക്ക് അവ്യക്തമായാൽ,
 فَالْوَاجِبُ عَلَيْهِ;
അപ്പോൾ അവന്റെ മേൽ നിർബന്ധമുള്ള കാര്യം:
 التَّسْلِيمُ; 
(അല്ലാഹുവിന്ന്) കീഴ്പ്പെടുക എന്നതാണ്;
وَاتِّهَامُ عَقْلِهِ;
തന്റെ ബുദ്ധിയെ സംശയിക്കുക എന്നതും ,
 وَالْإِقْرَارُ لِلَّهِ بِالْحِكْمَةِ،
അല്ലാഹുവിന്റെ യുക്തിയെ അംഗീകരിക്കുക ( എന്നതുമാണ് ).
🌳
 وَفِيهِ اعْتِنَاءُ اللَّهِ بِشَأْنِ الْمَلَائِكَةِ;
മലക്കുകളുടെ കാര്യത്തിലുള്ള അല്ലാഹുവിന്റെ പരിഗണനയും ഈ ആയത്തിലുണ്ട്,
 وَإِحْسَانُهُ بِهِمْ;
അവൻ അവർ ചെയ്ത നന്മയും അതിൽപെടുന്നു-
 بِتَعْلِيمِهِمْ مَا جَهِلُوا;
അവർക്ക് അറിയാത്ത കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടും,
 وَتَنْبِيهِهِمْ عَلَى مَا لَمْ يَعْلَمُوهُ.
​അവർക്ക് അറിയാത്തവയെക്കുറിച്ച് ഉണർത്തിക്കൊടുത്തും.
🌳
​وَفِيهِ فَضِيلَةُ الْعِلْمِ مِنْ وُجُوهٍ:
​വിജ്ഞാനത്തിന്റെ ശ്രേഷ്ഠത പല രീതിയിലുമുണ്ടെന്ന് ഈ ആയത്തിലുണ്ട്:
​مِنْهَا: أَنَّ اللَّهَ تَعَرَّفَ لِمَلَائِكَتِهِ; بِعِلْمِهِ وَحِكْمَتِهِ،
അവയിൽ പെടുന്നു: അല്ലാഹു മലക്കുകൾക്ക് തന്റെ അറിവുകൊണ്ടും യുക്തികൊണ്ടും പരിചയപ്പെടുത്തി എന്നത്.
 وَمِنْهَا: أَنَّ اللَّهَ عَرَّفَهُمْ فَضْلَ آدَمَ بِالْعِلْمِ; 
അവയിൽ പെടുന്നു: അല്ലാഹു മലക്കുകൾക്ക് വിജ്ഞാനം വഴി ആദമിന്റെ ശ്രേഷ്ഠത തിരിച്ചറിയിച്ചു എന്നത്;
وَأَنَّهُ أَفْضَلُ صِفَةٍ تَكُونُ فِي الْعَبْدِ،
ഒരു അടിമയിലുള്ള ഏറ്റവും മികച്ച വിശേഷണം അതാണ്.
 وَمِنْهَا: أَنَّ اللَّهَ أَمَرَهُمْ بِالسُّجُودِ لِآدَمَ; إِكْرَامًا لَهُ;
 لَمَّا بَانَ فَضْلُ عِلْمِهِ،
അവയിൽ പെടുന്നു: അദ്ദേഹത്തിന്റെ അറിവിന്റെ ശ്രേഷ്ഠത വ്യക്തമായപ്പോൾ ആദമിനെ ആദരിച്ചുകൊണ്ട് അല്ലാഹു മലക്കുകളോട് അദ്ദേഹത്തിന് സുജൂദ് ചെയ്യാൻ കൽപിച്ചു എന്നത്.
 وَمِنْهَا: أَنَّ الِامْتِحَانَ لِلْغَيْرِ; إِذَا عَجَزُوا عَمَّا امْتُحِنُوا بِهِ;
അവയിൽ പെടുന്നു: മറ്റുള്ളവർക്കുള്ള പരീക്ഷണം; അവർ പരീക്ഷിക്കപ്പെട്ട കാര്യത്തിൽ അവർ അശക്തരാകുമ്പോൾ,
 ثُمَّ عَرَفَهُ صَاحِبُ الْفَضِيلَةِ;
പിന്നീട് ശ്രേഷ്ഠനായ വ്യക്തി അത് തിരിച്ചറിയുകയാണെങ്കിൽ
 فَهُوَ أَكْمَلُ مِمَّا عَرَفَهُ ابْتِدَاءً، 
അത് തുടക്കത്തിൽ അറിയുന്നതിനേക്കാളും പൂർണ്ണമാണ് എന്നത്.
🌳
وَمِنْهَا: الِاعْتِبَارُ بِحَالِ أَبَوَيِ الْإِنْسِ وَالْجِنِّ; 
അവയിൽ പെടുന്നു: മനുഷ്യരുടെയും ജിന്നുകളുടെയും പിതാക്കളുടെ അവസ്ഥകളിൽ നിന്നുള്ള പാഠം ഉൾക്കൊള്ളൽ;
وَبَيَانُ فَضْلِ آدَمَ;
ആദമിന്റെ ശ്രേഷ്ഠതയും 
 وَأَفْضَالِ اللَّهِ عَلَيْهِ;
അദ്ദേഹത്തിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹങ്ങളും,
 وَعَدَاوَةِ إِبْلِيسَ لَهُ;
ആദമിനോടുള്ള ഇബ്ലീസിന്റെ ശത്രുതയും വ്യക്തമാക്കൽ;
 إِلَى غَيْرِ ذَلِكَ مِنَ الْعِبَرِ.
​ഇവയ്ക്ക് പുറമെ മറ്റ് ദൃഷ്ടാന്തങ്ങളും ( ഈ ആയത്തുകളിലുണ്ട് ).

ദർസ് 19: ആയത്തുകൾ 35 - 36
*​{٣٥ - ٣٦} {وَقُلْنَا يَا آدَمُ اسْكُنْ أَنْتَ وَزَوْجُكَ الْجَنَّةَ وَكُلا مِنْهَا رَغَدًا حَيْثُ شِئْتُمَا وَلا تَقْرَبَا هَذِهِ الشَّجَرَةَ فَتَكُونَا مِنَ الظَّالِمِينَ}*
നാം പറഞ്ഞു: ഹേ ആദമേ, നീയും നിന്റെ ഇണയും സ്വർഗ്ഗത്തിൽ താമസിക്കുവിൻ. അവിടെയുള്ളതിൽ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്നിടത്തുനിന്ന് വിശാലമായി ഭക്ഷിച്ചുകൊള്ളുവിൻ. എന്നാൽ, ഈ വൃക്ഷത്തെ  നിങ്ങൾ സമീപിക്കരുത്. അങ്ങനെ ചെയ്താൽ  നിങ്ങൾ അക്രമികളിൽ പെട്ടുപോകും.
*​{فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ وَلَكُمْ فِي الأرْضِ مُسْتَقَرٌّ وَمَتَاعٌ إِلَى حِينٍ}*
അങ്ങനെ ശൈത്വാൻ അവരെ അതിൽനിന്ന് വ്യതിചലിപ്പിച്ചു. അങ്ങനെ അവർ അനുഭവിച്ചുകൊണ്ടിരുന്ന സ്ഥിതിയിൽനിന്ന് അവരെ അവൻ പുറത്തുകളഞ്ഞു.
നാം (അല്ലാഹു ) പറഞ്ഞു: നിങ്ങൾ ഇറങ്ങിക്കൊള്ളുവിൻ; നിങ്ങളിൽ ചിലർ മറ്റുചിലർക്ക് ശത്രുക്കളായിരിക്കും. നിങ്ങൾക്ക് ഭൂമിയിൽ  വാസസ്ഥലവും ഒരു അവധിവരെ സുഖഭോഗവുമുണ്ട്.

*തഫ്സീർ :*
​لَمَّا خَلَقَ اللَّهُ آدَمَ وَفَضَّلَهُ؛ 
അല്ലാഹു ആദം (അ) നെ സൃഷ്ടിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തപ്പോൾ
أَتَمَّ نِعْمَتَهُ عَلَيْهِ؛
അല്ലാഹു തന്റെ അനുഗ്രഹം അദ്ദേഹത്തിന് പൂർത്തിയാക്കിക്കൊടുത്തു;
 بِأَنْ خَلَقَ مِنْهُ زَوْجَةً
 അദ്ദേഹത്തിൽ നിന്നുതന്നെ ഒരു ഇണയെ സൃഷ്ടിച്ചുകൊണ്ട്-
 لِيَسْكُنَ إِلَيْهَا؛
അദ്ദേഹത്തിന് അവരിൽ (ഹവ്വായിൽ) സമാധാനവും  കണ്ടെത്താൻ
 وَيَسْتَأْنِسَ بِهَا؛
അവരെ കൊണ്ട് അദ്ദേഹത്തിന് ആശ്വാസം ലഭിക്കാനും.
 وَأَمَرَهُمَا بِسُكْنَى الْجَنَّةِ؛ 
സ്വർഗ്ഗത്തിൽ താമസിക്കാൻ അല്ലാഹു അവർ രണ്ട് പേരോടും കൽപ്പിച്ചു,
وَالْأَكْلِ مِنْهَا رَغَدًا؛
അവിടെനിന്ന് സുഖമായി ഭക്ഷിക്കാനും അവൻ (അവരോട് കല്പിച്ചു)_
 أَيْ: وَاسِعًا هَنِيئًا
അതായത് വിശാലവും ആസ്വാദ്യവുമായ രീതിയിൽ.
​{حَيْثُ شِئْتُمَا} 
നിങ്ങൾ ഇച്ഛിക്കുന്നിടത്തുനിന്ന് ( ഇച്ഛിക്കുന്ന വിധത്തിൽ )
{أَيْ: مِنْ أَصْنَافِ الثِّمَارِ وَالْفَوَاكِهِ؛
അതായത് പലതരം കായ്കനികളിൽ നിന്നും ഫലങ്ങളിൽ നിന്നും.
 وَقَالَ اللَّهُ لَهُ: 
അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു:
{إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعْرَى* وَأَنَّكَ لَا تَظْمَأُ فِيهَا وَلَا تَضْحَى}- طه 118 & 119
തീർച്ചയായും നിനക്ക് അതിൽ വിശക്കുകയോ നീ അതിൽ നഗ്നനാവുകയോ ഇല്ല; തീർച്ചയായും നിനക്ക് അതിൽ ദാഹിക്കുകയോ വെയിലേൽക്കുകയോ ഇല്ല.
​{وَلا تَقْرَبَا هَذِهِ الشَّجَرَةَ}
ഈ വൃക്ഷത്തെ നിങ്ങൾ രണ്ട് പേരും സമീപിക്കരുത്; 
 نَوْعٌ مِنْ أَنْوَاعِ شَجَرِ الْجَنَّةِ؛ 
അത് സ്വർഗ്ഗത്തിലെ ഒരുതരം വൃക്ഷമാണ്;
اللَّهُ أَعْلَمُ بِهَا،
അതിനെപ്പറ്റി അല്ലാഹുവാണ് ഏറ്റവും അറിയുന്നവൻ.
 وَإِنَّمَا نَهَاهُمَا عَنْهَا امْتِحَانًا وَابْتِلَاءً
ഒരു പരീക്ഷണവും പരിശോധനയും എന്ന നിലയിൽ മാത്രമാണ് അവൻ അവരെ രണ്ട് പേരെയും അതിൽനിന്ന് വിലക്കിയത്
 أَوْ لِحِكْمَةٍ غَيْرِ مَعْلُومَةٍ لَنَا]
അല്ലെങ്കിൽ നമുക്ക് അറിയാൻ കഴിയാത്ത ഒരു യുക്തിയാൽ.
​{فَتَكُونَا مِنَ الظَّالِمِينَ}
എങ്കിൽ (ആ മരത്തെ സമീപ്പിച്ചാൽ) നിങ്ങൾ അക്രമികളിൽ പെട്ടുപോകും;
 دَلَّ عَلَى أَنَّ النَّهْيَ لِلتَّحْرِيمِ؛
ആ വിലക്കൽ അത്  ഹറാം ആണെന്നത് സൂചിപ്പിക്കുന്നു;
 لِأَنَّهُ رَتَّبَ عَلَيْهِ الظُّلْمَ
കാരണം അതിന്മേൽ അല്ലാഹു അക്രമത്തെയാണ് ബന്ധിപ്പിച്ചു പറഞ്ഞത്.
​فَلَمْ يَزَلْ عَدُوُّهُمَا يُوَسْوِسُ لَهُمَا
അങ്ങനെ അവരുടെ ശത്രു (ശൈത്വാൻ) അവരോട് ദുർബോധനം നടത്തിക്കൊണ്ടേയിരുന്നു,
 وَيُزَيِّنُ لَهُمَا تَنَاوُلَ مَا نُهِيا عَنْهُ؛
 വിലക്കപ്പെട്ടത് കഴിക്കുന്നത് അവൻ അവർക്ക് ഭംഗിയായി തോന്നിക്കുകയും ചെയ്തു;
 حَتَّى أَزَلَّهُمَا، 
അങ്ങനെ അവൻ അവരെ വഴുതിവീഴ്ത്തുന്നത് വരെ-
أَيْ: حَمَلَهُمَا عَلَى الزَّلَلِ بِتَزْيِينِهِ
അതായത് തന്റെ അലങ്കാരത്തിലൂടെ അവരെ വ്യതിചലനത്തിലേക്ക് (തെറ്റിലേക്ക് ) അവൻ ( ശൈത്വാൻ) നയിച്ചു.
​{وَقَاسَمَهُمَا}
അവൻ അവർ രണ്ട് പോരോടും  ആണയിട്ടു പറഞ്ഞു:
بِاللَّهِ
അല്ലാഹുവിന്റെ പേരിൽ
  {إِنِّي لَكُمَا لَمِنَ النَّاصِحِينَ}
തീർച്ചയായും ഞാൻ നിങ്ങൾക്ക് ഗുണകാംക്ഷികളിൽ പെട്ടവനാണ് എന്ന് 
 فَاغْتَرَّا بِهِ وَأَطَاعَاهُ؛
അങ്ങനെ അവർ രണ്ടു പേരും അവനാൽ വഞ്ചിക്കപ്പെടുകയും അവനെ (ശൈത്വാനെ ) അനുസരിക്കുകയും ചെയ്തു;
 فَأَخْرَجَهُمَا مِمَّا كَانَا فِيهِ مِنَ النَّعِيمِ وَالرَّغَدِ؛ 
അങ്ങനെ അവർ അനുഭവിച്ചുകൊണ്ടിരുന്ന അനുഗ്രഹത്തിൽ നിന്നും സുഖത്തിൽ നിന്നും അവൻ അവരെ പുറത്താക്കി;
وَأُهْبِطُوا إِلَى دَارِ التَّعَبِ وَالنَّصَبِ وَالْمُجَاهَدَةِ
കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും അധ്വാനത്തിൻ്റെയും ലോകത്തേക്ക് അവർ ഇറക്കപ്പെടുകയും ചെയ്തു.
​{بَعْضُكُمْ لِبَعْضٍ عَدُوٌّ}
നിങ്ങളിൽ ചിലർ മറ്റുചിലർക്ക് ശത്രുക്കളായിരിക്കും;
 أَيْ: آدَمُ وَذُرِّيَّتُهُ؛ أَعْدَاءٌ لِإِبْلِيسَ وَذُرِّيَّتِهِ، 
അതായത് ആദമും അദ്ദേഹത്തിന്റെ സന്തതികളും ഇബ്ലീസിനും അവന്റെ സന്തതികൾക്കും ശത്രുക്കളാണ്
وَمِنَ الْمَعْلُومِ أَنَّ الْعَدُوَّ؛ يَجِدُ وَيَجْتَهِدُ فِي ضَرَرِ عَدُوِّهِ
ശത്രു തന്റെ ശത്രുവിന് ഉപദ്രവമേൽപിക്കാൻ ശ്രമിക്കുമെന്നത് അറിയപ്പെട്ട കാര്യമാണ് ,
 وَإِيصَالِ الشَّرِّ إِلَيْهِ بِكُلِّ طَرِيقٍ؛
എല്ലാ മാർഗങ്ങളിലൂടെയും അവന് തിന്മ എത്തിക്കാനും,
 وَحِرْمَانِهِ الْخَيْرَ بِكُلِّ طَرِيقٍ
എല്ലാ മാർഗങ്ങളിലൂടെയും അവന് നന്മ തടയാനും 
🌳
​فَفِي ضِمْنِ هَذَا،تَحْذِيرُ بَنِي آدَمَ مِنَ الشَّيْطَانِ
ഇതിൽ മനുഷ്യരെ പിശാചിൽ നിന്ന് ജാഗ്രതപ്പെടുത്തുന്ന കാര്യമുണ്ട്;
  كَمَا قَالَ تَعَالَى
അല്ലാഹു പറഞ്ഞതുപോലെ:
 {إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ}- فاطر 6
"തീർച്ചയായും ശൈത്വാൻ നിങ്ങൾക്ക് ശത്രുവാണ്; അതിനാൽ നിങ്ങൾ അവനെ ശത്രുവായി തന്നെ കാണുക;
തന്റെ കക്ഷിക്കാരെ അവൻ ക്ഷണിക്കുന്നത് അവർ ജ്വലിക്കുന്ന നരകാവകാശികളിൽ പെടാൻ വേണ്ടി മാത്രമാണ്."
 {وَإِذۡ قُلۡنَا لِلۡمَلَٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ كَانَ مِنَ ٱلۡجِنِّ فَفَسَقَ عَنۡ أَمۡرِ رَبِّهِۦٓۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوۡلِيَآءَ مِن دُونِى وَهُمۡ لَكُمۡ عَدُوٌّۢۚ بِئۡسَ لِلظَّٰلِمِينَ بَدَلًا}- الكهف 50
" ഓര്‍ക്കുക: നാം (അല്ലാഹു) മലക്കുകളോട്: 'നിങ്ങള്‍ ആദമിനു സുജൂദു ചെയ്യുക' എന്നു പറഞ്ഞപ്പോള്‍, അവര്‍ സുജൂദു ചെയ്തു- ഇബ്ലീസ്‌ ഒഴികെ; അവന്‍ ജിന്നുവര്‍ഗ്ഗത്തില്‍ പെട്ടവനായിരുന്നു; അതിനാല്‍, അവന്‍ തന്റെ രക്ഷിതാവിന്റെ കല്‍പനയെ ധിക്കരിച്ചു കളഞ്ഞു. എന്നിരിക്കെ, നിങ്ങള്‍ എന്നെവിട്ടു അവനെയും, അവന്റെ സന്തതികളെയും കാര്യകര്‍ത്താക്കളാക്കുന്നുവോ❓ അവരാകട്ടെ, നിങ്ങള്‍ക്കു ശത്രുക്കളുമാണ്! അക്രമികള്‍ക്കു  പകരം കിട്ടിയതു വളരെ മോശമത്രെ! "
 🌳
​ثُمَّ ذَكَرَ مُنْتَهَى الْإِهْبَاطِ إِلَى الْأَرْضِ، فَقَالَ: 
തുടർന്ന് ഭൂമിയിലേക്കുള്ള (ആദമിൻ്റെയും ഹവ്വായുടെയും) ഇറക്കത്തിന്റെ പരിസമാപ്തി അവൻ ഓർമ്മിപ്പിച്ചു. അവൻ പറഞ്ഞു :
{وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ}
"നിങ്ങൾക്ക് ഭൂമിയിൽ വാസസ്ഥലമുണ്ട്;"
 أَيْ: مَسْكَنٌ وَقَرَارٌ،
അതായത് പാർപ്പിടവും താവളവും.
 {وَمَتَاعٌ إِلَى حِينٍ}
ഒരു അവധിവരെ സുഖഭോഗവുമുണ്ട്;
 الى انْقِضَاءِ آجَالِكُمْ، 
അതായത് നിങ്ങളുടെ ആയുസ്സ് അവസാനിക്കുന്നത് വരെ,
ثُمَّ تَنْتَقِلُونَ مِنْهَا لِلدَّارِ الَّتِي خُلِقْتُمْ لَهَا، وَخُلِقَتْ لَكُمْ
പിന്നീട് നിങ്ങൾ അതിൽനിന്ന് മാറി നിങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടതും നിങ്ങൾക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതുമായ ലോകത്തേക്ക് നീങ്ങും.
🌳
فَفِيهَا أَنَّ مُدَّةَ هَذِهِ الْحَيَاةِ، مُوَقَّتَةٌ عَارِضَةٌ، 
ഈ ജീവിതത്തിന്റെ കാലയളവ് സമയ നിർണ്ണിതവും ക്ഷണികവും  ആണെന്നതിന് ഈ ആയത്തിൽ തെളിവുണ്ട്,
لَيْسَتْ مَسْكَنًا حَقِيقِيًّا،
അതൊരു യഥാർത്ഥ ഭവനമല്ലെന്നും 
 وَإِنَّمَا هِيَ مَعْبَرٌ يَتَزَوَّدُ مِنْهَا لِتِلْكَ الدَّارِ، 
മറിച്ച് ആ ലോകത്തേക്ക് വേണ്ടിയുള്ള വിഭവങ്ങൾ ശേഖരിക്കുന്ന ഒരു പാലം മാത്രമാണ് അത്.
وَلَا تُعْمَرُ لِلِاسْتِقْرَارِ
 സ്ഥിരതാമസത്തിനായി പരിപാലിക്കപ്പെടുന്നതല്ല ഇത്  (ഈ ദുനിയാവ്)

ദർസ് 20:
ആയത്തുകൾ
37-39
*فَتَلَقَّىٰٓ ءَادَمُ مِن رَّبِّهِۦ كَلِمَٰتٍ فَتَابَ عَلَيۡهِۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِيمُ*
അനന്തരം.(ശൈത്വാൻ്റെ പ്രേരണയാൽ വിലക്കപ്പെട്ട കനി ഭക്ഷിച്ച ശേഷം) ആദം തന്‍റെ റബ്ബിൽ നിന്ന് ചില (തൗബയുടെ) വചനങ്ങള്‍ സ്വീകരിച്ചു (പഠിച്ചു).
അങ്ങനെ (പശ്ചാത്തപിച്ചപ്പോൾ) അവന്‍ (അല്ലാഹു) അദ്ദേഹത്തിൻ്റെ (ആദമിൻ്റെ) പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയമായും അവന്‍ തന്നെയാണ് വളരെയധികം പശ്ചാത്താപം  സ്വീകരിക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
*قُلۡنَا ٱهۡبِطُواْ مِنۡهَا جَمِيعًاۖ فَإِمَّا يَأۡتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ*
നാം (അല്ലാഹു) പറഞ്ഞു: 'നിങ്ങളെല്ലാവരും ഇവിടെ (സ്വർഗ്ഗത്തിൽ) നിന്നു ഇറങ്ങിപ്പോകുക. എന്നിട്ട് എന്‍റെ പക്കല്‍ നിന്നുള്ള മാര്‍ഗദര്‍ശനം (ഹുദാ) നിങ്ങള്‍ക്കു വരുന്നപക്ഷം ,  എന്‍റെ മാര്‍ഗദര്‍ശനം ആര്‍ പിന്‍പറ്റിയോ, അവർക്ക് ഭയമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
*وَٱلَّذِينَ كَفَرُواْ وَكَذَّبُواْ بِئَايَٰتِنَآ أُوْلَٰٓئِكَ أَصۡحَٰبُ ٱلنَّارِۖ هُمۡ فِيهَا خَٰلِدُونَ*
'അവിശ്വസിക്കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുകയും ചെയ്തവരാകട്ടെ അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; അവരതില്‍ സ്ഥിരവാസികളായിരിക്കും.
🌴🌴🌴🌴🌴
തഫ്സീർ :
{فَتَلَقَّىٰ آدَمُ}
(ആദം സ്വീകരിച്ചു)
 أَيْ: تَلَقَّفَ وَتَلَقَّنَ، 
അതായത് അദ്ദേഹം ഗ്രഹിക്കുകയും ഏറ്റു സ്വീകരിക്കുകയും ചെയ്തു.
وَأَلْهَمَهُ اللَّهُ 
അല്ലാഹു അദ്ദേഹത്തിന് തോന്നിപ്പിച്ചു:
{مِنْ رَبِّهِ كَلِمَاتٍ}
(തന്റെ റബ്ബിങ്കൽ നിന്ന് ചില വചനങ്ങൾ)
 وَهِيَ قَوْلُهُ: 
ആ വചനങ്ങൾ അവൻ്റെ (അല്ലാഹുവിൻ്റെ) ഈ വചനമാണ് (ആയത്തിൽ ഉള്ളതാണ് )
{قَالَا *رَبَّنَا ظَلَمۡنَآ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَٰسِرِينَ*- الأعراف 23}
"അവര്‍ രണ്ടാളും പറഞ്ഞു: ' *ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ ഞങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിച്ചു; നീ ഞങ്ങള്‍ക്ക്‌ പൊറുത്തു തരുകയും, ഞങ്ങളോട്‌ കരുണ ചെയ്യുകയും ചെയ്‌തില്ലെങ്കില്‍, നിശ്ചയമായും ഞങ്ങള്‍ നഷ്‌ടപ്പെട്ടവരുടെ കൂട്ടത്തില്‍ പെട്ടവരായിത്തീരുകതന്നെ ചെയ്യും'*"
 فَاعْتَرَفَ بِذَنْبِهِ
അങ്ങനെ അദ്ദേഹം (ആദം) തന്റെ കുറ്റം സമ്മതിക്കുകയും,
 وَسَأَلَ اللَّهَ مَغْفِرَتَهُ
അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്തു.
 {فَتَابَ}اللَّهُ{عَلَيْهِ} وَرَحِمَهُ
അപ്പോൾ അല്ലാഹു  അദ്ദേഹത്തിന്  പശ്ചാത്താപം സ്വീകരിച്ചു;ഒപ്പം കരുണ ചെയ്യുകയും ചെയ്തു.
 {إِنَّهُ هُوَ التَّوَّابُ}
(തീർച്ചയായും അവൻ പശ്ചാത്താപ് സ്വീകരിക്കുന്നവനാണ്)
 لِمَنْ تَابَ إِلَيْهِ وَأَنَابَ
തന്നിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക്.
​وَتَوْبَتُهُ نَوْعَانِ:
അല്ലാഹുവിന്റെ പശ്ചാത്താപ സ്വീകരണം രണ്ട് വിധത്തിലാണ്
 تَوْفِيقُهُ أَوَّلًا 
ഒന്നാമതായി പശ്ചാത്തപിക്കാൻ അല്ലാഹുവിൻ്റെ തൗഫീഖ് എന്നത് ,
ثُمَّ قَبُولُهُ لِلتَّوْبَةِ
പിന്നെ  പശ്ചാത്താപം സ്വീകരിക്കുക എന്നത് -
 إِذَا اجْتَمَعَتْ شُرُوطُهَا 
അതിന്റെ ശർത്വുകൾ ഒത്തുവരുമ്പോൾ.
🌴
​{الرَّحِيمِ}
(പരമദയാലുവുമായ)
 بِعِبَادِهِ،
അവൻ്റെ അടിമകളോട്
 وَمِنْ رَحْمَتِهِمْ،
അവരുടെ മേലുള്ള അവന്റെ കാരുണ്യത്തിൽ പെട്ടതാണ്:-
 أَنْ وَفَّقَهُمْ لِلتَّوْبَةِ،
അവർക്ക് പശ്ചാത്തപിക്കാൻ അവൻ തൗഫീഖ് നൽകി എന്നതും,
 وَعَفَا عَنْهُمْ وَصَفَحَ.
അവർക്ക് മാപ്പ് നൽകിയതും അവരോട് പൊറുത്തതും.كرَّرَ الإِهْبَاطَ،
(സ്വർഗ്ഗത്തിൽ നിന്ന് ) പുറത്താകലിനെ അല്ലാഹു  ആവർത്തിച്ച് പറഞ്ഞു-
 لِيُرَتِّبَ عَلَيْهِ مَا ذُكرَ
പറയപ്പെട്ടിട്ടുള്ള കാര്യം (ആയത്തിൻ്റെ അടുത്ത ഭാഗം) അതിൻ്റെ തുടർച്ചയായി  ക്രമീകരിക്കാൻ വേണ്ടിയാണിത്.
 وَهُوَ قَوْلُهُ:
അത്  അവൻ്റെ ഈ വചനമാണ് :
 {فَإِمَّا يَأْتِيَنَّكُمْ مِنِّي هُدًى} 
(എന്റെ പക്കൽ നിന്ന് നിങ്ങൾക്ക് മാർഗദർശനം വന്നാൽ) എന്ന വചനമാണത്.
أَيْ: أَيَّ وَقْتٍ وَزَمَانٍ جَاءَكُمْ مِنِّي -يَا مَعْشَرَ الثَّقَلَيْنِ- هُدًى، 
അതായത് -മനുഷ്യരും ജിന്നുകളുമായ സമൂഹമേ- ഏത് സമയത്തും കാലത്തും എന്റെ പക്കൽ നിന്ന് നിങ്ങൾക്ക് മാർഗദർശനം വന്നാൽ,
أَيْ: رَسُولٌ وَكِتَابٌ
അതായത് റസൂലും കിതാബും-
 يَهْدِيكُمْ لِمَا يُقَرِّبُكُمْ مِنِّي، وَيُدْنِيكُمْ مِنِّي؛
എന്നിലേക്ക് അടുപ്പിക്കുന്നതിലേക്കും എന്നിലേക്ക് നിങ്ങളെ സാമീപ്യപ്പെടുത്തുന്നതിലേക്കും
 وَيُدْنِيكُمْ مِنْ رِضَائِي،
എന്റെ തൃപ്തിയിലേക്ക് നിങ്ങളെ അടുപ്പിക്കുന്നതിലേക്കും (വഴി നടത്തുന്നതായ)
🌳
 {فَمَنْ تَبِعَ هُدَايَ} مِنْكُمْ، 
അപ്പോൾ-ൽനിങ്ങളിൽ നിന്ന്- ആരെങ്കിലും എന്റെ മാർഗദർശനം പിൻപറ്റിയാൽ
بِأَنْ آمَنَ بِرُسُلِي وَكُتُبِي، وَاهْتَدَى بِهِمْ،
അതായത് എന്റെ ദൂതന്മാരിലും ഗ്രന്ഥങ്ങളിലും വിശ്വസിക്കുകയും,  അവ മൂലം സൻമാർഗ്ഗം സിദ്ധിക്കുകയും ചെയ്തു കൊണ്ട് ,
 وَذَلِكَ بِتَصْدِيقِ جَمِيعِ أَخْبَارِ الرُّسُلِ وَالْكُتُبِ،
എല്ലാ മുർസലീങ്ങളുടെയും കിതാബുകളുടെയും വിവരങ്ങൾ സത്യപ്പെടുത്തൽ കൊണ്ട് ,
 وَالِامْتِثَالِ لِلْأَمْرِ وَالِاجْتِنَابِ لِلْنَّهْيِ،
കൽപ്പിക്കപ്പെട്ടത് പാലിക്കുകയും വിരോധിക്കപ്പെട്ടത് വർജിക്കുകയും ചെയ്ത് കൊണ്ട് .
🌳
 {فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ}.
​(അവർക്ക് യാതൊരു ഭയവുമില്ല, അവർ ദുഃഖിക്കേണ്ടി വരികയുമില്ല).
​وَفِي الْآيَةِ الْأُخْرَى:
മറ്റൊരു ആയത്തിൽ ഇപ്രകാരമുണ്ട്:
 {فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَى - طه 123}.
(ആരെങ്കിലും എന്റെ മാർഗദർശനം പിൻപറ്റിയാൽ അവൻ വഴിപിഴക്കുകയോ പരാജിതനാവുകയോ ഇല്ല).
​فَرَتَّبَ عَلَى اتِّبَاعِ هُدَاهُ أَرْبَعَةَ أَشْيَاءَ:
​അങ്ങനെ അവൻ്റെ (അല്ലാഹുവിൻ്റെ) മാർഗദർശനം പിൻപറ്റുന്നത് ഫലമായുള്ള നാല് കാര്യങ്ങൾ തുടർത്തി അവൻ പറഞ്ഞിരിക്കുന്നു.:-
​نَفْيُ الْخَوْفِ وَالْحُزْنِ 
ഭയവും ദുഃഖവും ഇല്ലാ താവൽ:
وَالْفَرْقُ بَيْنَهُمَا،
അവ തമ്മിലുള്ള വ്യത്യാസവും ഇതാണ്:
 أَنَّ الْمَكْرُوهَ إِنْ كَانَ قَدْ مَضَى، أَحْدَثَ الْحُزْنَ
അനിഷ്ടകരമായ കാര്യം കഴിഞ്ഞുപോയതാണെങ്കിൽ അത് ദുഃഖമുണ്ടാക്കുന്നു;
 وَإِنْ كَانَ مُنْتَظَرًا، أَحْدَثَ الْخَوْفَ،
ഇനി അത് ഭാവിയിൽ പ്രതീക്ഷിക്കപ്പെടുന്നതാണെങ്കിൽ അത് ഭയമുണ്ടാക്കുന്നു.
 فَنَفَاهُمَا عَمَّنِ اتَّبَعَ هُدَاهُ
അങ്ങനെ തന്റെ മാർഗദർശനം പിൻപറ്റിയവരിൽ നിന്ന് ആ രണ്ടും അല്ലാഹു ഇല്ലാതാക്കി.
 وَإِذَا انْتَفَيَا، حَصَلَ ضِدُّهُمَا،
​ആ രണ്ടും ഇല്ലാതാകുമ്പോൾ അവയുടെ വിപരീതമാണ് കരസ്ഥമാവുന്നത്;
 وَهُوَ الْأَمْنُ التَّامُّ،
അതായത് പൂർണ്ണമായ നിർഭയത്വം.
🌴
 وَكَذَلِكَ نَفْيُ الضَّلَالِ وَالشَّقَاءِ عَمَّنِ اتَّبَعَ هُدَاهُ 
അതുപോലെ തന്റെ മാർഗദർശനം പിൻപറ്റിയവരിൽ നിന്ന് വഴികേടും പരാജയവും ഒഴിവാക്കിക്കൊടുത്തു.
وَإِذَا انْتَفَيَا ثَبَتَ ضِدُّهُمَا،
ആ രണ്ടും ഇല്ലാതാകുമ്പോൾ അവയുടെ വിപരീതം സ്ഥിരപ്പെടുന്നു
 وَهُوَ الْهُدَى وَالسَّعَادَةُ، 
അതായത് നേർമാർഗവും സൗഭാഗ്യവും.
فَمَنْ اتَّبَعَ هُدَاهُ، حَصَلَ لَهُ الْأَمْنُ وَالسَّعَادَةُ الدُّنْيَوِيَّةُ وَالْأُخْرَوِيَّةُ وَالْهُدَى،
അതിനാൽ ആരെങ്കിലും അവിടുത്തെ മാർഗദർശനം പിൻപറ്റിയാൽ അവന് ഐഹികവും പാരത്രികവുമായ നിർഭയത്വവും സൗഭാഗ്യവും നേർമാർഗവും ലഭിച്ചു.
 وَانْتَفَى عَنْهُ كُلُّ مَكْرُوهٍ، مِنَ الْخَوْفِ، وَالْحُزْنِ، وَضَّلَالِ، وَالشَّقَاءِ، 
ഭയം, ദുഃഖം, വഴികേട്, പരാജയം എന്നീ എല്ലാ അനിഷ്ടങ്ങളും അവനിൽ നിന്ന് അകന്നു പോയി.
فَحَصَلَ لَهُ الْمَرْغُوبُ، وَانْدَفَعَ عَنْهُ الْمَرْهُوبُ، 
അങ്ങനെ അവന് ആഗ്രഹിച്ച കാര്യം ലഭിക്കുകയും, ഭയപ്പെട്ട കാര്യം അവനിൽ നിന്ന് തടയുകയും ചെയ്തു.
وَهَذَا عَكْسُ مَنْ لَمْ يَتْبَعْ هُدَاهُ، فَكَفَرَ بِهِ، وَكَذَّبَ بِآيَاتِهِ.
 അല്ലാഹുവിൻ്റെ മാർഗദർശനം പിൻപറ്റാതെ, അതിൽ അവിശ്വസിക്കുകയും അവൻ്റെ  ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും ചെയ്തവന്റെ അവസ്ഥ ഇതിന് നേരെ വിപരീതമാണ്
​فَـ {أُولَئِكَ أَصْحَابُ النَّارِ}
അവർ  നരകാവകാശികളാകുന്നു.
 أَيْ: الْمُلَازِمُونَ لَهَا، مُلَازَمَةَ الصَّاحِبِ لِصَاحِبِهِ، .....
അതായത്, കൂട്ടുകാരൻ തന്റെ കൂട്ടുകാരനോടൊപ്പമെന്നതുപോലെ നരകവുമായി എപ്പോഴും പറ്റിച്ചേർന്നു നിൽക്കുന്നവരാണവർ.
🌴
 {هُمْ فِيهَا خَالِدُونَ}
(അവർ അതിൽ നിത്യവാസികളായിരിക്കും).
 لَا يَخْرُجُونَ مِنْهَا،
അവർ അതിൽ നിന്ന് പുറത്തുപോവുകയില്ല,
 وَلَا يَفْتُرُ عَنْهُمُ الْعَذَابُ 
അവർക്ക് ശിക്ഷ ഇളവു ചെയ്യപ്പെടുകയുമില്ല,
وَلَا هُمْ يُنْصَرُونَ.
അവർ സഹായിക്കപ്പെടുകയുമില്ല
وَفِي هَذِهِ الْآيَاتِ وَمَا أَشْبَهَهَا،
ഈ ആയത്തുകളിലും ഇതിനോട് സാമ്യമുള്ളവയിലും തെളിവുണ്ട് :-
 انْقِسَامُ الْخَلْقِ مِنَ الْجِنِّ وَالْإِنْسِ، إِلَى أَهْلِ السَّعَادَةِ، وَأَهْلِ الشَّقَاوَةِ،
ജിന്നുകളും മനുഷ്യരുമായ സൃഷ്ടികൾ സൗഭാഗ്യവാന്മാരെന്നും ദൗഭാഗ്യവാന്മാരെന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതിന്,
 وَفِيهَا صِفَاتُ الْفَرِيقَيْنِ وَالْأَعْمَالُ الْمُوجِبَةُ لِذَلِكَ،
രണ്ട് വിഭാഗങ്ങളുടെയും വിശേഷണങ്ങളും അതിന് കാരണമാകുന്ന പ്രവർത്തനങ്ങളും ഇതിലുണ്ട്;
 وَأَنَّ الْجِنَّ كَالْإِنْسِ فِي الثَّوَابِ وَالْعِقَابِ، كَمَا أَنَّهُمْ مِثْلُهُمْ، فِي الْأَمْرِ وَالنَّهْيِ.
കൽപ്പനകളിലും വിലക്കുകളിലും മനുഷ്യരെപ്പോലെത്തന്നെയാണ് ജിന്നുകളും എന്നതുപോലെ, പ്രതിഫലത്തിലും ശിക്ഷയിലും ജിന്നുകൾ മനുഷ്യരെപ്പോലെത്തന്നെയാണ് ( എന്നതും ഈ ആയത്തിൽ നിന്ന് തെളിയുന്നു )
​🌴🌴🌴
*തഫ്സീർ സംഗ്രഹം*:

1.​ ഭൂമിയിൽ ഒരു ഖലീഫയെ  നിശ്ചയിക്കാൻ പോകുന്നുവെന്ന് അല്ലാഹു മലക്കുകളെ അറിയിച്ചപ്പോൾ, "ഭൂമിയിൽ  കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ അവിടെ നിയോഗിക്കുന്നത്⁉️ " എന്ന് മലക്കുകൾ അല്ലാഹുവിനോട് ചോദിക്കുകയുണ്ടായി. എന്നാൽ മലക്കുകൾക്ക് അറിയാത്ത വലിയ ചില യുക്തികളും നന്മകളും ഈ സൃഷ്ടിപ്പിലുണ്ടെന്ന് അല്ലാഹു വ്യക്തമാക്കി.

2.​ആദമിന് വസ്തുക്കളുടെ നാമങ്ങളും അവയുടെ ആശയങ്ങളും അല്ലാഹു പഠിപ്പിച്ചു കൊടുക്കുകയും, എന്നാൽ മലക്കുകൾക്ക് ആദമിനെ പോലെ വസ്തുക്കളുടെ പേരുകൾ അറിയാൻ സാധിക്കാതെ വരികയും, തങ്ങളുടെ അറിവില്ലായ്മയും അല്ലാഹുവിന്റെ സർവ്വജ്ഞാനവും യുക്തിയും അവർ സമ്മതിച്ചു കൊടുക്കുകയും ചെയ്തു.
ഇതിലൂടെ മനുഷ്യന്റെയും വിജ്ഞാനത്തിന്റെയും ശ്രേഷ്ഠത വ്യക്തമായി.

3.അല്ലാഹുവിന്റെ കൽപ്പനയനുസരിച്ച് മലക്കുകളെല്ലാം അദ്ദേഹത്തിന് സുജൂദ് ചെയ്തു. എന്നാൽ ജിന്നുകളിൽ പെട്ട ഇബ്ലീസ് അഹങ്കാരം നടിക്കുകയും അല്ലാഹുവിൻ്റെ കൽപ്പന ധിക്കരിക്കുകയും ചെയ്തു. അവന്റെ ഉള്ളിലൊതുക്കിക്കൂട്ടിയിരുന്ന കുഫ്റും  ആദമിനോടുള്ള ശത്രുതയും അതുവഴി വെളിപ്പെടുകയും ചെയ്തു.

​4. ആദം നബി (അ)യെയും ഇണ ഹവ്വാ(അ)യെയും അല്ലാഹു സ്വർഗത്തിൽ താമസിപ്പിക്കുകയും, അവിടെയുള്ള ഏത് ആഹാരവും വിശാലമായി ഭക്ഷിക്കാൻ അനുവദിക്കുകയും ചെയ്തു.
എന്നാൽ ഒരു പ്രത്യേക വൃക്ഷത്തെ മാത്രം സമീപിക്കരുതെന്ന് അല്ലാഹു പരീക്ഷണമായി വിലക്കി. പക്ഷേ, ശൈത്വാന്റെ ദുർബോധനത്തിനും വഞ്ചനയ്ക്കും വഴിപ്പെട്ട് അവർ വിലക്കപ്പെട്ട ആ കനി ഭക്ഷിക്കുകയും, അതോടെ സ്വർഗത്തിലെ അനുഗ്രഹങ്ങളിൽ നിന്ന് അവർ പുറത്താക്കപ്പെടുകയും ചെയ്തു.

​5. ആദമും ഹവ്വയും ഇബ്ലീസും ഭൂമിയിലേക്ക് ഇറക്കപ്പെട്ടു. മനുഷ്യരും പിശാചും പരസ്പരം ശത്രുക്കളായിരിക്കുമെന്നും, ഭൂമിയിൽ ഒരു നിശ്ചിത അവധിവരെ മാത്രമേ വാസസ്ഥലവും സുഖഭോഗങ്ങളും ഉണ്ടായിരിക്കുകയുള്ളൂ എന്നും അല്ലാഹു പ്രഖ്യാപിച്ചു. ഈ ദുനിയാവ് സ്ഥിരതാമസമുള്ള വീടല്ലെന്നും പരലോകത്തേക്ക് വിഭവം ശേഖരിക്കുന്ന ഒരിടം മാത്രമാണെന്നും  ഇത് സൂചിപ്പിക്കുന്നു.

​6. തെറ്റ് മനസ്സിലാക്കിയ ആദം നബിയും ഹവ്വയും തങ്ങളുടെ കുറ്റം ഏറ്റുപറയുകയും റബ്ബിനോട് പാപമോചനം തേടുകയും ചെയ്തു. 
رَبِّنَا ظَلَمْنَا أَنْفُسَنا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
​"ഞങ്ങളുടെ റബ്ബേ, ഞങ്ങൾ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടക്കാരുടെ കൂട്ടത്തിലാകും." - ഈ പ്രാർഥനയാണ് അല്ലാഹു തന്നെ പഠിപ്പിച്ചത് പ്രകാരം അവർ പ്രാർഥിച്ചത്.
അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയും അവർക്ക് മാപ്പ് നൽകുകയും ചെയ്തു. 
​
7.ഭൂമിയിലേക്ക് അവരെ ഇറക്കുമ്പോൾ അല്ലാഹു ഒരു അടിസ്ഥാന നിയമം പ്രഖ്യാപിച്ചു: "തന്റെ പക്കൽ നിന്നുള്ള മാർഗദർശനം (ഹുദാ) വരുമ്പോൾ അത് പിൻപറ്റുന്നവർക്ക് ഭയമോ ദുഃഖമോ ഉണ്ടാകില്ല; അവർക്ക് ഐഹികവും പാരത്രികവുമായ നിർഭയത്വവും സൗഭാഗ്യവും നേർമാർഗവും ലഭിക്കും. എന്നാൽ അത് നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നവർ നരകാവകാശികളായിരിക്കും"- ഇതായിരുന്നു ആ പ്രഖ്യാപനം. മുർസലീങ്ങളും കിതാബുകളും വഴിയാണ് അല്ലാഹു സൻമാർഗ്ഗം മനുഷ്യർക്ക് അറിയിച്ച് കൊടുത്തിട്ടുള്ളത്.

8.​ മനുഷ്യരെപ്പോലെത്തന്നെ ജിന്നുകൾക്കും കൽപ്പനകളും വിലക്കുകളും  പ്രതിഫലവും  ശിക്ഷയും ബാധകമാണ്.

Saturday, 3 October 2026

അൽ ബഖറ 21 - 29 തഫ്സീർ അസ്സഅദീ تفسير السعدي

അൽ കിതാബ് തഫ്സീർ പഠനം
തഫ്സീർ അസ്സഅ'ദീ
تفسير السعدي 
ദർസ് 13 മുതൽ 17 വരെ
അൽ ബഖറ ആയത്തുകൾ 21 - 29
ആയത്ത് 21 &22:
*يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ* 
അല്ലയോ മനുഷ്യരേ, നിങ്ങളെയും നിങ്ങൾക്ക് മുമ്പുള്ളവരെയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ നിങ്ങൾ ആരാധിക്കുവിൻ; നിങ്ങൾ തഖ്‌‌വയുള്ളവരായേക്കാം.
*الَّذِي جَعَلَ لَكُمُ الأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنْزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَكُمْ فَلا تَجْعَلُوا لِلَّهِ أَنْدَادًا وَأَنْتُمْ تَعْلَمُونَ*.
അവൻ നിങ്ങൾക്ക് ഭൂമിയെ ഒരു വിരിപ്പും ആകാശത്തെ ഒരു മേൽപ്പുരയുമാക്കുകയും ആകാശത്തുനിന്ന് വെള്ളം ഇറക്കി അതുവഴി നിങ്ങൾക്ക് ഭക്ഷണമായി ഫലവർഗ്ഗങ്ങൾ ഉൽപാദിപ്പിച്ചു തരികയും ചെയ്തവനാകുന്നു. അതിനാൽ (ഇതെല്ലാം) അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്.

തഫ്സീർ :
​هَذَا أَمْرٌ عَامٌّ 
ഇത് പൊതുവായ ഒരു കൽപ്പനയാണ്
لِكُلِّ النَّاسِ، 
എല്ലാ മനുഷ്യർക്കുമുള്ള
بِأَمْرٍ عَامٍّ،
പൊതുവായ കാര്യം കൊണ്ട് ;
 وَهُوَ الْعِبَادَةُ الْجَامِعَةُ،
അത് സമഗ്രമായ ആരാധനയാണ്
 لِامْتِثَالِ أَوَامِرِ اللَّهِ،
അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കൽ ഉൾക്കൊള്ളുന്ന,
 وَاجْتِنَابِ نَوَاهِيهِ،
അവന്‍ വിലക്കിയ കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന ,
 وَتَصْدِيقِ خَبَرِهِ.
അവന്‍ അറിയിച്ച വിവരങ്ങളെ സത്യപ്പെടുത്തുകയും ചെയ്യുന്ന.
​فَأَمَرَهُمْ تَعَالَى 
അപ്പോൾ അല്ലാഹു തആലാ അവരോട് കൽപ്പിച്ചു,
بِمَا خَلَقَهُمْ لَهُ،
അവരെ ഏതൊരു കാര്യത്തിനായി സൃഷ്ടിച്ചുവോ അതിനായി .
 قَالَ تَعَالَى: 
അല്ലാഹു തആലാ പറഞ്ഞു:
{وَمَا خَلَقْتُ الْجِنَّ وَالإنْسَ إِلا لِيَعْبُدُونِ}_ الذاريات 56
 "ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല."
🌳
​ثُمَّ اسْتَدَلَّ عَلَى وُجُوبِ عِبَادَتِهِ وَحْدَهُ،
തുടർന്ന്,  അവനെ മാത്രം ആരാധിക്കൽ നിർബന്ധമാണെന്നതിന് തെളിവ് ഉദ്ധരിക്കുന്നു;
 بِأَنَّهُ رَبُّكُمُ 
അവൻ മാത്രമാണ് നിങ്ങളുടെ റബ്ബ് എന്ന വസ്തുത ചൂണ്ടിക്കാട്ടി
الَّذِي رَبَّاكُمْ بِأَصْنَافِ النِّعَمِ،
 വിവിധങ്ങളായ അനുഗ്രഹങ്ങളാൽ നിങ്ങളെ വളർത്തിയ,
 فَخَلَقَكُمْ بَعْدَ الْعَدَمِ،
ഇല്ലാതിരുന്ന ശേഷം നിങ്ങളെ സൃഷ്ടിക്കുകയും ചെയ്ത,
 وَخَلَقَ الَّذِينَ مِنْ قَبْلِكُمْ،
നിങ്ങൾക്ക് മുമ്പുള്ളവരെ സൃഷ്ടിക്കുകയും ചെയ്ത,
 وَأَنْعَمَ عَلَيْكُمْ بِالنِّعَمِ الظَّاهِرَةِ وَالْبَاطِنَةِ.
 ബാഹ്യവും ആന്തരികവുമായ അനുഗ്രഹങ്ങൾ നിങ്ങൾക്ക് നൽകുകയും ചെയ്ത ( അങ്ങിനെയുള്ള നിങ്ങളുടെ റബ്ബ് ആണ് അവൻ എന്നതിനാൽ നിങ്ങൾ അവനെ മാത്രം ആരാധിക്കണമെന്ന് )
🌳
​فَجَعَلَ لَكُمُ الأَرْضَ فِرَاشًا
അങ്ങനെ അവൻ ഭൂമിയെ നിങ്ങൾക്ക് ഒരു വിരിപ്പാക്കി,
 تَسْتَقِرُّونَ عَلَيْهَا،
അതിൽ ഭദ്രമായി വസിക്കാൻ,
 وَتَنْتَفِعُونَ
നിങ്ങൾക്ക് പ്രയോജനം സിദ്ധിക്കാനും
 بِالأَبْنِيَةِ،
(അതിലെ)കെട്ടിടങ്ങൾ കൊണ്ട് ,
 وَالزَّرَاعَةِ،
കൃഷി കൊണ്ടും,
 وَالْحِرَاثَةِ،
ഉഴുതുമറിക്കൽ കൊണ്ടും
 وَالسُّلُوكِ مِنْ مَحَلٍّ إِلَى مَحَلٍّ،
ഒരിടത്തുനിന്ന് മറ്റൊരു ഇടത്തേക്ക് സഞ്ചരിക്കൽ കൊണ്ടും ,
 وَغَيْرِ ذَلِكَ مِنْ أَنْوَاعِ الاِنْتِفَاعِ بِهَا.
 അതല്ലാത്ത വിവിധ രീതികളിൽ പ്രയോജനപ്പെടുത്താനുമുള്ള (ഒരു വിരിപ്പാക്കി ഭൂമിയെ അല്ലാഹു മാറ്റി).
🌳
​وَجَعَلَ السَّمَاءَ بِنَاءً
ആകാശത്തെ അവൻ ഒരു മേൽപ്പുരയാക്കുകയും,
 لِمَسْكَنِكُمْ،
നിങ്ങൾക്ക് വാസസ്ഥലത്തിന്;
 وَأَوْدَعَ فِيهَا مِنَ الْمَنَافِعِ
അതിൽ ഉപകാര പ്രദമായ കാര്യങ്ങൾ അവൻ നിക്ഷേപിക്കുകയും ചെയ്തു.
 مَا هُوَ مِنْ ضَرُورَاتِكُمْ وَحَاجَاتِكُمْ،
നിങ്ങൾക്ക് അനിവാര്യവും ആവശ്യവുമായ കാര്യങ്ങൾ-
 كَالشَّمْسِ، وَالْقَمَرِ، وَالنُّجُومِ.
സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ പോലെ.
🌳
​وَأَنْزَلَ مِنَ السَّمَاءِ مَاءً؛ 
"ആകാശത്തുനിന്ന് അവൻ വെള്ളം ഇറക്കി" -
وَالسَّمَاءُ: هُوَ كُلُّ مَا عَلا فَوْقَكَ فَهُوَ سَمَاءٌ.
'സമാഉ്' (ആകാശം) എന്നാൽ 
നിനക്ക് മുകളിൽ ഉയർന്നുനിൽക്കുന്ന എല്ലാം സമാഉ ആണ്.
​وَلِهَذَا قَالَ الْمُفَسِّرُونَ:
അതുകൊണ്ടാണ് വ്യാഖ്യാതാക്കൾ ഇപ്രകാരം പറഞ്ഞത്:-
 الْمُرَادُ بِالسَّمَاءِ هَاهُنَا: السَّحَابُ،
ഇവിടെ ആകാശം കൊണ്ട് ഉദ്ദേശിക്കുന്നത് മേഘങ്ങളെയാണ്;
 فَأَنْزَلَ مِنْهُ تَعَالَى مَاءً.
അതിൽ നിന്ന് അല്ലാഹു തആലാ വെള്ളം ഇറക്കി.
🌳
​فَأَخْرَجَ بِهِ مِنَ الثَّمَرَاتِ؛
"അതുവഴി ഫലവർഗ്ഗങ്ങൾ ഉൽപാദിപ്പിച്ചു തരികയും ചെയ്തു" -
 كَالْحُبُوبِ،
ധാന്യങ്ങൾ പോലെ ,
 وَالثِّمَارِ، 
ഫലങ്ങളും
مِنْ نَخِيلٍ، 
ഈന്തപ്പഴത്തിൽ നിന്നുള്ള
وَفَوَاكِهَ، 
വിവിധ പഴവർഗ്ഗങ്ങളും
وَزُرُوعٍ وَغَيْرِهَا.
വിവിധ കൃഷികളും അതല്ലാത്തതും- 
🌳
​رِزْقًا لَكُمْ؛
"നിങ്ങൾക്ക് ഭക്ഷണമായി"
 بِهِ تَرْتَزِقُونَ،
അതിലൂടെ നിങ്ങൾ ഉപജീവനം കണ്ടെത്തുന്നു
 وَتَقُوتُونَ 
ആഹാരം കഴിക്കുകയും ചെയ്യുന്നു,
وَتَعِيشُونَ
ജീവിക്കുകയും ചെയ്യുന്നു,
 وَتَتَفَكَّهُونَ.
ആസ്വദിക്കുകയും ചെയ്യുന്നു
( ഇതെല്ലാം നിങ്ങൾ ചെയ്യുന്നു ).
🌳
​فَلا تَجْعَلُوا لِلَّهِ أَنْدَادًا؛
"അതിനാൽ നിങ്ങൾ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്"
 أَيْ: نُظَرَاءَ وَأَشْبَاهًا مِنَ الْمَخْلُوقَاتِ،
 - അതായത് സൃഷ്ടികളിൽ നിന്ന് അല്ലാഹുവിന് തുല്യരെയോ സദൃശരെയോ ഉണ്ടാക്കരുത്-
 فَتَعْبُدُونَهُمْ كَمَا تَعْبُدُونَ اللَّهَ، وَتُحِبُّونَهُمْ كَمَا تُحِبُّونَ اللَّهَ.
എന്നിട്ട് അല്ലാഹുവിനെ ആരാധിക്കുന്നത് പോലെ അവരെ ആരാധിക്കുകയും അല്ലാഹുവിനെ സ്നേഹിക്കുന്നത് പോലെ അവരെ സ്നേഹിക്കുകയും ചെയ്യരുത്.
🌳
​وَهُمْ مِثْلُكُمْ،
അവരാകട്ടെ നിങ്ങളെപ്പോലെ തന്നെ
 مَخْلُوقُونَ،
സൃഷ്ടിക്കപ്പെട്ടവരാണ് ,
 مَرْزُوقُونَ، 
ഉപജീവനം നൽകപ്പെടുന്നവരാണ്,
مُدَبَّرُونَ،
നിയന്ത്രിക്കപ്പെടുന്നവരുമാണ്,
 لا يَمْلِكُونَ مِثْقَالَ ذَرَّةٍ فِي السَّمَاءِ وَلا فِي الأَرْضِ،
ആകാശത്തോ ഭൂമിയിലോ ഒരു അണു അളവ് പോലും അവരുടെ ഉടമസ്ഥതയിലില്ല,
 وَلا يَنْفَعُونَكُمْ وَلا يَضُرُّونَ.
നിങ്ങൾക്ക് ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവർക്ക് സാധിക്കുകയുമില്ല.
🌳
​وَأَنْتُمْ تَعْلَمُونَ؛ 
"നിങ്ങൾ അറിഞ്ഞുകൊണ്ട്" -
أَنَّ اللَّهَ لَيْسَ لَهُ شَرِيكٌ، 
അല്ലാഹുവിന് ഒരു പങ്കാളിയില്ലെന്ന്,
وَلا نَظِيرٌ،
ഒരു തുല്യൻ ഇല്ലെന്നും,
 لا فِي الْخَلْقِ،
സൃഷ്ടിപ്പിലില്ല,
 وَالرِّزْقِ،
ഉപജീവനത്തിലുമില്ല,
 وَالتَّدْبِيرِ،
കാര്യനിയന്ത്രണത്തിലുമില്ല,
 وَلا فِي الْعِبَادَةِ.
ആരാധനയിലും  ഇല്ലെന്ന് (നിങ്ങൾ മനസ്സിലാക്കിക്കൊണ്ട്)
🌳
​فَكَيْفَ تَعْبُدُونَ مَعَهُ آلِهَةً أُخْرَى مَعَ عِلْمِكُمْ بِذَلِكَ؟ 
ഇതെല്ലാം അറിഞ്ഞുകൊണ്ട് നിങ്ങൾ എങ്ങനെയാണ് അവനോടൊപ്പം മറ്റ് ദൈവങ്ങളെ ആരാധിക്കുന്നത്⁉️🤔
هَذَا مِنْ أَعْجَبِ الْعَجَبِ،
ഇത് അത്ഭുതങ്ങളിൽ വെച്ച് ഏറ്റവും വലിയ അത്ഭുതമാണ് ,
وَأَسْفَهِ السَّفَهِ.
വിഡ്ഢിത്തങ്ങളിൽ വെച്ച് ഏറ്റവും വലിയ വിഡ്ഢിത്തവുമാണ്.
🌳
​وَهَذِهِ الآيَةُ جَمَعَتْ
ഈ ആയത്ത് സംയോജിപ്പിച്ചിരിക്കുന്നു-
 بَيْنَ الأَمْرِ بِعِبَادَةِ اللَّهِ وَحْدَهُ،وَالنَّهْيِ عَنْ عِبَادَةِ مَا سِوَاهُ،
അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള കൽപ്പനയെയും അവനല്ലാത്തവരെ ആരാധിക്കുന്നതിനെതിരെയുള്ള വിലക്കിനെയും തമ്മിൽ,
  وَبَيَانِ الدَّلِيلِ الْبَاهِرِ
വ്യക്തമായ തെളിവ് വിവരിക്കുകയും ചെയ്യുന്നു-
 عَلَى وُجُوبِ عِبَادَتِهِ
അവനെ ആരാധിക്കൽ നിർബന്ധമാണെന്നതിനും,
وَبُطْلاَنِ عِبَادَةِ مَنْ سِوَاهُ.
അവനല്ലാത്തതിനെ ആരാധിക്കുന്നത് ബാത്വിലാണെന്നതിനും.
🌳
​وَهُوَ ذِكْرُ تَوْحِيدِ الرُّبُوبِيَّةِ، الْمُتَضَمِّنِ لِانْفِرَادِهِ بِالْخَلْقِ وَالرِّزْقِ وَالتَّدْبِيرِ.
അതായത്, സൃഷ്ടിപ്പ്, ഉപജീവനം, കാര്യനിയന്ത്രണം എന്നിവയിൽ അല്ലാഹു മാത്രമാണ് ഉള്ളതെന്ന തൗഹീദുർ റുബൂബിയ്യതിനെക്കുറിച്ച് ഓർമ്മിപ്പിക്കൽ.
🌳
​فَإِذَا كَانَ كُلُّ أَحَدٍ مُقِرًّا بِأَنَّهُ لَيْسَ لَهُ شَرِيكٌ فِي ذَلِكَ،
അത്തരം കാര്യങ്ങളിൽ അല്ലാഹുവിന് ഒരു പങ്കാളിയുമില്ലെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിൽ,
 فَكَذَلِكَ فَلْيَكُنْ إِقْرَارُهُ بِأَنَّ اللَّهَ لا شَرِيكَ لَهُ فِي الْعِبَادَةِ.
 ആരാധനയിലും അല്ലാഹുവിന് യാതൊരു പങ്കാളിയുമില്ലെന്ന് അവർ അംഗീകരിക്കേണ്ടതുണ്ട്.
🌳
​وَهَذَا أَوْضَحُ دَلِيلٍ عَقْلِيٍّ 
ഏറ്റവും വ്യക്തമായ ബുദ്ധിപരമായ തെളിവാണിത്-
عَلَى وَحْدَانِيَّةِ الْبَارِي، 
സ്രഷ്ടാവിന്റെ ഏകത്വത്തിനും,
وَبُطْلاَنِ الشِّرْكِ.
 ശിർക്കിന്റെ അസത്യതയ്ക്കും 
​وَقَوْلُهُ تَعَالَى: 
അല്ലാഹു തആലാ പറഞ്ഞ വചനം :
{لَعَلَّكُمْ تَتَّقُونَ}؛ 
 "നിങ്ങൾ തഖ്‌വയുള്ളവരായേക്കാം"
يَحْتَمِلُ أَنَّ الْمَعْنَى: أَنَّكُمْ إِذَا عَبَدْتُمُ اللَّهَ وَحْدَهُ، 
ഇതിന്റെ അർത്ഥം ഇതായിരിക്കാം: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുമ്പോൾ,
اتَّقَيْتُمْ بِذَلِكَ سَخَطَهُ وَعَذَابَهُ،
അവന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും അത് കൊണ്ട് നിങ്ങൾ രക്ഷനേടുന്നു;
 لِأَنَّكُمْ أَتَيْتُمْ بِالسَّبَبِ الدَّافِعِ لِذَلِكَ.
കാരണം അത് തടയാനുള്ള കാരണം നിങ്ങൾ നിറവേറ്റിയിരിക്കുന്നു.
🌳
​وَيَحْتَمِلُ أَنْ يَكُونَ الْمَعْنَى: 
അല്ലെങ്കിൽ ഇതിന്റെ അർത്ഥം ഇങ്ങനെയായിരിക്കാം:
أَنَّكُمْ إِذَا عَبَدْتُمُ اللَّهَ،
നിങ്ങൾ അല്ലാഹുവിനെ ആരാധിച്ചാൽ
 صِرْتُمْ مِنَ الْمُتَّقِينَ الْمَوْصُوفِينَ بِالتَّقْوَى.
തഖ്‌വാ കൊണ്ട് വിശേഷണം പറയപ്പെട്ട മുത്തഖീങ്ങളായി മാറുന്നു.
🌳
​وَكِلا الْمَعْنَيَيْنِ صَحِيحٌ، 
ഈ രണ്ടു അർത്ഥങ്ങളും ശരിയാണ്;
وَهُمَا مُتَلاَزِمَانِ.
അവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമാണ്.
🌳
​فَمَنْ أَتَى بِالْعِبَادَةِ كَامِلَةً، 
അപ്പോൾ യഥാവിധി / പൂർണ്ണമായി അല്ലാഹുവിന്ന് ആരാധന നിർവ്വഹിക്കുന്നവൻ,
كَانَ مِنَ الْمُتَّقِينَ،
 തഖ്‌വയുള്ളവരിൽ ഉൾപ്പെടുന്നു,
 وَمَنْ كَانَ مِنَ الْمُتَّقِينَ، 
തഖ്‌വയുള്ളവരിൽ ഉൾപ്പെടുന്നവന്,
حَصَلَتْ لَهُ النَّجَاةُ مِنْ عَذَابِ اللَّهِ وَسَخَطِهِ.
  അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും കോപത്തിൽ നിന്നും രക്ഷ ലഭിക്കുകയും ചെയ്യും.

ദർസ് 14:
ആയത്തുകൾ 23 & 24
ثُمَّ قَالَ تَعَالَى:
പിന്നീട് അല്ലാഹു തആലാ പറഞ്ഞു:
​{ *وَإِنْ كُنْتُمْ فِي رَيْبٍ مِمَّا نَزَّلْنَا عَلَى عَبْدِنَا فَأْتُوا بِسُورَةٍ مِنْ مِثْلِهِ وَادْعُوا شُهَدَاءَكُمْ مِنْ دُونِ اللَّهِ إِنْ كُنْتُمْ صَادِقِينَ*
"നമ്മുടെ (അല്ലാഹുവിൻ്റെ) ദാസന് (നബിﷺക്ക്) നാം അവതരിപ്പിച്ചു കൊടുത്തതിനെപ്പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ, അതിന്റേതിന് തുല്യമായ ഒരു അധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക; അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സാക്ഷികളെയും വിളിച്ചുകൊള്ളുക- നിങ്ങൾ സത്യസന്ധരാണെങ്കിൽ.
*فَإِنْ لَمْ تَفْعَلُوا وَلَنْ تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ*}
 ഇനി നിങ്ങൾക്കത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ - ഒരിക്കലും നിങ്ങൾക്കത് ചെയ്യാൻ കഴിയുകയുമില്ല - മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള ആ നരകാഗ്നിയെ നിങ്ങൾ സൂക്ഷിക്കുക; അത് സത്യനിഷേധികൾക്കായി ഒരുക്കിവെക്കപ്പെട്ടതാകുന്നു."

*തഫ്സീർ :*
​وَهَذَا دَلِيلٌ عَقْلِيٌّ عَلَى صِدْقِ رَسُولِ اللَّهِ ﷺ، وَصِحَّةِ مَا جَاءَ بِهِ.
ഇത് അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സത്യസന്ധതയ്ക്കും, അവിടുന്ന് കൊണ്ടുവന്നതിന്റെ സാധുതക്കുമുള്ള ബുദ്ധിപരമായ തെളിവാണ്.
​فَقَالَ: {وَإِنْ كُنْتُمْ} مَعْشَرَ الْمُعَانِدِينَ لِلرَّسُولِ،
അതിനാൽ അല്ലാഹു പറഞ്ഞു: {നിങ്ങൾ ആണെങ്കിൽ} അതായത്, റസൂലിനോട് പിടിവാശി കാണിക്കുന്ന സമൂഹമേ ,
 الرَّادِّينَ دَعْوَتَهُ،
 അവിടുത്തെ പ്രബോധനം തള്ളിക്കളയുന്നവരും ,
 الزَّاعِمِينَ كَذِبَهُ فِي شَكٍّ وَاشْتِبَاهٍ، مِمَّا نَزَّلْنَا عَلَى عَبْدِنَا، هَلْ هُوَ حَقٌّ أَوْ غَيْرُهُ؟
നമ്മുടെ ദാസന് നാം അവതരിപ്പിച്ചു കൊടുത്തതിനെക്കുറിച്ച് 
_  അത് സത്യമാണോ അതോ അല്ലയോ എന്ന കാര്യത്തിൽ,
സംശയത്തിലും ആശയക്കുഴപ്പത്തിലും പെട്ട്,
അവിടുന്ന് കള്ളം പറയുകയാണെന്ന് വാദിക്കുകയും ചെയ്യുന്നവരേ,
​فَهَاهُنَا أَمْرٌ نَصَفٌ، فِيهِ الْفَيْصَلَةُ بَيْنَكُمْ وَبَيْنَهُ.
എങ്കിൽ ഇതാ നിങ്ങളുടെയും അവിടുത്തെയും ഇടയിൽ നീതിയുക്തവും നിർണ്ണായകവുമായ ഒരു കാര്യമുണ്ട്.
​وَهُوَ أَنَّهُ بَشَرٌ مِثْلُكُمْ،
അതായത്, അവിടുന്ന് നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനാണ്,
 لَيْسَ بِأَفْصَحِكُمْ
നിങ്ങളിൽ ഏറ്റവും പ്രഗല്ഭനായ വാഗ്മിയല്ല,
 وَلَا بِأَعْلَمِكُمْ 
നിങ്ങളിൽ ഏറ്റവും വലിയ പണ്ഡിതനുമല്ല (നേരത്തെ )
وَأَنْتُمْ تَعْرِفُونَهُ مُنْذُ نَشَأَ بَيْنَكُمْ،
അവിടുന്ന് നിങ്ങൾക്ക് ഇടയിൽ വളർന്നുവന്നത് മുതൽ നിങ്ങൾക്കറിയാവുന്നതുമാണ്
 لَا يَكْتُبُ وَلَا يَقْرَأُ.
അവിടുന്ന് എഴുതുകയോ വായിക്കുകയോ ചെയ്യുന്നില്ല.
🌳
​فَأَتَاكُمْ بِكِتَابٍ زَعَمَ أَنَّهُ مِنْ عِنْدِ اللَّهِ،
എന്നിട്ടും, അല്ലാഹുവിങ്കൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു ഗ്രന്ഥവുമായി അവിടുന്ന് നിങ്ങളുടെ അടുക്കൽ വന്നു;
 وَقُلْتُمْ أَنْتُمْ أَنَّهُ تَقَوَّلَهُ وَافْتَرَاهُ.
എന്നാൽ അത് അവിടുന്ന് സ്വയം ചമച്ചുണ്ടാക്കിയതാണെന്ന് നിങ്ങൾ വാദിക്കുകയും ചെയ്തു.
🌳
​فَإِنْ كَانَ الْأَمْرُ كَمَا تَقُولُونَ، 
കാര്യങ്ങൾ നിങ്ങൾ പറയും പോലെയാണെങ്കിൽ,
فَأْتُوا بِسُورَةٍ مِنْ مِثْلِهِ.
അതിന്റേതിന് തുല്യമായ ഒരു സൂറത്തെങ്കിലും നിങ്ങൾ കൊണ്ടുവരിക.
​وَاسْتَعِينُوا بِمَنْ تَقْدِرُونَ عَلَيْهِ مِنْ أَعْوَانِكُمْ وَشُهَدَائِكُمْ.
നിങ്ങളുടെ സഹായികളിൽ നിന്നും സാക്ഷികളിൽ നിന്നും നിങ്ങൾക്ക് സാധ്യമാകുന്നവരുടെയെല്ലാം സഹായം തേടുകയും ചെയ്യുക.
🌳
​فَإِنَّ هَذَا أَمْرٌ يَسِيرٌ عَلَيْكُمْ، 
തീർച്ചയായും ഇത് നിങ്ങൾക്ക് എളുപ്പമുള്ള കാര്യമാണല്ലോ❓,
خُصُوصًا وَأَنْتُمْ أَهْلُ الْفَصَاحَةِ وَالْخَطَابَةِ،
പ്രത്യേകിച്ച് നിങ്ങൾ ഭാഷാപ്രാവീണ്യവും പ്രസംഗപാടവവുമുള്ളവരുമാണല്ലോ,
وَالْعَدَاوَةِ الْعَظِيمَةِ لِلرَّسُولِ.
 റസൂലിനോട് കടുത്ത ശത്രുതയുള്ളവരുമാണല്ലോ (അതിനാൽ).
🌳
​فَإِنْ جِئْتُمْ بِسُورَةٍ مِنْ مِثْلِهِ، 
ഇനി അതിന്റേതിന് (ഖുർആനിൻ്റേതിന്) തുല്യമായ ഒരു സൂറത്ത് നിങ്ങൾ കൊണ്ടുവരികയാണെങ്കിൽ,
فَهُوَ كَمَا زَعَمْتُمْ.
നിങ്ങളുടെ വാദം ശരിയാണെന്ന് വരും.
​وَإِنْ لَمْ تَأْتُوا بِسُورَةٍ مِنْ مِثْلِهِ
എന്നാൽ അതിന്റേതിന് തുല്യമായ ഒരു സൂറത്ത് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞില്ലെങ്കിൽ,
 وَعَجَزْتُمْ غَايَةَ الْعَجْزِ،
നിങ്ങൾ പൂർണ്ണമായും അശക്തരായിരിക്കുകയാണെങ്കിൽ,
 وَلَنْ تَأْتُوا بِسُورَةٍ مِنْ مِثْلِهِ، 
അതിന്റേതിന് തുല്യമായ ഒരു സൂറത്ത് കൊണ്ടുവരാൻ നിങ്ങൾക്ക് ഒരിക്കലും സാധിക്കുകയുമില്ല;
وَلَكِنْ هَذَا التَّقْيِيمُ عَلَى وَجْهِ الْإِنْصَافِ وَالتَّنَزُّلِ مَعَكُمْ.
എങ്കിലും ഈ ഒരു വിലയിരുത്തൽ നീതിപൂർവ്വവും നിങ്ങളോട് വിട്ടുവീഴ്ച ചെയ്തുകൊണ്ടുള്ളതുമാണ്.
🌳
​فَهَذَا آيَةٌ كُبْرَى،
എങ്കിൽ ഇത് 
വ്യക്തമായ തെളിവുമാണ്;
وَدَلِيلٌ وَاضِحٌ جَلِيٌّ
വ്യക്തമായൊരു ദൃഷ്ടാന്തവുമാണ്
 عَلَى صِدْقِهِ وَصِدْقِ مَا جَاءَ بِهِ
അവിടുത്തെ സത്യസന്ധതയ്ക്കും അവിടുന്ന് കൊണ്ടുവന്നതിന്റെ സത്യസന്ധതയ്ക്കും
، فَيَتَعَيَّنُ عَلَيْكُمُ اتِّبَاعُهُ.
അതിനാൽ അവിടുത്തെ പിന്തുടരൽ നിങ്ങൾക്ക് നിർബന്ധമായിരിക്കുന്നു.
​وَاتِّقَاءُ النَّارِ 
ആ നരകാഗ്നിയെ നിങ്ങൾ സൂക്ഷിക്കലും,
الَّتِي بَلَغَتْ فِي الْحَرَارَةِ الْعَظِيمَةِ وَالشِّدَّةِ،
കഠിനമായ ചൂടും തീവ്രതയുമുള്ള,
 أَنْ كَانَتْ وَقُودُهَا النَّاسُ وَالْحِجَارَةُ.
മനുഷ്യരും കല്ലുകളും ഇന്ധനമായി മാറുന്ന ( ആ നരകത്തെ സൂക്ഷിക്കുക) 
​لَيْسَتْ كَنَارِ الدُّنْيَا الَّتِي إِنَّمَا تَتَّقِدُ بِالْحَطَبِ.
അത് വിറകുകൊണ്ട് മാത്രം കത്തുന്ന ഭൗതിക ലോകത്തെ തീയെ പോലെയല്ല.
​وَهَذِهِ النَّارُ الْمَوْصُوفَةُ مُعَدَّةٌ وَمُهَيَّأَةٌ لِلْكَافِرِينَ بِاللَّهِ وَرُسُلِهِ.
വിശേഷിപ്പിക്കപ്പെട്ട ഈ നരകം അല്ലാഹുവിലും അവന്റെ റസൂലുകളിലും അവിശ്വസിച്ചവർക്കായി ഒരുക്കിവെക്കപ്പെട്ടതാണ്.
​فَاحْذَرُوا الْكُفْرَ بِرَسُولِهِ،
അതുകൊണ്ട് , ആ റസൂലിൽ അവിശ്വസിക്കുന്നതിനെ നിങ്ങൾ ഭയപ്പെടുക.
 بَعْدَ مَا تَبَيَّنَ لَكُمْ أَنَّهُ رَسُولُ اللَّهِ.
അവിടുന്ന് അല്ലാഹുവിന്റെ റസൂലാണെന്ന് നിങ്ങൾക്ക് വ്യക്തമായതിനുശേഷവും.
🌳
​وَهَذِهِ الْآيَةُ وَنَحْوُهَا يُسَمُّونَهَا آيَاتِ التَّحَدِّي، 
ഈ ആയത്തിനെയും ഇതുപോലെയുള്ളവയെയും അടിയറവ് പറയിപ്പിക്കുന്ന (വെല്ലുവിളി ഉയർത്തുന്ന) ആയത്തുകൾ എന്ന് വിളിക്കുന്നു;
وَهُوَ تَعْجِيزُ الْخَلْقِ أَنْ يَأْتُوا بِمِثْلِ هَذَا الْقُرْآنِ.
ഈ ഖുർആന് തുല്യമായ ഒന്ന് കൊണ്ടുവരുന്നതിൽ സൃഷ്ടികളെ അശക്തരാക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
🌳
​قَالَ تَعَالَى:
അല്ലാഹു തആലാ പറഞ്ഞു:
 {قُلْ لَئِنِ اجْتَمَعَتِ الْإِنْسُ وَالْجِنُّ عَلَى أَنْ يَأْتُوا بِمِثْلِ هَذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا}.- الإسراء 88
 "(നബിയേ,) പറയുക: ഈ ഖുർആന് തുല്യമായ ഒന്ന് കൊണ്ടുവരുന്നതിനായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്നാലും അതിന് തുല്യമായ ഒന്ന് കൊണ്ടുവരാൻ അവർക്ക് സാധിക്കില്ല, അവരിൽ ചിലർ ചിലർക്ക് പിൻബലമായി നിന്നാൽ പോലും."
🌳
​وَكَيْفَ يَقْدِرُ الْمَخْلُوقُ مِنْ تُرَابٍ،
മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ട ഒരു സൃഷ്ടിക്ക് എങ്ങനെ സാധിക്കും⁉️🤔
 أَنْ يَكُونَ كَلَامُهُ كَكَلَامِ رَبِّ الْأَرْبَابِ؟
അവന്റെ വാക്ക് സർവ്വരുടെയും റബ്ബായ അല്ലാഹുവിന്റെ വാക്കിന് തുല്യമാക്കാൻ ❓
​أَمْ كَيْفَ يَقْدِرُ النَّاقِصُ الْفَقِيرُ مِنْ كُلِّ الْوُجُوهِ،
അതല്ലെങ്കിൽ, എല്ലാ അർത്ഥത്തിലും പോരായ്മയുള്ളവനും ആവശ്യക്കാരനുമായ ഒരുവന് എങ്ങനെ സാധിക്കും⁉️🤔
 أَنْ يَأْتِيَ بِكَلَامٍ كَكَلَامِ الْكَامِلِ، 
പരിപൂർണ്ണനായവന്റെ വാക്കിന് തുല്യമായ ഒരു വാക്ക് കൊണ്ടുവരാൻ,
الَّذِي لَهُ الْكَمَالُ الْمُطْلَقُ، وَالْغِنَى الْوَاسِعُ مِنْ كُلِّ الْوُجُوهِ؟
എല്ലാ അർത്ഥത്തിലും  വിശാല സമ്പന്നതയും തനിച്ച പൂർണ്ണതയുമുള്ള  അല്ലാഹുവിൻ്റെ (വാക്കിന് തുല്യമായ ഒരു വാക്ക് കൊണ്ടുവരാൻ എങ്ങനെ സാധിക്കും⁉️)
​هَذَا لَيْسَ فِي الْإِمْكَانِ،
ഇത് സാധ്യമായ ഒന്നല്ല,
 وَلَا فِي قُدْرَةِ الْإِنْسَانِ.
 മനുഷ്യന്റെ ശേഷിയിലുള്ളതുമല്ല.
🌳
​وَكُلُّ مَنْ لَهُ أَدْنَى ذَوْقٍ وَمَعْرِفَةٍ بِأَنْوَاعِ الْكَلَامِ،
സംസാരരീതികളെക്കുറിച്ച് ചെറിയൊരു അഭിരുചിയും അറിവുമുള്ള ആരും തന്നെ,
 إِذَا وَزَنَ هَذَا الْقُرْآنَ الْعَظِيمَ بِغَيْرِهِ مِنْ كَلَامِ الْبُلَغَاءِ،
ഈ മഹത്തായ ഖുർആനെ വാഗ്മികളുടെ മറ്റ് വാക്കുകളുമായി താരതമ്യം ചെയ്തുനോക്കിയാൽ,
 ظَهَرَ لَهُ الْفَرْقُ الْعَظِيمُ.
അവർക്ക് വലിയൊരു വ്യത്യാസം വെളിവാകുന്നതാണ്.
🌳
​وَفِي قَوْلِهِ: {وَإِنْ كُنْتُمْ فِي رَيْبٍ} إِلَى آخِرِهِ، دَلِيلٌ عَلَى أَنَّ الَّذِي يُرْجَى لَهُ الْهِدَايَةُ مِنَ الضَّلَالَةِ:
"{നിങ്ങൾ സംശയത്തിലാണെങ്കിൽ...}" എന്നത് മുതലുള്ള അല്ലാഹുവിന്റെ വാക്കുകളിൽ, വഴികേടിൽ നിന്ന് നേർവഴി ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നയാൾ ,
 هُوَ الشَّاكُّ الْحَائِرُ الَّذِي لَمْ يَعْرِفِ الْحَقَّ مِنَ الضَّلَالِ.
 സത്യമേതാണ് വഴികേടേതാണ് എന്ന് തിരിച്ചറിയാതെ സംശയത്തിലും അങ്കലാപ്പിലും കഴിയുന്നവനാണ് എന്നതിന് തെളിവുണ്ട്.
​فَهَذَا إِذَا بُيِّنَ لَهُ الْحَقُّ
അങ്ങനെയുള്ളവന് സത്യം വ്യക്തമാക്കിക്കൊടുത്താൽ,
 فَهُوَ حَرِيٌّ بِالتَّوْفِيقِ
അവന് തൗഫീഖ് (നേർവഴി) ലഭിക്കാൻ അർഹതയുണ്ട്
 إِنْ كَانَ صَادِقًا فِي طَلَبِ الْحَقِّ.
അവൻ സത്യം അന്വേഷിക്കുന്നതിൽ സത്യസന്ധനാണെങ്കിൽ.
🌳
​وَأَمَّا الْمُعَانِدُ الَّذِي يَعْرِفُ الْحَقَّ وَيَتْرُكُهُ، 
എന്നാൽ സത്യമറിഞ്ഞിട്ടും അത് ഉപേക്ഷിക്കുന്ന പിടിവാശിക്കാരനായ വ്യക്തി,
فَهَذَا لَا يُمْكِنُ رُجُوعُهُ،
അവൻ (സത്യത്തിലേക്ക് ) മടങ്ങിവരൽ സാധ്യമല്ല;
 لِأَنَّهُ تَرَكَ الْحَقَّ بَعْدَ مَا تَبَيَّنَ لَهُ،
കാരണം അവൻ സത്യം തള്ളിക്കളഞ്ഞത് അത് വ്യക്തമായതിനുശേഷമാണ്,
 لَمْ يَتْرُكْهُ عَنْ جَهْلٍ،
അജ്ഞത കൊണ്ടല്ല അവൻ അത് ഉപേക്ഷിച്ചത്,
 فَلَا حِيلَةَ فِيهِ.
അതിനാൽ അവനിൽ ഒരു തന്ത്രവും ഫലിക്കില്ല.
🌳
​وَكَذَلِكَ الشَّاكُّ غَيْرُ الصَّادِقِ فِي طَلَبِ الْحَقِّ، 
അതുപോലെ തന്നെയാണ് സത്യം അന്വേഷിക്കുന്നതിൽ സത്യസന്ധനല്ലാത്ത സംശയക്കാരനും;
بَلْ هُوَ مُعْرِضٌ غَيْرُ مُجْتَهِدٍ فِي طَلَبِهِ،
മറിച്ച് അവൻ തിരിഞ്ഞുുകളയുന്നവനും സത്യം കണ്ടെത്തുന്നതിൽ പരിശ്രമിക്കാത്തവനുമാണ്,
 فَهَذَا فِي الْغَالِبِ أَنَّهُ لَا يُوَفَّقُ.
  അങ്ങനെയുള്ളവന് പൊതുവെ തൗഫീഖ് ലഭിക്കാറില്ല.
🌳
​وَفِي وَصْفِ الرَّسُولِ بِالْعُبُودِيَّةِ فِي هَذَا الْمَقَامِ الْعَظِيمِ، دَلِيلٌ عَلَى أَنَّ أَعْظَمَ أَوْصَافِهِ ﷺ، قِيَامُهُ بِالْعُبُودِيَّةِ،
ഈ മഹത്തായ സ്ഥാനത്ത് റസൂലിനെ 'ദാസൻ' എന്ന് വിശേഷിപ്പിച്ചതിൽ, അവിടുത്തെ ﷺ ഏറ്റവും വലിയ വിശേഷണം അല്ലാഹുവിനുള്ള അടിമത്തം (ഇബാദത്ത്) പൂർണ്ണമായി നിർവ്വഹിക്കലാണ് എന്നതിന് തെളിവുണ്ട്;
 الَّتِي لَا يَلْحَقُهُ فِيهَا أَحَدٌ مِنَ الْأَوَّلِينَ وَالْآخِرِينَ.
ആ കാര്യത്തിൽ മുൻഗാമികളിൽ നിന്നോ പിൻഗാമികളിൽ നിന്നോ ഒരാൾക്കും അവിടുത്തോടൊപ്പം എത്താൻ സാധിക്കില്ല.
​كَمَا وَصَفَهُ بِالْعُبُودِيَّةِ فِي مَقَامِ الْإِسْرَاءِ، فَقَالَ: 
ഇസ്‌റാഇന്റെ (രാപ്രയാണത്തിന്റെ) സന്ദർഭത്തിലും അല്ലാഹു അവിടുത്തെ ദാസൻ എന്ന് വിശേഷിപ്പിക്കുകയുണ്ടായി; എന്നിട്ട് അല്ലാഹു ഇപ്രകാരം പറഞ്ഞു:
{سُبۡحَٰنَ ٱلَّذِىٓ أَسۡرَىٰ *بِعَبۡدِهِۦ* لَيۡلًا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِى بَٰرَكۡنَا حَوۡلَهُۥ لِنُرِيَهُۥ مِنۡ ءَايَٰتِنَآۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ}.
 "തൻ്റെ (അല്ലാഹുവിൻ്റെ) *ദാസനെ* (നബിയെ) ഒരു രാത്രിയില്‍ 'മസ്ജിദുല്‍ ഹറാമി'ല്‍  നിന്നു, ചുറ്റുപാടും നാം(അല്ലാഹു) ആശീര്‍വദിച്ചിട്ടുള്ള  'മസ്ജിദുല്‍ അഖ്സ്വാ'യിലേക്ക് നമ്മുടെ ദൃഷ്ടാന്തങ്ങളില്‍നിന്നു  അദ്ദേഹത്തിനു നാം കാണിച്ചുകൊടുക്കുവാന്‍വേണ്ടി രാപ്രയാണം ചെയ്യിച്ചവൻ മഹാ പരിശുദ്ധനാണ്. നിശ്ചയമായും അവനാണ് എല്ലാം കേള്‍ക്കുന്നവനും, കാണുന്നവനും."
​وَفِي مَقَامِ الْإِنْزَالِ، فَقَالَ: 
ഖുർആൻ അവതരിപ്പിച്ച സന്ദർഭത്തിനെ സംബന്ധിച്ചും  അല്ലാഹു പറഞ്ഞു:
{تَبَارَكَ ٱلَّذِى نَزَّلَ ٱلۡفُرۡقَانَ عَلَىٰ عَبۡدِهِۦ لِيَكُونَ لِلۡعَٰلَمِينَ نَذِيرًا
}._ അൽ ഫുർഖാൻ 1
"തന്റെ (അല്ലാഹുവിൻ്റെ) ദാസന്റെ (നബിയുടെ) മേൽ ഫുർഖാൻ (സത്യ അസത്യങ്ങളെ വേർതിരിക്കുന്ന ഗ്രന്ഥം) അവതരിപ്പിച്ചവൻ അനുഗ്രഹപൂർണ്ണനാകുന്നു."
🌳
​وَفِي قَوْلِهِ: {أُعِدَّتْ لِلْكَافِرِينَ} وَنَحْوِهَا مِنَ الْآيَاتِ، دَلِيلٌ
"{അത് സത്യനിഷേധികൾക്കായി ഒരുക്കിവെക്കപ്പെട്ടതാകുന്നു}" എന്ന അല്ലാഹുവിന്റെ വാക്കിലും ഇതുപോലെയുള്ള ആയത്തുകളിലും തെളിവുണ്ട്:-
 لِمَذْهَبِ أَهْلِ السُّنَّةِ وَالْجَمَاعَةِ، 
അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയത്തിന്
أَنَّ الْجَنَّةَ وَالنَّارَ مَخْلُوقَتَانِ 
സ്വർഗ്ഗവും നരകവും നിലവിൽ സൃഷ്ടിക്കപ്പെട്ടവയാണ് എന്ന ആശയത്തിന് (തെളിവുണ്ട്)
خِلَافًا لِلْمُعْتَزِلَةِ.
 മുഅ്തസിലിയാക്കളുടെ അഭിപ്രായത്തിന് വിരുദ്ധമായി.
🌳
​وَفِيهَا أَيْضًا، أَنَّ الْمُوَحِّدِينَ وَإِنِ ارْتَكَبُوا بَعْضَ الْكَبَائِرِ لَا يَخْلُدُونَ فِي النَّارِ،
അതുപോലെതന്നെ, തൗഹീദുള്ളവർ ചില വൻപാപങ്ങൾ ചെയ്താലും അവർ നരകത്തിൽ ശാശ്വതരായിരിക്കില്ല എന്നതിനും ഇതിൽ തെളിവുണ്ട്;
 لِأَنَّهُ قَالَ: {أُعِدَّتْ لِلْكَافِرِينَ}.
 കാരണം അല്ലാഹു പറഞ്ഞു: "അത് സത്യനിഷേധികൾക്കായി ഒരുക്കിവെക്കപ്പെട്ടതാണ്."
​فَلَوْ كَانَ عُصَاةُ الْمُوَحِّدِينَ يَخْلُدُونَ فِيهَا،
തൗഹീദുള്ള പാപികൾ അതിൽ ശാശ്വതരായിരിക്കുമെങ്കിൽ
 لَمْ تَكُنْ مُعَدَّةً لِلْكَافِرِينَ وَحْدَهُمْ،
അത് കാഫിറുകൾക്ക് മാത്രം ഒരുക്കിവെക്കപ്പെട്ടതാകുമായിരുന്നില്ല;
 خِلَافًا لِلْخَوَارِجِ وَالْمُعْتَزِلَةِ.
ഖവാരിജുകളുടെയും മുഅ്തസിലിയാക്കളുടെയും വാദത്തിന് വിരുദ്ധമായി.
🌳
​وَفِيهَا دَلَالَةٌ عَلَى أَنَّ الْعَذَابَ مُسْتَحَقٌّ بِأَسْبَابِهِ، 
ശിക്ഷ എന്നത് അതിന്റെ കാരണങ്ങൾ കൊണ്ട് അർഹമാകുന്നതാണ് എന്നതിലേക്കും ഇതിൽ സൂചനയുണ്ട്;
وَهُوَ الْكُفْرُ، وَأَنْوَاعُ الْمَعَاصِي عَلَى اخْتِلَافِهَا.
അതായത് കുഫ്‌റും (അവിശ്വാസം) മറ്റ് വിവിധ തരത്തിലുള്ള പാപങ്ങളും കാരണം.

ദർസ് 15:
ആയത്ത് 25:
*{٢٥} {وَبَشِّرِ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أَنَّ لَهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ كُلَّمَا رُزِقُوا مِنْهَا مِنْ ثَمَرَةٍ رِزْقًا قَالُوا هَذَا الَّذِي رُزِقْنَا مِنْ قَبْلُ وَأُتُوا بِهِ مُتَشَابِهًا وَلَهُمْ فِيهَا أَزْوَاجٌ مُطَهَّرَةٌ وَهُمْ فِيهَا خَالِدُونَ}*.
സത്യവിശ്വാസം  സ്വീകരിക്കുകയും സൽ കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളുണ്ട് എന്ന് താങ്കൾ സന്തോഷവാർത്ത അറിയിക്കുക. അതിൽ നിന്ന് അവർക്ക് ഏതെങ്കിലും ഫലം ആഹാരമായി നൽകപ്പെടുമ്പോഴെല്ലാം അവർ പറയും: "ഇതിനുമുമ്പ് ഞങ്ങൾക്ക് നൽകപ്പെട്ടത് തന്നെയാണല്ലോ ഇതും." അവർക്ക് അത് പരസ്പരം സാദൃശ്യമുള്ളതായിട്ടാണ് നൽകപ്പെടുന്നത്. അവർക്ക് അവിടെ പരിശുദ്ധരായ ഇണകളുമുണ്ടായിരിക്കും. അവർ അതിൽ ശാശ്വതവാസികളായിരിക്കുകയും ചെയ്യും.

*തഫ്സീർ :*
​لَمَّا ذَكَرَ جَزَاءَ الْكَافِرِينَ، 
അല്ലാഹു സത്യനിഷേധികളുടെ പ്രതിഫലത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ,
ذَكَرَ جَزَاءَ الْمُؤْمِنِينَ،
സത്യവിശ്വാസികളുടെ പ്രതിഫലവും പരാമർശിച്ചു.
 أَهْلِ الْأَعْمَالِ الصَّالِحَاتِ، 
സൽ കർമ്മങ്ങൾ ചെയ്യുന്നവരുടെ,
عَلَى طَرِيقَتِهِ تَعَالَى فِي الْقُرْآنِ
ഖുർആനിലെ അവന്‍റെ രീതി അനുസരിച്ച്,
 يَجْمَعُ بَيْنَ الترغِيبِ وَالترهِيبِ،
അവൻ ആഗ്രഹവും ഭയവും ഒരുമിച്ച് ചേർത്തുപറയുന്നു-
 لِيَكُونَ الْعَبْدُ رَاغِبًا رَاهِبًا، 
ദാസൻ ആഗ്രഹമുള്ളവനും ഭയമുള്ളവനും
ആകുന്നന്നതിന്,
خَائِفًا رَاجِيًا 
ഭയപ്പെടുന്നവനും പ്രതീക്ഷയുള്ളവനുമായിരിക്കാൻ വേണ്ടി
فَقَالَ:
അതിനാൽ അവൻ പറഞ്ഞു:
​{وَبَشِّرِ} 
{സന്തോഷവാർത്ത അറിയിക്കുക}
أَيْ: [يَا أَيُّهَا الرَّسُولُ وَمَنْ قَامَ مَقَامَهُ]
 അതായത്: [ഹേ റസൂലേ/ അവിടുത്തെ സ്ഥാനത്ത് നിൽക്കുന്നവരേ!]
​{الَّذِينَ آمَنُوا}
{വിശ്വസിക്കുകയും}
 بِقُلُوبِهِمْ 
തങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് 
{وَعَمِلُوا الصَّالِحَاتِ}
{സൽ കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്}
 بِجَوَارِحِهِمْ،
തങ്ങളുടെ അവയവങ്ങൾ കൊണ്ട് ,
 فَصَدَّقُوا إِيمَانَهُمْ بِأَعْمَالِهِمِ الصَّالِحَةِ.
അങ്ങനെ അവർ തങ്ങളുടെ സൽ കർമ്മങ്ങൾ കൊണ്ട് തങ്ങളുടെ ഈമാനിനെ സത്യപ്പെടുത്തി.
🌳
​وَوُصِفَتْ أَعْمَالُ الْخَيْرِ بِالصَّالِحَاتِ،
നന്മയുടെ പ്രവർത്തികളെ 'സ്വാലിഹാത്ത്' എന്ന് വിശേഷിപ്പിച്ചത്,
 لِأَنَّ بِهَا تَصْلُحُ أَحْوَالُ الْعَبْدِ،
അതുവഴി ദാസന്‍റെ അവസ്ഥകൾ നന്നാവും എന്നത് കൊണ്ടാണ് ,
 وَأُمُورُ دِينِهِ وَدُنْيَاهُ،
അവന്‍റെ ദീനീ- ദുൻയവീ കാര്യങ്ങളും
 وَحَيَاتُهُ الدُّنْيَوِيَّةُ وَالْآخِرِيَّةُ، 
ദുനിയാവിലെയും ആഖിറത്തിലെയും ജീവിതവും നന്നാവുകയും
وَيَزُولُ بِهَا عَنْهُ فَسَادُ الْأَحْوَالِ،
അവസ്ഥകളുടെ മോശത്തരങ്ങൾ അവനിൽ നിന്ന് നീങ്ങിപ്പോവുകയും (ചെയ്യുന്നതുകൊണ്ടാണ്).
 فَيَكُونُ بِذَلِكَ مِنَ الصَّالِحِينَ،
അങ്ങനെ അവൻ സ്വാലിഹീങ്ങളിൽ പെട്ടവനായി മാറുന്നു.
 الَّذِينَ يَصْلُحُونَ لِمُجَاوَرَةِ الرَّحْمَنِ فِي جَنَّتِهِ.
റഹ്മാനായ അല്ലാഹുവിന്‍റെ സ്വർഗ്ഗത്തിൽ അവന്‍റെ അടുക്കൽ കഴിയാൻ യോഗ്യതയുള്ള 
🌳
​فَبَشِّرْهُمْ 
അതുകൊണ്ട് അവരെ സന്തോഷവാർത്ത അറിയിക്കുക:
{أَنَّ لَهُمْ جَنَّاتٍ}
 {അവർക്ക് സ്വർഗ്ഗത്തോപ്പുകളുണ്ട്}
 أَيْ: بَسَاتِينَ
അതായത് തോട്ടങ്ങൾ,
 جَامِعَةً 
ഉൾക്കൊള്ളുന്ന,
مِنَ الْأَشْجَارِ الْعَجِيبَةِ،
കൗതുകകരമായ  വൃക്ഷങ്ങൾ
 وَالثِّمَارِ الْأَنِيقَةِ،
മനോഹരമായ ഫലങ്ങളും,
 وَالظِّلِّ الْمَمْدُودِ،
നീണ്ട തണലും,
 وَالْأَغْصَانِ وَالْأَفْنَانِ
ശാഖകളും ഫലങ്ങൾ നിറഞ്ഞ കൊമ്പുകളും
  وَبِذَلِكَ صَارَتْ جَنَّةً يَجْتَنُّ بِهَا دَاخِلُهَا،
അങ്ങനെ അത് അതിൽ പ്രവേശിക്കുന്നവനെ മറയ്ക്കുന്നതും ,
 وَيَنَعَّمُ فِيهَا سَاكِنُهَا.
അതിൽ വസിക്കുന്നവൻ സുഖം അനുഭവിക്കുന്നതുമായ തോട്ടമായി മാറുന്നു.
🌳
​{تَجْرِي مِنْ تَحْتِهَا الْأَنْهَارُ} 
{അതിന്‍റെ താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു}
أَيْ: أَنْهَارُ الْمَاءِ،
അതായത്: വെള്ളത്തിൻ്റെ നദികൾ,
وَاللَّبَنِ،
പാലിൻ്റെയും,
 وَالْعَسَلِ، 
തേനിൻ്റെയും ,
وَالْخَمْرِ،
മദ്യത്തിൻ്റെയും,
 يُفَجِّرُونَهَا كَيْفَ شَاءُوا،
അവർ (സ്വർഗ്ഗക്കാർ) ഉദ്ദേശിക്കുന്ന രീതിയിൽ അവ ഒഴുക്കുകയും,
 وَيَصْرِفُونَهَا أَيْنَمَا أَرَادُوا، 
ഉദ്ദേശിച്ചിടത്തേക്ക് തിരിച്ചുവിടുകയും ചെയ്യുന്നു.
وَتَشْرَبُ مِنْهَا تِلْكَ الْأَشْجَارُ 
ആ വൃക്ഷങ്ങൾ അതിൽ നിന്ന് ജലം ആഗിരണം ചെയ്യുകയും,
فَتُنْبِتُ أَصْنَافَ الثِّمَارِ.
അങ്ങനെ വിവിധയിനം ഫലങ്ങൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു.
🌳
​{كُلَّمَا رُزِقُوا مِنْهَا مِنْ ثَمَرَةٍ رِزْقًا قَالُوا هَذَا الَّذِي رُزِقْنَا مِنْ قَبْلُ}
{അതിൽ നിന്ന് അവർക്ക് ഏതെങ്കിലും ഫലം ആഹാരമായി നൽകപ്പെടുമ്പോഴെല്ലാം അവർ പറയും: "ഇതിനുമുമ്പ് ഞങ്ങൾക്ക് നൽകപ്പെട്ടത് തന്നെയാണല്ലോ ഇതും"}
 أَيْ: هَذَا مِنْ جِنْسِهِ، وَعَلَى وَصْفِهِ، 
അതായത്: ഇത് അതേ ഇനത്തിൽപ്പെട്ടതും അതേ ഗുണമുള്ളതുമാണ്.
كُلُّهَا مُتَشَابِهَةٌ فِي الْحُسْنِ وَاللَّذَّةِ،
ഇവയെല്ലാം ഭംഗിയിലും സ്വാദിലും സാദൃശ്യമുള്ളവയാണ്,
 لَيْسَ فِيهَا ثَمَرَةٌ خَاصَّةٌ، 
അവിടെ പ്രത്യേകമായൊരു ഫലമില്ല.
وَلَيْسَ لَهُمْ وَقْتٌ خَالٍ مِنَ اللَّذَّةِ،
അവർക്ക് ആസ്വാദനമില്ലാത്ത ഒരു സമയവുമില്ല,
 فَهُمْ دَائِمًا مُتَلَذِّذُونَ بِأَكْلِهَا.
 അതിനാൽ അവർ അത് കഴിച്ച് എപ്പോഴും ആസ്വദിച്ചുകൊണ്ടിരിക്കുന്നു.
🌳
​وَقَوْلُهُ: 
അല്ലാഹുവിൻ്റെ വചനം:
{وَأُتُوا بِهِ مُتَشَابِهًا}
 {അവർക്ക് അത്- പഴങ്ങൾ- പരസ്പരം സാദൃശ്യമുള്ളതായിട്ടാണ് നൽകപ്പെടുന്നത്}:
 قِيلَ: مُتَشَابِهًا فِي الْإِسْمِ، مُخْتَلِفَ الطُّعُومِ 
പേരിൽ സാദൃശ്യമുള്ളതും രുചിയിൽ വ്യത്യസ്തവുമാണെന്ന് പറയപ്പെട്ടിട്ടുണ്ട്.
وَقِيلَ: مُتَشَابِهًا فِي اللَّوْنِ، مُخْتَلِفًا فِي الْإِسْمِ، 
നിറത്തിൽ സാദൃശ്യമുള്ളതും പേരിൽ വ്യത്യസ്തവുമാണെന്നും പറയപ്പെട്ടിട്ടുണ്ട്.
وَقِيلَ: يُشْبِهُ بَعْضُهُ بَعْضًا، فِي الْحُسْنِ، وَاللَّذَّةِ، وَالْفَكَا هَةِ، 
 ഭംഗിയിലും സ്വാദിലും രസത്തിലും ചിലത് ചിലതിനോട് സാദൃശ്യമുള്ളതാണെന്നും പറയപ്പെട്ടിട്ടുണ്ട്.
وَلَعَلَّ هَذَا الصَّحِيحُ.
 ഇതായിരിക്കാം ശരിയായ അഭിപ്രായം.
🌳
​ثُمَّ لَمَّا ذَكَرَ 
പിന്നീട് പരാമർശിച്ചപ്പോൾ,
مَسْكَنَهُمْ،
അവരുടെ വാസസ്ഥലം
 وَأَقْوَاتَهُمْ مِنَ الطَّعَامِ وَالشَّرَابِ وَفَوَاكِهَهُمْ،
ഭക്ഷണപാനീയങ്ങളും പഴവർഗ്ഗങ്ങളും (പരാമർശിച്ചപ്പോൾ ശേഷം )
 ذَكَرَ أَزْوَاجَهُمْ،
അവരുടെ ഇണകളെക്കുറിച്ചും അല്ലാഹു പരാമർശിച്ചു.
 فَوَصَفَهُنَّ بِأَكْمَلِ وَصْفٍ وَأَوْجَزِهِ، وَأَوْضَحِهِ فَقَالَ:
 അവരെ ഏറ്റവും പൂർണ്ണവും സമഗ്രവും വ്യക്തവുമായ രീതിയിൽ വിശേഷിപ്പിച്ചുകൊണ്ട്
അവൻ പറഞ്ഞു:
​{وَلَهُمْ فِيهَا أَزْوَاجٌ مُطَهَّرَةٌ} 
{അവർക്ക് അവിടെ പരിശുദ്ധരായ ഇണകളുമുണ്ടായിരിക്കും}
فَلَمْ يَقُلْ "مُطَهَّرَةٌ مِنَ الْعَيْبِ الْفُلَانِيِّ" لِيَشْمَلَ جَمِيعَ أَنْوَاعِ التَّطْهِيرِ،
എന്നാൽ "ഇന്ന കുറവിൽ നിന്ന് പരിശുദ്ധരാക്കപ്പെട്ടവർ" എന്ന് പറഞ്ഞില്ല; എല്ലാ തരം ശുദ്ധീകരണങ്ങളെയും അത് ഉൾക്കൊള്ളാൻ വേണ്ടിയാണിത്.
 فَهُنَّ مُطَهَّرَاتُ الْأَخْلَاقِ،
അതിനാൽ അവർ സ്വഭാവ മഹിമയുള്ളവരാണ്,
 مُطَهَّرَاتُ الْخَلْقِ،
ശരീര പരിശുദ്ധിയുള്ളവരാണ്,
مُطَهَّرَاتُ اللِّسَانِ،
നാവു ശുദ്ധിയുള്ളവരാണ്,
 مُطَهَّرَاتُ الْأَبْصَارِ،
കണ്ണുകൾ സൂക്ഷിക്കുന്നവരുമാണ്.
🌳
​فَأَخْلَاقُهُنَّ، أَنَّهُنَّ عُرُبٌ مُتَحَبِّبَاتٌ إِلَى أَزْوَاجِهِنَّ
അവരുടെ സ്വഭാവം എന്നാൽ: അവർ തങ്ങളുടെ ഭർത്താക്കന്മാരോട് സ്നേഹം പ്രകടിപ്പിക്കുന്നവരാണ്-
 بِالْخُلُقِ الْحَسَنِ،
നല്ല സ്വഭാവം കൊണ്ടും,
 وَحُسْنِ التَّبَعُّلِ،
നല്ല കുടുംബജീവിതം കൊണ്ടും,
 وَالْأَدَبِ الْقَوْلِيِّ وَالْفِعْلِيِّ،
വാക്കിലും പ്രവൃത്തിയിലുമുള്ള മര്യാദകൊണ്ടും,
​وَمُطَهَّرٌ خَلْقُهُنَّ 
അവരുടെ ശരീരം പരിശുദ്ധമാണ്:-
مِنَ الْحَيْضِ وَالنِّفَاسِ 
ആർത്തവത്തിൽ നിന്നും പ്രസവരക്തത്തിൽ നിന്നും
وَالْمَنِيِّ، 
മനിയ്യിൽ നിന്നും ,
وَالْبَوْلِ وَالْغَائِطِ،
മൂത്രം, മലം, എന്നിവയിൽ നിന്നും ,
 وَالْمُخَاطِ وَالْبُصَاقِ،
മൂക്കിള, തുപ്പൽ എന്നിവയിൽ നിന്നും ,
 وَالرَّائِحَةِ الْكَرِيهَةِ،
ദുർഗന്ധത്തിൽ നിന്നും (ഇവയിൽ നിന്നെല്ലാം സ്വർഗ്ഗീയ ഇണകൾ പരിശുദ്ധരാണ് ).
🌳
​وَمُطَهَّرَاتُ الْخَلْقِ أَيْضًا، بِكَمَالِ الْجَمَالِ، 
സൗന്ദര്യ സമ്പൂർണ്ണതയാലും അവർ പരിശുദ്ധരാണ്,
فَلَيْسَ فِيهِنَّ عَيْبٌ،
وَلَا دَمَامَةُ خَلْقٍ،
അവരിൽ യാതൊരു കുറവോ സൃഷ്ടിപ്പിൻ്റെ വൈകൃതമോ ഇല്ല. 
  بَلْ هُنَّ خَيْرَاتٌ حِسَانٌ،
മറിച്ച് അവർ നന്മയുള്ളവരും സുന്ദരികളുമാണ്.
​مُطَهَّرَاتُ اللِّسَانِ وَالطَّرْفِ، 
നാവും കണ്ണുകളും പരിശുദ്ധമായവരാണ്,
قَاصِرَاتٌ طَرْفَهُنَّ عَلَى أَزْوَاجِهِنَّ،
തങ്ങളുടെ ഭർത്താക്കന്മാരിലേക്ക് മാത്രം ദൃഷ്ടി ഒതുക്കുന്നവരാണ്,
 وَقَاصِرَاتٌ أَلْسِنَتُهُنَّ عَنْ كُلِّ كَلَامٍ قَبِيحٍ.
 എല്ലാത്തരം മോശം വാക്കുകളിൽ നിന്നും തങ്ങളുടെ നാവുകളെ കാത്തുസൂക്ഷിക്കുന്നവരുമാണ്.
​فَفِي هَذِهِ الْآيَةِ الْكَرِيمَةِ،
ഈ ആദരണീയമായ ആയത്തിൽ,
 ذُكِرَ الْمُبَشِّرُ وَالْمُبَشَّرُ، وَالْمُبَشَّرُ بِهِ، 
സന്തോഷവാർത്ത അറിയിക്കുന്നവനെയും, സന്തോഷവാർത്ത അറിയിക്കപ്പെടുന്നവരെയും, നൽകപ്പെടുന്ന സന്തോഷവാർത്തയെയും പരാശിക്കപ്പെട്ടിരിക്കുന്നു,
وَالسَّبَبُ الْمُوَصِّلُ لِهَذِهِ الْبِشَارَةِ،
ഈ സന്തോഷവാർത്തയിലേക്ക് എത്തിക്കുന്ന കാരണത്തെയും (കുറിച്ച് പരാമർശിച്ചിരിക്കുന്നു).
​فَالْمُبَشِّرُ: هُوَ الرَّسُولُ ﷺ وَمَنْ قَامَ مَقَامَهُ مِنْ أُمَّتِهِ،
സന്തോഷവാർത്ത അറിയിക്കുന്നവർ: നബി ﷺ യും അവിടുത്തെ ഉമ്മത്തിൽ നിന്ന് അവിടുത്തെ .സ്ഥാനത്ത് നിൽക്കുന്നവരുമാണ്.
​وَالْمُبَشَّرُ: هُمُ الْمُؤْمِنُونَ الْعَامِلُونَ الصَّالِحَاتِ،
സന്തോഷവാർത്ത അറിയിക്കപ്പെടുന്നവർ: വിശ്വസിക്കുകയും സൽ കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത സത്യവിശ്വാസികളാണ്.
​وَالْمُبَشَّرُ بِهِ: هِيَ الْجَنَّاتُ الْمَوْصُوفَاتُ بِتِلْكَ الصِّفَاتِ،
നൽകപ്പെടുന്ന സന്തോഷവാർത്ത: ആ ഗുണങ്ങളാൽ വിശേഷിപ്പിക്കപ്പെട്ട സ്വർഗ്ഗത്തോപ്പുകളാണ്.
​وَالسَّبَبُ الْمُوَصِّلُ لِذَلِكَ، 
ഇതിലേക്ക് എത്തിക്കുന്ന കാരണം:
هُوَ الْإِيمَانُ وَالْعَمَلُ الصَّالِحُ، 
ഈമാനും സൽ കർമ്മങ്ങളുമാണ്,
فَلَا سَبِيلَ إِلَى الْوُصُولِ إِلَى هَذِهِ الْبِشَارَةِ، إِلَّا بِهِمَا،
ഈ രണ്ടു കാര്യങ്ങളിലൂടെയല്ലാതെ ഈ സന്തോഷവാർത്തയിലേക്ക് എത്താൻ യാതൊരു വഴിയുമില്ല.
​وَهَذَا أَعْظَمُ بِشَارَةٍ حَاصِلَةٍ، عَلَى يَدِ أَفْضَلِ الْخَلْقِ، بِأَفْضَلِ الْأَسْبَابِ.
സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠനായ ആളുടെ കരങ്ങളാൽ, ഏറ്റവും ശ്രേഷ്ഠമായ കാരണങ്ങൾ കൊണ്ട് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷവാർത്തയാണിത്
🌳
​وَفِيهِ اسْتِحْبَابُ بِشَارَةِ الْمُؤْمِنِينَ،
സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത അറിയിക്കുന്നതു മുസ്തഹബ്ബാണ് എന്ന് ഇതിലുണ്ട് ,
 وَتَنْشِيطِهِمْ عَلَى الْأَعْمَالِ بِذِكْرِ جَزَائِهَا وَثَمَرَاتِهَا، 
പ്രതിഫലവും ഫലങ്ങളും പരാമർശിച്ചുകൊണ്ട് കർമ്മങ്ങളിൽ അവർക്ക് ഉന്മേഷം നൽകുന്നതും,
فَإِنَّهَا بِذَلِكَ تَخِفُّ وَتَسْهُلُ،
 കാരണം അതുവഴി അത് എളുപ്പമുള്ളതായി മാറുന്നു.
🌳
​وَأَعْظَمُ بُشْرَى حَاصِلَةٍ لِلْإِنْسَانِ،
മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷവാർത്ത എന്നത് ,
 تَوْفِيقُهُ لِلْإِيمَانِ وَالْعَمَلِ الصَّالِحِ،
അവന് ഈമാനും സൽ കർമ്മങ്ങളും പ്രവർത്തിക്കാനുള്ള തൗഫീഖ് ലഭിക്കലാണ്.
 فَذَلِكَ أَوَّلُ الْبُشْرَى وَأَصْلُهَا،
 അത് സന്തോഷവാർത്തയുടെ തുടക്കവും അടിത്തറയുമാണ്.
🌳
​وَمِنْ بَعْدِهِ الْبُشْرَى عِنْدَ الْمَوْتِ، 
അതിനുശേഷം മരണസമയത്തുള്ള സന്തോഷവാർത്തയാണ്;
وَمِنْ بَعْدِهِ الْوُصُولُ إِلَى هَذَا النَّعِيمِ الْمُقِيمِ، 
അതിനുശേഷം ശാശ്വതമായ ഈ അനുഗ്രഹത്തിലേക്ക് എത്തിച്ചേരലുമാണ്.
نَسْأَلُ اللَّهَ أَنْ يَجْعَلَنَا مِنْهُمْ.
അല്ലാഹു നമ്മെ അവരിൽ ഉൾപ്പെടുത്തട്ടെ എന്ന് നാം പ്രാർത്ഥിക്കുന്നു.

ദർസ് 16:
ആയത്തുകൾ 26 & 27:
*إِنَّ اللَّهَ لَا يَسْتَحْيِي أَنْ يَضْرِبَ مَثَلًا مَا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا الَّذِينَ آمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ ۖ وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۘ يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا ۚ وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ*
തീർച്ചയായും അല്ലാഹു ഒരു കൊതുകിനെയോ അതിലും നിസ്സാരമായതിനെയോ ഉപമയായി നൽകുന്നതിൽ ലജ്ജിക്കുന്നില്ല. എന്നാൽ സത്യവിശ്വാസികൾ അത് തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള സത്യമാണെന്ന് മനസ്സിലാക്കുന്നു. സത്യനിഷേധികളാകട്ടെ, 'ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിച്ചത്⁉️' എന്ന് ചോദിക്കുന്നു. അത് കൊണ്ട് അനേകം പേരെ അവൻ വഴിപിഴപ്പിക്കുകയും അനേകം പേരെ നേർവഴിയിലാക്കുകയും ചെയ്യുന്നു. അധർമ്മകാരികളെ (ഫാസിഖീങ്ങളെ) അല്ലാതെ അത് കൊണ്ട് അവൻ വഴിപിഴപ്പിക്കുന്നില്ല-
 *الَّذِينَ يَنْقُضُونَ عَهْدَ اللَّهِ مِنْ بَعْدِ مِيثَاقِهِ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ وَيُفْسِدُونَ فِي الْأَرْضِ ۚ أُولَٰئِكَ هُمُ الْخَاسِرُونَ*
 അല്ലാഹുവിനോട് കരാർ ഉറപ്പിച്ച ശേഷം അത് ലംഘിക്കുകയും, കൂട്ടിച്ചേർക്കപ്പെടാൻ അല്ലാഹു കൽപ്പിച്ചതിനെ മുറിച്ചു കളയുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നവരാണവർ; അവർ തന്നെയാണ് നഷ്ടക്കാർ.

തഫ്സീർ :
​يَقُولُ تَعَالَى: 
അല്ലാഹു തആലാ പറയുന്നു:
{إِنَّ اللَّهَ لَا يَسْتَحْيِي أَنْ يَضْرِبَ مَثَلًا مَا} 
 {തീർച്ചയായും അല്ലാഹു ഒരു ഉപമയും നൽകുന്നതിൽ ലജ്ജിക്കുന്നില്ല}
أَيْ: أَيَّ مَثَلٍ كَانَ
അതായത്: അത് ഏത് ഉപമയായാലും ശരി,
 {بَعُوضَةً فَمَا فَوْقَهَا}
{ഒരു കൊതുകിനെയോ അതിലും നിസ്സാരമായതിനെയോ}
 لِاشْتِمَالِ الْأَمْثَالِ
عَلَى الْحِكْمَةِ، وَإِيضَاحِ الْحَقِّ،
കാരണം ഉപമകളിൽ ജ്ഞാനവും സത്യത്തിന്റെ വ്യക്തതയും അടങ്ങിയിരിക്കുന്നു.
وَاللَّهُ لَا يَسْتَحْيِي مِنَ الْحَقِّ، 
അല്ലാഹു സത്യം വെളിപ്പെടുത്തുന്നതിൽ ലജ്ജിക്കുന്നില്ല.
وَكَأَنَّ فِي هَذَا جَوَابًا لِمَنْ أَنْكَرَ ضَرَبَ الْأَمْثَالِ فِي الْأَشْيَاءِ الْحَقِيرَةِ، 
നിസ്സാരമായ കാര്യങ്ങളിൽ ഉപമകൾ നൽകുന്നതിനെ എതിർക്കുന്നവർക്ക് മറുപടി നൽകലാണ് ഇത്. 
وَاعْتَرَضَ عَلَى اللَّهِ فِي ذَلِكَ.
അതിൽ അല്ലാഹുവിനെതിരെ ആക്ഷേപം ഉന്നയിക്കുകയും ചെയ്തവർക്കുള്ള (മറുപടിയാണ് )
​فَلَيْسَ فِي ذَلِكَ مَحَلُّ اعْتِرَاضٍ.
അതുകൊണ്ട് അതിൽ ആക്ഷേപത്തിന് യാതൊരു സ്ഥാനവുമില്ല.
​بَلْ هُوَ مِنْ تَعْلِيمِ اللَّهِ لِعِبَادِهِ وَرَحْمَتِهِ بِهِمْ.
മറിച്ച്, അത് അല്ലാഹു തന്റെ ദാസന്മാർക്ക് നൽകുന്ന പഠനവും അവരോടുള്ള കാരുണ്യവുമാണ്.
​فَيَجِبُ أَنْ تُتَلَقَّى بِالْقَبُولِ وَالشُّكْرِ.
അതിനാൽ അത് സ്വീകാര്യതയോടും നന്ദിയോടും കൂടെ സ്വീകരിക്കപ്പെടേണ്ടതുണ്ട്.
🌳
​وَلِهَذَا قَالَ:
അതിനാലാണ് അല്ലാഹു പറഞ്ഞത്:
 {فَأَمَّا الَّذِينَ آمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِنْ رَبِّهِمْ}
 {എന്നാൽ സത്യവിശ്വാസികൾ അത് തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള സത്യമാണെന്ന് മനസ്സിലാക്കുന്നു}
 فَيَتَفَهَّمُونَهَا، وَيَتَفَكَّرُونَ فِيهَا.
അങ്ങനെ അവർ അത് ഗ്രഹിക്കുകയും അതിൽ ചിന്തിക്കുകയും ചെയ്യുന്നു.
​فَإِنْ عَلِمُوا مَا اشْتَمَلَتْ عَلَيْهِ عَلَى وَجْهِ التَّفْصِيلِ،
അതിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങൾ വിശദമായി അവർ മനസ്സിലാക്കിയാൽ, 
 ازْدَادَ بِذَلِكَ عِلْمُهُمْ وَإِيمَانُهُمْ، 
അത് വഴി അവരുടെ അറിവും ഈമാനും വർദ്ധിക്കുന്നു;
وَإِلَّا عَلِمُوا أَنَّهَا حَقٌّ،
അങ്ങനെയല്ലെങ്കിലും, അത് സത്യമാണെന്നു അവർ മനസ്സിലാക്കുന്നു_
 وَمَا اشْتَمَلَتْ عَلَيْهِ حَقٌّ، 
അതിൽ അടങ്ങിയിരിക്കുന്നത് സത്യമാണെന്നും.
وَإِنْ خَفِيَ عَلَيْهِمْ وَجْهُ الْحَقِّ فِيهَا
ഇനി അതിലെ സത്യത്തിന്റെ വശം അവർക്ക് അജ്ഞാതമാണെങ്കിലും,
 لِعِلْمِهِمْ بِأَنَّ اللَّهَ لَمْ يَضْرِبْهَا عَبَثًا،
കാരണം അല്ലാഹു അത് വെറുതെ ഉപമിച്ചതല്ലെന്നു അവർക്ക് അറിവുള്ളതിനാൽ,
 بَلْ لِحِكْمَةٍ بَالِغَةٍ، وَنِعْمَةٍ سَابِغَةٍ.
 മറിച്ച് (അല്ലാഹുവിൻ്റെ) അപാരമായ ഹിക്മത്തിൻ്റെയും പരിപൂർണ്ണമായ അനുഗ്രഹത്തിൻ്റെയും  (അടിസ്ഥാനത്തിലാണതെന്ന് അവർക്ക് അറിയാം )
🌳
​{وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا}
{എന്നാൽ സത്യനിഷേധികളാകട്ടെ, 'ഈ ഉപമ കൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിച്ചത്❓' എന്ന് ചോദിക്കുന്നു}
 فَيَعْتَرِضُونَ
അങ്ങനെ അവർ എതിർക്കുന്നു,
 وَيَتَحَيَّرُونَ،
സംശയത്തിലാവുകയും ചെയ്യുന്നു;
 فَيَزْدَادُونَ كُفْرًا إِلَى كُفْرِهِمْ، 
അവർക്ക് തങ്ങളുടെ കുഫ്ര് (സത്യനിഷേധം) വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
كَمَا ازْدَادَ الْمُؤْمِنُونَ إِيمَانًا عَلَى إِيمَانِهِمْ،
സത്യവിശ്വാസികൾക്ക് ഈമാനിന്മേൽ ഈമാൻ വർദ്ധിച്ചതുപോലെ,
 وَلِهَذَا قَالَ:
അതിനാലാണ് അവൻ പറഞ്ഞത്:
 {يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا}
{അത് കൊണ്ട് അനേകം പേരെ അവൻ വഴിപിഴപ്പിക്കുകയും അനേകം പേരെ നേർവഴിയിലാക്കുകയും ചെയ്യുന്നു}
 فَهَذِهِ حَالُ الْمُؤْمِنِينَ وَالْكَافِرِينَ عِنْدَ نُزُولِ الْآيَاتِ الْقُرْآنِيَّةِ.
 ഖുർആനിക ആയത്തുകൾ അവതരിക്കുമ്പോൾ സത്യവിശ്വാസികളുടെയും കാഫിറുകളുടെയും അവസ്ഥ ഇതാണ്.
🌳
​قَالَ تَعَالَى:
അല്ലാഹു തആലാ പറയുന്നു:
 { *وَإِذَا مَا أُنْزِلَتْ سُورَةٌ فَمِنْهُمْ مَنْ يَقُولُ أَيُّكُمْ زَادَتْهُ هَٰذِهِ إِيمَانًا ۚ فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَانًا وَهُمْ يَسْتَبْشِرُونَ* 
 {ഒരു സൂറത്ത് അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ ചോദിക്കും: 'ഇത് നിങ്ങളിൽ ആർക്കാണ് ഈമാൻ വർദ്ധിപ്പിച്ചു നൽകിയത്?' എന്നാൽ സത്യവിശ്വാസികൾക്ക് അത് ഈമാൻ വർദ്ധിപ്പിച്ചു നൽകുകയും അവർ സന്തോഷം കൊള്ളുകയും ചെയ്യുന്നു.
*وَأَمَّا الَّذِينَ فِي قُلُوبِهِمْ مَرَضٌ فَزَادَتْهُمْ رِجْسًا إِلَىٰ رِجْسِهِمْ وَمَاتُوا وَهُمْ كَافِرُونَ*}.
എന്നാൽ മനസ്സുകളിൽ രോഗമുള്ളവർക്കാകട്ടെ, അത് അവരുടെ അഴുക്കിലേക്ക് കൂടുതൽ അഴുക്ക് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. അവർ കാഫിറുകളായിക്കൊണ്ട് മരണപ്പെടുകയും ചെയ്യും.}_ അത്തൗബ 124 & 125
🌳
​فَلَا أَعْظَمَ نِعْمَةً عَلَى الْعِبَادِ مِنْ نُزُولِ الْآيَاتِ الْقُرْآنِيَّةِ، 
ഖുർആനിക ആയത്തുകൾ അവതരിക്കുന്നതിനേക്കാൾ വലിയൊരു അനുഗ്രഹം ദാസന്മാർക്ക് ലഭിക്കാനില്ല;
وَمَعَ هَذَا تَكُونُ لِقَوْمٍ مِحْنَةً وَحَيْرَةً وَضَلَالَةً وَزِيَادَةَ شَرٍّ إِلَى شَرِّهِمْ، 
എങ്കിലും ചില ആളുകൾക്ക് അത് പരീക്ഷണവും ആശയക്കുഴപ്പവും, വഴികേടും, തിന്മയ്ക്ക് മേൽ തിന്മ വർദ്ധിക്കലുമായി മാറുന്നു.
وَلِقَوْمٍ مِنْحَةً وَرَحْمَةً وَزِيَادَةَ خَيْرٍ إِلَى خَيْرِهِمْ، 
മറ്റു ചിലർക്കാകട്ടെ അത് ദാനവും, കാരുണ്യവും, നന്മയ്ക്ക് മേൽ നന്മ വർദ്ധിക്കലുമായി മാറുന്നു.
فَسُبْحَانَ مَنْ فَاوَتَ بَيْنَ عِبَادِهِ، وَانْفَرَدَ بِالْهِدَايَةِ وَالْإِضْلَالِ.
 തന്റെ ദാസന്മാർക്കിടയിൽ വ്യത്യാസമുണ്ടാക്കുകയും, നേർവഴിയിലാക്കുന്നതിലും വഴിപിഴപ്പിക്കുന്നതിലും ഏകനായിരിക്കുകയും ചെയ്തവൻ എത്ര പരിശുദ്ധൻ!
🌳
​ثُمَّ ذَكَرَ حِكْمَتَهُ فِي إِضْلَالِ مَنْ يُضِلُّهُمْ وَأَنَّ ذَلِكَ عَدْلٌ مِنْهُ تَعَالَى فَقَالَ: 
പിന്നീട്, അവൻ വഴിപിഴപ്പിക്കുന്നവരെ വഴിപിഴപ്പിക്കുന്നതിലെ തന്റെ ഹിക്മത്ത്  അവൻ പരാമർശിച്ചു; അത് അല്ലാഹു തആലായുടെ ഭാഗത്തുനിന്നുള്ള നീതിയാണെന്ന് അവൻ വ്യക്തമാക്കി പറഞ്ഞു:
{وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ}
{അധർമ്മകാരികളെ അല്ലാതെ അത് കൊണ്ട് അവൻ വഴിപിഴപ്പിക്കുന്നില്ല}
 أَيْ: الْخَارِجِينَ عَنْ طَاعَةِ اللَّهِ؛
അതായത്: അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് പുറത്തുപോയവർ,
 الْمُعَانِدِينَ لِرُسُلِ اللَّهِ؛
അല്ലാഹുവിന്റെ റസൂലുകളോട് ധിക്കാരം കാണിച്ചവർ;
 الَّذِينَ صَارَ الْفِسْقُ وَصْفَهُمْ؛ 
അധർമ്മം തങ്ങളുടെ സ്വഭാവമായി മാറിയവർ,
فَلَا يَبْغُونَ بِهِ بَدَلًا
അതിന് പകരം മറ്റൊന്ന് അവർ ആഗ്രഹിക്കുന്നില്ല.
 فَاقْتَضَتْ حِكْمَتُهُ تَعَالَى إِضْلَالَهُمْ لِعَدَمِ صَلَاحِيَّتِهِمْ لِلْهُدَى،
അങ്ങനെ അവർ നേർവഴിക്ക് യോഗ്യരല്ലാത്തതിനാൽ അവരെ വഴിപിഴപ്പിക്കൽ അല്ലാഹുവിന്റെ ഹിക്മത്തിന്റെ ഭാഗമായി;
 كَمَا اقْتَضَتْ حِكْمَتُهُ وَفَضْلُهُ هِدَايَةَ مَنِ اتَّصَفَ بِالْإِيمَانِ وَتَحَلَّى بِالْأَعْمَالِ الصَّالِحَةِ.
ഈമാൻ കൊണ്ട് വിശേഷിപ്പിക്കപ്പെടുകയും സൽകർമ്മങ്ങൾ കൊണ്ട് അലങ്കരിക്കപ്പെടുകയും ചെയ്തവരെ നേർവഴിയിലാക്കുന്നത് അവന്റെ ഹിക്മത്തും ഔദാര്യവും ആവശ്യപ്പെടുന്നത് പോലെയാണത്.
🌳
​وَالْفِسْقُ نَوْعَانِ:
ഫിസ്ഖ് (അധർമ്മം) രണ്ട് തരം ഉണ്ട്:
 نَوْعٌ مُخْرِجٌ مِنَ الدِّينِ،
ഒന്ന് ദീനിൽ നിന്ന് പുറത്തുപോകുന്ന തരമാണ്;
 وَهُوَ الْفِسْقُ الْمُقْتَضِي لِلْخُرُوجِ مِنَ الْإِيمَانِ؛
അതായത് ഈമാനിൽ നിന്ന് പുറത്തുപോകാൻ കാരണമാകുന്ന അധർമ്മം,
 كَالْمَذْكُورِ فِي هَذِهِ الْآيَةِ وَنَحْوِهَا، 
ഈ ആയത്തിലും ഇതുപോലെയുള്ളവയിലും പരാമർശിച്ചതുപോലെ.
وَنَوْعٌ غَيْرُ مُخْرِجٍ مِنَ الْإِيمَانِ
മറ്റൊന്ന് ഈമാനിൽ നിന്ന് പുറത്തുപോകാത്ത തരം അധർമ്മമാണ്-
 كَمَا فِي قَوْلِهِ تَعَالَى:
അല്ലാഹു തആലായുടെ ഈ വചനത്തിൽ ഉള്ളതുപോലെ:
 {يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِن جَآءَكُمۡ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓاْ أَن تُصِيبُواْ قَوۡمًۢا بِجَهَٰلَةٍ فَتُصۡبِحُواْ عَلَىٰ مَا فَعَلۡتُمۡ نَٰدِمِينَ}.-الحجرات 6
 {ഹേ, വിശ്വസിച്ചവരേ, അധർമ്മിയായ ഒരാൾ നിങ്ങളുടെ അടുക്കൽ വല്ല വൃത്താന്തവും കൊണ്ടുവന്നാൽ, നിങ്ങൾ അതിനെപ്പറ്റി അന്വേഷിച്ചു വ്യക്തമായി അറിഞ്ഞുകൊള്ളുവിൻ; അറിയാതെ വിഡ്ഢിത്തത്തിൽ വല്ല ജനങ്ങൾക്കും നിങ്ങൾ ആപത്തുണ്ടാക്കുകയും, എന്നിട്ട് നിങ്ങൾ ചെയ്തതിന്‍റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്തേക്കുമെന്നതിനാൽ. [അതുകൊണ്ടാണ് ഇങ്ങനെ കല്പിക്കുന്നത്.]}.
🌳
​ثُمَّ وَصَفَ الْفَاسِقِينَ فَقَالَ:
പിന്നീട് അവൻ ഫാസിഖീങ്ങളെ വിശേഷിപ്പിച്ചുകൊണ്ട് പറഞ്ഞു:
 {الَّذِينَ يَنْقُضُونَ عَهْدَ اللَّهِ مِنْ بَعْدِ مِيثَاقِهِ} 
{അല്ലാഹുവിനോട് കരാർ ഉറപ്പിച്ച ശേഷം അത് ലംഘിക്കുന്നവർ}
وَهَذَا يَعُمُّ الْعَهْدَ الَّذِي بَيْنَهُمْ وَبَيْنَهُ
 ഇത് തങ്ങളും അല്ലാഹുവും തമ്മിലുള്ള കരാറിനെ ഉൾക്കൊള്ളുന്നു-
 وَالَّذِي بَيْنَهُمْ وَبَيْنِ عِبَادِهِ 
തങ്ങളും അവന്റെ ദാസന്മാരും തമ്മിലുള്ള കരാറിനെയും (ഉൾക്കൊളളുന്നു)
الَّذِي أَكَّدَهُ عَلَيْهِمْ بِالْمَوَاثِيقِ الثَّقِيلَةِ وَالْإِلْزَامَاتِ،
ശക്തമായ ഉടമ്പടികളിലൂടെയും നിർബന്ധങ്ങളിലൂടെയും അല്ലാഹു അവരിൽ ഉറപ്പിച്ച കരാറുകളെ (ഉൾക്കൊള്ളുന്നു)
 فَلَا يُبَالُونَ بِتِلْكَ الْمَوَاثِيقِ؛ 
എന്നാൽ അധർമ്മികൾ ആ ഉടമ്പടികളെ പരിഗണിക്കുന്നേയില്ല,
بَلْ يَنْقُضُونَهَا
മറിച്ച് അവരത് ലംഘിക്കുകയും,
 وَيَتْرُكُونَ أَوَامِرَهُ
അവന്റെ കൽപനകൾ ഉപേക്ഷിക്കുകയും,
 وَيَرْتَكِبُونَ نَوَاهِيَهُ؛
വിലക്കപ്പെട്ടവ ചെയ്യുകയും ചെയ്യുന്നു;
 وَيَنْقُضُونَ الْعُهُودَ الَّتِي بَيْنَهُمْ وَبَيْنَ الْخَلْقِ.
സൃഷ്ടികളുമായി തങ്ങൾക്കുള്ള കരാറുകൾ അവർ ലംഘിക്കുകയും ചെയ്യുന്നു.
🌳
​{وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ}
{കൂട്ടിച്ചേർക്കപ്പെടാൻ അല്ലാഹു കൽപ്പിച്ചതിനെ മുറിച്ചു കളയുകയും ചെയ്യുന്നവർ}
 وَهَذَا يَدْخُلُ فِيهِ أَشْيَاءُ كَثِيرَةٌ، 
ഇതിൽ അനേകം കാര്യങ്ങൾ ഉൾപ്പെടുന്നു.
فَإِنَّ اللَّهَ أَمَرَنَا أَنْ نَصِلَ مَا بَيْنَنَا وَبَيْنَهُ بِالْإِيمَانِ بِهِ وَالْقِيَامِ بِعِبَادَتِهِ، 
കാരണം, അല്ലാഹുവിൽ വിശ്വസിച്ചുകൊണ്ടും അവന്റെ ഇബാദത്ത് നിർവ്വഹിച്ചുകൊണ്ടും തങ്ങളും അവനും തമ്മിലുള്ള ബന്ധം ചേർക്കാൻ അല്ലാഹു നമ്മോട് കൽപ്പിച്ചിട്ടുണ്ട്;
وَمَا بَيْنَنَا وَبَيْنَ رَسُولِهِ بِالْإِيمَانِ بِهِ وَمَحَبَّتِهِ وَتَعْزِيرِهِ وَالْقِيَامِ بِحُقُوقِهِ،
നബിയിൽ വിശ്വസിച്ചുകൊണ്ടും, അവിടുത്തെ സ്നേഹിച്ചുകൊണ്ടും, അവിടുത്തെ ബഹുമാനിച്ചുകൊണ്ടും, അവിടുത്തോടുള്ള കടമകൾ  നിർവ്വഹിച്ചുകൊണ്ടും തങ്ങളും അല്ലാഹുവിൻ്റെ റസൂലും ﷺ തമ്മിലുള്ള ബന്ധം ചേർക്കാനും കൽപ്പിച്ചിരിക്കുന്നു;
 وَمَا بَيْنَنَا وَبَيْنَ الْوَالِدَيْنِ وَالْأَقَارِبِ وَالْأَصْحَابِ؛ وَسَائِرِ الْخَلْقِ بِالْقِيَامِ بِتِلْكَ الْحُقُوقِ الَّتِي أَمَرَ اللَّهُ أَنْ نَصِلَهَا.
 മാതാപിതാക്കൾ, ബന്ധുക്കൾ, കൂട്ടുകാർ, മറ്റ് സൃഷ്ടികൾ എന്നിവരുമായി ബന്ധം ചേർക്കാൻ അല്ലാഹു കൽപ്പിച്ച കടമകൾ നിർവ്വഹിച്ചുകൊണ്ട് ആ ബന്ധങ്ങൾ ചേർക്കാനും കൽപ്പിച്ചിരിക്കുന്നു.
🌳
​فَأَمَّا الْمُؤْمِنُونَ فَوَصَلُوا مَا أَمَرَ اللَّهُ بِهِ أَنْ يُوصَلَ مِنْ هَذِهِ الْحُقُوقِ،
എന്നാൽ സത്യവിശ്വാസികൾ, ഈ അവകാശങ്ങളിൽ / കടമകളിൽ നിന്ന് ചേർക്കാൻ അല്ലാഹു കൽപ്പിച്ചവയെല്ലാം ചേർക്കുകയും,
 وَقَامُوا بِهَا أَتَمَّ الْقِيَامِ
അവ ഏറ്റവും പൂർണ്ണമായി നിർവ്വഹിക്കുകയും ചെയ്തു.
وَأَمَّا الْفَاسِقُونَ، فَقَطَعُوهَا، 
എന്നാൽ ഫാസിഖീങ്ങളാകട്ടെ, അവയെ മുറിച്ചു കളയുകയും,
وَنَبَذُوهَا وَرَاءَ ظُهُورِهِمْ؛
പുറകോട്ട് വലിച്ചെറിയുകയും ചെയ്തു;
 مُعْتَاضِينَ عَنْهَا بِالْفِسْقِ وَالْقَطِيعَةِ؛
وَالْعَمَلِ بِالْمَعَاصِي؛
അതിന് പകരം ഫിസ്ഖും, ബന്ധം മുറിക്കലും, പാപങ്ങൾ ചെയ്യലും അവർ സ്വീകരിച്ചു.
  وَهُوَ: الْإِفْسَادُ فِي الْأَرْضِ.
അതാണ്: ഭൂമിയിൽ കുഴപ്പമുണ്ടാക്കൽ.
🌳
​فَـ {أُولَٰئِكَ} أَيْ: مَنْ هَذِهِ صِفَتُهُ 
അതിനാൽ {അക്കൂട്ടർ} അതായത് ഈ സ്വഭാവമുള്ളവർ,
{هُمُ الْخَاسِرُونَ} فِي الدُّنْيَا وَالْآخِرَةِ،
{അവരത്രെ നഷ്ടക്കാർ} ഇഹലോകത്തിലും പരലോകത്തിലും.
 فَحَصَرَ الْخَسَارَةَ فِيهِمْ؛
നഷ്ടം അവരിൽ മാത്രം അവൻ പരിമിതപ്പെടുത്തി;
 لِأَنَّ خُسْرَانَهُمْ عَامٌّ فِي كُلِّ أَحْوَالِهِمْ؛
കാരണം അവരുടെ നഷ്ടം എല്ലാ അവസ്ഥകളിലും പൊതുവായതാണ്,
 لَيْسَ لَهُمْ نَوْعٌ مِنَ الرِّبْحِ؛
അവർക്ക് ഒരു തരത്തിലുള്ള ലാഭവുമില്ല;
 لِأَنَّ كُلَّ عَمَلٍ صَالِحٍ شَرْطُهُ الْإِيمَانُ؛
കാരണം ഏതൊരു സൽകർമ്മത്തിനും നിബന്ധന ഈമാനാണ്.
 فَمَنْ لَا إِيمَانَ لَهُ لَا عَمَلَ لَهُ؛
ഈമാനില്ലാത്തവന് കർമ്മമില്ല;
 وَهَذَا الْخَسَارُ هُوَ خَسَارُ الْكُفْرِ.
ഈ നഷ്ടം കുഫ്രിന്റെ നഷ്ടമാണ്.
🌳
​وَأَمَّا الْخَسَارُ الَّذِي قَدْ يَكُونُ كُفْرًا؛
 وَقَدْ يَكُونُ مَعْصِيَةً؛ وَقَدْ يَكُونُ تَفْرِيطًا فِي تَرْكِ مُسْتَحَبٍّ، الْمَذْكُورُ فِي قَوْلِهِ تَعَالَى:
ചിലപ്പോൾ കുഫ്രും, ചിലപ്പോൾ പാപവും, ചിലപ്പോൾ മുസ്തഹബ്ബായ കാര്യങ്ങൾ ഉപേക്ഷിക്കലിലെ വീഴ്ചയുമായേക്കാവുന്ന നഷ്ടം അല്ലാഹു തആലായുടെ ഈ വചനത്തിൽ പരാമർശിച്ചതാണ്:
 {إِنَّ الْإِنْسَانَ لَفِي خُسْرٍ}
 {തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു}.
 فَهَذَا عَامٌّ لِكُلِّ مَخْلُوقٍ؛ إِلَّا مَنِ اتَّصَفَ بِالْإِيمَانِ وَالْعَمَلِ الصَّالِحِ؛ وَالتَّوَاصِي بِالْحَقِّ؛ وَالتَّوَاصِي بِالصَّبْرِ؛
ഇത് എല്ലാ സൃഷ്ടികൾക്കും പൊതുവായതാണ്; ഈമാൻ, സൽകർമ്മങ്ങൾ, സത്യം കൊണ്ട് വസ്വിയ്യത്ത് ചെയ്യൽ, ക്ഷമ കൊണ്ട് വസ്വിയ്യത്ത് ചെയ്യൽ എന്നിവ കൊണ്ട് വിശേഷിപ്പിക്കപ്പെട്ടവരൊഴികെ
 وَحَقِيقَةُ فَوَاتِ الْخَيْرِ؛ الَّذِي كَانَ الْعَبْدُ بِصَدَدِ تَحْصِيلِهِ وَهُوَ تَحْتَ إِمْكَانِهِ.
ദാസന് നേടിയെടുക്കാൻ സാധിക്കുമായിരുന്നതും അവന്റെ കഴിവിലുണ്ടായിരുന്നതുമായ നന്മ നഷ്ടപ്പെടുക എന്നതാണ് ഇതിന്റെ യാഥാർത്ഥ്യം.

ദർസ് 17:
ആയത്തുകൾ 28 & 29:
ثُمَّ قَالَ تَعَالَى:
പിന്നീട് അല്ലാഹു തആലാ പറഞ്ഞു:
ആയത്ത് 28:
​ كَيْفَ تَكْفُرُونَ بِاللَّهِ وَكُنْتُمْ أَمْوَاتًا فَأَحْيَاكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ
“നിങ്ങൾ എങ്ങനെയാണ് അല്ലാഹുവിൽ അവിശ്വസിക്കുന്നത്⁉️🤔 നിങ്ങൾ ജീവനില്ലാത്തവരായിരുന്നപ്പോൾ അവൻ നിങ്ങൾക്ക് ജീവൻ നൽകി. പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കുകയും, ശേഷം വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. അതിനുശേഷം അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും ( എന്നിട്ടും നിങ്ങൾ അല്ലാഹുവിനെ എങ്ങനെ നിഷേധിക്കുന്നു⁉️)

തഫ്സീർ :
​هَذَا اسْتِفْهَامٌ بِمَعْنَى التَّعَجُّبِ وَالتَّوْبِيخِ وَالْإِنْكَارِ،
ഇത് അത്ഭുതപ്പെടുത്തലും ആക്ഷേപിക്കലും എതിർക്കലും ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു ചോദ്യമാണ്.
​أَيْ: كَيْفَ يَحْصُلُ مِنْكُمُ الْكُفْرُ بِاللَّهِ،
അതായത്: അല്ലാഹുവിൽ അവിശ്വസിക്കുക എന്നത് നിങ്ങളിൽ നിന്ന് എങ്ങനെയാണ് സംഭവിക്കുന്നത്⁉️
​الَّذِي خَلَقَكُمْ مِنَ الْعَدَمِ،
ഇല്ലായ്മയിൽ നിന്ന്  നിങ്ങളെ സൃഷ്ടിച്ചവനാണ് അവൻ;
​وَأَنْعَمَ عَلَيْكُمْ بِأَصْنَافِ النِّعَمِ،
വിവിധങ്ങളായ അനുഗ്രഹങ്ങൾ നിങ്ങൾക്ക് അവൻ നൽകുകയും ചെയ്തു;
​ثُمَّ يُمِيتُكُمْ عِنْدَ اسْتِكْمَالِ آجَالِكُمْ،
പിന്നീട് നിങ്ങളുടെ ആയുസ്സ് പൂർത്തിയാകുമ്പോൾ അവൻ നിങ്ങളെ മരിപ്പിക്കുന്നു;
​وَيُجَازِيكُمْ فِي الْقُبُورِ،
ഖബറുകളിൽ നിങ്ങൾക്ക് പ്രതിഫലം നൽകുന്നു;
​ثُمَّ يُحْيِيكُمْ بَعْدَ الْبَعْثِ وَالنُّشُورِ،
പിന്നീട് പുനർജ്ജൻമത്തിനും ഉയിർത്തെഴുന്നേൽപ്പിനും ശേഷം അവൻ നിങ്ങളെ വീണ്ടും ജീവിപ്പിക്കുന്നു
​ثُمَّ إِلَيْهِ تُرْجَعُونَ،
അതിനുശേഷം അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുന്നു
​فَيُجَازِيكُمُ الْجَزَاءَ الْأَوْفَى.
അങ്ങനെ അവൻ നിങ്ങൾക്ക് പരിപൂർണ്ണമായ പ്രതിഫലം നൽകുന്നു.
​فَإِذَا كُنْتُمْ فِي تَصَرُّفِهِ، وَتَدْبِيرِهِ، وَبِرِّهِ، وَتَحْتَ أَوَامِرِهِ الدِّينِيَّةِ، 
അതിനാൽ നിങ്ങൾ അവന്റെ നിയന്ത്രണത്തിലും, പരിപാലനത്തിലും, നന്മയിലും, അവന്റെ മതപരമായ കൽപ്പനകൾക്ക് കീഴിലും,
وَمِنْ بَعْدِ ذَلِكَ تَحْتَ دِينِهِ الْجَزَائِيِّ،
 അതിനുശേഷം അവന്റെ പ്രതിഫലവിധിക്ക് കീഴിലുമാണ് കഴിയുന്നതെങ്കിൽ പിന്നെ ,
​أَفَيَلِيقُ بِكُمْ أَنْ تَكْفُرُوا بِهِ؟
 അവനിൽ അവിശ്വസിക്കുക എന്നത് നിങ്ങൾക്ക് അനുയോജ്യമാണോ⁉️🤔
​وَهَلْ هَذَا إِلَّا جَهْلٌ عَظِيمٌ وَسَفَهٌ وَحَمَاقَةٌ؟
ഇത് വലിയ വിവരക്കേടും മൂഢതയും മണ്ടത്തരവുമല്ലാതെ മറ്റെന്താണ്⁉️🤔
​بَلِ الَّذِي يَلِيقُ بِكُمْ أَنْ تُؤْمِنُوا بِهِ وَتَتَّقُوهُ وَتَشْكُرُوهُ وَتَخَافُوا عَذَابَهُ وَتَرْجُوا ثَوَابَهُ.
മറിച്ച്, നിങ്ങൾക്ക് അനുയോജ്യമായത് അവനിൽ വിശ്വസിക്കുകയും, അവനെ സൂക്ഷിക്കുകയും, അവന് നന്ദി കാണിക്കുകയും, അവന്റെ ശിക്ഷയെ ഭയപ്പെടുകയും, അവന്റെ പ്രതിഫലം പ്രതീക്ഷിക്കുകയുമാണ്.

*ആയത്ത് 29:*
​﴿ *هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا ثُمَّ اسْتَوَى إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ*﴾.
“അവനാണ് (അല്ലാഹുവാണ്) ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കായി സൃഷ്ടിച്ചു തന്നത്. അതിനുശേഷം അവൻ ആകാശത്തിനുനേരെ തിരിയുകയും, അവയെ ഏഴ് ആകാശങ്ങളായി ക്രമീകരിക്കുകയും ചെയ്തു. അവൻ സർവ്വകാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്നവനാകുന്നു.”

തഫ്സീർ :
​﴿هُوَ الَّذِي خَلَقَ لَكُمْ مَا فِي الْأَرْضِ جَمِيعًا﴾،
{അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങൾക്കായി സൃഷ്ടിച്ചു തന്നത്}
​أَيْ: خَلَقَ لَكُمْ، بِرًّا بِكُمْ وَرَحْمَةً، جَمِيعَ مَا عَلَى الْأَرْضِ، لِلِانْتِفَاعِ وَالِاسْتِمْتَاعِ وَالِاعْتِبَارِ.
അതായത്: നിങ്ങളോടുള്ള നന്മയും കരുണയും നിമിത്തം, ഭൂമിയിലുള്ളതെല്ലാം ഉപയോഗപ്പെടുത്തുന്നതിനും, ആസ്വദിക്കുന്നതിനും, ഗുണപാഠം ഉൾക്കൊള്ളുന്നതിനുമായി അവൻ നിങ്ങൾക്കായി സൃഷ്ടിച്ചു.
​وَفِي هَذِهِ الْآيَةِ الْعَظِيمَةِ دَلِيلٌ عَلَى أَنَّ الْأَصْلَ فِي الْأَشْيَاءِ الْإِبَاحَةُ وَالطَّهَارَةُ،
കാര്യങ്ങളിൽ അടിസ്ഥാനപരമായ വിധി (അവ ഉപയോഗിക്കാനുള്ള ) അനുവാദമുണ്ടെന്നതിനും (അവ ) ശുദ്ധമാണെന്നതിനും ഈ മഹത്തായ വചനത്തിൽ തെളിവുണ്ട്;
​لِأَنَّهَا سِيقَتْ فِي مَعْرِضِ الِامْتِنَانِ.
കാരണം ഉപകാരങ്ങൾ എടുത്തുപറഞ്ഞു അനുഗ്രഹം അനുസ്മരിപ്പിക്കുന്ന സന്ദർഭത്തിലാണ് ഇത് പരാമർശിച്ചിരിക്കുന്നത്.
​يَخْرُجُ بِذَلِكَ الْخَبَائِثُ،
 മോശമായ വസ്തുക്കൾ ഇതിൽ നിന്ന് ഒഴിവാകുന്നു (അപവാദമാകുന്നു).
​فَإِنَّ تَحْرِيمَهَا أَيْضًا يُؤْخَذُ مِنْ فَحْوَى الْآيَةِ، وَمَعْرِفَةِ الْمَقْصُودِ مِنْهَا،
കാരണം അവയുടെ നിഷിദ്ധതയും  ഈ വചനത്തിന്റെ ശൈലിയിൽ നിന്നും അതിൻ്റെ ലക്ഷ്യം മനസ്സിലാക്കുന്നതിൽ നിന്നും ലഭ്യമാണ്;
​وَأَنَّهُ خَلَقَهَا لِنَفْعِنَا،
അതായത്, നമ്മുടെ ഉപകാരത്തിനായാണ് അവൻ ഇവയെയെല്ലാം സൃഷ്ടിച്ചത്,
​فَمَا فِيهِ ضَرَرٌ، فَهُوَ خَارِجٌ مِنْ ذَلِكَ،
അതുകൊണ്ട് ഉപദ്രവകരമായവ ഇതിൽ നിന്ന് പുറത്താണ്.
​وَمِنْ تَمَامِ نِعْمَتِهِ، مَنَعَنَا مِنَ الْخَبَائِثِ، تَنْزِيهًا لَنَا.
നമ്മെ പരിശുദ്ധരായി നിലനിർത്തുന്നതിനായി ഇത്തരം മോശമായ കാര്യങ്ങളിൽ നിന്ന് നമ്മെ വിലക്കിയത് അവന്റെ അനുഗ്രഹത്തിന്റെ പൂർത്തീകരണത്തിൽ പെട്ടതാണ്.
🌳
​وَقَوْلُهُ: 
അവന്റെ വാക്കുകൾ:
﴿ثُمَّ اسْتَوَى إِلَى السَّمَاءِ فَسَوَّاهُنَّ سَبْعَ سَمَاوَاتٍ وَهُوَ بِكُلِّ شَيْءٍ عَلِيمٌ﴾.
 {അതിനുശേഷം അവൻ (അല്ലാഹു) ആകാശത്തിനുനേരെ തിരിയുകയും, അവയെ ഏഴ് ആകാശങ്ങളായി ക്രമീകരിക്കുകയും ചെയ്തു. അവൻ സർവ്വകാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്നവനാകുന്നു}.
​﴿اسْتَوَى﴾ تَرِدُ فِي الْقُرْآنِ عَلَى ثَلَاثَةِ مَعَانٍ:
'ഇസ്തവാ'  എന്ന പദം ഖുർആനിൽ മൂന്ന് അർത്ഥങ്ങളിലാണ് വരുന്നത്:
​فَتَارَةً لَا تُعَدَّى بِالْحَرْفِ، فَيَكُونُ مَعْنَاهَا: الْكَمَالَ وَالتَّمَامَ،
ചിലപ്പോൾ അതൊരു ഹർഫ്  ഇല്ലാതെ (ഒറ്റയ്ക്ക് ) പ്രയോഗിക്കപ്പെടുന്നു, അപ്പോൾ അതിന്റെ അർത്ഥം പൂർണ്ണതയും തികവും എന്നാണ്,
​كَمَا فِي قَوْلِهِ عَنْ مُوسَى:
മൂസാ നബിയെക്കുറിച്ച് അല്ലാഹു പറഞ്ഞതുപോലെ:
 ﴿وَلَمَّا بَلَغَ أَشُدَّهُ وَاسْتَوَى﴾،
{അദ്ദേഹം തൻ്റെ പൂർണ്ണ വളർച്ചയെത്തുകയും പ്രാപ്തനാവുകയും ചെയ്തപ്പോൾ}.
​وَتَارَةً تَكُونُ بِمَعْنَى "عَلَا" وَ"ارْتَفَعَ"،
മറ്റു ചിലപ്പോൾ "ഉയർന്നു", "മേലെയായി" എന്നീ അർത്ഥങ്ങളിലാണ് വരുന്നത്,
​وَذَلِكَ إِذَا عُدِّيَتْ بِـ "عَلَى"،
അത് പ്രസ്തുത പദം 'അലാ' (على) എന്ന ഹർഫുമായി ചേരുമ്പോഴാണ്,
​كَمَا فِي قَوْلِهِ تَعَالَى:
അല്ലാഹു പറഞ്ഞതുപോലെ:
 ﴿ثُمَّ اسْتَوَى عَلَى الْعَرْشِ﴾،
{പിന്നീട് അവൻ അർശിന് മീതെയായി}.
​﴿لِتَسْتَوُوا عَلَى ظُهُورِهِ﴾،
{അവയുടെ- വാഹന മൃഗങ്ങളുടെ- പുറത്ത് നിങ്ങൾ കയറി ഇരിക്കുവാൻ വേണ്ടി}.
​وَتَارَةً تَكُونُ بِمَعْنَى "قَصَدَ"،
മറ്റു ചിലപ്പോൾ "ഉദ്ദേശിച്ചു"  എന്ന അർത്ഥത്തിലാണ് വരുന്നത്,
​كَمَا إِذَا عُدِّيَتْ بِـ "إِلَى"، كَمَا فِي هَذِهِ الْآيَةِ،
അത് 'ഇലാ' (إلى) എന്ന ഹർഫുമായി ചേരുമ്പോഴാണ്; ഈ സൂക്തത്തിൽ വന്നതുപോലെ.
​أَيْ: لَمَّا خَلَقَ تَعَالَى الْأَرْضَ، قَصَدَ إِلَى خَلْقِ السَّمَاوَاتِ،
അതായത്: അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോൾ പിന്നെ, ആകാശങ്ങളെ സൃഷ്ടിക്കുന്നതിലേക്ക് അവൻ തിരിഞ്ഞു.
​﴿فَسَوَّاهُنَّ سَبْعَ سَمَاوَاتٍ﴾
{അങ്ങനെ അവയെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു};
، فَخَلَقَهَا وَأَحْكَمَهَا، وَأَتْقَنَهَا،
അതായത് അവയെ സൃഷ്ടിക്കുകയും, വ്യവസ്ഥാപിത മാക്കുകയും കൃത്യതയുള്ളതാക്കുകയും ചെയ്തു.
​﴿وَهُوَ بِكُلِّ شَيْءٍ عَلِيمٌ﴾،
{അവൻ സർവ്വകാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിയുന്നവനാകുന്നു}.
🌳
​فَيَعْلَمُ مَا يَلِجُ فِي الْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنْزِلُ مِنَ السَّمَاءِ وَمَا يَعْرُجُ فِيهَا،
ഭൂമിയിൽ പ്രവേശിക്കുന്നതും അതിൽ നിന്ന് പുറത്തുവരുന്നതും ആകാശത്തുനിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറിപ്പോകുന്നതുമെല്ലാം അവൻ അറിയുന്നു.
​وَ﴿يَعْلَمُ مَا تُسِرُّونَ وَمَا تُعْلِنُونَ ﴾،
{നിങ്ങൾ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവൻ അറിയുന്നു}.
​يَعْلَمُ السِّرَّ وَأَخْفَى.
അവൻ രഹസ്യവും അതിനേക്കാൾ സൂക്ഷ്മമായതും അറിയുന്നു.
​وَكَثِيرًا مَا يَقْرِنُ بَيْنَ خَلْقِهِ لِلْخَلْقِ وَإِثْبَاتِ عِلْمِهِ، كَمَا فِي هَذِهِ الْآيَةِ،
ഈ സൂക്തത്തിൽ കണ്ടതുപോലെ, തന്റെ പടപ്പുകളുടെ സൃഷ്ടിപ്പിനെയും തന്റെ അറിവിനെയും അല്ലാഹു ഒന്നിച്ച് ചേർത്തുപറയാറുണ്ട്;
​وَكَمَا فِي قَوْلِهِ تَعَالَى: ﴿أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ﴾،
അല്ലാഹു തആലാ പറഞ്ഞതുപോലെ: {സൃഷ്ടിച്ചവൻ അറിയുകയില്ലേ❓ അവൻ സൂക്ഷ്മജ്ഞനും സർവ്വതും അറിയുന്നവനുമാകുന്നു}.
​لِأَنَّ خَلْقَهُ لِلْمَخْلُوقَاتِ، أَدَلُّ دَلِيلٍ عَلَى عِلْمِهِ، وَحِكْمَتِهِ، وَقُدْرَتِهِ.
കാരണം അവൻ പടപ്പുകളെ സൃഷ്ടിച്ചു എന്നത് അവന്റെ അറിവിനും, യുക്തിക്കും, കഴിവിനുമുള്ള  ഏറ്റവും വലിയ തെളിവാണ്.

തഫ്സീർ  സംഗ്രഹം:
🌳🌳🌳🌳🌳
  1. ഇല്ലായ്മയിൽ നിന്ന്  മനുഷ്യ വർഗ്ഗത്തെ സൃഷ്ടിച്ച റബ്ബിനെ മാത്രം ആരാധിക്കാനും, അവന്റെ കൽപ്പനകൾ അനുസരിച്ചും വിലക്കുകൾ വെടിഞ്ഞും ജീവിക്കാനും അല്ലാഹു എല്ലാ മനുഷ്യരോടും ആവശ്യപ്പെടുന്നു.

2.ഭൂമിയെ വിരിപ്പായും ആകാശത്തെ മേൽപ്പുരയായും സജ്ജീകരിച്ച്, മഴയിലൂടെ വിവിധ ഫലവർഗ്ഗങ്ങളും ആഹാരങ്ങളും നൽകി മനുഷ്യ സമൂഹത്തെ പരിപാലിക്കുന്നത് അല്ലാഹുവാണെന്ന് അവൻ ഓർമ്മിപ്പിക്കുന്നു. ഇതെല്ലാം അറിയുകയും അംഗീകരിക്കുകയും ചെയ്തിട്ടും    അല്ലാഹുവിൽ പങ്ക് ചേർക്കുന്നത് അഥവാ  ശിർക്ക് ചെയ്യുന്നത് സംബന്ധിച്ച് അവൻ താക്കീത് ചെയ്യുന്നു.

​3. അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിലൂടെ മനുഷ്യർക്ക് അവന്റെ ശിക്ഷയിൽ നിന്ന് രക്ഷ നേടാനും മുത്തഖീങ്ങളിൽ പെടാനും സാധിക്കുന്നു.

4.നിരക്ഷരനായ നബി ﷺ യുടെ നുബുവ്വത്തിലും ഖുർആന്റെ ദിവ്യത്വത്തിലും സംശയം പ്രകടിപ്പിക്കുന്നവരോട്  ഖുർആനിക സൂറത്തിന്  തുല്യമായ ഒരു സൂറത്തെങ്കിലും കൊണ്ടുവരാൻ അല്ലാഹു വെല്ലുവിളിക്കുന്നു.ലോകരുടേയും ജിന്നുകളുടേയും സഹായം തേടിയാലും ഇതിന് ഒരിക്കലും അവർക്ക് സാധിക്കില്ല എന്നും അല്ലാഹു അടിവരയിടുന്നു.

5.സത്യനിഷേധികളായ മനുഷ്യരും കല്ലുകളുമാണ് നരകത്തിൻ്റെ ഇന്ധനമെന്ന് അല്ലാഹു അറിയിക്കുന്നു. 

6 സ്വർഗ്ഗവും നരകവും ഇതിനകം സൃഷ്ടിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ടെന്നും  വൻപാപങ്ങൾ ചെയ്ത തൗഹീദുള്ളവർ നരകത്തിൽ ശാശ്വതരായിരിക്കില്ല എന്നതിനും ഈ ആയത്തുകൾ തെളിവാണ്.

7.ഈമാനും സൽകർമ്മങ്ങളും ഒരുമിച്ച് കൊണ്ടുനടക്കുന്ന സത്യവിശ്വാസികൾക്ക് താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന മനോഹരമായ സ്വർഗ്ഗത്തോപ്പുകൾ ഉണ്ടെന്ന് സന്തോഷവാർത്ത അറിയിക്കുന്നു.

​8. സ്വർഗ്ഗവാസികൾക്ക് ലഭിക്കുന്ന ആഹാരങ്ങളും പഴങ്ങളും രുചിയിലും ഭംഗിയിലും പരസ്പരം സാദൃശ്യമുള്ളതായിരിക്കും; അവർക്ക്  എല്ലാവിധ മാലിന്യങ്ങളിൽ നിന്നും പരിശുദ്ധരായ ഇണകളുമുണ്ടായിരിക്കും.

9.സത്യം ബോധ്യപ്പെടുത്താൻ ഒരു  കൊതുകിനെയോ അതിലും നിസ്സാരമായതിനെയോ ഉപമയായി പറയുന്നതിൽ അല്ലാഹു ലജ്ജിക്കുന്നില്ല. വിശ്വാസികൾ ഇത് ഹിക്മത്തായി കാണുമ്പോൾ, സത്യനിഷേധികൾ ഇതിനെക്കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ച് വഴിപിഴച്ചു പോകുന്നു.
​ 10.അല്ലാഹുവുമായുള്ള കരാർ ലംഘിക്കുകയും, അല്ലാഹു ചേർക്കാൻ കൽപ്പിച്ച  ബന്ധങ്ങൾ  മുറിച്ചുകളയുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന അധർമ്മകാരികളും മർക്കടമുഷ്ടിക്കാരുമായ  ആളുകളാണ് അവരാണ് യഥാർത്ഥ നഷ്ടക്കാർ.

 11.ജീവനില്ലാത്ത അവസ്ഥയിലായിരുന്ന  മനുഷ്യർക്ക് അല്ലാഹു ജീവൻ  നൽകുകയും, പിന്നീട് മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും, ഒടുവിൽ അവങ്കലേക്ക് തന്നെ അല്ലാഹു മനുഷ്യരെ മടക്കുകയും ചെയ്യുന്നു.
ഇങ്ങനെയുള്ള അല്ലാഹുവിൽ മനുഷപ്പർ  എങ്ങനെ അവിശ്വസിക്കുന്നു എന്ന് അല്ലാഹു ശക്തമായി ചോദിക്കുന്നു.

​ 12. ഭൂമിയിലുള്ള സർവ്വ വസ്തുക്കളും മനുഷ്യരുടെ ഉപകാരത്തിനും ആസ്വാദനത്തിനുമായി അല്ലാഹു സൃഷ്ടിച്ചതാണ് എന്ന് പറയന്നതിൽ  നിന്നും , പ്രകൃതിയിലെ അടിസ്ഥാനപരമായ വിധി 'അനുവദനീയത' (ഇബാഹത്ത്) ആണെന്ന് മനസ്സിലാക്കാം. എന്നാൽ , ദോഷകരമായവ ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നും ആയത്തിൽ നിന്ന് വ്യക്തം.

13
​ഭൂമിയുടെ സൃഷ്ടിപ്പിനു ശേഷം അല്ലാഹു ആകാശങ്ങളെ ഏഴ് ആകാശങ്ങളായി ക്രമീകരിച്ചു. സർവ്വകാര്യങ്ങളെക്കുറിച്ചും സൂക്ഷ്മമായി അറിയുന്നവനാണ് അവൻ.