തഫ്സീർ പഠനം :
തഫ്സീർ അസ്സഅദീ
تفسير السعدي
https://share.google/y7jLufUFxzEU1pekc
(ദർസുകൾ ഗൂഗിൾ മീറ്റിൽ
ബന്ധപ്പെടുക: 8848787706)
തഫ്സീർ എഴുതിയത് :
عبد الرحمن بن ناصر السعدي
അബ്ദുർറഹ്മാൻ ബ്നു നാസ്വിർ അസ്സഅദീ (1889- 1957 )
🌳🌳🌳🌳🌳
تَفْسِيرُ سُورَةِ الْبَقَرَةِ
സൂറത്തുൽ ബഖറയുടെ തഫ്സീർ
وَهِيَ مَدَنِيَّةٌ
ഇത് മദീനയിൽ അവതരിച്ച സൂറത്താണ് (മദനിയ്യഃ).
*ആയത്തുകൾ 1-5*
*بِسْمِ اللَّهِ الرَّحْمَنِ الرَّحِيم*
റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ
الۤمۤ
അലിഫ്-ലാം-മീം.
*ذَلِكَ الْكِتَابُ لا رَيْبَ فِيهِ هُدًى لِلْمُتَّقِينَ*
ഇത് അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു, ഇതിൽ യാതൊരു സംശയവുമില്ല.തഖ്വയുള്ളവർക്ക് (അല്ലാഹുവിൽ സൂക്ഷ്മത പാലിക്കുന്നവർക്ക്) ഇതൊരു മാർഗദർശനമാണ്.
*الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ*
അവർ അദൃശ്യ കാര്യങ്ങളിൽ
(غيب)
വിശ്വസിക്കുകയും, നമസ്കാരം
(صلاة)
മുറപ്രകാരം നിർവ്വഹിക്കുകയും, നാം നൽകിയ ധനത്തിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരാകുന്നു.
*وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالآخِرَةِ هُمْ يُوقِنُونَ*
നിനക്ക് (മുഹമ്മദ് നബിﷺക്ക്) അവതരിപ്പിച്ചു തന്നതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും, പരലോകത്തിൽ (آخرة) ദൃഢമായി വിശ്വസിക്കുന്നവരുമാകുന്നു അവർ.
*أُولَئِكَ عَلَى هُدًى مِنْ رَبِّهِمْ وَأُولَئِكَ هُمُ الْمُفْلِحُونَ*
അവർ തങ്ങളുടെ റബ്ബിങ്കൽ നിന്നുള്ള നേർമാർഗത്തിലാകുന്നു; അവർ തന്നെയാണ് വിജയികളും.
*തഫ്സീർ :*
تَقَدَّمَ الْكَلَامُ عَلَى الْبَسْمَلَةِ.
ബിസ്മില്ലാഹിയെക്കുറിച്ചുള്ള വിവരണം മുമ്പ് പ്രതിപാദിച്ചിട്ടുണ്ടല്ലോ (ഫാതിഹയിൽ പറഞ്ഞല്ലോ)
وَأَمَّا الْحُرُوفُ الْمُقَطَّعَةُ فِي أَوَائِلِ السُّوَرِ، فَالْأَسْلَمُ فِيهَا، السُّكُوتُ عَنِ التَّعَرُّضِ لِمَعْنَاهَا [مِنْ غَيْرِ مُسْتَنَدٍ شَرَعِيٍّ]، مَعَ الْجَزْمِ بِأَنَّ اللَّهَ تَعَالَى لَمْ يُنْزِلْهَا عَبَثًا بَلْ لِحِكْمَةٍ لَا نَعْلَمُهَا.
സൂറത്തുകളുടെ തുടക്കത്തിലുള്ള വിച്ഛേദിക്കപ്പെട്ട അക്ഷരങ്ങളെ (ഹുറൂഫുൽ മുഖത്വഅഃ) സംബന്ധിച്ചിടത്തോളം, ശറഇയ്യായ രേഖകളൊന്നുമില്ലാതെ അവയുടെ അർത്ഥം വിശദീകരിക്കാൻ തുനിയാതെ മൗനം പാലിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. എങ്കിലും അല്ലാഹു തആലാ ഇവയെ നിരർത്ഥകമായി അവതരിപ്പിച്ചതല്ലെന്നും മറിച്ച് നമുക്കറിയാത്ത ഏതോ മഹത്തായ ഹിക്മത്തിന് വേണ്ടിയാണ് ഇതെന്നുമുള്ള ദൃഢവിശ്വാസത്തോടു കൂടി ആയിരിക്കണം അത്.
وَقَوْلُهُ {ذَلِكَ الْكِتَابُ} أَيْ هَذَا الْكِتَابُ الْعَظِيمُ الَّذِي هُوَ الْكِتَابُ عَلَى الْحَقِيقَةِ، الْمُشْتَمِلُ عَلَى مَا لَمْ تَشْتَمِلْ عَلَيْهِ كُتُبُ الْمُتَقَدِّمِينَ وَالْمُتَأَخِّرِينَ مِنَ الْعِلْمِ الْعَظِيمِ، وَالْحَقِّ الْمُبِينِ.
{ذَلِكَ الْكِتَابُ}
(ആ ഗ്രന്ഥം) എന്ന് പറഞ്ഞാൽ: പൂർവ്വികരുടെയും പിൽക്കാലക്കാരുടെയും ഗ്രന്ഥങ്ങളിൽ ഉൾക്കൊള്ളാത്ത മഹത്തായ അറിവുകളും വ്യക്തമായ സത്യവും ഉൾക്കൊണ്ട, യഥാർത്ഥത്തിൽ 'അൽ കിതാബ്' എന്ന് വിളിക്കാൻ അർഹതയുള്ള മഹത്തായ വേദഗ്രന്ഥം ഇതാകുന്നു എന്നാണ് അർത്ഥം.
فَـ {لا رَيْبَ فِيهِ} وَلَا شَكَّ بِوَجْهٍ مِنَ الْوُجُوهِ،
അതുകൊണ്ട് {لا رَيْبَ فِيهِ} എന്നാൽ അതിൽ യാതൊരു വിധത്തിലുള്ള സംശയവുമില്ല എന്നാണ്.
وَنَفْيُ الرَّيْبِ عَنْهُ، يَسْتَلْزِمُ ضِدَّهُ،
സംശയത്തെ നിഷേധിക്കൽ അതിന്റെ വിപരീതത്തെ സ്ഥിരപ്പെടുത്തൽ അനിവാര്യമാക്കുന്നു,
إِذْ ضِدُّ الرَّيْبِ وَالشَّكِّ الْيَقِينُ.
കാരണം സംശയത്തിന്റെ വിപരീതം ദൃഢവിശ്വാസമാണ് (യഖീൻ).
فَهَذَا الْكِتَابُ مُشْتَمِلٌ عَلَى عِلْمِ الْيَقِينِ الْمُزِيلِ لِلشَّكِّ وَالرَّيْبِ.
അതിനാൽ, ഈ ഗ്രന്ഥം സംശയങ്ങളെയും അനിശ്ചിതത്വങ്ങളെയും നീക്കം ചെയ്യുന്ന ദൃഢമായ അറിവ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊണ്ടതാകുന്നു.
وَهَذِهِ قَاعِدَةٌ مُفِيدَةٌ، أَنَّ النَّفْيَ الْمَقْصُودَ بِهِ الْمَدْحُ، لَا بُدَّ أَنْ يَكُونَ مُتَضَمِّنًا لِضِدِّهِ، وَهُوَ الْكَمَالُ،
ഇതൊരു ഉപകാരപ്രദമായ തത്വമാണ്: പ്രശംസ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഏതൊരു നിഷേധവും, അതിന്റെ വിപരീതമായ പൂർണ്ണതയെ (കമാൽ) ഉൾക്കൊള്ളുന്നതായിരിക്കണം.
لِأَنَّ النَّفْيَ عَدَمٌ، وَالْعَدَمُ الْمَحْضُ، لَا مَدْحَ فِيهِ.
കാരണം നിഷേധം എന്നത് കേവലം ഇല്ലായ്മയാണ്, കേവലമായ ഇല്ലായ്മയിൽ യാതൊരു പ്രശംസയുമില്ലല്ലോ!
فَلَمَّا اشْتَمَلَ عَلَى الْيَقِينِ وَكَانَتِ الْهِدَايَةُ لَا تَحْصُلُ إِلَّا بِالْيَقِينِ قَالَ: {هُدًى لِلْمُتَّقِينَ}
ഇങ്ങനെ ഈ ഗ്രന്ഥം ദൃഢവിശ്വാസം ഉൾക്കൊള്ളുന്നു എന്നതിനാലും മാർഗദർശനം (ഹിദായത്ത്) ദൃഢവിശ്വാസത്തിലൂടെയല്ലാതെ ലഭിക്കുകയില്ല എന്നതിനാലും അല്ലാഹു പറഞ്ഞു:
{هُدًى لِلْمُتَّقِينَ}
(തഖ്വയുള്ളവർക്ക് ഒരു മാർഗദർശനം).
وَالْهُدَى: مَا تَحْصُلُ بِهِ الْهِدَايَةُ مِنَ الضَّلَالَةِ وَالشُّبَهِ، وَمَا بِهِ الْهِدَايَةُ إِلَى سُلُوكِ الطُُّرُقِ النَّافِعَةِ،
മാർഗദർശനം (ഹുദാ) എന്നാൽ: വഴികേടിൽ നിന്നും സംശയങ്ങളിൽ നിന്നും ഒരാളെ നേർവഴിയിലാക്കുന്നതും, ഉപകാരപ്രദമായ വഴികളിലൂടെ സഞ്ചരിക്കാൻ മാർഗ്ഗദർശകമാകുന്നതുമായ കാര്യങ്ങളാണ്
وَقَالَ {هُدًى} وَحَذَفَ الْمَعْمُولَ، فَلَمْ يَقُلْ هُدًى لِلْمَصْلَحَةِ الْفُلَانِيَّةِ، وَلَا لِلشَّيْءِ الْفُلَانِيِّ، لِإِرَادَةِ الْعُمُومِ، وَأَنَّهُ هُدًى لِجَمِيعِ مَصَالِحِ الدَّارَيْنِ،
അല്ലാഹു ഇവിടെ {هُدًى} എന്ന് പൊതുവായി പറഞ്ഞു, അതിന്റെ കർമ്മപദത്തെ (മഅ്മൂൽ) ഒഴിവാക്കി; ഇന്ന ഉപകാരത്തിന് വേണ്ടിയുള്ള മാർഗദർശനം എന്നോ, ഇന്ന കാര്യത്തിന് വേണ്ടിയുള്ള മാർഗ്ഗദർശനം എന്നോ പ്രത്യേകമായി പറഞ്ഞില്ല. ഇത് പൊതുവായ അർത്ഥം നൽകാൻ വേണ്ടിയാണ്. അതായത്, ഇരുലോകത്തെയും എല്ലാ നന്മകൾക്കുമുള്ള മാർഗദർശനമാണിത്.
فَهُوَ مُرْشِدٌ لِلْعِبَادِ فِي الْمَسَائِلِ الْأُصُولِيَّةِ وَالْفُرُوعِيَّةِ، وَمُبَيِّنٌ لِلْحَقِّ مِنَ الْبَاطِلِ، وَالصَّحِيحِ مِنَ الضَّعِيفِ، وَمُبَيِّنٌ لَهُمْ كَيْفَ يَسْلُكُونَ الطُُّرُقَ النَّافِعَةَ لَهُمْ، فِي دُنْيَاهُمْ وَأُخْرَاهُمْ.
അടിസ്ഥാനപരവും (ഉസ്വൂൽ) ശാഖാപരവുമായ (ഫുറൂഇയ്യ്) വിഷയങ്ങളിൽ അടിമകൾക്ക് വഴി നടത്തുന്നതും, സത്യവും മിഥ്യയും വേർതിരിച്ചു കാണിക്കുന്നതും, ശരിയും തെറ്റും വ്യക്തമാക്കുന്നതും, ദുനിയാവിലും ആഖിറത്തിലും തങ്ങൾക്ക് ഉപകാരപ്രദമായ വഴികൾ എങ്ങനെ പിന്തുടരണമെന്ന് വിശദീകരിച്ചു കൊടുക്കുന്നതുമാണ് ഈ ഗ്രന്ഥം.
وَقَالَ فِي مَوْضِعٍ آخَرَ: {هُدًى لِلنَّاسِ} فَعَمَّمَ،
മറ്റൊരു സ്ഥലത്ത് അല്ലാഹു
هُدًى لِلنَّاسِ
{മനുഷ്യർക്ക് മാർഗ്ഗദർശനം} എന്ന് പൊതുവാക്കി പറഞ്ഞു.
وَفِي هَذَا الْمَوْضِعِ وَغَيْرِهِ {هُدًى لِلْمُتَّقِينَ} لِأَنَّهُ فِي نَفْسِهِ هُدًى لِجَمِيعِ الْخَلْقِ.
എന്നാൽ ഈ സ്ഥലത്തും (ഈ ആയത്തിലും ) മറ്റു ചില സ്ഥലങ്ങളിലും
هُدًى لِلْمُتَّقِين
{തഖ്വയുള്ളവർക്ക് മാർഗ്ഗദർശനം} എന്നാണ് പറഞ്ഞത്. കാരണം വിശുദ്ധ ഖുർആൻ സ്വയം സർവ്വ സൃഷ്ടികൾക്കും മാർഗ്ഗദർശനമാണ്.
🌳🌳🌳🌳🌳
*പ്രതേക കുറിപ്പുകൾ :*
അല്ലാഹു ഖുർആനിനെ
هُدًى لِلنَّاسِ
{മനുഷ്യർക്ക് മാർഗ്ഗദർശനം} എന്ന് പൊതുവാക്കി പറഞ്ഞ മറ്റൊരു ആയത്ത് ഏതാണ്❓
അൽ ബഖറഃ 2 : 185
شَهۡرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلۡقُرۡءَانُ *هُدًى لِّلنَّاسِ* وَبَيِّنَٰتٍ مِّنَ ٱلۡهُدَىٰ وَٱلۡفُرۡقَانِۚ فَمَن شَهِدَ مِنكُمُ ٱلشَّهۡرَ فَلۡيَصُمۡهُۖ وَمَن كَانَ مَرِيضًا أَوۡ عَلَىٰ سَفَرٍ فَعِدَّةٌ مِّنۡ أَيَّامٍ أُخَرَۗ يُرِيدُ ٱللَّهُ بِكُمُ ٱلۡيُسۡرَ وَلَا يُرِيدُ بِكُمُ ٱلۡعُسۡرَ وَلِتُكۡمِلُواْ ٱلۡعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡ وَلَعَلَّكُمۡ تَشۡكُرُونَ
'റമദ്വാന്' മാസം ഖുര്ആന് അവതരിപ്പിക്കപ്പെട്ടിട്ടുള്ള മാസമാകുന്നു ;- *മനുഷ്യര്ക്ക് സന്മാര്ഗ്ഗദര്ശകമായും* മാര്ഗ്ഗദര്ശ നവും സത്യാസത്യ വിവേചനവുമാകുന്ന വ്യക്തമായ തെളിവുകളായും കൊണ്ട്. ആകയാല്, നിങ്ങളില് ആര് ആ മാസത്തില് ഹാജറുണ്ടായോ അവന്, അതില് നോമ്പുനോറ്റുകൊള്ളട്ടെ. ആരെങ്കിലും രോഗിയോ, യാത്രയിലോ ആയിരുന്നാല്, മറ്റു ദിവസങ്ങളില് നിന്ന് അത്ര
എണ്ണം പൂര്ത്തിയാക്കണം. അല്ലാഹു, നിങ്ങളില് എളുപ്പത്തെ ഉദ്ദേശിക്കുന്നു; നിങ്ങളില് അവന് ഞെരുക്കത്തെ ഉദ്ദേശിക്കുന്നുമില്ല. നിങ്ങള് എണ്ണം പൂര്ത്തിയാക്കുവാന് വേണ്ടിയും, നിങ്ങള്ക്ക് അല്ലാഹു സന്മാര്ഗ്ഗം കാണിച്ചു തന്നതിന്റെ പേരില് നിങ്ങള് അവന് 'തക്ബീര്' നടത്തുവാന് വേണ്ടിയും, നിങ്ങള് നന്ദി കാണിക്കുവാന് വേണ്ടിയുമാകുന്നു ഇതെല്ലാം നിശ്ചയിച്ചത്.
മുൻ വേദങ്ങളെ സംബന്ധിച്ചും ഇപ്രകാരം പരാമർശം കാണാം:
ആലു ഇംറാൻ 3 : 4
مِن قَبۡلُ *هُدًى لِّلنَّاسِ* وَأَنزَلَ ٱلۡفُرۡقَانَۗ إِنَّ ٱلَّذِينَ كَفَرُواْ بِئَايَٰتِ ٱللَّهِ لَهُمۡ عَذَابٌ شَدِيدٌۗ وَٱللَّهُ عَزِيزٌ ذُو ٱنتِقَامٍ
ഇതിന് മുമ്പായി - *മനുഷ്യര്ക്ക് മാര്ഗ്ഗദര്ശനമായിക്കൊണ്ട്*; സത്യാസത്യ വിവേചനവും അവന് അവതരിപ്പിച്ചിരിക്കുന്നു. നിശ്ചയമായും അല്ലാഹുവിന്റെ ആയത്തു കളില് അവിശ്വസിച്ചിട്ടുള്ളവര് ആരോ അവര്ക്ക് കഠിനമായ ശിക്ഷയുണ്ട്. അല്ലാഹുവാകട്ടെ, പ്രതാപശാലിയാണ്; ശിക്ഷാ നടപടി എടുക്കുന്നവനാണ്.
അൽ അൻആം 6 : 91
وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦٓ إِذۡ قَالُواْ مَآ أَنزَلَ ٱللَّهُ عَلَىٰ بَشَرٍ مِّن شَىۡءٍۗ قُلۡ مَنۡ أَنزَلَ ٱلۡكِتَٰبَ ٱلَّذِى جَآءَ بِهِۦ مُوسَىٰ نُورًا وَهُدًى لِّلنَّاسِۖ تَجۡعَلُونَهُۥ قَرَاطِيسَ تُبۡدُونَهَا وَتُخۡفُونَ كَثِيرًاۖ وَعُلِّمۡتُم مَّا لَمۡ تَعۡلَمُوٓاْ أَنتُمۡ وَلَآ ءَابَآؤُكُمۡۖ قُلِ ٱللَّهُۖ ثُمَّ ذَرۡهُمۡ فِى خَوۡضِهِمۡ يَلۡعَبُونَ
അല്ലാഹുവിന് അവന്റെ യഥാര്ത്ഥ മഹത്വം
അവര് (സത്യനിഷേധികൾ) കല്പിച്ചില്ല; `അല്ലാഹു ഒരു മനുഷ്യന്റെ മേലും യാതൊന്നും തന്നെ അവതരിപ്പിച്ചിട്ടില്ല' എന്ന് അവര് പറയുമ്പോള് നീ പറയുക: `പ്രകാശവും, മനുഷ്യര്ക്ക് മാര്ഗദര്ശനവുമായിക്കൊണ്ട് മൂസാ കൊണ്ടുവന്ന ആ ഗ്രന്ഥം അവതരിപ്പിച്ചതാരാണ്⁉️ നിങ്ങള് അതിനെ ചിലതൊക്കെ വെളിവാക്കുകയും, പലതും മറച്ചുവെക്കുകയും ചെയ്തുകൊണ്ടുള്ള തുണ്ടുതാളുകളാക്കിക്കൊണ്ടിരിക്കുന്നു. നിങ്ങള്ക്കാകട്ടെ, നിങ്ങളുടെ പിതാക്കള്ക്കാകട്ടെ അറിഞ്ഞുകൂടാത്തത് നിങ്ങള്ക്ക് പഠിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു'. നീ പറയുക, അല്ലാഹുവാണ് അത് അവതരിപ്പിച്ചത്. എന്നിട്ട് അവരുടെ ആവശ്യത്തില് വിളയാടിക്കൊണ്ടിരിക്കുമാറ് അവരെ നീ വിട്ടേക്കുക.
ഖുർആനിനെക്കുറിച്ച്
{هُدًى لِلْمُتَّقِينَ}
എന്ന് പറഞ്ഞ മറ്റൊരിടത്ത് പറഞ്ഞത് ശ്രദ്ധിക്കുക :
സൂറത്തു ആലു ഇംറാൻ (3:138)
هٰذَا بَيَانٌ لِّلنَّاسِ *وَهُدًى وَّمَوْعِظَةٌ لِّلْمُتَّقِيْنَ*
"ഇത് (ഖുർആൻ) മനുഷ്യർക്കുള്ള ഒരു വിശദീകരണവും, *ഭയഭക്തിയുള്ളവർക്ക് മാർഗ്ഗദർശനവും ഉപദേശവുമാകുന്നു."*
🌳🌳🌳🌳🌳
فَالْأَشْقِيَاءُ لَمْ يَرْفَعُوا بِهِ رَأْسًا،
എന്നാൽ ദുർമാർഗ്ഗികൾ അതിനെ തെല്ലും പരിഗണിച്ചില്ല,
وَلَمْ يَقْبَلُوا هُدَى اللَّهِ،
അല്ലാഹുവിന്റെ മാർഗ്ഗദർശനം സ്വീകരിച്ചതുമില്ല.
فَقَامَتْ عَلَيْهِمْ بِهِ الْحُجَّةُ،
അങ്ങനെ അത് അവർക്കെതിരെയുള്ള തെളിവായി നിലകൊണ്ടു;
وَلَمْ يَنْتَفِعُوا بِهِ لِشَقَائِهِمْ،
അവരുടെ നിർഭാഗ്യം കാരണം അത് അവർക്ക് പ്രയോജനപ്പെടാതെ പോവുകയും ചെയ്തു.
وَأَمَّا الْمُتَّقُونَ الَّذِينَ أَتَوْا بِالسَّبَبِ الْأَكْبَرِ، لِحُصُولِ الْهِدَايَةِ،
എന്നാൽ നേർമാർഗ്ഗം പ്രാപിക്കുന്നതിനുള്ള ഏറ്റവും വലിയ കാരണം സാക്ഷാത്കരിച്ചവരാണ് തഖ്വയുള്ളവർ.
وَهُوَ التَّقْوَى الَّتِي حَقِيقَتُهَا: اتِّخَاذُ مَا يَقِي سَخَطَ اللَّهِ وَعَذَابَهُ، بِامْتِثَالِ أَوَامِرِهِ، وَاجْتِنَابِ النَّوَاهِي،
അത് തഖ്വയാണ്;
അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിച്ചും വിരോധിച്ചവ ഉപേക്ഷിച്ചും അവന്റെ കോപത്തിൽ നിന്നും ശിക്ഷയിൽ നിന്നും കാത്തുരക്ഷിക്കുന്ന കാര്യങ്ങളെ സ്വീകരിക്കുക എന്നതാണ് തഖ്വയുടെ യഥാർത്ഥ അർത്ഥം.
فَاهْتَدَوْا بِهِ،
അതിനാൽ അവർ അതിലൂടെ നേർമാർഗ്ഗം പ്രാപിച്ചു;
وَانْتَفَعُوا غَايَةَ الِانْتِفَاعِ.
അവർ പരമാവധി പ്രയോജനം നേടുകയും ചെയ്തു.
قَالَ تَعَالَى: {يَا أَيُّهَا الَّذِينَ آمَنُوا إِنْ تَتَّقُوا اللَّهَ يَجْعَلْ لَكُمْ فُرْقَانًا}
അല്ലാഹു തആലാ പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا إِنْ تَتَّقُوا اللَّهَ يَجْعَلْ لَكُمْ فُرْقَانًا
{സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയാണെങ്കിൽ അവൻ നിങ്ങൾക്ക് സത്യാസത്യ വിവേചനശക്തി നൽകുന്നതാണ്}.
فَالْمُتَّقُونَ هُمُ الْمُنْتَفِعُونَ بِالْآيَاتِ الْقُرْآنِيَّةِ، وَالْآيَاتِ الْكَوْنِيَّةِ.
അതിനാൽ, തഖ്വയുള്ളവരാണ് ഖുർആനിക ദൃഷ്ടാന്തങ്ങൾ കൊണ്ടും പ്രപഞ്ചദൃഷ്ടാന്തങ്ങൾ കൊണ്ടും പ്രയോജനമെടുക്കുന്നവർ.
وَلِأَنَّ الْهِدَايَةَ نَوْعَانِ: هِدَايَةُ الْبَيَانِ، وَهِدَايَةُ التَّوْفِيقِ.
(അല്ലാഹു മുത്തഖീങ്ങൾക്ക് ഹുദാ എന്ന് പ്രത്യേകമായും മനുഷ്യർക്ക് ഹുദാ എന്ന് പൊതുവായും പറഞ്ഞതിൻ്റെ ) മറ്റൊരു കാരണം ഹിദായത്ത് (മാർഗ്ഗദർശനം) രണ്ടുവിധമുണ്ട് എന്നതാണ്: ഹുദാ അൽ ബയാൻ ( സത്യം വിശദമാക്കിക്കൊടുക്കൽ), ഹുദാ അത്തൗഫീഖ് (നന്മ ചെയ്യാൻ അല്ലാഹു നൽകുന്ന അനുഗ്രഹം/തൗഫീഖ്) എന്നിവയാണവ.
فَالْمُتَّقُونَ حَصَلَتْ لَهُمُ الْهِدَايَتَانِ، وَغَيْرُهُمْ لَمْ تَحْصُلْ لَهُمْ هِدَايَةُ التَّوْفِيقِ.
അപ്പോൾ സൂക്ഷ്മത പാലിക്കുന്നവർക്ക് (മുത്തഖീങ്ങൾക്ക്) ഈ രണ്ടു ഹിദായത്തുകളും ലഭിച്ചിരിക്കുന്നു. മറ്റുള്ളവർക്ക് ഹുദാ അത്തൗഫീഖ് ലഭിച്ചിട്ടില്ല.
وَهِدَايَةُ الْبَيَانِ بِدُونِ تَوْفِيقٍ لِلْعَمَلِ بِهَا، لَيْسَتْ هِدَايَةً حَقِيقِيَّةً [تَامَّةً].
ഹിദായത്തനുസരിച്ച് പ്രവർത്തിക്കാനുള്ള തൗഫീഖ് ഇല്ലാത്ത ഹുദാ അൽ ബയാൻ കിട്ടുന്നത് യഥാർത്ഥ (പൂർണ്ണമായ) ഹിദായത്തല്ല.
ثُمَّ وَصَفَ الْمُتَّقِينَ بِالْعَقَائِدِ وَالْأَعْمَالِ الْبَاطِنَةِ، وَالْأَعْمَالِ الظَّاهِرَةِ، لِتَضَمُّنِ التَّقْوَى لِذَلِكَ فَقَالَ:
തഖ്വയിൽ ഇവയെല്ലാം ഉൾക്കൊള്ളുന്നതിനാൽ, അല്ലാഹു മുത്തഖീങ്ങളെ ആന്തരികമായ വിശ്വാസങ്ങൾ, ആന്തരികമായ കർമ്മങ്ങൾ, ബാഹ്യമായ കർമ്മങ്ങൾ എന്നിവ കൊണ്ട് വിശേഷിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
{الَّذِينَ يُؤْمِنُونَ بِالْغَيْبِ}
{അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്നവർ} എന്ന് !
حَقِيقَةُ الْإِيمَانِ: هُوَ التَّصْدِيقُ التَّامُّ بِمَا أَخْبَرَتْ بِهِ الرُّسُلُ،
ഇമാന്റെ യഥാർത്ഥ രൂപം എന്നത് നബിമാർ അറിയിച്ചുതന്ന കാര്യങ്ങളെ പൂർണ്ണമായി സത്യപ്പെടുത്തലാണ്;
الْمُتَضَمِّنُ لِانْقِيَادِ الْجَوَارِحِ،
അവയവങ്ങളുടെ (അല്ലാഹുവിനുള്ള ) കീഴടങ്ങലിനെയും ഉൾക്കൊള്ളുന്നതാണ്.
وَلَيْسَ الشَّأْنُ فِي الْإِيمَانِ بِالْأَشْيَاءِ الْمُشَاهَدَةِ بِالْحِسِّ،
പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കണ്ടറിയുന്ന കാര്യങ്ങളിൽ വിശ്വസിക്കുക എന്നതിലല്ല കാര്യം,
فَإِنَّهُ لَا يَتَمَيَّزُ بِهَا الْمُسْلِمُ مِنَ الْكَافِرِ.
കാരണം അതിലൂടെ ഒരു മുസ്ലിമും കാഫിറും തമ്മിൽ വേർതിരിയുന്നില്ല.
إِنَّمَا الشَّأْنُ فِي الْإِيمَانِ بِالْغَيْبِ، الَّذِي لَمْ نَرَهُ وَلَمْ نُشَاهِدْهُ،
മറിച്ച്, നാം കാണാത്തതും നേരിട്ട് സാക്ഷിയാകാത്തതുമായ അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുന്നതിലാണ് കാര്യം
وَإِنَّمَا نُؤْمِنُ بِهِ، لِخَبَرِ اللَّهِ وَخَبَرِ رَسُولِهِ.
അല്ലാഹുവിന്റെയും അവന്റെ റസൂൽ ﷺ യുടെയും അറിയിപ്പ് നിമിത്തം മാത്രമാണ് നാം അതിൽ വിശ്വസിക്കുന്നത്.
فَهَذَا الْإِيمَانُ الَّذِي يُمَيَّزُ بِهِ الْمُسْلِمُ مِنَ الْكَافِرِ،
ഈ ഈമാൻ ഒരു മുസ്ലിമിനെയും കാഫിറിനെയും തമ്മിൽ വേർതിരിക്കുന്ന ഒന്നാണ്,
لِأَنَّهُ تَصْدِيقٌ مُجَرَّدٌ لِلَّهِ وَرُسُلِهِ.
കാരണം അല്ലാഹുവിനെയും അവന്റെ നബിമാരെയും അപ്പടി സത്യപ്പെടുത്തലാണത്.
فَالْمُؤْمِنُ يُؤْمِنُ بِكُلِّ مَا أَخْبَرَ اللَّهُ بِهِ، أَوْ أَخْبَرَ بِهِ رَسُولُهُ،
അതിനാൽ സത്യവിശ്വാസി അല്ലാഹുവോ അവന്റെ റസൂൽ ﷺ യോ അറിയിച്ചുതന്ന എല്ലാ കാര്യങ്ങളിലും വിശ്വസിക്കുന്നു;
سَوَاءٌ شَاهَدَهُ، أَوْ لَمْ يُشَاهِدْهُ وَسَوَاءٌ فَهِمَهُ وَعَقَلَهُ، أَوْ لَمْ يَهْتَدِ إِلَيْهِ عَقْلُهُ وَفَهْمُهُ.
അത് അവൻ നേരിട്ട് കണ്ടതാകട്ടെ കാണാത്തതാകട്ടെ, അവന്റെ ബുദ്ധിക്കും ഗ്രഹണശേഷിക്കും അത് മനസ്സിലായതാകട്ടെ മനസ്സിലാകാത്തതാകട്ടെ.
بِخِلَافِ الزَّنَادِقَةِ وَالْمُكَذِّبِينَ بِالْأُمُورِ الْغَيْبِيَّةِ،
എന്നാൽ സിന്ദീഖുകളും അദൃശ്യ കാര്യങ്ങളെ തള്ളിക്കളയുന്നവരും ഇതിന് വിപരീതമാണ്;
لِأَنَّ عُقُولَهُمُ الْقَاصِرَةَ الْمُقَصِّرَةَ لَمْ تَهْتَدِ إِلَيْهَا
കാരണം അവരുടെ അപൂർണ്ണവും വീഴ്ചവരുത്തുന്നതുമായ ബുദ്ധിക്ക് അത് ഗ്രഹിക്കാൻ കഴിഞ്ഞില്ല.
فَكَذَّبُوا بِمَا لَمْ يُحِيطُوا بِعِلْمِهِ
അങ്ങനെ തങ്ങൾക്ക് ഗ്രഹിക്കാത്ത കാര്യങ്ങളെ അവർ നിഷേധിച്ചു.
فَفَسَدَتْ عُقُولُهُمْ، وَمَرِجَتْ أَحْلَامُهُمْ.
തന്മൂലം അവരുടെ ബുദ്ധി കേടാവുകയും അവരുടെ ചിന്തകൾ കുഴപ്പത്തിലാവുകയും ചെയ്തു.
وَزَكَتْ عُقُولُ الْمُؤْمِنِينَ الْمُصَدِّقِينَ الْمُهْتَدِينَ بِهُدَى اللَّهِ.
അല്ലാഹുവിന്റെ മാർഗ്ഗദർശനം കൊണ്ട് , സത്യപ്പെടുത്തുകയും നേർമാർഗ്ഗം പ്രാപിക്കുകയും ചെയ്ത സത്യവിശ്വാസികളുടെ ബുദ്ധി ശുദ്ധമാവുകയും ചെയ്തു.
وَيَدْخُلُ فِي الْإِيمَانِ بِالْغَيْبِ، [الْإِيمَانُ بِـ] جَمِيعِ مَا أَخْبَرَ اللَّهُ بِهِ مِنَ الْغُيُوبِ الْمَاضِيَةِ وَالْمُسْتَقْبَلَةِ، وَأَحْوَالِ الْآخِرَةِ، وَحَقَائِقِ أَوْصَافِ اللَّهِ وَكَيْفِيَّتِهَا، [وَمَا أَخْبَرَتْ بِهِ الرُّسُلُ مِنْ ذَلِكَ]
അദൃശ്യ കാര്യങ്ങളിൽ വിശ്വസിക്കുക എന്നതിൽ അല്ലാഹു അറിയിച്ചുതന്ന കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ എല്ലാ അദൃശ്യ കാര്യങ്ങളും, പരലോകത്തിലെ അവസ്ഥകളും, അല്ലാഹുവിന്റെ വിശേഷണങ്ങളുടെ യഥാർത്ഥ സത്യങ്ങളും അവയുടെ കൈഫിയ്യത്തും (അവ എങ്ങനെയാണെന്നതും), നബിമാർ അറിയിച്ചുതന്ന കാര്യങ്ങളും ഉൾപ്പെടുന്നു.
فَيُؤْمِنُونَ بِصِفَاتِ اللَّهِ وَوُجُودِهَا، وَيَتَيَقَّنُونَهَا،
അതിനാൽ അവർ അല്ലാഹുവിന്റെ വിശേഷണങ്ങളിലും അവയുടെ നിലനിൽപ്പിലും വിശ്വസിക്കുകയും അവയെക്കുറിച്ച് പൂർണ്ണ ബോധ്യമുള്ളവരാവുകയും ചെയ്യുന്നു,
وَإِنْ لَمْ يَفْهَمُوا كَيْفِيَّتَهَا.
അതിന്റെ കൈഫിയ്യത്ത് (അത് എങ്ങനെയാണെന്ന്) അവർക്ക് മനസ്സിലായിട്ടില്ലെങ്കിൽ പോലും.
ثُمَّ قَالَ: {وَيُقِيمُونَ الصَّلَاةَ}
തുടർന്ന് അല്ലാഹു പറഞ്ഞു:
{وَيُقِيمُونَ الصَّلَاةَ}
{നമസ്കാരം കൃത്യമായി നിർവ്വഹിക്കുകയും ചെയ്യുന്നവർ}
لَمْ يَقُلْ: يَفْعَلُونَ الصَّلَاةَ، أَوْ يَأْتُونَ بِالصَّلَاةِ،
"അവർ നമസ്കാരം പ്രവർത്തിക്കുന്നു" എന്നോ "അവർ നമസ്കാരം കൊണ്ടുവരുന്നു" എന്നോ അല്ല അല്ലാഹു പറഞ്ഞത്;
لِأَنَّهُ لَا يَكْفِي فِيهَا مُجَرَّدُ الْإِتْيَانِ بِصُورَتِهَا الظَّاهِرَةِ.
കാരണം നമസ്കാരത്തിന്റെ ബാഹ്യരൂപം മാത്രം നിർവ്വഹിക്കുന്നത് അതിന് മതിയാവുകയില്ല.
فَإِقَامَةُ الصَّلَاةِ، إِقَامَتُهَا ظَاهِرًا، بِإِتْمَامِ أَرْكَانِهَا، وَوَاجِبَاتِهَا، وَشُرُوطِهَا.
എന്നാൽ "നമസ്കാരം കൃത്യമായി നിർവ്വഹിക്കുക" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ബാഹ്യമായി അതിന്റെ റുക്നുകളും വാജിബാത്തുകളും (നിർബന്ധ ഘടകങ്ങൾ) ശർത്വുകളും (അനിവാര്യ നിബന്ധനകൾ) പൂർണ്ണമായി പാലിക്കുക എന്നതാണ്.
وَإِقَامَتُهَا بَاطِنًا بِإِقَامَةِ رُوحِهَا،
ആന്തരികമായി അത് നിർവ്വഹിക്കുക എന്നത് അതിന്റെ ആത്മാവിനെ നിലനിർത്തലാണ്;
وَهُوَ حُضُورُ الْقَلْبِ فِيهَا، وَتَدَبُّرُ مَا يَقُولُهُ وَيَفْعَلُهُ مِنْهَا،
അതായത് നമസ്കാരത്തിൽ മനസ്സാന്നിധ്യം ഉണ്ടാവുകയും, അതിൽ പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കലുമാണ്.
فَهَذِهِ الصَّلَاةُ هِيَ الَّتِي قَالَ اللَّهُ فِيهَا:
ഈ രൂപത്തിലുള്ള നമസ്കാരത്തെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:
{إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ}
{തീർച്ചയായും നമസ്കാരം നിന്ദ്യമായ കാര്യങ്ങളിൽ നിന്നും മ്ലേച്ഛമായ കാര്യങ്ങളിൽ നിന്നും തടയുന്നു}.
وَهِيَ الَّتِي يَتَرَتَّبُ عَلَيْهَا الثَّوَابُ.
ഇതിനാണ് പ്രതിഫലം ലഭിക്കുന്നത്.
فَلَا ثَوَابَ لِلْإِنْسَانِ مِنْ صَلَاتِهِ، إِلَّا مَا عَقَلَ مِنْهَا،
ഒരാൾക്ക് തന്റെ നമസ്കാരത്തിൽ നിന്ന് അവൻ ചിന്തിച്ചു ഗ്രഹിച്ചതിനല്ലാതെ പ്രതിഫലമില്ല.
وَيَدْخُلُ فِي الصَّلَاةِ فَرَائِضُهَا وَنَوَافِلُهَا.
നമസ്കാരത്തിൽ നിർബന്ധ നമസ്കാരങ്ങളും സുന്നത്ത് നമസ്കാരങ്ങളും ഉൾപ്പെടുന്നു.
ثُمَّ قَالَ: {وَمِمَّا رَزَقْنَاهُمْ يُنْفِقُونَ}
തുടർന്ന് അല്ലാഹു പറഞ്ഞു:
{وَمِمَّا رَزَقْنَاهُمْ يُنْفِقُونَ}
{നാം അവർക്ക് നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യുന്നു}
يَدْخُلُ فِيهِ النَّفَقَاتُ الْوَاجِبَةُ كَالزَّكَاةِ،
وَالنَّفَقَةُ عَلَى الزَّوْجَاتِ وَالْأَقَارِبِ، وَالْمَمَالِيكِ وَنَحْوِ ذَلِك.
സകാത്ത്, ഭാര്യമാർക്കും ബന്ധുക്കൾക്കും ആശ്രിതർക്കും നൽകേണ്ട ചെലവുകൾ തുടങ്ങിയ നിർബന്ധമായ ചെലവഴിക്കലുകൾ ഇതിൽ ഉൾപ്പെടുന്നു.
وَالنَّفَقَاتُ الْمُسْتَحَبَّةُ بِجَمِيعِ طُرُقِ الْخَيْرِ.
നന്മയുടെ എല്ലാ മാർഗ്ഗങ്ങളിലുമുള്ള ഐച്ഛികമായ (സുന്നത്ത്) ചെലവഴിക്കലുകളും ഇതിൽ ഉൾപ്പെടുന്നു.
وَلَمْ يَذْكُرِ الْمُنْفَقَ عَلَيْهِمْ، لِكَثْرَةِ أَسْبَابِهِ وَتَنَوُّعِ أَهْلِهِ،
ആർക്കാണ് ചെലവഴിക്കേണ്ടത് എന്ന് (ഇവിടെ) അല്ലാഹു എടുത്തുപറഞ്ഞില്ല ;
وَلِأَنَّ النَّفَقَةَ مِنْ حَيْثُ هِيَ، قُرْبَةٌ إِلَى اللَّهِ،
അതിന്റെ കാരണങ്ങൾ വളരെയധികമായതിനാലും അത് അർഹിക്കുന്നവർ വ്യത്യസ്തരായതിനാലും, ചെലവഴിക്കുക എന്നത് അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യമായതിനാലുമാണത്.
وَأَتَى بِـ "مِنْ" الدَّالَّةِ عَلَى التَّبْعِيضِ، لِيُنَبِّهَهُمْ أَنَّهُ لَمْ يُرِدْ مِنْهُمْ إِلَّا جُزْءًا يَسِيرًا مِنْ أَمْوَالِهِمْ، غَيْرَ ضَارٍّ لَهُمْ وَلَا مُثْقِلٍ،
"ചെലവഴിക്കുക" എന്നതിൽ ചിലത് എന്ന് ആശയം നൽകുന്ന "മിൻ" (مِنْ) എന്ന പദം നൽകിയത്, അവരുടെ ധനത്തിൽ നിന്ന് വളരെ കുറഞ്ഞ ഒരു ഭാഗം മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് ഓർമ്മിപ്പിക്കാനാണ്; അത് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ഭാരമാകുന്നതോ അല്ല.
بَلْ يَنْتَفِعُونَ هُمْ بِإِنْفَاقِهِ، وَيَنْتَفِعُ بِهِ إِخْوَانُهُمْ.
മറിച്ച്, അത് ചെലവഴിക്കുന്നത് വഴി അവർക്ക് തന്നെയാണ് ഉപകാരം ലഭിക്കുന്നത്, ഒപ്പം അവരുടെ സഹോദരങ്ങൾക്കും അത് ഉപകാരപ്പെടുന്നു.
وَفِي قَوْلِهِ: {وَمِمَّا رَزَقْنَاهُمْ} إِشَارَةٌ إِلَى أَنَّ هَذِهِ الْأَمْوَالَ الَّتِي بَيْنَ أَيْدِيكُمْ، لَيْسَتْ حَاصِلَةً بِقُوَّتِكُمْ وَمِلْكِكُمْ،
وَمِمَّا رَزَقْنَاهُمْ
{നാം അവർക്ക് നൽകിയതിൽ നിന്ന്} എന്ന വചനത്തിൽ നിന്നും നിങ്ങളുടെ കൈവശമുള്ള ഈ സമ്പത്ത് നിങ്ങളുടെ ശക്തി കൊണ്ടോ ഉടമസ്ഥത കൊണ്ടോ ഉണ്ടായതല്ല എന്ന സൂചനയുണ്ട്.
وَإِنَّمَا هِيَ رِزْقُ اللَّهِ الَّذِي خَوَّلَكُمْ، وَأَنْعَمَ بِهِ عَلَيْكُمْ،
മറിച്ച് അത് അല്ലാഹു നിങ്ങൾക്ക് നൽകിയതും അനുഗ്രഹിച്ചു തന്നതുമായ രിസ്ഖ് ആണ്.
فَكَمَا أَنْعَمَ عَلَيْكُمْ وَفَضَّلَكُمْ عَلَى كَثِيرٍ مِنْ عِبَادِهِ،
അതുകൊണ്ട് അവൻ നിങ്ങൾക്ക് അനുഗ്രഹം നൽകുകയും തന്റെ അനേകം അടിമകളെക്കാൾ നിങ്ങൾക്ക് ശ്രേഷ്ഠത നൽകുകയും ചെയ്തതുപോലെ,
فَاشْكُرُوهُ بِإِخْرَاجِ بَعْضِ مَا أَنْعَمَ بِهِ عَلَيْكُمْ،
അവൻ തന്നതിൽ നിന്ന് കുറച്ചു ഭാഗം പുറത്തെടുത്ത് അല്ലാഹുവിന് നന്ദി കാണിക്കുകയും
وَوَاسُوا إِخْوَانَكُمُ الْمَعْدُمِينَ.
ഒന്നുമില്ലാത്ത നിങ്ങളുടെ സഹോദരങ്ങളെ സഹായിക്കുകയും ചെയ്യുക.
وَكَثِيرًا مَا يَجْمَعُ تَعَالَى بَيْنَ الصَّلَاةِ وَالزَّكَاةِ فِي الْقُرْآنِ، لِأَنَّ الصَّلَاةَ مُتَضَمِّنَةٌ لِلْإِخْلَاصِ لِلْمَعْبُودِ،
അല്ലാഹു ഖുർആനിൽ പലപ്പോഴും നമസ്കാരത്തെയും സകാത്തിനെയും ഒരുമിച്ച് പരാമർശിക്കാറുണ്ട്. കാരണം നമസ്കാരം ({الصَّلاةَ}) ആരാധിക്കപ്പെടുന്നവനോടുള്ള ഇഖ്ലാസിനെ (ആത്മാർത്ഥത) ഉൾക്കൊള്ളുന്നു,
وَالزَّكَاةَ وَالنَّفَقَةَ مُتَضَمِّنَةٌ لِلْإِحْسَانِ عَلَى عِبَادِهِ،
സകാത്തും ചെലവഴിക്കലും അവന്റെ അടിമകളോടുള്ള നന്മ ചെയ്യലിനെയും ഉൾക്കൊള്ളുന്നു.
فَعُنْوَانُ سَعَادَةِ الْعَبْدِ إِخْلَاصُهُ لِلْمَعْبُودِ، وَسَعْيُهُ فِي نَفْعِ الْخَلْقِ،
അതിനാൽ ഒരു അടിമയുടെ സൗഭാഗ്യത്തിന്റെ അടയാളം എന്നത് ആരാധിക്കപ്പെടുന്നവനോടുള്ള ഇഖ്ലാസും സൃഷ്ടികൾക്ക് ഉപകാരം ചെയ്യാനുള്ള പരിശ്രമവുമാണ്.
كَمَا أَنَّ عُنْوَانَ شَقَاوَةِ الْعَبْدِ عَدَمُ هَذَيْنِ الْأَمْرَيْنِ مِنْهُ، فَلَا إِخْلَاصَ وَلَا إِحْسَانَ.
അതുപോലെ ഒരു അടിമയുടെ ദൗർഭാഗ്യത്തിന്റെ അടയാളം അവനിൽ ഈ രണ്ടു കാര്യങ്ങളും ഇല്ലാതിരിക്കലാണ്; അവനിൽ ഇഖ്ലാസുമില്ല ഇഹ്സാനുമില്ല.
ثُمَّ قَالَ: {وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ}
പിന്നീട് അല്ലാഹു പറഞ്ഞു:
وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ
{നിനക്ക് - നബിﷺക്ക് - അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിക്കുന്നവരും- ആണവർ}
وَهُوَ الْقُرْآنُ وَالسُّنَّةُ
അത് (നബിﷺക്ക് അവതരിക്കപ്പെട്ടത്) എന്നാ ഖുർആനും ഹിക്മത്തും അഥവാ സുന്നത്തുമാണ്.
قَالَ تَعَالَى: {وَأَنْزَلَ اللَّهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ}
അല്ലാഹു തആലാ പറഞ്ഞു:
{وَأَنْزَلَ اللَّهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ}
{അല്ലാഹു നിനക്ക് അൽ കിതാബും അൽ ഹിക്മത്തും (സുന്നത്ത്) അവതരിപ്പിച്ചു തന്നിരിക്കുന്നു.}
فَالْمُتَّقُونَ يُؤْمِنُونَ بِجَمِيعِ مَا جَاءَ بِهِ الرَّسُولُ،
എന്നാൽ തഖ്വയുള്ളവർ റസൂൽ ﷺ കൊണ്ടുവന്ന എല്ലാ കാര്യങ്ങളിലും വിശ്വസിക്കുന്നു.
وَلَا يُفَرِّقُونَ بَيْنَ بَعْضِ مَا أُنْزِلَ إِلَيْهِ، فَيُؤْمِنُونَ بِبَعْضِهِ، وَلَا يُؤْمِنُونَ بِبَعْضِهِ،
ചിലതിൽ വിശ്വസിക്കുകയും ചിലതിൽ വിശ്വസിക്കാതിരിക്കുകയും ചെയ്തുകൊണ്ട് അവർ അവിടുത്തേക്ക് അവതരിക്കപ്പെട്ടതിൽ വിവേചനം കാണിക്കുന്നില്ല.
إِمَّا بِجَحْدِهِ أَوْ تَأْوِيلِهِ، عَلَى غَيْرِ مُرَادِ اللَّهِ وَرَسُولِهِ،
അവിടുത്തേക്ക് അവതരിപ്പിക്കപ്പെട്ടവയിൽ ചിലതിനെ നിഷേധിച്ച് കൊണ്ടോ,
അല്ലെങ്കിൽ അല്ലാഹുവിന്റെയും റസൂൽ ﷺ യുടെയും ഉദ്ദേശ്യത്തിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തോ,
كَمَا يَفْعَلُ ذَلِكَ مَنْ يَفْعَلُهُ مِنَ الْمُبْتَدِعَةِ، الَّذِينَ يُؤَوِّلُونَ النُّصُوصَ الدَّالَّةَ عَلَى خِلَافِ قَوْلِهِمْ،
തങ്ങളുടെ അഭിപ്രായങ്ങൾക്ക് വിരുദ്ധമായ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്ന ബിദ്അത്തുകാർ ചെയ്യുന്നതുപോലെയാണ് അത്;
بِمَا حَاصِلُهُ عَدَمُ التَّصْدِيقِ بِمَعْنَاهَا، وَإِنْ صَدَّقُوا بِلَفْظِهَا،
തൽഫലമായിപദങ്ങളെ അംഗീകരിച്ചാലും അതിന്റെ യഥാർത്ഥ അർത്ഥത്തെ അവർ സത്യപ്പെടുത്തുന്നില്ല,
فَلَمْ يُؤْمِنُوا بِهَا إِيمَانًا حَقِيقِيًّا.
അങ്ങനെ അവർ അതിൽ യഥാർത്ഥ വിശ്വാസം അർപ്പിക്കുന്നില്ല.
وَقَوْلُهُ: {وَمَا أُنْزِلَ مِنْ قَبْلِكَ} يَشْمَلُ الْإِيمَانَ بِالْكُتُبِ السَّابِقَةِ،
وَمَا أُنْزِلَ مِنْ قَبْلِكَ
{നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടവയിലും (അവർ വിശ്വസിക്കുന്നു)} എന്ന അല്ലാഹുവിന്റെ വാക്ക് മുൻകാല വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തെ ഉൾക്കൊള്ളുന്നു.
وَيَتَضَمَّنُ الْإِيمَانُ بِالْكُتُبِ الْإِيمَان بِالرُّسُلِ وَبِمَا اشْتَمَلَتْ عَلَيْهِ،
വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസത്തിൽ നബിമാരിലുള്ള വിശ്വാസവും ആ കിതാബുകൾ ഉൾക്കൊള്ളുന്ന കാര്യങ്ങളിലുള്ള വിശ്വാസവും അടങ്ങിയിരിക്കുന്നു.
خُصُوصًا التَّوْرَاةَ وَالْإِنْجِيلَ وَالزَّبُورَ،
പ്രത്യേകിച്ചും തൗറാത്ത്, ഇഞ്ചീൽ, സബൂർ എന്നിവ.
وَهَذِهِ خَاصِّيَّةُ الْمُؤْمِنِينَ
ഇത് സത്യവിശ്വാസികളുടെ സവിശേഷതയാണ് (അല്ലാഹുവിൻ്റെ എല്ലാ കിതാബുകളിലും വിശ്വസിക്കുക എന്നത് .
يُؤْمِنُونَ بِجَمِيعِ الْكُتُبِ السَّمَاوِيَّةِ وَبِجَمِيعِ الرُّسُلِ فَلَا يُفَرِّقُونَ بَيْنَ أَحَدٍ مِنْهُمْ.
അവർ എല്ലാ ആകാശീയ ഗ്രന്ഥങ്ങളിലും എല്ലാ നബിമാരിലും വിശ്വസിക്കുന്നു, അവരിൽ ആരോടും അവർ വിവേചനം കാണിക്കുന്നില്ല.
ثُمَّ قَالَ: {وَبِالْآخِرَةِ هُمْ يُوقِنُونَ}
പിന്നീട് അല്ലാഹു പറഞ്ഞു:
وَبِالْآخِرَةِ هُمْ يُوقِنُونَ}
{അന്ത്യദിനത്തിൽ അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു}.
وَ"الْآخِرَةُ" اسْمٌ لِمَا يَكُونُ بَعْدَ الْمَوْتِ،
"ആഖിറത്ത്" എന്നത് മരണശേഷമുള്ള കാര്യങ്ങൾക്കുള്ള പേരാണ്.
وَخَصَّهُ [بِالذِّكْرِ] بَعْدَ الْعُمُومِ،
പൊതുവായ പരാമർശത്തിന് ശേഷം അതിനെ പ്രത്യേകം എടുത്തുപറഞ്ഞത്,
لِأَنَّ الْإِيمَانَ بِالْيَوْمِ الْآخِرِ، أَحَدُ أَرْكَانِ الْإِيمَانِ؛
പരലോകത്തിലുള്ള വിശ്വാസം ഈമാനിന്റെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നായതുകൊണ്ടാണ്;
وَلِأَنَّهُ أَعْظَمُ بَاعِثٍ عَلَى الرَّغْبَةِ وَالَّرَهْبَةِ وَالْعَمَلِ،
കൂടാതെ അത് നന്മയിലുള്ള ആഗ്രഹത്തിനും ഭയത്തിനും അമലിനും (പ്രവർത്തനത്തിനും) ഏറ്റവും വലിയ പ്രചോദനമായതുകൊണ്ടുമാണ്.
وَ"الْيَقِينُ" هُوَ الْعِلْمُ التَّامُّ الَّذِي لَيْسَ فِيهِ أَدْنَى شَكٍّ، الْمُوجِبُ لِلْعَمَلِ.
"യഖീൻ" എന്നാൽ അൽപ്പം പോലും സംശയമില്ലാത്തതും കർമ്മത്തിലേക്ക് നയിക്കുന്നതുമായ പൂർണ്ണമായ അറിവാണ്.
{أُولَئِكَ} أَيِ: الْمَوْصُوفُونَ بِتِلْكَ الصِّفَاتِ الْحَمِيدَةِ
أُولَئِكَ
{അക്കൂട്ടർ} അതായത് ഈ നല്ല ഗുണങ്ങളാൽ വിശേഷിപ്പിക്കപ്പെട്ടവർ
{عَلَى هُدًى مِنْ رَبِّهِمْ} أَيْ: عَلَى هُدًى عَظِيمٍ،
عَلَى هُدًى مِنْ رَبِّهِمْ
{തങ്ങളുടെ റബ്ബിൽ നിന്നുള്ള നേർമാർഗ്ഗത്തിലാണ്}.
അതായത് മഹത്തായ മാർഗ്ഗദർശനത്തിലാണ്;
لِأَنَّ التَّنْكِيرَ لِلتَّعْظِيمِ،
കാരണം (ഹുദൻ എന്ന വാക്ക്) നകിറ ആയി വന്നത് അതിന്റെ മഹത്വത്തെ കാണിക്കാനാണ്.
وَأَيُّ هِدَايَةٍ أَعْظَمُ مِنْ تِلْكَ الصِّفَاتِ الْمَذْكُورَةِ الْمُتَضَمِّنَةِ لِلْعَقِيدَةِ الصَّحِيحَةِ وَالْأَعْمَالِ الْمُسْتَقِيمَةِ،
ശരിയായ അഖീദയും നേരായ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ആ പരാമർശിക്കപ്പെട്ട ഗുണങ്ങളേക്കാൾ വലിയ ഏത് മാർഗ്ഗദർശനമാണുള്ളത്❓
وَهَلِ الْهِدَايَةُ [الْحَقِيقِيَّةُ] إِلَّا هِدَايَتُهُمْ،
യഥാർത്ഥ മാർഗ്ഗദർശനം അവരുടെ ( മുത്തഖീങ്ങളുടെ ) മാർഗ്ഗദർശനമല്ലാതെ മറ്റെന്താണ്❓
وَمَا سِوَاهَا [مِمَّا خَالَفَهَا] ، ضَلَالَةٌ.
അതിന് വിരുദ്ധമായതെല്ലാം വഴികേടാണ്.
وَأَتَى بِـ"عَلَى" فِي هَذَا الْمَوْضِعِ، الدَّالَّةِ عَلَى الِاسْتِعْلَاءِ،
ഉന്നതിയെ കാണിക്കുന്ന "അലാ" (മേൽ) എന്ന പദമാണ് ഈ സ്ഥലത്ത് ഉപയോഗിച്ചിരിക്കുന്നത്.
وَفِي الضَّلَالَةِ يَأْتِي بِـ"فِي" كَمَا فِي قَوْلِهِ: {وَإِنَّا أَوْ إِيَّاكُمْ لَعَلَى هُدًى أَوْ فِي ضَلَالٍ مُبِينٍ}
എന്നാൽ വഴികേടിന്റെ കാര്യത്തിൽ "ഫീ" (ഇൽ) എന്നാണ് വന്നിട്ടുള്ളത്.
അല്ലാഹുവിന്റെ ഈ വാക്കിൽ ഉള്ളതുപോലെ:
{وَإِنَّا أَوْ إِيَّاكُمْ لَعَلَى هُدًى أَوْ فِي ضَلَالٍ مُبِينٍ}
[തീർച്ചയായും ഞങ്ങളോ നിങ്ങളോ ആകുന്നു നേർമാർഗ്ഗത്തിലുള്ളത്, അല്ലെങ്കിൽ വ്യക്തമായ വഴികേടിൽ അകപ്പെട്ടിരിക്കുന്നത്.]
لِأَنَّ صَاحِبَ الْهُدَى مُسْتَعْلٍ بِالْهُدَى، مُرْتَفِعٌ بِهِ،
കാരണം, നേർമാർഗ്ഗത്തിലുള്ളയാൾ അതിലൂടെ ഉന്നതിയിലും ഔന്നത്യത്തിലുമാണ്;
وَصَاحِبَ الضَّلَالِ مُنْغَمِسٌ فِيهِ مُحْتَقَرٌ.
എന്നാൽ വഴികേടിലുള്ളയാൾ അതിൽ ആണ്ടുപോയവനും നിന്ദ്യനുമാണ്.
ثُمَّ قَالَ: {وَأُولَئِكَ هُمُ الْمُفْلِحُونَ}
പിന്നീട് അല്ലാഹു പറഞ്ഞു:
وَأُولَئِكَ هُمُ الْمُفْلِحُونَ
{അവർ തന്നെയാണ് വിജയികൾ}.
وَالْفَلَاحُ [هُوَ] الْفَوْزُ بِالْمَطْلُوبِ
"ഫലാഹ്" (വിജയം) എന്നാൽ ആഗ്രഹിച്ച കാര്യങ്ങൾ കരസ്ഥമാക്കലാണ്
وَالنَّجَاةُ مِنَ الْمَرْهُوَبِ،
ഭയപ്പെടുന്ന കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടലാണ് നജാത്ത്
حَصَرَ الْفَلَاحَ فِيهِمْ؛
ഇവിടെ വിജയം അവരിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു;
لِأَنَّهُ لَا سَبِيلَ إِلَى الْفَلَاحِ إِلَّا بِسُلُوكِ سَبِيلِهِمْ،
കാരണം അവരുടെ വഴിയിലൂടെ സഞ്ചരിച്ചല്ലാതെ വിജയത്തിലേക്ക് മറ്റ് മാർഗ്ഗമില്ല.
وَمَا عَدَا تِلْكَ السَّبِيلَ، فَهِيَ سُبُلُ الشَّقَاءِ وَالْهَلَاكِ وَالْخَسَارِ ,
ആ വഴിയല്ലാത്ത മറ്റെല്ലാം ദുരിതത്തിന്റെയും നാശത്തിന്റെയും നഷ്ടത്തിന്റെയും വഴികളാണ്,
الَّتِي تُفْضِي بِسَالِكِهَا إِلَى الْهَلَاكِ.
അത് അതിലൂടെ സഞ്ചരിക്കുന്നവനെ നാശത്തിലേക്കാണ് എത്തിക്കുക.
فَلِهَذَا لَمَّا ذَكَرَ صِفَاتِ الْمُؤْمِنِينَ حَقًّا، ذَكَرَ صِفَاتِ الْكُفَّارِ الْمُظْهِرِينَ لِكُفْرِهِمْ، الْمُعَانِدِينَ لِلرَّسُولِ، فَقَالَ:
(സത്യവിശ്വാസികളുടേത് അല്ലാത്ത പാത നാശത്തിലേക്ക് നയിക്കുമെന്ന് കഴിഞ്ഞ ദർസിൽ പരാമർശിച്ചല്ലോ )
അതിനാൽ, സത്യവിശ്വാസികളുടെ ഗുണവിശേഷങ്ങൾ പരാമർശിച്ച ശേഷം, തങ്ങളുടെ അവിശ്വാസം പരസ്യമാക്കുകയും നബിﷺയോട്
ശാഠ്യം കാണിക്കുകയും ചെയ്യുന്ന സത്യനിഷേധികളുടെ വിശേഷണങ്ങളും അല്ലാഹു പരാമർശിച്ചു. അല്ലാഹു പറഞ്ഞു:
*{إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لا يُؤْمِنُونَ*
{തീർച്ചയായും, സത്യനിഷേധം സ്വീകരിച്ചവരെ സംബന്ധിച്ചിടത്തോളം താങ്കൾ അവർക്ക് താക്കീത് നൽകുന്നതും നൽകാതിരിക്കുന്നതും സമമാണ്. അവർ വിശ്വസിക്കുകയില്ല.
*خَتَمَ اللَّهُ عَلَى قُلُوبِهِمْ وَعَلَى سَمْعِهِمْ وَعَلَى أَبْصَارِهِمْ غِشَاوَةٌ وَلَهُمْ عَذَابٌ عَظِيمٌ*}
അല്ലാഹു അവരുടെ ഹൃദയങ്ങളിലും കേൾവിയിലും മുദ്രവെച്ചിരിക്കുന്നു. അവരുടെ കണ്ണുകളിൽ ഒരു മൂടിയുമുണ്ട്. അവർക്ക് വലിയ ശിക്ഷയുമുണ്ട്.}
يُخْبِرُ تَعَالَى أَنَّ الَّذِينَ كَفَرُوا، أَيِ: اتَّصَفُوا بِالْكُفْرِ، وَانْصَبَغُوا بِهِ، وَصَارَ وَصْفًا لَهُمْ لَازِمًا،
അവിശ്വാസത്തെ സ്വന്തം സ്വഭാവമാക്കുകയും അതിൽ ആഴത്തിൽ ലയിച്ചുചേരുകയും, അത് തങ്ങളിൽ വേരൂന്നിയ ഒരു ഗുണമായി മാറുകയും ചെയ്ത സത്യനിഷേധികളെ കുറിച്ച് അല്ലാഹു അറിയിക്കുന്നു:
لَا يَرُدُّهُمْ عَنْهُ رَادِعٌ،
യാതൊരു വിലക്കും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയില്ല,
وَلَا يَنْجَعُ فِيهِمْ وَعْظٌ،
ഒരു ഉപദേശവും അവരിൽ ഫലം കാണുകയോ ഇല്ല,
إِنَّهُمْ مُسْتَمِرُّونَ عَلَى كُفْرِهِمْ،
അവർ തങ്ങളുടെ അവിശ്വാസത്തിൽ തുടർന്നുകൊണ്ടേയിരിക്കുന്നവരാണ്.
فَسَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ، أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ.
അതിനാൽ താങ്കൾ അവർക്ക് മുന്നറിയിപ്പ് നൽകുന്നതും നൽകാതിരിക്കുന്നതും സമമാണ്; അവർ വിശ്വസിക്കുകയില്ല.
وَحَقِيقَةُ الْكُفْرِ: هُوَ الْجُحُودُ لِمَا جَاءَ بِهِ الرَّسُولُ، أَوْ جَحْدُ بَعْضِهِ،
നബിﷺ കൊണ്ടുവന്നതിനെ പൂർണ്ണമായോ ഭാഗികമായോ തള്ളിക്കളയുക എന്നതാണ് കുഫ്റിൻ്റെ യാഥാർത്ഥ്യം.
فَهَؤُلَاءِ الْكُفَّارُ لَا تُفِيدُهُمُ الدَّعْوَةُ إِلَّا إِقَامَةَ الْحُجَّةِ.
അതിനാൽ ഇത്തരം സത്യനിഷേധികൾക്ക് പ്രബോധനം കൊണ്ട് തെളിവ് സ്ഥാപിക്കപ്പെടുക എന്നതല്ലാതെ വേറെ പ്രയോജനമൊന്നുമില്ല.
وَكَأَنَّ فِي هَذَا قَطْعًا لِطَمَعِ الرَّسُولِ ﷺ فِي إِيمَانِهِمْ،
അവരുടെ ഈമാനിൽ നബിﷺക്കുള്ള പ്രതീക്ഷയെ അവസാനിപ്പിക്കാനുള്ള സന്ദേശമാണ് ഇതിലുള്ളത്,
وَأَنَّكَ لَا تَأْسَ عَلَيْهِمْ،
അവരെക്കുറിച്ച് താങ്കൾ (നബി) വ്യസനിക്കേണ്ടതില്ലെന്നും
وَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَاتٍ.
ആധികയറി താങ്കളുടെ (നബിയുടെ) മനസ്സ് തകരേണ്ടതില്ലെന്നുമുള്ള (സന്ദേശമാണ് ഇതിലുള്ളത്.)
ثُمَّ ذَكَرَ الْمَوَانِعَ الْمَانِعَةَ لَهُمْ مِنَ الْإِيمَانِ فَقَالَ:
പിന്നീട് വിശ്വാസത്തിൽ നിന്ന് അവരെ തടയുന്ന തടസ്സങ്ങളെക്കുറിച്ച് അല്ലാഹു പരാമർശിച്ചു:
{خَتَمَ اللَّهُ عَلَى قُلُوبِهِمْ وَعَلَى سَمْعِهِمْ}
{അല്ലാഹു അവരുടെ ഹൃദയങ്ങളിലും കേൾവിയിലും മുദ്രവെച്ചിരിക്കുന്നു}.
أَيْ: طَبَعَ عَلَيْهَا بِطَابَعٍ لَا يَدْخُلُهَا الْإِيمَانُ،وَلَا يَنْفُذُ فِيهَا،
അതായത് വിശ്വാസം അതിലേക്ക് പ്രവേശിക്കാത്ത വിധവും തുളച്ചുകയറാത്ത വിധവും ഒരു മുദ്ര പതിപ്പിച്ചിരിക്കുന്നു.
فَلَا يَعُونَ مَا يَنْفَعُهُمْ،
അതിനാൽ തങ്ങൾക്ക് ഉപകാരപ്പെടുന്നത് അവർ ഗ്രഹിക്കുകയില്ല ,
وَلَا يَسْمَعُونَ مَا يُفِيدُهُمْ.
തങ്ങൾക്ക് പ്രയോജനപ്പെടുന്നത് അവർ കേൾക്കുകയോ ഇല്ല.
{وَعَلَى أَبْصَارِهِمْ غِشَاوَةٌ}
{وَعَلَى أَبْصَارِهِمْ غِشَاوَةٌ}
{അവരുടെ കണ്ണുകളിൽ ഒരു മൂടിയുമുണ്ട്}.
أَيْ: غِشَاءٌ وَغِطَاءٌ وَأَكِنَّةٌ تَمْنَعُهَا عَنِ النَّظَرِ الَّذِي يَنْفَعُهُمْ.
അതായത് തങ്ങൾക്ക് ഉപകാരപ്പെടുന്ന കാഴ്ചകളിൽ നിന്ന് അവരെ തടയുന്ന മൂടികളും കവചവും മറയും അതിന്മേലുണ്ട്.
وَهَذِهِ طُرُقُ الْعِلْمِ وَالْخَيْرِ،
ഇവ അറിവിന്റെയും നന്മയുടെയും മാർഗ്ഗങ്ങളാണ്,
قَدْ سُدَّتْ عَلَيْهِمْ،
അത് അവർക്ക് മുന്നിൽ അടയ്ക്കപ്പെട്ടിരിക്കുന്നു,
فَلَا مَطْمَعَ فِيهِمْ،
അതിനാൽ അവരിൽ യാതൊരു പ്രതീക്ഷയുമില്ല,
وَلَا خَيْرَ يُرْجَى عِنْدَهُمْ.
ഒരു നന്മയും അവരിൽ നിന്ന് ആശിക്കാനുമില്ല.
وَإِنَّمَا مُنِعُوا ذَلِكَ، وَسُدَّتْ عَنْهُمْ أَبْوَابُ الْإِيمَانِ
അവർ തടയപ്പെട്ടതും വിശ്വാസത്തിന്റെ വാതിലുകൾ അവർക്ക് മുന്നിൽ അടയ്ക്കപ്പെട്ടതും ഇത് കൊണ്ട് മാത്രമാണ് :
بِسَبَبِ كُفْرِهِمْ وَجُحُودِهِمْ وَمُعَانَدَتِهِمْ بَعْدَ مَا تَبَيَّنَ لَهُمُ الْحَقُّ.
സത്യം വ്യക്തമായി ബോധ്യപ്പെട്ടതിനുശേഷവും തങ്ങൾ കാണിച്ച സത്യനിഷേധം, നിഷേധ നിലപാട്, ശാഠ്യം എന്നിവ കാരണത്താൽ (മാത്രമാണ്).
كَمَا قَالَ تَعَالَى: {وَنُقَلِّبُ أَفْئِدَتَهُمْ وَأَبْصَارَهُمْ كَمَا لَمْ يُؤْمِنُوا بِهِ أَوَّلَ مَرَّةٍ}
അല്ലാഹു തആലാ പറഞ്ഞതുപോലെ:
وَنُقَلِّبُ أَفۡئِدَتَهُمۡ وَأَبۡصَٰرَهُمۡ كَمَا لَمۡ يُؤۡمِنُواْ بِهِۦٓ أَوَّلَ مَرَّةٍ وَنَذَرُهُمۡ فِى طُغۡيَٰنِهِمۡ يَعۡمَهُونَ (الأنعام 110)
[അവര് (സത്യനിഷേധികൾ) ഇതില് (ഖുര്ആനിൽ ) ആദ്യ പ്രാവശ്യം തന്നെ വിശ്വസിക്കാതിരുന്നപോലെ, അവരുടെ ഹൃദയങ്ങളെയും, ദൃഷ്ടികളെയും നാം മറിച്ചുകൊണ്ടിരിക്കുന്നതാണ്. അവരുടെ അതിരു കവിച്ചലില് അന്ധാളിച്ചു അലഞ്ഞുകൊണ്ടിരിക്കുമാറ് അവരെ നാം വിട്ടേക്കുന്നതുമാണ്.]
وَهَذَا عِقَابٌ عَاجِلٌ.
ഇത് ഐഹികമായ ഒരു തൽക്ഷണ ശിക്ഷയാണ്.
ثُمَّ ذَكَرَ الْعِقَابَ الْآجِلَ، فَقَالَ:
പിന്നീട് പരലോക ശിക്ഷയെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
{وَلَهُمْ عَذَابٌ عَظِيمٌ}
{അവർക്ക് വലിയ ശിക്ഷയുമുണ്ട്}.
وَهُوَ عَذَابُ النَّارِ، وَسَخَطُ الْجَبَّارِ الْمُسْتَمِرُّ الدَّائِمُ.
അത് നരകാഗ്നിയുടെ ശിക്ഷയും പ്രതാപശാലിയായ അല്ലാഹുവിന്റെ നിരന്തരവും ശാശ്വതവുമായ കോപവുമാണ്.
ثُمَّ قَالَ تَعَالَى فِي وَصْفِ الْمُنَافِقِينَ الَّذِينَ ظَاهِرُهُمُ الإِسْلَامُ وَبَاطِنُهُمُ الْكُفْرُ فَقَالَ:
പിന്നീട് (സത്യവിശ്വാസികളുടെയും സത്യനിഷേധികളുടെയും വിശേഷണങ്ങൾ പറഞ്ഞ ശേഷം ) അല്ലാഹു തആലാ, ബാഹ്യമായി ഇസ്ലാമും ആന്തരികമായി കുഫ്റും (സത്യനിഷേധം) വെച്ചുപുലർത്തുന്ന കപടവിശ്വാസികളുടെ (മുനാഫിഖുകളുടെ) വിശേഷണം വിവരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
{ *وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الآخِرِ وَمَا هُمْ بِمُؤْمِنِين*
{ജനങ്ങളിൽ ചിലരുണ്ട്; അവർ പറയും: "ഞങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു" എന്ന്. എന്നാൽ അവർ വിശ്വാസികളല്ല,
*يُخَادِعُونَ اللَّهَ وَالَّذِينَ آمَنُوا وَمَا يَخْدَعُونَ إِلا أَنْفُسَهُمْ وَمَا يَشْعُرُونَ*
അല്ലാഹുവിനെയും വിശ്വസിച്ചവരെയും വഞ്ചിക്കാൻ അവർ ശ്രമിക്കുന്നു. എന്നാൽ അവർ തങ്ങളെത്തന്നെയാണ് വഞ്ചിക്കുന്നത്; അവർ അത് അറിയുന്നില്ല.
وَاعْلَمْ أَنَّ النِّفَاقَ هُوَ: إِظْهَارُ الْخَيْرِ وَإِبْطَانُ الشَّرِّ،
നന്മ വെളിയിൽ കാണിക്കുകയും തിന്മ ഉള്ളിൽ ഒളിപ്പിച്ചു വെക്കുകയുമാണ് നിഫാഖ് (കപടത) എന്ന് മനസ്സിലാക്കുക.
وَيَدْخُلُ فِي هَذَا التَّعْرِيفِ النِّفَاقُ الاعْتِقَادِيُّ، وَالنِّفَاقُ الْعَمَلِيُّ،
വിശ്വാസപരമായ നിഫാഖും (നിഫാഖ് ഇഅ്തിഖാദിയ്യ്) കർമ്മപരമായ നിഫാഖും (നിഫാഖ് അമലിയ്യ്) ഈ നിർവ്വചനത്തിൽ ഉൾപ്പെടുന്നു.
كَالَّذِي ذَكَرَ النَّبِيُّ ﷺ فِي قَوْلِهِ:
നബി ﷺ തങ്ങളുടെ ഈ വചനത്തിൽ പരാമർശിച്ചതുപോലെ:
"آيَةُ الْمُنَافِقِ ثَلَاثٌ: إِذَا حَدَّثَ كَذَبَ، وَإِذَا وَعَدَ أَخْلَفَ، وَإِذَا اؤْتُمِنَ خَانَ"
"മുനാഫിഖിന്റെ അടയാളങ്ങൾ മൂന്നാണ്: സംസാരിച്ചാൽ കളവ് പറയുക, വാഗ്ദാനം ചെയ്താൽ ലംഘിക്കുക, വിശ്വസിച്ചേൽപ്പിച്ചാൽ ചതിക്കുക."
وَفِي رِوَايَةٍ: "وَإِذَا خَاصَمَ فَجَرَ"
ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്: "തർക്കത്തിൽ ഏർപ്പെട്ടാൽ അധർമ്മം പ്രവർത്തിക്കുക."
وَأَمَّا النِّفَاقُ الاعْتِقَادِيُّ الْمُخْرِجُ عَنْ دَائِرَةِ الإِسْلَامِ، فَهُوَ الَّذِي وَصَفَ اللَّهُ بِهِ الْمُنَافِقِينَ فِي هَذِهِ السُّورَةِ وَغَيْرِهَا،
എന്നാൽ ഇസ്ലാമിന്റെ വൃത്തത്തിൽ നിന്ന് പുറത്തുപോകുന്ന വിശ്വാസപരമായ നിഫാഖ് ആണ് അല്ലാഹു ഈ സൂറത്തിലും മറ്റുള്ള സൂറത്തുകളിലും മുനാഫിഖുകളെ കുറിച്ച് വിവരിച്ച നിഫാഖ്.
وَلَمْ يَكُنِ النِّفَاقُ مَوْجُودًا قَبْلَ هِجْرَةِ الرَّسُولِ ﷺ مِنْ مَكَّةَ إِلَى الْمَدِينَةِ، وَلَا بَعْدَ الْهِجْرَةِ حَتَّى كَانَتْ وَقْعَةُ بَدْرٍ.
നബി ﷺ മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോകുന്നതിന് മുമ്പോ, ഹിജ്റക്ക് ശേഷം ബദർ യുദ്ധം നടക്കുന്നതുവരെയോ നിഫാഖ് നിലവിലുണ്ടായിരുന്നില്ല (മുനാഫിഖുകൾ എന്ന ഒരു വിഭാഗം ഉണ്ടായിരുന്നില്ല എന്നർഥം).
وَأَظْهَرَ اللَّهُ الْمُؤْمِنِينَ وَأَعَزَّهُمْ،
അല്ലാഹു സത്യവിശ്വാസികളെ വിജയിപ്പിക്കുകയും അവർക്ക് പ്രതാപം നൽകുകയും ചെയ്തു,
فَذَلَّ مَنْ فِي الْمَدِينَةِ مِمَّنْ لَمْ يُسْلِمْ،
അപ്പോൾ,മദീനയിൽ ഇസ്ലാം ആശ്ലേഷിക്കാത്തവർ അപമാനിതരായി,
فَأَظْهَرَ بَعْضُهُمُ الإِسْلَامَ خَوْفًا وَمُخَادَعَةً،
അങ്ങനെ ഭയം കൊണ്ടും വഞ്ചന ലക്ഷ്യമാക്കിയും അവരിൽ ഇസ്ലാമിനെ വെളിവാക്കി ( പ്രത്യക്ഷത്തിൽ മുസ്ലിം ആയി അഭിനയിച്ചു )
وَلِتَحْقَنَ دِمَاؤُهُمْ،
തങ്ങളുടെ രക്തം സംരക്ഷിക്കപ്പെടാനും
وَتَسْلَمَ أَمْوَالُهُمْ،
തങ്ങളുടെ സ്വത്തുക്കൾ സുരക്ഷിതമാകാനും വേണ്ടി
فَكَانُوا بَيْنَ أَظْهُرِ الْمُسْلِمِينَ فِي الظَّاهِرِ أَنَّهُمْ مِنْهُمْ،
അങ്ങനെ അവർ ബാഹ്യരൂപത്തിൽ മുസ്ലിംകളുടെ കൂടെയായിരുന്നു,
وَفِي الْحَقِيقَةِ لَيْسُوا مِنْهُمْ.
എന്നാൽ യഥാർത്ഥത്തിൽ അവർ അവരിൽ പെട്ടവരായിരുന്നില്ല.
فَمِنْ لُطْفِ اللَّهِ بِالْمُؤْمِنِينَ،
സത്യവിശ്വാസികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്താൽ പെട്ടതാണ്:
أَنْ جَلَا أَحْوَالَهُمْ
അല്ലാഹു അവരുടെ (മുനാഫിഖുകളുടെ) അവസ്ഥകൾ വ്യക്തമാക്കിയെന്നതും
وَوَصَفَهُمْ بِأَوْصَافٍ يَتَمَيَّزُونَ بِهَا،
അവർ തിരിച്ചറിയപ്പെടാനുള്ള വിശേഷങ്ങൾ വിവരിച്ചെന്നതും,
لِئَلَّا يَغْتَرَّ بِهِمُ الْمُؤْمِنُونَ،
സത്യ വിശ്വാസികൾ അവരെ കൊണ്ട് വഞ്ചിക്കപ്പെടാതിരിക്കാൻ
وَلِيَنْقَمِعُوا أَيْضًا عَنْ كَثِيرٍ مِنْ فُجُورِهِمْ.
കപടവിശ്വാസികൾ അവരുടെ അധർമ്മങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും വേണ്ടി
قَالَ تَعَالَى:
അല്ലാഹു തആലാ പറഞ്ഞു
يَحۡذَرُ ٱلۡمُنَٰفِقُونَ أَن تُنَزَّلَ عَلَيۡهِمۡ سُورَةٌ تُنَبِّئُهُم بِمَا فِى قُلُوبِهِمۡۚ قُلِ ٱسۡتَهۡزِءُوٓاْ إِنَّ ٱللَّهَ مُخۡرِجٌ مَّا تَحۡذَرُونَ
കപടവിശ്വാസികള് ഭയപ്പെട്ടുകൊണ്ടിരിക്കുന്നു- തങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെക്കുറിച്ച് അവരെ വിവരമറിയിക്കുന്ന വല്ല `സൂറത്തും' അവരില് അവതരിപ്പിക്കപ്പെടുന്നതിനെ സംബന്ധിച്ച്. പറയുക: `നിങ്ങള് പരിഹസിച്ചുകൊള്ളുവിന്; നിശ്ചയമായും അല്ലാഹു, നിങ്ങള് ഭയപ്പെട്ടുകൊണ്ടിരിക്കുന്നതിനെ വെളിക്കുവരുത്തുന്നവനാണ്.’
فَوَصَفَهُمُ اللَّهُ بِأَصْلِ النِّفَاقِ فَقَالَ:
അങ്ങനെ കപടവിശ്വാസത്തിന്റെ മൂലകാരണം വിവരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
*{وَمِنَ النَّاسِ مَنْ يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الآخِرِ وَمَا هُمْ بِمُؤْمِنِينَ}*
{അല്ലാഹുവിലും അന്ത്യദിനത്തിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചിലർ ആളുകളുടെ കൂട്ടത്തിലുണ്ട്; എന്നാൽ അവർ വിശ്വാസികളല്ല.}
فَإِنَّهُمْ يَقُولُونَ بِأَلْسِنَتِهِمْ مَا لَيْسَ فِي قُلُوبِهِمْ،
തങ്ങളുടെ ഹൃദയങ്ങളിലില്ലാത്ത കാര്യങ്ങളാണ് അവർ നാവുകൊണ്ട് പറയുന്നത്.
فَأَكْذَبَهُمُ اللَّهُ بِقَوْلِهِ: {وَمَا هُمْ بِمُؤْمِنِينَ}.
അതിനാൽ {അവർ വിശ്വാസികളല്ല} എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു അവരെ കള്ളമാക്കുകയാണുണ്ടായത്.
لِأَنَّ الْإِيمَانَ الْحَقِيقِيَّ، مَا تَوَاطَأَ عَلَيْهِ الْقَلْبُ وَاللِّسَانُ،
കാരണം യഥാർത്ഥ വിശ്വാസം എന്നാൽ ഹൃദയവും നാവും ഒരുപോലെ യോജിച്ചതാണ്,
وَإِنَّمَا هَذَا مُخَادَعَةٌ لِلَّهِ وَلِعِبَادِهِ الْمُؤْمِنِينَ.
എന്നാൽ ഇത് (മുനാഫിഖുകളുടെ പ്രവൃത്തി) അല്ലാഹുവിനെയും അവന്റെ സത്യവിശ്വാസികളായ ദാസന്മാരെയും വഞ്ചിക്കൽ മാത്രമാണ്.
وَالْمُخَادَعَةُ: أَنْ يُظْهِرَ الْمُخَادِعُ لِمَنْ يُخَادِعُهُ شَيْئًا،
വഞ്ചിക്കുക എന്നാൽ: വഞ്ചിക്കുന്നയാൾ താൻ വഞ്ചിക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് മുന്നിൽ ഒരു കാര്യം ബാഹ്യമായി കാണിക്കുകയും,
وَيُبْطِنَ خِلَافَهُ
ഉള്ളിൽ അതിന് വിപരീതമായത് ഒളിച്ചുവെക്കലമാണ്-
لِكَيْ يَتَمَكَّنَ مِنْ مَقْصُودِهِ مِمَّنْ يُخَادِعُ.
(മുനാഫിഖിൻ്റെ) ഉദ്ദേശ്യം നടപ്പിലാക്കാൻ വേണ്ടി
فَهَؤُلَاءِ الْمُنَافِقُونَ، سَلَكُوا مَعَ اللَّهِ وَعِبَادِهِ هَذَا الْمَسْلَكَ،
ഈ കപടവിശ്വാസികൾ അല്ലാഹുവോടും അവന്റെ ദാസന്മാരോടും ഈ മാർഗ്ഗമാണ് സ്വീകരിച്ചത്;
فَعَادَ خِدَاعُهُمْ عَلَى أَنْفُسِهِمْ.
തന്മൂലം അവരുടെ വഞ്ചന അവർക്ക് തന്നെ വിനയായി ഭവിച്ചു.
فَإِنَّ هَذَا مِنَ الْعَجَائِبِ؛
തീർച്ചയായും ഇത് അത്ഭുതകരമായ കാര്യങ്ങളിൽ പെട്ടതാണ്,
لِأَنَّ الْمُخَادِعَ، إِمَّا أَنْ يَنْتَجَ خِدَاعُهُ
കാരണം വഞ്ചിക്കുന്ന ഒരാളുടെ വഞ്ചന ഒന്നുകിൽ വിജയിക്കുകയും,
وَيَحْصُلَ لَهُ مَا يُرِيدُ،
അവൻ ഉദ്ദേശിച്ച കാര്യം നേടുകയും ചെയ്യും,
أَوْ يَسْلَمَ، لَا لَهُ وَلَا عَلَيْهِ.
അല്ലെങ്കിൽ യാതൊരു ലാഭവും നഷ്ടവുമില്ലാതെ രക്ഷപ്പെടും.
وَهَؤُلَاءِ عَادَ خِدَاعُهُمْ عَلَيْهِمْ،
എന്നാൽ ഇക്കൂട്ടരുടെ വഞ്ചന അവർക്ക് തന്നെ തിരിച്ചടിയായി
وَكَأَنَّهُمْ يَعْمَلُونَ مَا يَعْمَلُونَ مِنَ الْمَكْرِ لِإِهْلَاكِ أَنْفُسِهِمْ وَإِضْرَارِهَا وَكَيْدِهَا.
തങ്ങളുടെ സ്വന്തം നാശത്തിനും ദ്രോഹത്തിനും തന്ത്രങ്ങൾക്കുമായിട്ടാണ് അവർ തന്ത്രങ്ങൾ മെനയുന്നത് എന്നതുപോലെയാണ് ഇത്.
لِأَنَّ اللَّهَ تَعَالَى لَا يَتَضَرَّرُ بِخِدَاعِهِمْ،
കാരണം അല്ലാഹുവിന് അവരുടെ വഞ്ചന കൊണ്ട് ഒരു ദോഷവും സംഭവിക്കില്ല,
وَعِبَادَهُ الْمُؤْمِنِينَ، لَا يَضُرُّهُمْ كَيْدُهُمْ شَيْئًا.
അവന്റെ വിശ്വസ്തരായ ദാസന്മാർക്കും അവരുടെ തന്ത്രം കൊണ്ട് ഒരു ദോഷവും വരില്ല.
فَلَا يَضُرُّ الْمُؤْمِنِينَ أَنْ أَظْهَرَ الْمُنَافِقُونَ الْإِيمَانَ،فَسَلِمَتْ بِذَلِكَ أَمْوَالُهُمْ وَحُقِنَتْ دِمَاؤُهُمْ،
കപടവിശ്വാസികൾ വിശ്വാസം വെളിപ്പെടുത്തുകയും അതുവഴി അവരുടെ ധനം സുരക്ഷിതമാകുകയും രക്തം സംരക്ഷിക്കപ്പെടുകയും ചെയ്തത് സത്യവിശ്വാസികൾക്ക് ഒരു ദോഷവും വരുത്തുന്നില്ല.
وَصَارَ كَيْدُهُمْ فِي نُحُورِهِمْ.
മറിച്ച് അവരുടെ തന്ത്രം അവർക്ക് തന്നെ വിനയായി മാറുകയാണ് ചെയ്തത്.
وَحَصَلَ لَهُمْ بِذَلِكِ الْخِزْيُ وَالْفَضِيحَةُ فِي الدُّنْيَا،وَالْحُزْنُ الْمُسْتَمِرُّ
ഇഹലോകത്ത് അവർക്ക് അപമാനവും നിന്ദ്യതയും തുടർച്ചയായ ദുഃഖവും മാത്രമാണ് ലഭിച്ചത്_
بِسَبَبِ مَا يَحْصُلُ لِلْمُؤْمِنِينَ مِنَ الْقُوَّةِ وَالنُّصْرَةِ.
സത്യവിശ്വാസികൾക്ക് ലഭിക്കുന്ന ശക്തിയും സഹായവും കാരണം.
ثُمَّ فِي الْآخِرَةِ لَهُمُ الْعَذَابُ الْأَلِيمُ الْمُوجِعُ الْمُفْجِعُ،
بِسَبَبِ كَذِبِهِمْ وَكُفْرِهِمْ وَفُجُورِهِمْ،
പിന്നീട് പരലോകത്ത് തങ്ങളുടെ കള്ളം, സത്യനിഷേധം, അധർമ്മം എന്നിവ കാരണം വേദനയേറിയതും സങ്കടകരവുമായ കഠിനശിക്ഷ അവർക്കുണ്ട്;
وَالْحَالُ أَنَّهُمْ مِنْ جَهْلِهِمْ وَحَمَاقَتِهِمْ لَا يَشْعُرُونَ بِذَلِكِ.
എന്നാൽ തങ്ങളുടെ വിവരക്കേടും വിഡ്ഢിത്തവും കാരണം അവരത് അറിയുന്നുമില്ല.
فِى قُلُوبِهِم مَّرَضٌ فَزَادَهُمُ ٱللَّهُ مَرَضًاۖ وَلَهُمۡ عَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡذِبُونَ(البقرة 10)
അവരുടെ ഹൃദയങ്ങളിൽ ഒരു തരം രോഗമുണ്ട്. എന്നിട്ട് അല്ലാഹു അവര്ക്ക് രോഗം വര്ദ്ധിപ്പിച്ചിരിക്കുകയാണ്. അവര്ക്ക് വേദനയേറിയ ശിക്ഷയുമുണ്ട്; അവര് വ്യാജം പറഞ്ഞു കൊണ്ടിരിക്കുന്നത് നിമിത്തം.
🌳🌳🌳
തഫ്സീർ :
وَقَوْلُهُ: {فِي قُلُوبِهِمْ مَرَضٌ}
وَالْمُرَادُ بِالْمَرَضِ هُنَا: مَرَضُ الشَّكِّ وَالشُّبُهَاتِ وَالنِّفَاقِ،
فِي قُلُوبِهِمْ مَرَضٌ
"അവരുടെ ഹൃദയങ്ങളിൽ ഒരു രോഗമുണ്ട്" എന്ന അല്ലാഹുവിന്റെ വാക്ക്.
ഇവിടെ രോഗം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സംശയം, ആശയക്കുഴപ്പങ്ങൾ, കപടത എന്നിവയുടെ രോഗമാണ്.
لِأَنَّ الْقَلْبَ يَعْرِضُ لَهُ مَرَضَانِ يُخْرِجَانِهِ عَنْ صِحَّتِهِ وَاعْتِدَالِهِ:
കാരണം, ഹൃദയത്തിന് അതിൻ്റെ ആരോഗ്യത്തിൽ നിന്നും ചൊവ്വായ അവസ്ഥയിൽ നിന്നും പുറത്തുകടത്തുന്ന രണ്ടുതരം രോഗങ്ങൾ ബാധിക്കാറുണ്ട്:
مَرَضُ الشُّبُهَاتِ الْبَاطِلَةِ، وَمَرَضُ الشَّهَوَاتِ الْمُرْدِيَةِ،
ശുബുഹാത്ത് അഥവാ ആശയക്കുഴപ്പങ്ങളുടെ / സംശയങ്ങളുടെ രോഗവും, വിനാശകരമായ ദേഹേച്ഛകളുടെ രോഗവുമാണവ.
فَالْكُفْرُ وَالنِّفَاقُ وَالشُّكُوكُ وَالْبِدَعُ، كُلُّهَا مِنْ مَرَضِ الشُّبُهَاتِ،
സത്യനിഷേധം (കുഫ്ര്), കപടത, സംശയങ്ങൾ, ബിദ്അത്തുകൾ എന്നിവയെല്ലാം ആശയക്കുഴപ്പങ്ങളുടെ രോഗത്തിൽ പെട്ടതാണ്.
وَالزِّنَا، وَمَحَبَّةُ الْفَوَاحِشِ وَالْمَعَاصِي وَفِعْلُهَا، مِنْ مَرَضِ الشَّهَوَاتِ.
വ്യഭിചാരം, നീചകൃത്യങ്ങളോടും പാപങ്ങളോടുമുള്ള സ്നേഹം, അവ പ്രവർത്തിക്കൽ എന്നിവ ദേഹേച്ഛകളുടെ രോഗത്തിൽ പെട്ടതുമാണ്.
كَمَا قَالَ تَعَالَى: {فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلًا مَعْرُوفًا}
അല്ലാഹു തആലാ പറഞ്ഞതുപോലെ:
{فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي *فِي قَلْبِهِ مَرَضٌ* وَقُلْنَ قَوْلًا مَعْرُوفًا}- الأحزاب 32
"ആകയാൽ (അന്യ പുരുഷൻമാരോട് ) സംസാരിക്കുമ്പോൾ നിങ്ങൾ (സ്ത്രീകൾ) മൃദുത്വം കാണിക്കരുത് ( കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്). അങ്ങനെ ചെയ്താൽ *ഹൃദയത്തിൽ രോഗമുള്ളവന്* മോഹം തോന്നിയേക്കാം. നിങ്ങൾ ന്യായമായ വാക്ക് പറയുക."
وَهِيَ شَهْوَةُ الزِّنَا،
അത് (ഈ ആയത്തിൽ പറഞ്ഞത് ) വ്യഭിചാരത്തോടുള്ള ദേഹേച്ഛയാണ്
وَالْمُعَافَى مَنْ عُوفِيَ مِنْ هَذَيْنِ الْمَرَضَيْنِ،
ഈ രണ്ടു രോഗങ്ങളിൽ നിന്നും (ശുബുഹാത് + ശഹവാത് ) മുക്തി നേടിയവനാണ് യഥാർത്ഥ സുഖം പ്രാപിച്ചവൻ.
فَحَصَلَ لَهُ الْيَقِينُ وَالْإِيمَانُ،
അങ്ങനെ അവൻ ഉറച്ച വിശ്വാസവും (യഖീൻ) ഈമാനും നേടുകയും,
وَالصَّبْرُ عَنْ كُلِّ مَعْصِيَةٍ،
എല്ലാ പാപങ്ങളിൽ നിന്നും ക്ഷമ പാലിച്ച് വിട്ട് നിൽക്കുകയും,
فَرَفَلَ فِي أَثْوَابِ الْعَافِيَةِ.
അങ്ങനെ സൗഖ്യത്തിന്റെ വസ്ത്രങ്ങളിൽ പ്രശോഭിക്കുകയും ചെയ്യുന്നു.
وَفِي قَوْلِهِ عَنِ الْمُنَافِقِينَ:
കപടവിശ്വാസികളെക്കുറിച്ച് അല്ലാഹു പറഞ്ഞിരിക്കുന്നതിൽ:-
{فِي قُلُوبِهِمْ مَرَضٌ فَزَادَهُمُ اللَّهُ مَرَضًا وَلَهُمْ عَذَابٌ أَلِيمٌ بِمَا كَانُوا يَكْذِبُونَ}
"അവരുടെ ഹൃദയങ്ങളിൽ ഒരു രോഗമുണ്ട്. തന്മൂലം അല്ലാഹു അവർക്ക് രോഗം വർദ്ധിപ്പിച്ചു കൊടുത്തു. കള്ളം പറഞ്ഞിരുന്നതിന്റെ ഫലമായി വേദനാജനകമായ ശിക്ഷയാണ് അവർക്കുള്ളത്."
بَيَانٌ لِحِكْمَتِهِ تَعَالَى فِي تَقْدِيرِ الْمَعَاصِي عَلَى الْعَاصِينَ،
അല്ലാഹുവിനെ ധിക്കരിക്കുന്നവരുടെ മേൽ പാപങ്ങൾ വിധിക്കുന്നതിൽ അല്ലാഹുവിന്റെ ഹിക്മത്ത് വ്യക്തമാകുന്നു.
وَأَنَّهُ بِسَبَبِ ذُنُوبِهِمُ السَّابِقَةِ،
അവരുടെ മുൻകാല പാപങ്ങൾ കാരണമായാണ്,
يَبْتَلِيهِمْ بِالْمَعَاصِي اللَّاحِقَةِ الْمُوجِبَةِ لِعُقُوبَاتِهَا.
അതിൻ്റെ ശിക്ഷ അനിവാര്യമാക്കുന്ന തുടർന്നുള്ള പാപങ്ങൾ കൊണ്ട് അല്ലാഹു അവരെ പരീക്ഷിക്കുന്നത് എന്നതും.
كَمَا قَالَ تَعَالَى:
അല്ലാഹു തആലാ പറഞ്ഞതുപോലെ:-
{وَنُقَلِّبُ أَفْئِدَتَهُمْ وَأَبْصَارَهُمْ كَمَا لَمْ يُؤْمِنُوا بِهِ أَوَّلَ مَرَّةٍ وَنَذَرُهُمْ فِي طُغْيَانِهِمْ يَعْمَهُونَ}- الأمام 110
"ആദ്യതവണ ഇതിൽ (ഖുർആനിൽ) വിശ്വസിക്കാതിരുന്നതുപോലെ നാം അവരുടെ ഹൃദയങ്ങളെയും കണ്ണുകളെയും മറിച്ചുകളയുകയും, തങ്ങളുടെ അതിക്രമത്തിൽ അന്തമായി അലയാൻ നാം അവരെ വിട്ടേക്കുകയും ചെയ്യും."
وَقَالَ تَعَالَى:
അല്ലാഹു തആലാ പറഞ്ഞു:_
{فَلَمَّا زَاغُوا أَزَاغَ اللَّهُ قُلُوبَهُمْ وَاللَّهُ لَا يَهْدِي الْقَوْمَ الْفَاسِقِينَ}- الصف 5
"അങ്ങനെ അവർ തെറ്റിപ്പോയപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളെ തെറ്റിച്ചു കളഞ്ഞു. അധർമ്മകാരികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല."
وَقَالَ تَعَالَى:
അല്ലാഹു തആലാ പറഞ്ഞു:-
{وَأَمَّا الَّذِينَ فِي قُلُوبِهِمْ مَرَضٌ فَزَادَتْهُمْ رِجْسًا إِلَى رِجْسِهِمْ وَمَاتُوا وَهُمْ كَافِرُونَ}-التوبة 125
"എന്നാൽ ഹൃദയങ്ങളിൽ രോഗമുള്ളവർക്കാകട്ടെ, അത് അവരുടെ അഴുക്കിലേക്ക് കൂടുതൽ അഴുക്ക് കൂട്ടുകയാണ് ചെയ്തത്. സത്യനിഷേധികളായിക്കൊണ്ട് തന്നെ അവർ മരണപ്പെടുകയും ചെയ്തു."
فَعُقُوبَةُ الْمَعْصِيَةِ، الْمَعْصِيَةُ بَعْدَهَا،
അതിനാൽ ഒരു പാപത്തിനുള്ള ശിക്ഷ അതിന് ശേഷമുള്ള മറ്റൊരു പാപമാണ്.
كَمَا أَنَّ مِنْ ثَوَابِ الْحَسَنَةِ، الْحَسَنَةُ بَعْدَهَا.
ഒരു നന്മയ്ക്കുള്ള പ്രതിഫലം അതിന് ശേഷമുള്ള നന്മയായിരിക്കുന്നതുപോലെ തന്നെ.
قَالَ تَعَالَى:
അല്ലാഹു തആലാ പറഞ്ഞു:-
{وَيَزِيدُ اللَّهُ الَّذِينَ اهْتَدَوْا هُدًى وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِنْدَ رَبِّكَ ثَوَابًا وَخَيْرٌ مَرَدًّا}_مريم 76
"നേർമാർഗം സ്വീകരിച്ചവർക്ക് അല്ലാഹു മാർഗദർശനം വർദ്ധിപ്പിച്ചു കൊടുക്കും. നിലനിൽക്കുന്ന സൽകർമ്മങ്ങളാണ് നിന്റെ റബ്ബിങ്കൽ പ്രതിഫലമായും അന്തിമഫലമായും ഉത്തമമായിട്ടുള്ളത്."
ആയത്തുകൾ 11 & 12
{١١ - ١٢} { *وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ*
{ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത് എന്ന് അവരോട് പറയപ്പെട്ടാൽ, 'ഞങ്ങൾ നന്മ വരുത്തുന്നവർ മാത്രമാണ്' എന്ന് അവർ പറയും
* *أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَكِنْ لَا يَشْعُرُونَ*}.
അറിയുക: തീർച്ചയായും അവർ തന്നെയാകുന്നു കുഴപ്പക്കാർ; എന്നാൽ അവർ അത് തിരിച്ചറിയുന്നില്ല.}
أَيْ: إِذَا نُهِيَ هَؤُلَاءِ الْمُنَافِقُونَ عَنِ الْإِفْسَادِ فِي الْأَرْضِ، وَهُوَ الْعَمَلُ بِالْكُفْرِ وَالْمَعَاصِي،
അതായത്: ഈ കപടവിശ്വാസികൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നതിൽ നിന്ന് - അതായത് സത്യനിഷേധവും പാപങ്ങളും പ്രവർത്തിക്കുന്നതിൽ നിന്ന് - വിലക്കപ്പെടുമ്പോൾ-
وَمِنْهُ إِظْهَارُ سَرَائِرِ الْمُؤْمِنِينَ لِعَدُوِّهِمْ وَمُوَالَاتُهُمْ لِلْكَافِرِينَ
സത്യവിശ്വാസികളുടെ രഹസ്യങ്ങൾ അവരുടെ ശത്രുക്കൾക്ക് ചോർത്തിക്കൊടുക്കുന്നതും കാഫിറുകളോട് ഉറ്റബന്ധം പുലർത്തുന്നതും ഇതിൽ പെടുന്നു-
{قَالُوا إِنَّمَا نَحْنُ مُصْلِحُونَ}
അവർ പറയും: "ഞങ്ങൾ നന്മ വരുത്തുന്നവർ മാത്രമാണ്."
فَجَمَعُوا بَيْنَ الْعَمَلِ بِالْفَسَادِ فِي الْأَرْضِ، وَإِظْهَارِهِمْ أَنَّهُ لَيْسَ بِإِفْسَادٍ بَلْ هُوَ إِصْلَاحٌ،
അങ്ങനെ അവർ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നതോടൊപ്പം, അത് കുഴപ്പമല്ല മറിച്ച് നന്മയാണെന്ന് പ്രകടമാക്കുകയും ചെയ്തു;
قَلْبًا لِلْحَقَائِقِ، وَجَمْعًا بَيْنَ فِعْلِ الْبَاطِلِ وَاعْتِقَادِهِ حَقًّا،
യാഥാർത്ഥ്യങ്ങളെ കീഴ്മേൽ മറിക്കലും, അസത്യമായ കാര്യം ചെയ്യുകയും അത് സത്യമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന അവസ്ഥയെ സംയോജിപ്പിക്കലുമാണ് അവർ ചെയ്തത്.
وَهَذَا أَعْظَمُ جِنَايَةً مِمَّنْ يَعْمَلُ بِالْمَعْصِيَةِ، مَعَ اعْتِقَادِ أَنَّهَا مَعْصِيَةٌ
പാപം ചെയ്യുകയും എന്നാൽ അത് പാപമാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നവനനേക്കാൾ വലിയ കുറ്റമാണിത്;
فَهَذَا أَقْرَبُ لِلسَّلَامَةِ، وَأَرْجَى لِرُجُوعِهِ.
കാരണം രണ്ടാമത്തെയാൾ സുരക്ഷിതത്വത്തിലേക്ക് അടുത്തവനും മടങ്ങാൻ (തൗബ ചെയ്യാൻ) കൂടുതൽ പ്രതീക്ഷയുള്ളവനുമാണ്.
وَلَمَّا كَانَ فِي قَوْلِهِمْ: {إِنَّمَا نَحْنُ مُصْلِحُونَ} حَصْرٌ لِلْإِصْلَاحِ فِي جَانِبِهِمْ - وَفِي ضِمْنِهِ أَنَّ الْمُؤْمِنِينَ لَيْسُوا مِنْ أَهْلِ الْإِصْلَاحِ -
അവരുടെ "ഞങ്ങൾ നന്മ വരുത്തുന്നവർ മാത്രമാണ്" എന്ന വാദത്തിൽ നന്മ ചെയ്യൽ തങ്ങളുടെ ഭാഗത്ത് മാത്രമായി പരിമിതപ്പെടുത്തലുണ്ട് - അതിന്റെ ഉള്ളടക്കത്തിൽ സത്യവിശ്വാസികൾ നന്മ ചെയ്യുന്നവരുടെ കൂട്ടത്തിലല്ല എന്ന ധ്വനിയുമുണ്ട് -
قَلَبَ اللَّهُ عَلَيْهِمْ دَعْوَاهُمْ بِقَوْلِهِ:
അതിനാൽ അല്ലാഹു അവൻ്റെ വാക്ക് കൊണ്ട് അവരുടെ വാദത്തെ അവർക്കെതിരെ തന്നെ തിരിച്ചു :
{أَلَا إِنَّهُمْ هُمُ الْمُفْسِدُونَ}
"അറിയുക: തീർച്ചയായും അവർ തന്നെയാകുന്നു കുഴപ്പക്കാർ"
(എന്ന് അല്ലാഹു പറഞ്ഞു ).
فَإِنَّهُ لَا أَعْظَمَ فَسَادًا مِمَّنْ كَفَرَ بِآيَاتِ اللَّهِ،
കാരണം, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ നിഷേധിക്കുന്നനേക്കാൾ വലിയ നാശമില്ല,
وَصَدَّ عَنْ سَبِيلِ اللَّهِ،
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നിന്ന് തടയുന്നതിനേക്കാളും,
وَخَادَعَ اللَّهَ وَأَوْلِيَاءَهُ،
അല്ലാഹുവിനെയും അവന്റെ ഔലിയാക്കളെയും വഞ്ചിക്കുന്നതിനേക്കാളും,
وَوَالَى الْمُحَارِبِينَ لِلَّهِ وَرَسُولِهِ ﷺ،
അല്ലാഹുവോടും അവന്റെ റസൂൽ ﷺ യോടും യുദ്ധം ചെയ്യുന്നവരോട് ഉറ്റബന്ധം പുലർത്തുകയും ചെയ്യുന്നതിനേക്കാളും,
وَزَعَمَ مَعَ ذَلِكَ أَنَّ هَذَا إِصْلَاحٌ،
(ഇതൊക്കെ ചെയ്യുന്നതോടൊപ്പം) ഇതാണ് നന്മ എന്ന് അവകാശപ്പെടുകയും ചെയ്യുന്നവനനേക്കാൾ
فَهَلْ بَعْدَ هَذَا الْفَسَادِ فَسَادٌ؟
ഇതിലും വലിയൊരു കുഴപ്പം ഇനി വേറെയുണ്ടോ⁉️🤔
"وَلَكِنْ لَا يَعْلَمُونَ" عِلْمًا يَنْفَعُهُمْ،
"എന്നാൽ അവർ അറിയുന്നില്ല" - അതായത് അവർക്ക് ഉപകരിക്കുന്ന അറിവ് അവർക്കില്ല,
وَإِنْ كَانُوا قَدْ عَلِمُوا بِذَلِكَ عِلْمًا تَقُومُ بِهِ عَلَيْهِمْ حُجَّةُ اللَّهِ،
അല്ലാഹുവിന്റെ തെളിവ് അവർക്കെതിരെ സ്ഥിരപ്പെടാൻ ആവശ്യമായ അറിവ് അവർക്കുണ്ടെങ്കിൽ പോലും.
وَإِنَّمَا كَانَ الْعَمَلُ بِالْمَعَاصِي فِي الْأَرْضِ إِفْسَادًا،
എന്നാൽ ഭൂമിയിൽ അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് കുഴപ്പമാകുന്നത്,
لِأَنَّهُ يَتَضَمَّنُ فَسَادَ مَا عَلَى وَجْهِ الْأَرْضِ مِنَ الْحُبُوبِ وَالثِّمَارِ وَالْأَشْجَارِ، وَالنَّبَاتِ، بِمَا يَحْصُلُ فِيهَا مِنَ الْآفَاتِ بِسَبَبِ الْمَعَاصِي،
പാപങ്ങൾ കാരണം വിളകൾ, ഫലങ്ങൾ, മരങ്ങൾ, ചെടികൾ എന്നിവയിൽ നാശനഷ്ടങ്ങൾ സംഭവിക്കുകയും അത് ഭൂമുഖത്തുള്ളതിനെയെല്ലാം ദോഷകരമായി ബാധിക്കുകയും ചെയ്യുന്നത് കൊണ്ടാണ്.
وَلِأَنَّ الْإِصْلَاحَ فِي الْأَرْضِ أَنْ تُعْمَرَ بِطَاعَةِ اللَّهِ وَالْإِيمَانِ بِهِ،
കൂടാതെ, ഭൂമിയിലെ നന്മ എന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിനാലും അവനിൽ വിശ്വസിക്കുന്നതിനാലും അതിനെ പരിപാലിക്കലാണ്.
لِهَذَا خَلَقَ اللَّهُ الْخَلْقَ،
ഇതിന്നായിട്ടാണ് അല്ലാഹു സൃഷ്ടികളെ സൃഷ്ടിച്ചത്,
وَأَسْكَنَهُمْ فِي الْأَرْضِ،
അവരെ ഭൂമിയിൽ താമസിപ്പിച്ചതും,
وَأَدَرَّ لَهُمُ الْأَرْزَاقَ، لِيَسْتَعِينُوا بِهَا عَلَى طَاعَتِهِ وَعِبَادَتِهِ،
അല്ലാഹുവിനെ അനുസരിക്കുന്നതിനും ആരാധിക്കുന്നതിനും
ഉപയോഗപ്പെടുത്താൻ വേണ്ടി,
അവർക്ക് ഉപജീവനമാർഗ്ഗങ്ങൾ അവൻ ധാരാളമായി നൽകിയതും;
فَإِذَا عُمِلَ فِيهَا بِضِدِّهِ،
എന്നാൽ ഇതിന് വിപരീതമായി അതിൽ പ്രവർത്തിക്കപ്പെടുമ്പോൾ,
كَانَ سَعْيًا فِيهَا بِالْفَسَادِ فِيهَا،
അത് ഭൂമിയിൽ കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് ,
وَإِخْرَابًا لَهَا عَمَّا خُلِقَتْ لَهُ.
അത് എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവോ അതിൽ നിന്ന് അതിനെ നശിപ്പിക്കലുമാകുന്നു.
ആയത്ത് 13
{١٣} { *وَإِذَا قِيلَ لَهُمْ آمِنُوا كَمَا آمَنَ النَّاسُ قَالُوا أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ أَلَا إِنَّهُمْ هُمُ السُّفَهَاءُ وَلَكِنْ لَا يَعْلَمُونَ*}.
{ജനങ്ങള് വിശ്വസിച്ചതുപോലെ നിങ്ങളും വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാൽ, 'ഈ വിഡ്ഢികൾ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ❓' എന്ന് അവർ ചോദിക്കും. അറിയുക: തീർച്ചയായും അവർ തന്നെയാണ് വിഡ്ഢികൾ; എന്നാൽ അവർ അത് അറിയുന്നില്ല.}
أَيْ: إِذَا قِيلَ لِلْمُنَافِقِينَ آمِنُوا كَمَا آمَنَ النَّاسُ، أَيْ: كَإِيمَانِ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ،
അതായത്: മുനാഫിഖുകളോട് "ജനങ്ങൾ വിശ്വസിച്ചതുപോലെ വിശ്വസിക്കൂ" എന്ന് പറയപ്പെട്ടാൽ - അതായത് സ്വഹാബത്ത് വിശ്വസിച്ചതുപോലെ,
وَهُوَ الْإِيمَانُ بِالْقَلْبِ وَاللِّسَانِ،
ഖൽബ് കൊണ്ടും നാവും കൊണ്ടുമുള്ള വിശ്വാസമാണ് അത് (സത്യ വിശ്വാസികളുടെ വിശ്വാസം).
قَالُوا بِزَعْمِهِمُ الْبَاطِلِ: أَنُؤْمِنُ كَمَا آمَنَ السُّفَهَاءُ؟
അവർ (കപട വിശ്വാസികൾ) തങ്ങളുടെ വ്യാജമായ അവകാശവാദം ഉന്നയിച്ചുകൊണ്ട് പറയും: "ഈ വിഡ്ഢികൾ വിശ്വസിച്ചതുപോലെ ഞങ്ങളും വിശ്വസിക്കുകയോ❓"
يَعْنُونَ - قَبَّحَهُمُ اللَّهُ - الصَّحَابَةَ رَضِيَ اللَّهُ عَنْهُمْ،
അവർ ഉദ്ദേശിക്കുന്നത്-
അല്ലാഹു കപട വിശ്വാസികളെ മോശമാക്കട്ടേ- സ്വഹാബത്തിനെയാണ്. (അതായത് അവർ മഠയൻൻമാർ എന്ന് പറഞ്ഞത് സ്വഹാബത്തിനെയാണ് )
بِزَعْمِهِمْ أَنَّ سَفَهَهُمْ أَوْجَبَ لَهُمُ الْإِيمَانَ، وَتَرْكَ الْأَوْطَانِ، وَمُعَادَاةَ الْكُفَّارِ،
അവരുടെ ജൽപന, സ്വഹാബത്തിന്റെ വിഡ്ഢിത്തമാണ് അവരെ വിശ്വാസത്തിലേക്കും, ജന്മനാട് ഉപേക്ഷിക്കുന്നതിലേക്കും, കാഫിറുകളോട് ശത്രുത പുലർത്തുന്നതിലേക്കും നയിച്ചത് എന്നാണ്.
وَالْعَقْلُ عِنْدَهُمْ يَقْتَضِي ضِدَّ ذَلِك،
അവരുടെ ധാരണയിൽ ബുദ്ധി ഇതിന് വിപരീതമായ കാര്യമാണ് ആവശ്യപ്പെടുന്നത്,
فَنَسَبُوهُمْ إِلَى السَّفَهِ؛
അങ്ങനെ അവർ (മുനാഫിഖുകൾ) സ്വഹാബത്തിനെ വിഡ്ഢിത്തത്തിലേക്ക് ചേർത്തിപ്പറഞ്ഞു;
وَفِي ضِمْنِهِ أَنَّهُمْ هُمُ الْعُقَلَاءُ أَرْبَابُ الْحِجَى وَالنُّهَى.
അതിൻ്റെ (അവരുടെ ജൽപനത്തിൻ്റെ) ഉള്ളടക്കം തങ്ങളാണ് ബുദ്ധിമാന്മാരും വിവേകശാലികളും എന്നാണ്.
فَرَدَّ اللَّهُ ذَلِكَ عَلَيْهِمْ،
എന്നാൽ അല്ലാഹു അവരെ ഖണ്ഡിച്ചു,
وَأَخْبَرَ أَنَّهُمْ هُمُ السُّفَهَاءُ عَلَى الْحَقِيقَةِ،
യഥാർത്ഥത്തിൽ അവർ തന്നെയാണ് വിഡ്ഢികൾ എന്ന് അവൻ അറിയിക്കുകയും ചെയ്തു.
لِأَنَّ حَقِيقَةَ السَّفَهِ جَهْلُ الْإِنْسَانِ بِمَصَالِحِ نَفْسِهِ،
കാരണം വിഡ്ഢിത്തത്തിന്റെ യഥാർത്ഥ സ്വഭാവം എന്നത് ഒരാൾക്ക് സ്വന്തം നന്മകളെക്കുറിച്ചുള്ള അജ്ഞതയും
وَسَعْيُهُ فِيمَا يَضُرُّهَا،
തനിക്ക് ഉപദ്രവമുണ്ടാക്കുന്ന കാര്യങ്ങൾക്കായി ശ്രമിക്കലുമാണ്;
وَهَذِهِ الصِّفَةُ مُنْطَبِقَةٌ عَلَيْهِمْ وَصَادِقَةٌ عَلَيْهِمْ،
ഈ വിശേഷണം അവരിൽ കൃത്യമായി ഒത്തുവരുന്നതും യാഥാർത്ഥ്യവുമാണ്.
كَمَا أَنَّ الْعَقْلَ وَالْحِجَا، مَعْرِفَةُ الْإِنْسَانِ بِمَصَالِحِ نَفْسِهِ،
എന്നാൽ ബുദ്ധിയും വിവേകവും എന്നത്, ഒരു മനുഷ്യൻ തന്റെ നന്മകളെ മനസ്സിലാക്കലും,
وَالسَّعْيُ فِيمَا يَنْفَعُهُ،
തനിക്ക് ഉപകരിക്കുന്ന കാര്യങ്ങൾക്കായി പ്രയത്നിക്കലും
وَفِي دَفْعِ مَا يَضُرُّهُ،
തനിക്ക് ഉപദ്രവകരമായതിനെ തടയലുമാണ്;
وَهَذِهِ الصِّفَةُ مُنْطَبِقَةٌ عَلَى الصَّحَابَةِ وَالْمُؤْمِنِينَ وَصَادِقَةٌ عَلَيْهِمْ،
ഈ വിശേഷണം സ്വഹാബത്തിലും സത്യവിശ്വാസികളിലും കൃത്യമായി ഒത്തുവരുന്നതും യാഥാർത്ഥ്യവുമാണ്.
فَالْعِبْرَةُ بِالْأَوْصَافِ وَالْبُرْهَانِ،
അതിനാൽ യഥാർത്ഥ വിശേഷണങ്ങളും തെളിവുകളുമാണ് പരിഗണനീയം
لَا بِالدَّعَاوَى الْمُجَرَّدَةِ، وَالْأَقْوَالِ الْفَارِغَةِ.
വെറും അവകാശവാദങ്ങളും ശൂന്യമായ വാക്കുകളുമല്ല.
ആയത്ത് 14 & 15
ثُمَّ قَالَ تَعَالَى:
പിന്നെ അല്ലാഹു തആലാ പറഞ്ഞു:
{ *وَإِذَا لَقُوا الَّذِينَ آمَنُوا قَالُوا آمَنَّا وَإِذَا خَلَوْا إِلَى شَيَاطِينِهِمْ قَالُوا إِنَّا مَعَكُمْ إِنَّمَا نَحْنُ مُسْتَهْزِئُونَ*
"സത്യവിശ്വാസികളെ കണ്ടുമുട്ടുമ്പോൾ അവർ പറയും: 'ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.' എന്നാൽ തങ്ങളുടെ ശൈത്വാൻമാരുടെ അടുക്കൽ ഒറ്റയ്ക്കായിരിക്കുമ്പോൾ അവർ പറയും: 'ഞങ്ങൾ നിങ്ങളോടൊപ്പമാണ്, ഞങ്ങൾ (മുസ്ലിംകളെ) പരിഹസിക്കുക മാത്രമായിരുന്നു !'
*اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ*} [البقرة: ١٤ - ١٥]
(എന്നാൽ യഥാർഥത്തിൽ) അല്ലാഹു അവരെ പരിഹസിക്കുകയും, തങ്ങളുടെ അതിക്രമത്തിൽ അന്തമായി അലയാൻ അവരെ അയച്ചുവിടുകയും ചെയ്യുകയും ചെയ്യുകയാണ്."
തഫ്സീർ :
هَذَا مِنْ قَوْلِهِمْ
ഇത് ( വിശ്വസിച്ചു എന്നത് ) അവരുടെ വാക്കിൽ പെട്ടതാണ്
بِأَلْسِنَتِهِمْ
അവരുടെ നാവുകൾ കൊണ്ടുള്ള
مَا لَيْسَ فِي قُلُوبِهِمْ.
അവരുടെ ഹൃദയങ്ങളിലില്ലാത്ത
وَذَلِكَ أَنَّهُمْ إِذَا اجْتَمَعُوا بِالْمُؤْمِنِينَ،
അതായത്, അവർ സത്യവിശ്വാസികളുമായി ഒരുമിച്ചുകൂടുമ്പോൾ,
أَظْهَرُوا أَنَّهُمْ عَلَى طَرِيقَتِهِمْ وَأَنَّهُمْ مَعَهُمْ.
തങ്ങളും അവരുടെ (സത്യവിശ്വാസികളുടെ) മാർഗ്ഗത്തിലാണെന്നും അവരോടൊപ്പമാണെന്നും വെളിപ്പെടുത്തുന്നു.
فَإِذَا خَلَوْا إِلَى شَيَاطِينِهِمْ - أَيْ: رُؤَسَائِهِمْ وَكُبَرَائِهِمْ فِي الشَّرِّ - قَالُوا:
എന്നാൽ തങ്ങളുടെ ശൈത്വാൻമാരുടെ അടുക്കൽ, അതായത് തിന്മയിൽ തങ്ങളുടെ നേതാക്കളുടെയും തലവന്മാരുടെയും അടുക്കൽ, ഒറ്റയ്ക്കായാൽ അവർ പറയും:
إِنَّا مَعَكُمْ فِي الْحَقِيقَةِ.
"ഞങ്ങൾ യഥാർത്ഥത്തിൽ നിങ്ങളോടൊപ്പമാണ്;
وَإِنَّمَا نَحْنُ مُسْتَهْزِءُونَ بِالْمُؤْمِنِينَ بِإِظْهَارِنَا لَهُمْ، أَنَّا عَلَى طَرِيقَتِهِمْ.
ഞങ്ങൾ അവരുടെ മാർഗ്ഗത്തിലാണെന്ന് അവരെ കാണിച്ചുകൊണ്ട് സത്യവിശ്വാസികളെ ( മുസ്ലിംകളെ ) പരിഹസിക്കുക മാത്രമായിരുന്നു ഞങ്ങൾ ചെയ്തത്."
فَهَذِهِ حَالُهُمُ الْبَاطِنَةُ وَالظَّاهِرَةُ.
ഇതാണ് അവരുടെ ബാഹ്യവും ആന്തരികവുമായ അവസ്ഥ.
وَلَا يَحِيقُ الْمَكْرُ السَّيِّئُ إِلَّا بِأَهْلِهِ.
ദുഷ്ട തന്ത്രം അതിന്റെ ആൾക്കാർക്ക് തന്നെയല്ലാതെ വിനയായി ഭവിക്കുകയില്ല
قَالَ تَعَالَى:
അല്ലാഹു തആലാ പറഞ്ഞു:
{اللَّهُ يَسْتَهْزِئُ بِهِمْ وَيَمُدُّهُمْ فِي طُغْيَانِهِمْ يَعْمَهُونَ}.
"അല്ലാഹു അവരെ പരിഹസിക്കുകയും, തങ്ങളുടെ അതിക്രമത്തിൽ അന്തം വിട്ടു അലയാൻ അവരെ അയച്ചുവിടുകയും ചെയ്യുകയാണ്."
وَهَذَا جَزَاءٌ لَهُمْ، عَلَى اسْتَهْزَائِهِمْ بِعِبَادِهِ.
അല്ലാഹുവിന്റെ ദാസന്മാരെ പരിഹസിച്ചതിനുള്ള പ്രതിഫലമാണിത്.
فَمِنْ اسْتَهْزَائِهِ بِهِمْ أَنْ زَيَّنَ لَهُمْ مَا كَانُوا فِيهِ مِنَ الشَّقَاءِ وَالْحَالَةِ الْخَبِيثَةِ.
അവരോടുള്ള അല്ലാഹുവിന്റെ പരിഹാസത്തിൽ പെട്ടതാണ്:- അവർ സ്ഥിതി ചെയ്യുന്ന നിർഭാഗ്യവും നികൃഷ്ടവുമായ അവസ്ഥയെ അവർക്ക് ഭംഗിയാക്കി തോന്നിപ്പിച്ചു എന്നത്.
حَتَّى ظَنُّوا أَنَّهُمْ مَعَ الْمُؤْمِنِينَ، لَمَّا لَمْ يُسَلِّطِ اللَّهُ الْمُؤْمِنِينَ عَلَيْهِمْ.
അങ്ങനെ അല്ലാഹു സത്യവിശ്വാസികൾക്ക് അവരുടെ മേൽ ആധിപത്യം നൽകതിരുന്നപ്പോൾ, തങ്ങളും സത്യവിശ്വാസികളോടൊപ്പമാണെന്ന് അവർ വിചാരിച്ചു.
وَمِنْ اسْتَهْزَائِهِ بِهِمْ يَوْمَ الْقِيَامَةِ، أَنَّهُ يُعْطِيهِمْ مَعَ الْمُؤْمِنِينَ نُورًا ظَاهِرًا.
അന്ത്യദിനത്തിൽ അവരോടുള്ള അവൻ്റെ (അതായത് കപട വിശ്വാസികളോടുള്ള അല്ലാഹുവിൻ്റെ) പരിഹാസത്തിൽ പെട്ടതാണ്, സത്യവിശ്വാസികളോടൊപ്പം ബാഹ്യമായ ഒരു പ്രകാശം അല്ലാഹു അവർക്കും നൽകും എന്നത്.
فَإِذَا مَشَى الْمُؤْمِنُونَ بِنُورِهِمْ، طَفِئَ نُورُ الْمُنَافِقِينَ.
(എന്നിട്ടോ) അങ്ങനെ സത്യവിശ്വാസികൾ തങ്ങളുടെ പ്രകാശവുമായി നടക്കുമ്പോൾ കപടവിശ്വാസികളുടെ പ്രകാശം അണഞ്ഞുപോകും.
وَبَقُوا فِي الظُّلْمَةِ بَعْدَ النُّورِ مُتَحَيِّرِينَ.
പ്രകാശത്തിന് ശേഷം അവർ ഇരുട്ടിൽ അത്ഭുതപ്പെട്ട് അന്ധാളിച്ചു നിൽക്കും.
فَمَا أَعْظَمَ الْيَأْسَ بَعْدَ الطَّمَعِ!
പ്രതീക്ഷയ്ക്ക് ശേഷമുള്ള നിരാശ എത്ര വലിയതാണ്!
🌳🌳🌳
ഇതേ സംബന്ധിച്ച് അല്ലാഹു സൂറത്തുൽ ഹദീദിൽ 13, 14 ആയത്തുകളിൽ പറയുന്നത് കാണുക :
يَوۡمَ يَقُولُ ٱلۡمُنَٰفِقُونَ وَٱلۡمُنَٰفِقَٰتُ لِلَّذِينَ ءَامَنُواْ ٱنظُرُونَا نَقۡتَبِسۡ مِن نُّورِكُمۡ قِيلَ ٱرۡجِعُواْ وَرَآءَكُمۡ فَٱلۡتَمِسُواْ نُورًا فَضُرِبَ بَيۡنَهُم بِسُورٍ لَّهُۥ بَابٌۢ بَاطِنُهُۥ فِيهِ ٱلرَّحۡمَةُ وَظَٰهِرُهُۥ مِن قِبَلِهِ ٱلۡعَذَابُ
"കപടവിശ്വാസികളും , കപടവിശ്വാസിനികളും സത്യവിശ്വാസികളോട് പറയുന്ന ദിവസം : ‘ഞങ്ങളെ നോക്കണേ , ഞങ്ങൾ നിങ്ങളുടെ പ്രകാശത്തിൽ നിന്നു അല്പം പകർത്തിയെടുക്കട്ടെ !
(അപ്പോൾ അവരോടു ) പറയപ്പെടും : ‘നിങ്ങളുടെ പിന്നോട്ട് മടങ്ങിക്കൊള്ളുവിൻ , എന്നിട്ടു വല്ല പ്രകാശവും അന്വേഷിച്ചുകൊള്ളുവിൻ !’ അപ്പോൾ , അവർക്കിടയിൽ (സത്യവിശ്വാസികൾക്കും കപട വിശ്വാസികൾക്കുമിടയിൽ) ഒരു വാതിൽ ഉള്ളതായ മതിൽ ഏർപ്പെടുത്തപ്പെടുന്നതാണ്.അതിൻ്റെ ഉൾഭാഗമാകട്ടെ , അതിലാണ് കാരുണ്യം [ സ്വർഗ്ഗം] ; അതിൻ്റെ പുറഭാഗമാകട്ടെ , അതിൻ്റെ ഭാഗത്തൂടെയാണ് ശിക്ഷ [ നരകം ].
يُنَادُونَهُمۡ أَلَمۡ نَكُن مَّعَكُمۡۖ قَالُواْ بَلَىٰ وَلَٰكِنَّكُمۡ فَتَنتُمۡ أَنفُسَكُمۡ وَتَرَبَّصۡتُمۡ وَٱرۡتَبۡتُمۡ وَغَرَّتۡكُمُ ٱلۡأَمَانِىُّ حَتَّىٰ جَآءَ أَمۡرُ ٱللَّهِ وَغَرَّكُم بِٱللَّهِ ٱلۡغَرُورُ
അവർ അവരെ [ സത്യവിശ്വാസികളെ ] വിളിച്ചു പറയും : ‘ഞങ്ങൾ (ഇഹത്തിൽ) നിങ്ങളുടെ ഒന്നിച്ചായിരുന്നില്ലേ ⁉️
അവർ- സത്യവിശ്വാസികൾ_ പറയും : "അതെ , പക്ഷെ , നിങ്ങൾ നിങ്ങളെത്തന്നെ കുഴപ്പത്തിലാക്കി ; നിങ്ങൾ (സത്യവിശ്വാസികൾക്കു ആപത്തു ) പ്രതീക്ഷിച്ചുകൊണ്ടിരിക്കയും , (ദീനുൽ ഇസ്സാമിൽ) സംശയിച്ചുകൊണ്ടിരിക്കുകയും ചെയ്തു ; അല്ലാഹുവിൻ്റെ കല്പന [ മരണം ] വന്നെത്തുന്നതുവരെയും വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിച്ചു കളയുകയും ചെയ്തു ; അല്ലാഹുവിനെ സംബന്ധിച്ചു ആ മഹാ വഞ്ചകൻ (ശൈത്വാൻ) നിങ്ങളെ വഞ്ചിച്ചു കളഞ്ഞു .
🌳🌳🌳
قَوْلُهُ: {وَيَمُدُّهُمْ} أَيْ: يَزِيدُهُمْ.
"അവൻ_അല്ലാഹു അവരെ അയച്ചുവിടുന്നു/ നീട്ടി വിടുന്നു" എന്ന വാക്കിന്റെ അർത്ഥം: "അവൻ അവർക്ക് വർദ്ധിപ്പിച്ചു നൽകുന്നു" എന്നാണ്.
{فِي طُغْيَانِهِمْ} أَيْ: فُجُورِهِمْ وَكُفْرِهِمْ.
"തങ്ങളുടെ അതിക്രമത്തിൽ" എന്നതിന്റെ അർത്ഥം: "തങ്ങളുടെ ദുർമാർഗ്ഗത്തിലും സത്യനിഷേധത്തിലും" എന്നാണ്.
{يَعْمَهُونَ} أَيْ: حَائِرُونَ مُتَرَدِّدُونَ.
"അവർ അന്തംവിട്ടു അലയുന്നു" എന്നതിന്റെ അർത്ഥം: "അന്ധാളിച്ചവരും സംശയത്തിൽ ഉഴലുന്നവരുമായി" എന്നാണ്.
وَهَذَا مِنْ اسْتَهْزَائِهِ تَعَالَى بِهِمْ.
ഇതു അല്ലാഹു തആലാ അവരോട് കാണിക്കുന്ന പരിഹാസത്തിൽ പെട്ടതാണ്.
ദർസ് 11:
സൂറത്തുൽ ബഖറ തുടരുന്നു :
ثُمَّ قَالَ تَعَالَى كَاشِفًا عَنْ حَقِيقَةِ أَحْوَالِهِمْ:
പിന്നെ അല്ലാഹു തആലാ അവരുടെ അവസ്ഥകളുടെ യാഥാർത്ഥ്യം വെളിപ്പെടുത്തിക്കൊണ്ട് പറഞ്ഞു:
*{أُولَئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَى فَمَا رَبِحَتْ تِجَارَتُهُمْ وَمَا كَانُوا مُهْتَدِينَ}* [البقرة: ١٦]
"നേർമാർഗ്ഗത്തിന് പകരം വഴികേട് വിലയ്ക്കുവാങ്ങിയവരാകുന്നു അവർ. അതിനാൽ അവരുടെ കച്ചവടം ലാഭകരമായില്ല, അവർ നേർമാർഗ്ഗം പ്രാപിച്ചവരായതുമില്ല."
വിവരണം :
أُولَئِكَ، أَيِ: الْمُنَافِقُونَ الْمَوْصُوفُونَ بِتِلْكَ الصِّفَاتِ.
'അക്കൂട്ടർ' എന്നാൽ: ആ ദുർഗുണങ്ങൾ കൊണ്ട് വിശേഷിപ്പിക്കപ്പെട്ട കപടവിശ്വാസികളാണ്.
{الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَى} أَيْ: رَغِبُوا فِي الضَّلَالَةِ،
"നേർമാർഗ്ഗത്തിന് പകരം വഴികേട് വിലയ്ക്കുവാങ്ങിയവർ" അതായത്: അവർ
വഴികേടിൽ താൽപര്യം കാണിച്ചു-
رَغْبَةَ الْمُشْتَرِي بِالسِّلْعَةِ،
ഒരു സാധനം വാങ്ങുന്നയാൾക്ക് അതിനോടുള്ള താൽപ്പര്യം പോലെ,
الَّتِي مِنْ رَغْبَتِهِ فِيهَا يَبْذُلُ فِيهَا الْأَثْمَانَ النَّفِيسَةَ.
ചരക്കിന് അയാൾ വലിയ തുക ചെലവഴിക്കുന്നതുപോലെ. (അവർ വഴികേടിൽ താൽപ്പര്യം കാണിച്ചു).
وَهَذَا مِنْ أَحْسَنِ الْأَمْثِلَةِ.
ഇത് ഏറ്റവും മനോഹരമായ ഉപമകളിൽ പെട്ടതാണ്.
فَإِنَّهُ جَعَلَ الضَّلَالَةَ، الَّتِي هِيَ غَايَةُ الشَّرِّ، كَالْسِّلْعَةِ.
കാരണം, തിന്മയുടെ അറ്റമായ വഴികേടിനെ വിൽപനച്ചരക്കായും,
وَجَعَلَ الْهُدَى الَّذِي هُوَ غَايَةُ الصَّلَاحِ بِمَنْزِلَةِ الثَّمَنِ.
നന്മയുടെ അറ്റമായ നേർമാർഗ്ഗത്തെ അതിനുള്ള വിലയായും അല്ലാഹു നിശ്ചയിച്ചു.
فَبَذَلُوا الْهُدَى رَغْبَةً عَنْهُ بِالضَّلَالَةِ رَغْبَةً فِيهَا.
അങ്ങനെ അവർ വഴികേടിലുള്ള താൽപ്പര്യം കാരണം നേർമാർഗ്ഗം അതിന് പകരമായി ചെലവഴിച്ചു. (നേർമാർഗ്ഗം വിറ്റ് പകരം ദുർമാർഗ്ഗം വാങ്ങി )
فَهَذِهِ تِجَارَتُهُمْ،
അപ്പോൾ ഇതാണ് അവരുടെ കച്ചവടം;
فَبِئْسَتِ التِّجَارَةُ،
എത്ര മോശമായ കച്ചവടം !
وَبِئْسَتِ الصَّفْقَةُ صَفْقَتُهُمْ
എത്ര മോശമായ കച്ചവടക്കരാർ !
وَإِذَا كَانَ مَنْ بَذَلَ دِينَارًا فِي مُقَابَلَةِ دِرْهَمٍ خَاسِرًا،
ഒരു ദിർഹമിന് പകരം ഒരു ദീനാർ നൽകിയവൻ നഷ്ടക്കാരനാണെങ്കിൽ,
فَكَيْفَ مَنْ بَذَلَ جَوْهَرَةً وَأَخَذَ عَنْهَا دِرْهَمًا؟
ഒരു രത്നം നൽകി അതിന് പകരം ഒരു ദിർഹം വാങ്ങിയവന്റെ അവസ്ഥ എന്തായിരിക്കും⁉️🤔🤔
فَكَيْفَ مَنْ بَذَلَ الْهُدَى فِي مُقَابَلَةِ الضَّلَالَةِ،
അപ്പോൾ വഴികേടിന് പകരം നേർമാർഗ്ഗം ചെലവഴിച്ചവൻ്റെ അവസ്ഥ എന്താണ്⁉️🤔
وَاخْتَارَ الشَّقَاءَ عَلَى السَّعَادَةِ،
സൗഭാഗ്യത്തിന് പകരം നിർഭാഗ്യത്തെ തിരഞ്ഞെടുക്കുകയും ചെയ്തവൻ്റെ
وَرَغِبَ فِي سَافِلِ الْأُمُورِ عَنْ عَالِيهَا؟
ഉന്നതമായ കാര്യങ്ങളെ ഉപേക്ഷിച്ച് അധമമായ കാര്യങ്ങളിൽ താൽപ്പര്യം കാണിക്കുകയും ചെയ്തവന്റെ (അവസ്ഥ എന്തായിരിക്കും⁉️)
فَمَا رَبِحَتْ تِجَارَتُهُ،
അതിനാൽ അവന്റെ കച്ചവടം ലാഭകരമായില്ല,
بَلْ خَسِرَ فِيهَا أَعْظَمَ خَسَارَةٍ.
മറിച്ച്, അതിൽ അവന്ന് ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വന്നു.
🌳🌳🌳
നിരന്തരം തൗഹീദിൻ്റെ സന്ദേശം പറഞ്ഞ് കൊടുത്തിട്ടും സത്യം സ്വീകരിക്കാൻ കൂട്ടാക്കാത്ത സത്യനിഷേധികളോട് ഇങ്ങനെ പറയാൻ ഇങ്ങനെ പറയാൻ അല്ലാഹു നബിﷺയോട് കൽപ്പിക്കുന്നു
{قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلَا ذَلِكَ هُوَ الْخُسْرَانُ الْمُبِينُ} [الزمر: ١٥]
"പറയുക: ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ തങ്ങളെത്തന്നെയും തങ്ങളുടെ കുടുംബങ്ങളെയും നഷ്ടപ്പെടുത്തിയവരാരോ അവരത്രെ തീർച്ചയായും നഷ്ടക്കാർ. അറിയുക: അതുതന്നെയാണ് വ്യക്തമായ നഷ്ടം."
🌳🌳🌳
وَقَوْلُهُ: {وَمَا كَانُوا مُهْتَدِينَ} تَحْقِيقٌ لِضَلَالِهِمْ،
"അവർ നേർമാർഗ്ഗം പ്രാപിച്ചവരായതുമില്ല" എന്ന അല്ലാഹുവിന്റെ വാക്ക് അവരുടെ വഴികേടിന്റെ സ്ഥിരീകരണമാണ്;
وَأَنَّهُمْ لَمْ يَحْصُلْ لَهُمْ مِنَ الْهِدَايَةِ شَيْءٌ.
നേർമാർഗ്ഗത്തിൽ നിന്ന് യാതൊന്നും അവർക്ക് ലഭിച്ചിട്ടില്ല എന്നതിന്റെ വ്യക്തമാക്കലുണ്.
فَهَذِهِ أَوْصَافُهُمُ الْقَبِيحَةُ.
ഇവയാണ് അവരുടെ നികൃഷ്ടമായ ഗുണങ്ങൾ.
ദർസ് 12:
ثُمَّ ذَكَرَ مَثَلَهُمُ الْكَاشِفَ لَهَا غَايَةَ الْكَشْفِ، فَقَالَ:
പിന്നീട് അവരുടെ (കപട വിശ്വാസികളുടെ) അവസ്ഥയെ തികച്ചും വ്യക്തമായി വെളിപ്പെടുത്തുന്ന ഉപമ അല്ലാഹു പറഞ്ഞു:
{١٧ - ٢٠} { *مَثَلُهُمْ كَمَثَلِ الَّذِي اسْتَوْقَدَ نَارًا فَلَمَّا أَضَاءَتْ مَا حَوْلَهُ ذَهَبَ اللَّهُ بِنُورِهِمْ وَتَرَكَهُمْ فِي ظُلُمَاتٍ لا يُبْصِرُونَ*
"{അവരുടെ ഉപമ ഒരു തീ കൊളുത്തിയവന്റെ ഉപമ പോലെയാകുന്നു. അത് അവന്റെ ചുറ്റുമുള്ളതിനെയെല്ലാം പ്രകാശിപ്പിച്ചപ്പോൾ അല്ലാഹു അവരുടെ വെളിച്ചം കെടുത്തിക്കളയുകയും യാതൊന്നും കാണാനാവാത്തവിധം ഇരുട്ടുകളിൽ അവരെ ഉപേക്ഷിക്കുകയും ചെയ്തു.
*صُمٌّ بُكْمٌ عُمْيٌ فَهُمْ لا يَرْجِعُونَ*
അവർ ബധിരരും മൂകരും അന്ധരുമാകുന്നു;അതിനാൽ അവർ (നേർവഴിയിലേക്ക്) മടങ്ങുകയില്ല.
*أَوْ كَصَيِّبٍ مِنَ السَّمَاءِ فِيهِ ظُلُمَاتٌ وَرَعْدٌ وَبَرْقٌ يَجْعَلُونَ أَصَابِعَهُمْ فِي آذَانِهِمْ مِنَ الصَّوَاعِقِ حَذَرَ الْمَوْتِ وَاللَّهُ مُحِيطٌ بِالْكَافِرِينَ*
അല്ലെങ്കിൽ ആകാശത്തുനിന്ന് പെയ്യുന്ന ഒരു മഴയോടു സമാനമാകുന്നു (അവരുടെ ഉപമ). അതിൽ ഇരുട്ടുകളും ഇടിമുഴക്കവും മിന്നലുമുണ്ട്. മരണഭയത്താൽ ഇടിമിന്നലുകളിൽ നിന്ന് രക്ഷനേടാൻ അവർ തങ്ങളുടെ വിരലുകൾ കാതുകളിൽ തിരുകുന്നു. എന്നാൽ അല്ലാഹു സത്യനിഷേധികളെ പൂർണ്ണമായി വലയം ചെയ്തവനാകുന്നു.
*يَكَادُ الْبَرْقُ يَخْطَفُ أَبْصَارَهُمْ كُلَّمَا أَضَاءَ لَهُمْ مَشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا وَلَوْ شَاءَ اللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ*} .
മിന്നൽ അവരുടെ കാഴ്ചകളെ തട്ടിയെടുത്തേക്കാറാകുന്നു. അത് അവർക്ക് വെളിച്ചം നൽകുമ്പോഴെല്ലാം അവർ അതിൽ നടക്കും; ഇരുട്ടാകുമ്പോൾ അവർ നിന്നുപോകുകയും ചെയ്യും. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ കേൾവിയും കാഴ്ചകളും അവൻ എടുത്തു കളയുമായിരുന്നു. തീർച്ചയായും അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.}
വിവരണം :
أَيْ: مَثَلُهُمُ الْمُطَابِقُ لِمَا كَانُوا عَلَيْهِ
അതായത്: അവരുടെ യഥാർത്ഥ അവസ്ഥയോട് പൂർണ്ണമായി ഒത്തുപോകുന്ന ഉപമ,
كَمَثَلِ الَّذِي اسْتَوْقَدَ نَارًا،
ഒരു തീ കൊളുത്തിയവന്റെ ഉപമ പോലെയാകുന്നു;
أَيْ: كَانَ فِي ظُلْمَةٍ عَظِيمَةٍ،
അതായത്: അവൻ കഠിനമായ അന്ധകാരത്തിലായിരുന്നു,
وَحَاجَةٍ إِلَى النَّارِ شَدِيدَةٍ
തീ അവന് ശക്തമായ ആവശ്യവുമുണ്ടായിരുന്നു.
فَاسْتَوْقَدَهَا مِنْ غَيْرِهِ،
അങ്ങനെ അവൻ മറ്റൊരാളിൽ നിന്ന് തീ കൊളുത്തി.
وَلَمْ تَكُنْ عِنْدَهُ مَعِدَّةٌ،
അവന്റെ പക്കൽ അതിനുള്ള (തീ കൊളുത്താനുള്ള) വിഭവങ്ങൾ ഉണ്ടായിരുന്നില്ല,
بَلْ هِيَ خَارِجَةٌ عَنْهُ،
മറിച്ച് അത് അവന് പുറത്തുനിന്നുള്ളതായിരുന്നു
فَلَمَّا أَضَاءَتِ النَّارُ مَا حَوْلَهُ،
അങ്ങനെ ആ തീ അവന്റെ ചുറ്റുമുള്ളതിനെയെല്ലാം പ്രകാശിപ്പിക്കുകയും,
وَنَظَرَ الْمَحَلَّ الَّذِي هُوَ فِيهِ، وَمَا فِيهِ مِنَ الْمَخَاوِفِ وَأَمِنَهَا،
അവൻ നിൽക്കുന്ന സ്ഥലത്തെക്കുറിച്ചും അവിടുത്തെ അപകടങ്ങളെക്കുറിച്ചും മനസ്സിലാക്കി അവയിൽ നിന്ന് സുരക്ഷിതനാവുകയും,
وَانْتَفَعَ بِتِلْكَ النَّارِ،
ആ തീ കൊണ്ട് ഉപകാരം നേടുകയും,
وَقَرَّتْ بِهَا عَيْنُهُ،
അത് കൊണ്ട് അവൻ്റെ കണ്ണ് കുളിർക്കുകയും,
وَظَنَّ أَنَّهُ قَادِرٌ عَلَيْهَا،
അതിന്മേൽ തനിക്ക് പൂർണ്ണ നിയന്ത്രണമുണ്ടെന്ന് അവൻ കരുതുകയും ചെയ്തു.
فَبَيْنَمَا هُوَ كَذَلِكَ،
അവൻ ആ അവസ്ഥയിൽ നിൽക്കെ,
إِذْ ذَهَبَ اللَّهُ بِنُورِهِمْ،
പെട്ടെന്ന് അല്ലാഹു അവരുടെ വെളിച്ചം എടുത്തു കളഞ്ഞു.
فَذَهَبَ عَنْهُ النُّورُ،
അങ്ങനെ അവന്ന് വെളിച്ചം നഷ്ടപ്പെട്ടു;
وَذَهَبَ مَعَهُ السُّرُورُ،
അതോടൊപ്പം അവന്റെ സന്തോഷവും നഷ്ടപ്പെട്ടു.
وَبَقِيَ فِي الظُّلْمَةِ الْعَظِيمَةِ
അവൻ കഠിനമായ അന്ധകാരത്തിൽ അവശേഷിച്ചു
وَالنَّارِ الْمُحْرِقَةِ،
ചുട്ടരിക്കുന്ന തീയിലും (അവൻ ശേഷിച്ചു).
فَذَهَبَ مَا فِيهَا مِنَ الْإِشْرَاقِ،
അതിലെ (തീയ്യിലെ) പ്രകാശം നഷ്ടപ്പെടുകയും,
وَبَقِيَ مَا فِيهَا مِنَ الْإِحْرَاقِ،
എരിച്ചു കളയുന്ന സ്വഭാവം മാത്രം ബാക്കിയാവുകയും ചെയ്തു.
فَبَقِيَ فِي ظُلُمَاتٍ مُتَعَدِّدَةٍ:
അങ്ങനെ അവൻ പലവിധ ഇരുട്ടുകളിൽ അകപ്പെട്ടു:
ظُلْمَةِ اللَّيْلِ،
രാത്രിയുടെ ഇരുട്ട്,
وَظُلْمَةِ السَّحَابِ،
മേഘത്തിന്റെ ഇരുട്ട്,
وَظُلْمَةِ الْمَطَرِ،
മഴയുടെ ഇരുട്ട്,
وَالظُّلْمَةِ الْحَاصِلَةِ بَعْدَ النُّورِ،
വെളിച്ചത്തിന് ശേഷം സംജാതമായ ഇരുട്ട്.
فَكَيْفَ يَكُونُ حَالُ هَذَا الْمَوْصُوفِ؟
ഈ വിശേഷിപ്പിക്കപ്പെട്ടവന്റെ അവസ്ഥ എന്തായിരിക്കും⁉️🤔
فَكَذَلِكَ هَؤُلَاءِ الْمُنَافِقُونَ،
ഇതുപോലെ തന്നെയാണ് ഈ കപടവിശ്വാസികളും (മുനാഫിഖുകൾ);
اسْتَوْقَدُوا نَارَ الْإِيمَانِ مِنَ الْمُؤْمِنِينَ،
അവർ സത്യവിശ്വാസികളിൽ നിന്ന് ഈമാനാകുന്ന വെളിച്ചം സ്വീകരിച്ചു
وَلَمْ تَكُنْ صِفَةً لَهُمْ،
എന്നാൽ അത് അവരുടെ ആന്തരിക (ഉള്ളിലെ) ഗുണമായിരുന്നില്ല.
فَانْتَفَعُوا بِهَا
അങ്ങനെ അവർ അതുകൊണ്ട് ഉപകാരം നേടി;
وَحُقِنَتْ بِذَلِكَ دِمَاؤُهُمْ،
അതുവഴി അവരുടെ രക്തം ചിന്തപ്പെടാതെ സംരക്ഷിക്കപ്പെടുകയും,
وَسَلِمَتْ أَمْوَالُهُمْ
അവരുടെ സ്വത്തുക്കൾ സുരക്ഷിതമാവുകയും ചെയ്തു.
وَحَصَلَ لَهُمْ نَوْعٌ مِنَ الْأَمْنِ فِي الدُّنْيَا،
ദുനിയാവിലെ ജീവിതത്തിൽ ഒരു തരം സുരക്ഷിതത്വം അവർക്ക് ലഭിക്കുകയും ചെയ്തു.
فَبَيْنَمَا هُمْ عَلَى ذَلِكَ
അവർ ആ അവസ്ഥയിൽ തുടരവെ ,
إِذْ هَجَمَ عَلَيْهِمُ الْمَوْتُ،
പെട്ടെന്ന് മരണം അവരിലേക്ക് കടന്നുവന്നു;
فَسَلَبَهُمُ الِانْتِفَاعَ بِذَلِكَ النُّورِ،
അങ്ങനെ ആ വെളിച്ചം കൊണ്ടുള്ള ഉപകാരം അവരിൽ നിന്ന് പൂർണ്ണമായി പിടിച്ചെടുക്കപ്പെട്ടു.
وَحَصَلَ لَهُمْ كُلُّ هَمٍّ وَغَمٍّ وَعَذَابٍ،
എല്ലാവിധ സങ്കടങ്ങളും ദുഃഖങ്ങളും ശിക്ഷയും അവർക്ക് അഭിമുഖീകരിക്കേണ്ടി വന്നു.
وَحَصَلَ لَهُمْ ظُلْمَةُ الْقَبْرِ،
കൂടാതെ ഖബറിലെ ഇരുട്ടും അവർക്ക് ലഭ്യമായി;
وَظُلْمَةُ الْكُفْرِ،
കുഫ്റിന്റെ (സത്യനിഷേധത്തിന്റെ) ഇരുട്ടും,
وَظُلْمَةُ النِّفَاقِ،
നിഫാഖിന്റെ (കപടതയുടെ) ഇരുട്ടും,
وَظُلْمُ الْمَعَاصِي عَلَى اخْتِلَافِ أَنْوَاعِهَا،
വിവിധ തരത്തിലുള്ള പാപങ്ങളുടെ ഇരുട്ടും അവർക്ക് മേൽ വന്നുചേർന്നു.
وَبَعْدَ ذَلِكَ ظُلْمَةُ النَّارِ
അതിനുശേഷം നരകാഗ്നിയുടെ ഇരുട്ടും;
وَبِئْسَ الْقَرَارُ.
അത് എത്രയോ മോശമായ താവളം!
فَلِهَذَا قَالَ تَعَالَى عَنْهُمْ :
അതുകൊണ്ടാണ് അല്ലാഹു അവരെക്കുറിച്ച് പറഞ്ഞത്:
{صُمٌّ} أَيْ: عَنْ سَمَاعِ الْخَيْرِ،
{അവർ ബധിരരാണ്} അതായത്: നന്മ കേൾക്കുന്നതിൽ നിന്ന് ബധിരരാണ്,
{بُكْمٌ} [أَيْ] : عَنِ النُّطْقِ بِهِ،
{അവർ മൂകരാണ്} [അതായത്]: നന്മ സംസാരിക്കുന്നതിൽ നിന്ന് മൂകരാണ്,
{عُمْيٌ} عَنْ رُؤْيَةِ الْحَقِّ،
{അവർ അന്ധരാണ്} സത്യം കാണുന്നതിൽ നിന്ന് അന്ധരാണ്.
{فَهُمْ لا يَرْجِعُونَ} لِأَنَّهُمْ تَرَكُوا الْحَقَّ بَعْدَ أَنْ عَرَفُوهُ،
{അതിനാൽ അവർ മടങ്ങുകയില്ല} കാരണം, സത്യം മനസ്സിലാക്കിയ ശേഷമാണ് അവർ അത് ഉപേക്ഷിച്ചത്,
فَلَا يَرْجِعُونَ إِلَيْهِ،
അതിനാൽ അവർ അതിലേക്ക് തിരികെ മടങ്ങുകയില്ല.
بِخِلَافِ مَنْ تَرَكَ الْحَقَّ عَنْ جَهْلٍ وَضَلَالٍ،
എന്നാൽ വിവരമില്ലായ്മ കൊണ്ടും വഴിപിഴവ് കൊണ്ടും സത്യം ഉപേക്ഷിച്ചവന്റെ അവസ്ഥ ഇതിന് വ്യത്യസ്തമാണ്;
فَإِنَّهُ لَا يَعْقِلُ،
അവൻ ചിന്തിച്ചു മനസ്സിലാക്കാത്തവനാണ്,
وَهُوَ أَقْرَبُ رُجُوعًا مِنْهُمْ.
അതിനാൽ മടങ്ങിവരാൻ ഏറ്റവും സാധ്യതയുള്ളവൻ അവനാണ്.
ثُمَّ قَالَ تَعَالَى:
പിന്നീട് അല്ലാഹു പറഞ്ഞു:
{أَوْ كَصَيِّبٍ مِنَ السَّمَاءِ}
{അല്ലെങ്കിൽ ആകാശത്തുനിന്നുള്ള മഴയോടു സമാനമാകുന്നു}
يَعْنِي: أَوْ مَثَلُهُمْ كَصَيِّبٍ، أَيْ: كَصَاحِبِ صَيِّبٍ مِنَ السَّمَاءِ،
അതായത്: അല്ലെങ്കിൽ അവരുടെ ഉപമ ശക്തമായ മഴയിൽ അകപ്പെട്ടവന്റെ ഉപമ പോലെയാണ്.
وَهُوَ الْمَطَرُ الَّذِي يَصُوبُ، أَيْ: يَنْزِلُ بِكَثْرَةٍ،
അതായത്: ശക്തമായി പെയ്യുന്ന അഥവാ ധാരാളമായി വർഷിക്കുന്ന മഴ.
{فِيهِ ظُلُمَاتٌ}
{അതിൽ ഇരുട്ടുകളുണ്ട്}
ظُلْمَةُ اللَّيْلِ،
രാത്രിയുടെ ഇരുട്ട്,
وَظُلْمَةُ السَّحَابِ،
മേഘത്തിന്റെ ഇരുട്ട്,
وَظُلُمَاتُ الْمَطَرِ،
മഴയുടെ ഇരുട്ടുകൾ,
{وَرَعْدٌ}
{ഇടിമുഴക്കവും}
وَهُوَ الصَّوْتُ الَّذِي يُسْمَعُ مِنَ السَّحَابِ،
അത് മേഘങ്ങളിൽ നിന്ന് കേൾക്കുന്ന ശബ്ദമാണ്,
{وَبَرْقٌ}
{മിന്നലും}
وَهُوَ الضَّوْءُ اللَّامِعُ الْمُشَاهَدُ مَعَ السَّحَابِ.
അത് മേഘങ്ങളോടൊപ്പം കാണപ്പെടുന്ന തിളങ്ങുന്ന വെളിച്ചമാണ്.
{كُلَّمَا أَضَاءَ لَهُمْ}
{അത് അവർക്ക് വെളിച്ചം നൽകുമ്പോഴെല്ലാം}
الْبَرْقُ فِي تِلْكَ الظُّلُمَاتِ
അതായത് ആ ഇരുട്ടുകളിൽ മിന്നൽ വെളിച്ചം തരുമ്പോഴെല്ലാം,
{مَشَوْا فِيهِ وَإِذَا أَظْلَمَ عَلَيْهِمْ قَامُوا} أَيْ: وَقَفُوا.
{അവർ അതിൽ നടക്കും; ഇരുട്ടാകുമ്പോൾ അവർ നിന്നുപോകുകയും ചെയ്യും} അതായത്: സ്തംഭിച്ചു നിൽക്കും.
فَهَكَذَا حَالُ الْمُنَافِقِينَ،
ഇതുതന്നെയാണ് കപടവിശ്വാസികളുടെ അവസ്ഥ;
إِذَا سَمِعُوا الْقُرْآنَ
അവർ ഖുർആൻ കേട്ടാൽ,
وَأَوَامِرَهُ
അതിലെ കൽപനകളും
وَنَوَاهِيَهُ
അതിലെ നിരോധനങ്ങളും,
وَوَعْدَهُ
അതിലെ വാഗ്ദാനങ്ങളും,
وَوَعِيدَهُ،
അതിലെ താക്കീതുകളും,
جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ،
(ഇതൊക്കെ കേൾക്കുമ്പോൾ) അവർ തങ്ങളുടെ വിരലുകൾ കാതുകളിൽ തിരുകുന്നു.
وَأَعْرَضُوا عَنْ أَمْرِهِ وَنَهْيِهِ وَوَعْدِهِ وَوَعِيدِهِ،
അതിന്റെ (ഖുർആനിൻ്റെ ) കൽപനകളിൽ നിന്നും നിരോധനങ്ങളിൽ നിന്നും വാഗ്ദാനങ്ങളിൽ നിന്നും താക്കീതുകളിൽ നിന്നും അവർ തിരിഞ്ഞുകളയുന്നു;
فَيُرَوِّعُهُمْ وَعِيدُهُ
അതിന്റെ താക്കീതുകൾ അവരെ ഭയപ്പെടുത്തുന്നു,
وَتُزْعِجُهُمْ وَعُودُهُ،
അതിൻ്റെ വാഗ്ദാനങ്ങൾ അവരെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു.
فَهُمْ يُعْرِضُونَ عَنْهَا غَايَةَ مَا يُمْكِنُهُمْ،
അതിനാൽ സാധ്യമായത്രയും അവർ അതിൽ നിന്ന് തിരിഞ്ഞുകളയുന്നു;
وَيَكْرَهُونَهَا كَرَاهَةَ صَاحِبِ الصَّيِّبِ الَّذِي يَسْمَعُ الرَّعْدَ،وَيَجْعَلُ أَصَابِعَهُ فِي أُذُنَيْهِ خَشْيَةَ الْمَوْتِ،
ഇടിമുഴക്കം കേട്ട് മരണഭയത്താൽ കാതിൽ വിരൽ വെക്കുന്ന മഴയിൽ അകപ്പെട്ടവന്റെ വെറുപ്പ് പോലെ അവർ അതിനെ വെറുക്കുന്നു.
فَهَذَا تَمَكَّنَ لَهُ السَّلَامَةُ.
ഇങ്ങനെ ചെയ്യുന്നത് വഴി അവന് (താൽക്കാലികമായി ദുനിയാവിൽ ) സുരക്ഷിതത്വം ലഭിച്ചേക്കാം.
وَأَمَّا الْمُنَافِقُونَ فَأَنَّى لَهُمُ السَّلَامَةُ،
എന്നാൽ കപടവിശ്വാസികൾക്ക് എവിടെ നിന്നാണ് സുരക്ഷിതത്വം ലഭിക്കുക⁉️
وَهُوَ تَعَالَى مُحِيطٌ بِهِمْ، قُدْرَةً وَعِلْمًا
അല്ലാഹു തന്റെ കഴിവു കൊണ്ടും അറിവ് കൊണ്ടും അവരെ പൂർണ്ണമായി വലയം ചെയ്തിരിക്കുന്നു;
فَلَا يَفُوتُونَهُ وَلَا يُعْجِزُونَهُ،
അവന് അസാധ്യമാക്കാനോ അവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനോ അവർക്ക് സാധിക്കില്ല.
بَلْ يَحْفَظُ عَلَيْهِمْ أَعْمَالَهُمْ،
മറിച്ച്, അവൻ അവരുടെ പ്രവർത്തനങ്ങൾ സേവ് ചെയ്യുകയും,
وَيُجَازِيهِمْ عَلَيْهَا أَتَمَّ الْجَزَاءِ.
അതിന് പൂർണ്ണമായ പ്രതിഫലം (ശിക്ഷ) നൽകുകയും ചെയ്യും.
وَلَمَّا كَانُوا مُبْتَلَيْنَ بِالصَّمَمِ، وَالْبَكَمِ، وَالْعَمَى الْمَعْنَوِيِّ، وَمَسْدُودَةً عَلَيْهِمْ طُرُقُ الْإِيمَانِ، قَالَ تَعَالَى:
അവർ ആത്മീയമായ ബധിരതയും മൂകതയും അന്ധതയും കൊണ്ട് പരീക്ഷിക്കപ്പെട്ടവരായതിനാലും, ഈമാനിന്റെ വഴികൾ അവർക്ക് മുന്നിൽ അടക്കപ്പെട്ടതിനാലും അല്ലാഹു പറഞ്ഞു:
{وَلَوْ شَاءَ اللَّهُ لَذَهَبَ بِسَمْعِهِمْ وَأَبْصَارِهِمْ} أَيِ: الْحِسِّيَّةِ،
{അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരുടെ കേൾവിയും കാഴ്ചകളും അവൻ എടുത്തു കളയുമായിരുന്നു} അതായത്: അവരുടെ ബാഹ്യമായ കേൾവിയും കാഴ്ചയും.
فَفِيهِ تَحْذِيرٌ لَهُمْ وَتَخْوِيفٌ بِالْعُقُوبَةِ الدُّنْيَوِيَّةِ،
ലൗകികമായ ശിക്ഷയെക്കുറിച്ച് അവർക്ക് മുന്നറിയിപ്പും ഭയപ്പെടുത്തലും ഇതിലുണ്ട്;
لِيَحْذَرُوا، فَيَرْتَدِعُوا عَنْ بَعْضِ شَرِّهِمْ وَنِفَاقِهِمْ،
അവർ ജാഗ്രത പുലർത്താനും തങ്ങളുടെ തിന്മകളിൽ നിന്നും കപടതയിൽ നിന്നും പിന്മാറാനും വേണ്ടി.
{إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ} فَلَا يُعْجِزُهُ شَيْءٌ،
{തീർച്ചയായും അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു} അതിനാൽ യാതൊന്നും അവനെ അശക്തനാക്കുകയില്ല.
وَمِنْ قُدْرَتِهِ أَنَّهُ إِذَا شَاءَ شَيْئًا فَعَلَهُ مِنْ غَيْرِ مُمَانِعٍ وَلَا مُعَارِضٍ.
താൻ ഉദ്ദേശിക്കുന്ന ഏതൊരു കാര്യവും തടസ്സങ്ങളോ എതിർപ്പുകളോ ഇല്ലാതെ നടപ്പിലാക്കുക എന്നത് അവന്റെ കഴിവിൽ പെട്ടതാണ്.
وَفِي هَذِهِ الْآيَةِ وَمَا أَشْبَهَهَا، رَدٌّ عَلَى الْقَدَرِيَّةِ
ഈ ആയത്തിലും ഇതിന് സമാനമായവയൂം ഖദരിയ്യാക്കൾക്കുള്ള മറുപടിയുണ്ട്;
الْقَائِلِينَ بِأَنَّ أَفْعَالَهُمْ غَيْرُ دَاخِلَةٍ فِي قُدْرَةِ اللَّهِ تَعَالَى،
മനുഷ്യരുടെ പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ കഴിവിൽ പെട്ടതല്ല എന്ന് വാദിക്കുന്നവരാണവർ ( ഖദരിയ്യാക്കൾ)
لِأَنَّ أَفْعَالَهُمْ مِنْ جُمْلَةِ الْأَشْيَاءِ الدَّاخِلَةِ فِي قَوْلِهِ: {إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ} .
കാരണം, മനുഷ്യരുടെ പ്രവർത്തനങ്ങളും മൊത്തത്തിൽ , {തീർച്ചയായും അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു} എന്ന ഖുർആൻ വചനത്തിൽ ഉൾപ്പെടുന്ന കാര്യങ്ങളിൽ പെട്ടതാണ്.
*തഫ്സീർ സംഗ്രഹം മലയാളത്തിൽ (അൽബഖറ 1- 20)*
1.ഖുർആൻ എല്ലാ മനുഷ്യർക്കും മാർഗ്ഗ ദർശനമാണ്.
2.രണ്ടുതരം മാർഗ്ഗദർശനം (ഹിദായത്ത്) ഉണ്ട്.
ഹുദാ അൽ ബയാൻ അല്ലെങ്കിൽ ഹുദാ അൽ ഇർശാദ് : സത്യം വ്യക്തമായി വിശദീകരിച്ചു കൊടുക്കൽ. ഇത് എല്ലാവർക്കും ലഭിക്കുന്നു.
ഹുദാ അത്തൗഫീഖ്: നന്മ ചെയ്യാനും തഖ്വ പാലിക്കാനും അല്ലാഹു നൽകുന്ന അനുഗ്രഹം. ഇത് മുത്തഖീങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നത്. മർക്കടമുഷ്ടിക്കാരായ സത്യനിഷേധികൾക്ക് ഇത് ലഭിക്കുന്നില്ല.
മുത്തഖീങ്ങൾക്ക് രണ്ടുതരം ഹിദായത്തും ലഭിക്കുന്നു.
ഹിദായത്തു തൗഫീഖ് നൽകാൻ അല്ലാഹുവിന് മാത്രമേ സാധിക്കൂ.
സ്വഹീഹു മുസ്ലിമിലെ
ഒരു ഹദീസ് കാണുക :
قَالَ رَسُولُ اللَّهِ ﷺ لِعَمِّهِ " قُلْ لاَ إِلَهَ إِلاَّ اللَّهُ أَشْهَدُ لَكَ بِهَا يَوْمَ الْقِيَامَةِ " . قَالَ لَوْلاَ أَنْ تُعَيِّرَنِي قُرَيْشٌ يَقُولُونَ إِنَّمَا حَمَلَهُ عَلَى ذَلِكَ الْجَزَعُ لأَقْرَرْتُ بِهَا عَيْنَكَ فَأَنْزَلَ اللَّهُ { إِنَّكَ لاَ تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ}
അല്ലാഹുവിന്റെ റസൂൽ ﷺ അവിടുത്തെ പിതൃവ്യനോട് (അബൂത്വാലിബിനോട് അദ്ദേഹത്തിന് മരണം ആസനമായ സമയത്ത്) പറഞ്ഞു: " പിതൃവ്യാ, താങ്കൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയൂ. അന്ത്യദിനത്തിൽ താങ്കൾക്ക് അനുകൂലമായി സാക്ഷ്യം വഹിക്കാൻ അതിലൂടെ എനിക്ക് സാധിക്കും." അതിന് അബൂ ത്വാലിബ് മറുപടി പറഞ്ഞു: "ഖുറൈശികൾ എന്നെ ആക്ഷേപിക്കുകയും, 'മരണഭയവും പരിഭ്രാന്തിയുമാണ് അവനെ ഇതിന് പ്രേരിപ്പിച്ചത്' എന്ന് പറയുകയും ചെയ്യുമോ എന്ന ഭയമില്ലായിരുന്നുവെങ്കിൽ, താങ്കളുടെ കണ്ണ് കുളിർപ്പിക്കാൻ ഞാൻ അത് ചൊല്ലുമായിരുന്നു." തുടർന്ന് അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു
{إنَّكَ لا تَهْدِي مَنْ أَحْبَبْتَ وَلَكِنَّ اللَّهَ يَهْدِي مَنْ يَشَاءُ}-القصص 28:56
"തീർച്ചയായും, നീ സ്നേഹിച്ചവരെയെല്ലാം നേർവഴിയിലാക്കാൻ നിനക്ക് സാധിക്കുകയില്ല. മറിച്ച്, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു."- ജീവിച്ചിരുന്ന കാലത്ത് നബിﷺക്ക് അവിടുത്തെ പ്രിയപ്പെട്ട പിതൃവ്യന് പോലും നൽകാൻ സാധിക്കാത്ത ഹിദായത്തു തൗഫീഖ് ആണ് ഖുത്വുബിയ്യത്തിൽ മരിച്ചു പോയ മുഹ്യിദ്ദീൻ ശൈഖിനോട് തേടുന്നത്. ചിന്തിക്കുക ! - അത് എത്ര മാത്രം കൊടിയ ശിർക്ക് ആണെന്ന് !
ഹിദായത്തു തൗഫീഖ്
അല്ലാഹുവിനോട് മാത്രമേ ചോദിക്കാവൂ.
ഹിദായത്തുൽ ബയാൻ അല്ലെങ്കിൽ ഹിദായത്തുൽ ഇർശാദ് നബിമാരും അറിവുള്ളവരുമൊക്കെ നല്ല വഴി ഇന്നതാണ് എന്ന് ജനങ്ങൾക്ക് വിശദീകരിക്കുന്നതിലൂടെ ലഭിക്കുന്നതാണ്. എന്നാൽ ഹിദായത്തുൽ ബയാൻ ലഭിച്ച എല്ലാവർക്കും അത് ഉൾക്കൊള്ളാൻ തൗഫീഖ് ലഭിക്കണമെന്നില്ല. അല്ലാഹു നബിﷺയോട് പറയുന്നു :
وَإِنَّكَ لَتَهۡدِىٓ إِلَىٰ صِرَٰطٍ مُّسۡتَقِيمٍ( الشورى 42:52)
നിശ്ചയമായും താങ്കൾ നേരെയുള്ള പാതയിലേക്ക് മാർഗദർശനം നൽകുന്നു.
3. *സത്യവിശ്വാസികളുടെയും മുത്തഖീങ്ങളുടെയും ഗുണവിശേഷങ്ങൾ:*
നബിമാർ മുഖേന അല്ലാഹു അറിയിച്ചുതന്ന അദൃശ്യ കാര്യങ്ങളിൽ (ഗൈബ്) ദൃഢമായി വിശ്വസിക്കുന്നു.
മനസ്സാന്നിധ്യം പാലിച്ചുകൊണ്ട് നമസ്കാരം കൃത്യമായി നിർവ്വഹിക്കുന്നു.
*അല്ലാഹു നൽകിയ സമ്പത്തിൽ നിന്ന് നിർബന്ധമായതും (സകാത്ത്) ഐച്ഛികവുമായ കാര്യങ്ങൾക്ക് ചെലവഴിക്കുന്നു.
*വിശുദ്ധ ഖുർആനിലും, സുന്നത്തിലും, മുൻകാല ആകാശീയ ഗ്രന്ഥങ്ങളിലും വിവേചനമില്ലാതെ വിശ്വസിക്കുന്നു.
*പരലോകത്തിൽ യാതൊരു സംശയവുമില്ലാതെ ദൃഢമായി വിശ്വസിക്കുന്നു.
(ഇവരാണ് അല്ലാഹുവിങ്കൽ നിന്നുള്ള നേർമാർഗ്ഗത്തിലുള്ളവരും വിജയികളും).
4.*സത്യനിഷേധികളുടെ (കാഫിറുകളുടെ) ദുർഗുണങ്ങൾ:*
*അവിശ്വാസം സ്വന്തം സ്വഭാവമാക്കി മാറ്റിയവരാണവർ.
*മുന്നറിയിപ്പ് നൽകിയാലും ഇല്ലെങ്കിലും അവർ വിശ്വസിക്കുകയില്ല.
*സത്യം മനസ്സിലായിട്ടും കാണിച്ച ശാഠ്യവും നിഷേധവും കാരണം അല്ലാഹു അവരുടെ ഹൃദയങ്ങളിലും കേൾവിയിലും മുദ്രവെക്കുകയും കണ്ണുകളിൽ മൂടിയിടുകയും ചെയ്തിരിക്കുന്നതാണ് കാരണം.
*ഇഹലോകത്ത് തൽക്ഷണ ശിക്ഷയായി അവരുടെ ഹൃദയങ്ങളെ മറിക്കുകയും, പരലോകത്ത് കഠിനമായ നരകശിക്ഷ അവരെ കാത്തിരിക്കുകയും ചെയ്യുന്നു.
5.*കപടവിശ്വാസികളുടെ (മുനാഫിഖുകളുടെ) ദുർഗുണങ്ങൾ:*
*ബാഹ്യമായി ഇസ്ലാം പ്രകടിപ്പിക്കുകയും വിശ്വാസം നടിക്കുകയും ഉള്ളിൽ അവിശ്വാസം ഒളിച്ചുവെക്കുകയും ചെയ്യുന്നു.
*അല്ലാഹുവിനെയും സത്യവിശ്വാസികളെയും വഞ്ചിക്കാൻ ശ്രമിക്കുന്നു; എന്നാൽ യഥാർത്ഥത്തിൽ അവർ തങ്ങളെത്തന്നെയാണ് വഞ്ചിക്കുന്നത്.
*അവരുടെ ഹൃദയങ്ങളിൽ സംശയത്തിന്റെയും ആശയക്കുഴപ്പങ്ങളുടെയും രോഗമുണ്ട്; പാപങ്ങൾ തുടരുന്നതിനാൽ അല്ലാഹു അവരുടെ രോഗം വർദ്ധിപ്പിക്കുന്നു.
*ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും സത്യവിശ്വാസികളുടെ രഹസ്യങ്ങൾ ചോർത്തുകയും ചെയ്യുന്ന അവർ തങ്ങൾ "നന്മ വരുത്തുന്നവരാണ്" എന്ന് വ്യാജമായി സ്വയം അവകാശപ്പെടുന്നു.
*സത്യവിശ്വാസികളായ സ്വഹാബത്തിനെ "വിഡ്ഢികൾ" എന്ന് വിളിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്നു.
*സത്യവിശ്വാസികളെ കാണുമ്പോൾ വിശ്വസിച്ചു എന്ന് പറയുകയും, ശൈത്വാൻമാരായ സ്വന്തം നേതാക്കളുടെ അടുക്കൽ ചെല്ലുമ്പോൾ തങ്ങൾ മുസ്ലിംകളെ പരിഹസിക്കുകയായിരുന്നു എന്ന് പറയുകയും ചെയ്യുന്നു.
*നേർമാർഗ്ഗത്തിന് പകരം ദുർമാർഗ്ഗം വിലയ്ക്കുവാങ്ങിയ കച്ചവടക്കാരാണവർ.അമൂല്യമായ രത്നം (നേർമാർഗ്ഗം) നൽകി പകരം നിസ്സാരമായ ദിർഹം (വഴികേട്) വാങ്ങിയവനെപ്പോലെ ഏറ്റവും മോശമായ കച്ചവടവും കരാറുമാണ് അവർ ചെയ്തത്; ഇതിലൂടെ അവർ വലിയ നഷ്ടത്തിലാണ് അകപ്പെട്ടിരിക്കുന്നത്.
6.*മുനാഫിഖുകളുടെ രണ്ട് ഉപമകൾ*
അന്ത്യദിനത്തിൽ സത്യവിശ്വാസികൾക്കൊപ്പം ബാഹ്യമായ ഒരു പ്രകാശം അവർക്ക് നൽകപ്പെടുമെങ്കിലും അൽപ്പസമയത്തിനകം അത് അണഞ്ഞുപോവുകയും അവർ ശാശ്വതമായ ഇരുട്ടിലും നിരാശയിലും ആവുകയും ചെയ്യും.
*സ്വന്തമായി തീ കത്തിക്കാൻ സംവിധാനമില്ലാതെ മറ്റൊരാളിൽ നിന്ന് സംഘടിപ്പിച്ച തീ കത്തിച്ചുണ്ടാക്കിയെങ്കിലും, അത് വെളിച്ചം നല്കിയപ്പോള് തീയുടെ പ്രകാശം അണഞ്ഞു പോയി ചൂട് മാത്രം അവശേഷിച്ച് അന്ധകാരങ്ങളില് പെട്ട് പോയ ഒരാളെ പോലെയാണ് കപട വിശ്വാസി.
*ശക്തമായ ഇരുട്ടുള്ള രാത്രിയിൽ മേഘങ്ങളുടെയും മഴയുടെയും ഇരുട്ടിൽ അകപ്പെട്ടയാൾ ഇടയ്ക്ക് വരുന്ന മിന്നലിൻ്റെ വെളിച്ചത്തിൽ നടക്കാൻ ശ്രമിക്കുമെങ്കിലും ഇരുട്ടാകുമ്പോൾ സ്തംഭിച്ച് നിൽക്കുന്നവനെ പോലെയാണ് മുനാഫിഖിൻ്റെ മറ്റൊരു ഉപമ.